Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളുടെ ചെപ്പിൽ മേരി ടീച്ചർ
കഥ ജീവിതം പെൺയുഗം രചനാമത്സരം

ഓർമ്മകളുടെ ചെപ്പിൽ മേരി ടീച്ചർ

By Faisal McMarch 2, 20244 Comments4 Mins Read59 Views
Bookmark Now
Please login to bookmark Close

No account yet? Register

മേരി ടീച്ചര്‍ ഒരു ഓര്‍മ്മയായി മാറിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം… 

ഇനിയെത്രെ വർഷങ്ങൾ കഴിഞ്ഞാലും ഈ സ്നേഹ ഭവന്റെ ചുറ്റിലും അവര്‍ പരത്തിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഓജസ്സും പ്രകാശവും തങ്ങി നില്ക്കും…

മേരി ടീച്ചറുമായി വളരെയധികം അടുപ്പമുള്ള വ്യക്തികളും പിന്നെ ഈ സ്നേഹ ഭവനില്‍ നിന്നു ജീവിതത്തിന്റെ പല വഴികളിലേക്കിറങ്ങി പോയവരും അവരുടെ കാരുണ്യത്തിന്റെ തണൽ അനുഭവിച്ചവരും പിന്നെ ഞങ്ങൾ കുറെ ശിഷ്യരും… 

വർഷത്തിൽ ഒരിക്കൽ ഇത് പതിവുള്ളതാണ് … മധുരമുള്ള ഓര്‍മ്മകള്‍ നുണഞ്ഞു ഞങ്ങള്‍ ഓരോരുത്തരും അവരെ ഞങ്ങളുടെ മനസ്സില്‍ വീണ്ടും പ്രതിഷ്ടിച്ചു, പ്രത്യേക പ്രാർത്ഥനകൾക്കും ചടങ്ങുകള്‍ക്കും ഉന്നതരായവര്‍ നേതൃത്വം നൽകി…

അനുസ്മരണ പ്രഭാഷങ്ങള്‍… 

എല്ലാം സ്നേഹത്തിന്റെ നിറമുള്ള കഥകള്‍.. 

സ്നേഹം…

മനസ്സില്‍ ദയവുള്ളവര്‍ക്ക് മാത്രം തോന്നുന്ന വികാരം

വളരെ ചെറുപ്പത്തിലേ ടീച്ചറെ എനിക്കറിയാമായിരുന്നു… കുറച്ചു കാലം അവർ എന്റെ വീടിനടുത്തു താമസിച്ചിട്ടുണ്ട്… അന്നവർ ഇടയൂര്‍ എല്‍ പി സ്കൂളില്‍ പഠിപ്പിച്ചിരുന്നു… 

ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പലരും പലയിടങ്ങളില്‍… 

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പെടാപ്പാട്…

അതിനിടയിൽ കല്യാണം.. കുട്ടികൾ

അങ്ങനെ ഒരു ജീവിതത്തിന് വേണ്ട ചേരും പടികൾ കാല ക്രമേണ വന്നു ചേർന്ന് കൊണ്ടേയിരുന്നു…അതിനിടയിൽ വീടും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പറിച്ചു നട്ടു… 

പുതിയ പട്ടണം… പുതിയ ആളുകൾ.. അന്നൊരു ഞായാറാഴ്ച ആയിരുന്നു… എന്നെ സംബന്ധിച്ചു അലസതയുടെ ദിനം … പതിവ് പോലെ പത്ര വായനയിലാണ്… സപ്ലിമെന്റ് പേജിലാണ് ആ പരിചയ മുഖം കണ്ടത്,,അനാഥര്‍ക്കു തണലായി ഒരമ്മ,, എന്ന അടികുറിപ്പോടെ മേരി ടീച്ചറെ കുറിച്ചുള്ള ഒരു ഫീച്ചർ അതു മുഴുവനായി വായിച്ചു തീര്‍ത്തപ്പോള്‍ അവരെ ഒന്ന് കാണണമെന്ന് തോന്നി… 

അവര്‍ ഇവിടെ ഈ പട്ടണത്തില്‍ തന്നെയുണ്ട്‌… 

കുറെ നേരം വെറുതെയിരുന്നു മടുത്തപ്പോള്‍ ടൌണിലേക്ക് ഇറങ്ങി ചെറിയ ഒരു ഷോപ്പിംഗ്‌ നടത്തണം പിന്നെ അപരിചിതമായ ഈ നഗരത്തെ ഒന്ന് മെരുക്കിയെടുക്കണം തിരക്കൊഴിയാത്ത പട്ടണം,

തിരക്കാണ് എല്ലാവര്‍ക്കും നിമിഷാര്‍ദ്ധം കൊണ്ട് അസ്തമിച്ചു പോകുന്ന ജീവന്റെ നില നില്പിനായുള്ള തിരക്ക് …

ഇവിടെ ഞാന്‍ പുതു മുഖമാണ് എല്ലായിടത്തും അപരിചിതര്‍, ഉയര്‍ന്നു നില്‍കുന്ന കെട്ടിടങ്ങള്‍,ചീറി പായുന്ന വാഹനങ്ങള്‍ എന്തിനോക്കൊയോ വേണ്ടി നെട്ടോട്ടമോടുന്ന ജനങ്ങളും ഇതാണ് പട്ടണം.. 

നഗര മധ്യത്തില്‍ വൃത്തിയോട് കൂടി സംരക്ഷിക്കപെടുന്ന ആ ഉദ്യാനം കണ്ടപ്പോള്‍ നഗര സഭാ അധികൃതരോട് മതിപ്പ് തോന്നി … സൂര്യന്‍ ആഴിയിലാണ്ട് പോയിരിക്കുന്നു, രാത്രിയുടെ കാവല്‍ക്കാരന്‍ ഇന്നും അവധിയിലാണോ… ?

നഗരം ദീപാലംകൃതമായിരിക്കുന്നു, രാത്രിയെ ഭയമില്ലാത്ത നഗരം … ഭയം … ഒരു നിമിഷ നേരത്തേക്ക് ചിന്തകള്‍ പാഞ്ഞു പോയത് തന്റെ ഗ്രാമത്തിലെക്കയിരുന്നു,

സായാഹ്നത്തോടെ കൂടണയുന്ന കിളികളെ പോലെ ഞങ്ങള്‍ ഗ്രാമ വാസികള്‍…

ഇതൊരു പഴയ ചരിത്രം ആണെങ്കിലും പാലപൂവിന്റെ മണവും കരിം കൊട്ടയുടെ ഇലകളുടെ മര്‍മ്മര ശബ്ദവും ഇന്നും എനിക്ക് ഭീതിയുണര്‍ത്തും …

പേടി പെടുത്തുന്ന കഥകള്‍ കേട്ട് ഉറങ്ങിയിരുന്ന ബാല്യം… 

ആ കഥകളില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നുവോ …?

അല്ലെങ്ങില്‍ പിന്നെ എന്തിനാണ് കുട്ടികളെ പോലെ മുതിര്‍ന്നവരും ആ വഴി നടക്കാന്‍ മടി കാണിച്ചത്… 

മുക്കണ്ടത് കുഴിയും പള്ളികുളവും കടവിലെ കാപ്പിരിയും പറയരുടെ ചാത്തന്മാരും ചെറൂക്കിലെ യക്ഷിയും കൂടി ചേര്‍ന്നാല്‍ എല്ലാമായി… 

മേരി ടീച്ചര്‍ കുറച്ചു ബോധവല്കരണമൊക്കെ അക്കാലത്ത് നടത്തിയിരുന്നു… പക്ഷെ പഴമയുടെ മനസ്സില്‍ അടിയുറച്ചു പോയ വിശ്വാസങ്ങളെ ഇളക്കിയെടുക്കാന്‍ മാത്രം കരുത്തു അവര്‍ക്ക് അന്നുണ്ടായിരുന്നില്ല… 

മേരി ടീച്ചര്‍ ഗ്രാമം വിട്ട് മറ്റെവിടെക്കോ താമസം മാറി… ഇന്നലത്തെ കുട്ടികൾ ഇന്നത്തെ യുവാക്കളായി… മാറ്റങ്ങൾ… ഗ്രാമങ്ങളിലും മാറ്റങ്ങളുടെ അലയൊലികൾ… ഇന്നത്തെ തലമുറക്ക് പ്രേത ഭൂതാതികളില്‍ വിശ്വാസവും ഭയവും തീരെ ഇല്ല… എന്ന് തന്നെ പറയാം…

പ്രേത ഭൂതാതികള്‍ ഇല്ല എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം പക്ഷെ ചെറൂക്കില്‍ നിധി കിട്ടിയ ഭീമാത്ത പിന്നെ ആരെ കണ്ടായിരിക്കും പേടിച്ചത്,നട്ടുച്ചയ്ക്ക് പള്ളികുളത്തില്‍ ഞാനും അനിയനും പിന്നെ അവിടെ കുളിക്കാന്‍ വന്ന മറ്റു രണ്ടു പേരും കണ്ട ആ വെളുത്ത രൂപം എന്തായിരുന്നു.. ? ഇടവഴിയിലെ പന്തലിച്ചു നില്‍കുന്ന ആ കുടമ്പുളി ചുവട്ടിലെ ഇരുട്ടിലെ പേടി പെടുത്തുന്ന ശബ്ദങ്ങള്‍ എന്തായിരുന്നു …? ചോദ്യങ്ങൾ നിരവധിയാണ്… ഇന്നും പൂരിപ്പിക്കാൻ കഴിയാത്ത സമസ്യകൾ… 

ഇന്ന് ആ ഇടവഴികളില്‍ പേടി പെടുത്തുന്ന ശബ്ദങ്ങളില്ല,ഇരുട്ടിന്റെ മറവില്‍ തന്നെ പിന്തുടരുന്ന അജ്ഞാത രൂപത്തെ കുറിച്ചുള്ള ഭയാശങ്കകളില്ലാതെ ഇന്ന് ആര്‍ക്കും ആ വഴി നടക്കാം

വെളിച്ചം സര്‍വത്ര വെളിച്ചം… ഇടവഴികളിലും മനസ്സിലും…

…

സമയം ഏറെ ആയിരിക്കുന്നു ഗ്രാമത്തിന്റെ ഓര്‍മകള്‍ക്ക് തല്‍ക്കാലം വിരാമ മിട്ട് താമസ സ്ഥലത്തേക്ക് തിരിച്ചു നടന്നു. 

പുതിയ പ്രഭാതം… പുതിയ ഓഫീസ്… പുതിയ സഹ പ്രവര്‍ത്തകര്‍… 

ഉപചാര വാക്കുകള്‍ കൊണ്ട് നിമിഷ സൌഹൃദങ്ങള്‍ രൂപപെടുത്തിയെടുത്തു… 

ഒരു പകല്‍ കൂടി കടന്നു പോയിരിക്കുന്നു വീണ്ടുമൊരു സായാഹ്നം, നഗരത്തിലെ അറിയാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിച്ചു. ദിവസങ്ങള്‍ കൊണ്ട് നഗരം പരിചിതമായി എങ്കിലും സായാഹ്ന സവാരികള്‍ക്ക് മുടക്കം വരുത്തിയില്ല…

 

പുതിയ കാഴ്ചകള്‍ പുതിയ അറിവുകള്‍ ചെറുതായാലും വലുതായാലും ഓരോ യാത്രയും ഓരോ അനുഭവമാണ്, ഒരു തളര്‍ച്ച തോന്നി ഒരു പക്ഷെ പ്രായത്തിന്റെ ആക്രമണമായിരിക്കും അല്‍പ നേരത്തെ വിശ്രമത്തിനായി നഗര മധ്യത്തിലെ ആ ഉദ്യാനത്തിലേക്ക് നടന്നു,… 

നിഷ്കള്ങ്ങരായ ബാലന്മാര്‍… ഓടികളികുന്ന കുസൃതി കുരുന്നുകള്‍…

പ്രണയിക്കുന്ന കൌമാരങ്ങളും കുറവല്ല… എന്തായാലും തിരക്കിലാണ് ആ പൂന്തോപ്പ്‌… 

അവിടെ ഓടി നടക്കുന്ന കുരുന്നുകള്‍ക്ക് ആ ഉദ്യാനത്തില്‍ വിടരുന്ന മറ്റെതെരു പൂവിനെക്കാളും ശോഭയുണ്ടായിരുന്നു…

ഒരു പറ്റം കുരുന്നുകള്‍ക്ക് ഇടയിലൂടെ നടന്നു വരുന്ന ഓജസ്സുള്ള ആ മുഖം മേരി ടീച്ചരാണെന്നു ആത്മ ഹർഷത്തോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്…

ഞാൻ വിനയാന്വിതനായ ശിഷ്യനായി… 

സ്നേഹമുള്ള അയല്‍ക്കാരനായി…

പരിചിതനായ നാട്ടുകാരനായി…

ടീച്ചര്‍ ഇവിടെ ഈ പട്ടണത്തില്‍ സ്നേഹ ഭവന്‍ എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നു. അശണരും അനാഥരും ആണ് അവിടെത്തെ അന്തേവാസികള്‍ …

അവിടെത്തെ കുഞ്ഞുങ്ങളുമായി ഒരു സായാഹ്നം ചിലവിടാൻ ഇറങ്ങിയതാണ് ടീച്ചര്‍… ഒരുപാട് നേരം സംസാരിച്ചു… പലരെ കുറിച്ചും ടീച്ചർ ചോദിച്ചറിഞ്ഞു…

ടീച്ചരുമായുള്ള ആ കൂടി കാഴ്ച എന്നെ സ്നേഹ ഭവനിലെ സ്ഥിരം സന്ദര്‍ശകനാക്കി… 

ടീച്ചറുടെ ആ മാസ്മരിക വെക്തിത്വ പ്രഭാവം അവിടെത്തെ ഓരോ ആളുകളിലും ഉണ്ടാക്കിയിട്ടുള്ള ആ സ്വാധീനം എന്നെ വല്ലാതെ ആകര്‍ഷിച്ചു… 

സ്നേഹ ഭവന്റെ വളണ്ടിയര്‍മാരില്‍ ഞാനും ഒരാളായി മാറുകയായിരുന്നു…

ചടങ്ങുകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു പരിചയക്കാർ പലരും ഹസ്തദാനം ചെയ്തു യാത്ര പറഞ്ഞു മടങ്ങി ടീച്ചറുടെ മരിക്കാത്ത ഓര്‍മ്മകളോടെ… 

പലരും വിലാസങ്ങളും ഫോണ്‍ നമ്പരും എല്ലാം പരസ്പരം കൈ മാറുന്നുണ്ടായിരുന്നു.. അടുത്ത തവണ ഞങ്ങളില്‍ ആരൊക്കെ ഉണ്ടായിരിക്കും മേരി ടീച്ചറുടെ ഓര്‍മ്മകള്‍ക്ക് മുന്പില്‍ പ്രാര്‍ഥിക്കാന്‍… ?

ജീവിതത്തിന്റെ കണക്കു പുസ്തകം ദൈവത്തിന്റെ കൈകളില്‍ മാത്രമാണ്… വിധിയുണ്ടെങ്ങില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ മാത്രം നല്‍കി അവിടെ നിന്നും പിരിയുമ്പോള്‍ ആ വേനലിലും ആകാശ പന്തലില്‍ ഒരു കരിനിഴല്‍ വ്യാപിച്ചു കിടന്നിരുന്നു. 

മേരി ടീച്ചറുടെ വിയോഗത്തിലുള്ള പ്രകൃതിയുടെ ദുഃഖ സാന്ദ്രമായ കുറിമാനം പോലെ… 

Post Views: 25
1
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

4 Comments

  1. sabira latheefi on March 4, 2024 10:31 AM

    ഓർമകൾ മനോഹരമായി എഴുതിയെങ്കിലും ചിന്തകൾ ഒന്ന് കാട് കയറിപോയോ എന്ന് സംശയം. ഓർമകളെ ഒന്ന് കൂടി അടുക്കി പെറുക്കി ക്രമപെടുത്തി വെച്ചാൽ കുറെ കൂടി നന്നാവും.

    Reply
    • Faisal Mc on March 5, 2024 10:07 AM

      ചിന്തകൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ട്… എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും പിന്നെയും അതിങ്ങനെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്…. പെരുവഴി ഇടവഴികളായി തിരിയുന്നത് പോലെ സഞ്ചരിച്ചു കൊണ്ടിരിക്കും……
      ഇതിനെ വായിക്കാൻ എടുത്ത സമയത്തിനെ വലിയ പ്രോൽസഹനമായും നിങ്ങളുടെ കമന്റിനെ വിലപ്പെട്ട സമ്മാനമായും സ്വീകരിക്കുന്നു….. എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഈ പ്രോത്സാഹനവും തിരുത്തലുകളും സ്നേഹ ശാസനകളും വലിയ ഒരു ആശ്വാസമാണ്…
      സ്നേഹത്തോടെ ഫൈസൽ….

      Reply
  2. RBK on March 2, 2024 11:13 PM

    ❤️❤️❤️

    Reply
    • Faisal Mc on March 3, 2024 12:35 AM

      Rbk 🌹🤝

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.