Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളിൽ ഒരു സുഗന്ധം
കഥ ജീവിതം

ഓർമ്മകളിൽ ഒരു സുഗന്ധം

By Faisal McFebruary 25, 2024Updated:March 1, 20247 Comments3 Mins Read183 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇടവേളയായിരുന്നു. 

നീണ്ട കാലത്തെ ഇടവേള. 

പ്രവാസം…

പ്രയാസങ്ങളെ മറക്കാൻ സഹായിക്കുന്നത് കൊണ്ടാകണം അങ്ങനെ ഒരു പേര്. 

പലതിൽ നിന്നും മനപ്പൂർവമല്ലാതെ തന്നെ വിട്ടു നിൽക്കേണ്ടി വന്നു. 

എഴുത്തിൽ നിന്ന്. വായനയിൽ നിന്ന്. സൗഹൃദങ്ങളിൽ നിന്ന്. പ്രണയത്തിൽ നിന്ന്. 

ജീവിതം… അതങ്ങനെ താഴ്ചയിലേക്ക്. മഴവെള്ളം ഒഴുകുന്നത് പോലെ. അനർഗ്ഗളമായി. 

പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ മാത്രമാണ് സമ്പാദ്യം. 

എന്തിനായിരുന്നു അത്തരമൊരു സഹനം?

ഉത്തരമില്ല. 

ഈ ചോദ്യം തന്നെ തെറ്റ്. 

അല്ലെങ്കിൽ പഴകി ദ്രവിച്ച ആ ഉത്തരങ്ങൾ തന്നെ അറിയാതെ പറഞ്ഞു പോകും. 

കുടുംബം. ബാധ്യത. ഉത്തരവാദിത്വം. 

ഇനി വിശ്രമ ജീവിതമാണ്. 

ചിരിയാണ് വരുന്നത്. 

ഈ അറുപത്തി മൂന്നിന്റെ നിറവിൽ ഇനി വിശ്രമിക്കാൻ സമയമെവിടെ. 

ഇനിയുള്ള വിശ്രമം നിതാന്തമാണ്. 

ഏതു നിമിഷവും ആ വിളി വരും. 

പോകാൻ തയ്യാറാകണം. 

പ്രൗഢി നില നിർത്തുന്ന പഴയ തറവാട് വീടാണ്. 

എങ്കിലും പരിഷ്കാരങ്ങൾ ആവോളം. 

കുഞ്ഞുങ്ങൾ ഉമ്മ തന്നു സ്കൂളിലേക്ക് ഇറങ്ങി. 

ആ സ്നേഹത്തിനു വേണ്ടി ഇനി നാളെ രാവിലെ വരെ കാത്തിരിക്കണം. 

പടിപ്പുരയിലെ ചായ്‌പ്പിൽ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ആ മുറിയിലാണ് ഞാനിപ്പോൾ. 

എന്റെ കഴിഞ്ഞു പോയ ജീവിതത്തെ തിരയുകയാണ്. ബാല്യത്തെ. കൗമാരത്തിനെ. യൗവ്വനത്തിനെ അടയാളപ്പെടുത്തിയ എന്തൊക്കെയോ ഇവിടെ കാണണം. 

ഒരു നീണ്ട കാലത്തെ ഇടവേളക്കു ശേഷം ബാല്യകാലം മുതല്‍ എന്റെ യൗവനത്തിന്റെ മദ്ധ്യം വരെ എന്നോടൊപ്പമുണ്ടായിരുന്ന എന്റെ ആ തകര പെട്ടി തുറക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. 

സത്യത്തില്‍ ഞാന്‍ ബാല്യ കൗമാര യൗവനങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുകയായിരുന്നു. തകരത്തിനെ തുരുമ്പ് നേരിയ തോതില്‍ ആക്രമിച്ചിരുന്നുവെങ്കിലും വലിയ കേടുപാടുകളൊന്നും ഇല്ലായിരുന്നു. ബലപ്രയോഗം വേണ്ടി വന്നില്ല ഒരു ചെറിയ ചുറ്റിക കൊണ്ട് താഴ്‌ തകര്‍ത്തു. 

ഓര്‍മ്മകള്‍ സുന്ദരമാണ്. അല്ല ലോകത്തിലേറ്റവും സുന്ദരമായത് ഓര്‍മകളാണ് ആരോഗ്യമുള്ള മനസ്സിന്റെ സുന്ദരമായ ഓര്‍മകളിലേക്ക് അത് വഴി ബാല്യ കൗമാര യൗവനത്തിലേക്ക് ഈ അറുപത്തി മൂന്നിന്റെ നിര്‍വൃതിയില്‍ ഈ പുലരിയുടെ തെളിച്ചത്തില്‍ ഞാന്‍ ഇറങ്ങി ചെല്ലുകയായിരുന്നു. പ്രസാധനം നിലച്ചു പോയ ചില മാസികകള്‍, ഡയറി കുറിപ്പുകള്‍, പ്രസിദ്ധീകരണ യോഗ്യമല്ലാത്ത എന്റെ കഥ കവിതകള്‍, ചില നാണയ തുട്ടുകൾ പിന്നെയും എന്തെക്കൊയോ ലൊട്ടു ലൊടുക്കു സാധനങ്ങള്‍. കൂട്ടത്തില്‍ ശ്രദ്ധ പതിഞ്ഞത് മനോഹരമായ കൈപ്പടയിൽ പുതു വത്സര ആശംസകൾ എഴുതിയ ആ കാർഡിലേക്ക് ആയിരുന്നു. പോസ്റ്റ്‌ കാർഡിന്റെ വലിപ്പമുള്ള ഒരു ആശംസ കാർഡ്. 

ഓർക്കാൻ എപ്പോഴും കഴിഞ്ഞെന്നിരിക്കും. പക്ഷെ ഓർമകൾക്ക് സുഗന്ധം നൽകാൻ ചില അടയാളങ്ങൾ നിർബന്ധമാണ്. 

 

കൂലം കുത്തി ഒഴുകുന്ന ഓർമ്മകൾ “ബെന”. 

അതായിരുന്നു അവളുടെ പേര് ഒരു മഴയോടൊപ്പം അവൾ ഓടിക്കയറിയത് എന്റെ ഓട്ടോയിലേക്ക് മാത്രം ആയിരുന്നില്ല ഹൃദയത്തിലേക്കായിരുന്നു. 

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ ബെന. 

പിന്നെ പ്രണയം. 

ആ ദിവസങ്ങളിൽ കാറ്റിന് സംഗീതവും ഇലകൾക്ക് മർമ്മരവും ഉണ്ടായിരുന്നു. 

കുഞ്ഞാറ്റ കിളികൾ എന്നോട് സംസാരിക്കുമായിരുന്നു. 

ചെടികളിൽ നിറയെ പൂക്കൾ. 

ഫലങ്ങൾ. കായ്കൾ. 

ദിവസങ്ങൾ സുന്ദരം. സുരഭിലം. 

പക്ഷെ. 

കാർമേഘങ്ങൾ ഉരുണ്ടു കൂടിയത് പെട്ടന്നാണ്. 

ചരൽ കല്ലുകൾ പോലെ മഴ നിർത്താതെ പെയ്തു. 

ബെനയുടെ കണ്ണീർ ആയിരുന്നു അന്ന് നിർത്താതെ പെയ്ത ആ മഴ എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. 

ബെനയുടെ കുടുംബം ഇവിടം വിട്ടു പോയിരിക്കുന്നു. 

അന്തരീക്ഷത്തിൽ ഒരു വെള്ളിടി പ്രകമ്പനം കൊണ്ടു. 

പറയാതെ. അറിയാതെ. 

ഒരു സമസ്യ പോലെ അവൾ മാഞ്ഞു പോയിരിക്കുന്നു. 

മഴ പെയ്തു തോർന്നെങ്കിലും എന്റെ കണ്ണുനീർ തുള്ളികൾ പിന്നെയും ചിതറി കൊണ്ടിരുന്നു. 

പലയിടത്തും അന്വേഷിച്ചു. കോയമ്പത്തൂർ ഉണ്ടെന്ന് പറയുന്നത് കേട്ടു ജോലി എന്ന വ്യാജേന അങ്ങോട്ട്‌. പിന്നീട് ബാംഗ്ലൂർ. ഊട്ടി. തിരച്ചിലുകൾക്ക് ഒടുവിൽ അറിഞ്ഞു ബെനയുടെ കല്യാണം കഴിഞ്ഞു എന്ന്. ഒരു ബന്ധം വീട്ടിൽ അറിഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

സതീർത്യന് അറിയില്ലല്ലോ ആ കയറിന്റെ ഇങ്ങേ തലക്കൽ ഞാനായിരുന്നു എന്ന്. 

മൂളി കേട്ടു. 

പിന്നീട് വിഷാദത്തിന്റെ മൂന്നു വർഷങ്ങൾ. 

എവിടെ ആണെങ്കിലും എന്റെ ബെന സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥന. 

പിന്നീട് ഒരു വിസയിൽ ഗൾഫിൽ. 

കല്യാണം. കുടുംബം. എല്ലാ ഓർമ്മകൾക്കും ഇവിടെ നങ്കൂരം. 

ഇന്ന് മുത്തച്ഛനാണ്. ഉപ്പപ്പ…

കുഞ്ഞുങ്ങൾ സ്കൂളിൽ നിന്നും തിരിച്ചു വരാനായിരിക്കുന്നു. 

അവരെ കാത്തു നിൽക്കാൻ വേണ്ടി ആ പടിക്കലേക്കു ഞാൻ മെല്ലെ നടന്നു. ഒരു വട്ടം കൂടി ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ. നിനക്ക് സുഖമല്ലേ എന്നൊരു വാക്ക് ചോദിക്കാൻ വേണ്ടി മാത്രം. 

ഫൈസൽ മന്ദലാംകുന്ന്

Post Views: 29
7
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

7 Comments

  1. റംസീനനാസർ ramseena on March 27, 2024 4:22 AM

    സുപ്പർ

    Reply
  2. Sunandha Mahesh on March 25, 2024 4:33 PM

    നന്നായി എഴുതി 👌

    Reply
  3. Ummu Habeeba on February 29, 2024 3:15 PM

    ❤️

    Reply
  4. Vimitha on February 26, 2024 2:50 PM

    ആദ്യപ്രണയം / ആത്മാർത്ഥ പ്രണയം മരണം വരേയ്ക്കും കൂടെ കൂടുമെന്നാണ്.

    Reply
    • Faisal Mc on February 26, 2024 2:53 PM

      വിമിത….. 🥰🌹

      Reply
  5. Faisal Mc on February 26, 2024 12:11 AM

    ദീപ… ഇഷ്ടം 🌹

    Reply
  6. Deepa Perumal on February 25, 2024 11:52 PM

    ആദ്യമായി വായിക്കുകയാണ് ഫൈസലിന്റെ എഴുത്ത്. ഇഷ്ടപ്പെട്ടു…. 🙂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.