Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കളഞ്ഞു പോയ ജീവിതം
കഥ ജീവിതം

കളഞ്ഞു പോയ ജീവിതം

By Faisal McMarch 8, 2024Updated:March 12, 20248 Comments6 Mins Read150 Views
Bookmark Now
Please login to bookmark Close

No account yet? Register

 

പകലിന്റെ ഉടയോന്‍ ചെങ്കടലില്‍ മുങ്ങി താഴുന്നതിനു മുൻപേ രാത്രിയുടെ കാവല്‍ക്കാരന്‍ ഹാജരായിരുന്നു. 

തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക് അസ്തമാന സൂര്യന്റെ ആ സ്വര്‍ണ വര്‍ണം. 

സന്ദര്‍ശകര്‍ ഒഴിഞ്ഞിരുന്നില്ല. 

തിരമാലകളെക്കാള്‍ ഉച്ചത്തില്‍ ചിരിക്കുന്ന കുഞ്ഞുങ്ങള്‍,

കാലുഷ്യമില്ലാത്ത മനസ്സിന്റെ ഉടമകള്‍ നിഷ്കളങ്കര്‍ അസൂയ തോന്നി ആ കുഞ്ഞുങ്ങളോട്.. 

എന്നരികിലൂടെ എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് കടന്നു പോയ ആ യുവ മിഥുനങ്ങള്‍…

അവരെന്തായിരിക്കും പറഞ്ഞത് നാളെ കഴിഞ്ഞുണ്ടാകുന്ന സന്തോഷമോ അതോ ഇന്നലെ കഴിഞ്ഞ സംതൃപ്തിയുടെ ദിനങ്ങളെ കുറിച്ചോ?

മാഞ്ഞു പോകുന്ന വെളിച്ചത്തിന് അനുസരിച്ചു സന്ദര്‍ശകരും ഒഴിഞ്ഞു പോയി കൊണ്ടിരുന്നു. കാറ്റാടി മരങ്ങള്‍ക്കിടയിലെ ആ ചാരു ബെഞ്ചില്‍ വീണ്ടും ഞാന്‍ തനിച്ചായി. 

തനിച്ച്….?

രാത്രിയുടെ കാവല്‍ക്കാരന് ഇന്നും വിരുന്നുകാര്‍ ഒരു പാടുണ്ട്.

അരികിലൂടെ കടന്നു പോയ മിന്നാമിനുങ്ങിനോട് ഞാന്‍ കുശലം ചോദിച്ചു നീയും വിരുന്നു പോകുകയാണോ?

തിരമാലകള്‍ അപ്പോഴും സംഗീതം പൊഴിച്ച് കൊണ്ടേയിരുന്നു. ആ സംഗീതം എന്നെ ഒരു മയക്കത്തിലേക്കു ക്ഷണിച്ചു സ്വപ്നങ്ങളില്ലാത്ത മയക്കം. 

പുലര്‍ച്ചയുടെ ഏതോ യാമത്തില്‍ എഴുന്നേറ്റു വീണ്ടും ഞാന്‍ നടന്നു തുടങ്ങി.

ലക്ഷ്യമില്ലാതെ….. 

ജീവിതത്തില്‍ അര്‍ത്ഥ വ്യത്യാസങ്ങളില്ലാതെ ഒരു ദിനം കൂടി കടന്നു പോയിരിക്കുന്നു.

* * *

വീട്ടില്‍ ഉത്സവത്തിന്റെ പ്രതീതി മൂത്ത പെങ്ങള്‍ ജമീലയും ഭര്‍ത്താവ് റസാക്കും ഇന്നലെ തന്നെ എത്തിയിരുന്നു ഇളയവള്‍ റസിയ വൈകുന്നേരമേ വരൂ റസിയയുടെ ഭര്‍ത്താവ് അലവിക്ക് റേഷന്‍ കടയാണ് അത് അടച്ചതിനു ശേഷമേ അവര്‍ക്ക് വരാന്‍ കഴിയൂ.

എല്ലാവരോടും കുശലം ചോദിച്ചു കുട്ടികള്‍ക്ക് മിട്ടായിയം കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. ഓരോരുത്തരുടെ ആവശ്യങ്ങലനുസരിച്ചു വാങ്ങി കൊണ്ട് വന്നത് അവരവര്‍ക്കും…

ഒഴിഞ്ഞ ആ കാര്‍ഡു ബോര്‍ഡു പെട്ടിയില്‍ നോക്കി നെടു വീര്‍പ്പിട്ടു കൊണ്ട് ഉമ്മ ചോദിച്ചു നീ കതീസു അമ്മായിക്ക് ഒന്നും കൊണ്ട് വന്നില്ലേ?

ഉമ്മാ വെയിറ്റ് കൂടുതലായിരുന്നു ഇവിടെ നിന്നു എന്തെങ്ങിലും എടുത്തു കൊടുക്കാം.

ആ….. നബീസയുടെ മക്കള്‍ നന്ദികേട്‌ കാണിക്കരുത് അത്രയേ വേണ്ടൂ. 

ബാപ്പയുടെ ഒരു അകന്ന ബന്ധുവാണ് കതീസു അമ്മായി. തികഞ്ഞ ദാരിദ്രത്തിന്റെ ആ കാലത്ത് ഞങ്ങളെ വല്ലപ്പോഴും പണമായും അരിയായും പലഹാരമായും സഹായിക്കാറുള്ളത് ഈ കതീസു അമ്മായി ആയിരുന്നു.

ആ ഒരു കടപ്പാട് ഞങ്ങള്‍ അവരോടു വളരെ സത്യ സന്ധമായി തന്നെ പുലര്‍ത്തുന്നു.

ഈ സന്തോഷം… കുഞ്ഞുങ്ങളുടെ ആരവങ്ങള്.. ഓരോ വരവിലും ഇങ്ങനെ തന്നെയാണ് ആഹ്ലാദകരമായ പത്തു നാല്പത്തഞ്ചു ദിനങ്ങള്‍ സ്നേഹിക്കാന്‍ മത്സരിക്കുന്ന കുടുംബം….. 

ഉമ്മ ഒരാവശ്യം കൂടി ഉന്നയിച്ചു കല്യാണം കഴിച്ചിട്ട് തിരിച്ചു പോയാല്‍ മതി. 

ഞാന്‍ ബഷീര്‍ ഞങ്ങള്‍ നാല് മക്കള്‍ എനിക്കിളയത് മുനീർ അവനും താഴെ രണ്ടു പെണ്‍കുട്ടികള്‍ ജമീലയും റസിയയും

ബാപ്പ ഒരു റൈസ് മില്ലിലെ ജീവനക്കാരനായിരുന്നു. 

തുച്ചമായ വരുമാനം തികഞ്ഞ ദാരിദ്രം

ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ താല്‍കാലിക ജീവനക്കരാനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഞാന്‍ ഒരു കൂട്ടുകാരന്റെ കാരുണ്യത്തില്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക്……

പരിശ്രമത്തിനു ഫലമുണ്ടായി ബയോഡേറ്റയുമായി കേറിയിറങ്ങിയ സ്ഥാപനങ്ങളിലോന്നില്‍ മാന്യമായ ഒരു ജോലി ലഭിച്ചു. 

തരക്കേടില്ലാത്ത വേതനവും… പിന്നീടങ്ങോട്ട് ജീവിതം ഉല്ലാസ ഭരിതമായിരുന്നു രണ്ടു പെങ്ങന്മാരേയും മാന്യമായ രീതിയില്‍ വിവാഹം കഴിച്ചയച്ചു ചെറുതെങ്കിലും മനോഹരമായ ഒരു വീട്…

മുനീറിന് സ്വന്തമായി ഒരു നില നില്പ് ആകട്ടെ എന്ന് കരുതി ഒരു ചന്തയില്‍ ഒരു പീടിക തുറന്നു.

കച്ചവടം ഇപ്പോള്‍ തരക്കേടില്ലാതെ പോകുന്നു. 

ഒരു കയറ്റത്തിന് ഒരു ഇറക്കവുമുണ്ട് എന്ന് പറയുന്നത് പോലെ തന്റെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലും കണ്ണുനീര്‍ വിരുന്നെത്തുകയായിരുന്നു.

ബാപ്പയുടെ മരണം വല്ലാത്ത ഒരഘാതമായിരുന്നു. പതിവ് പോലെ തെരുവിലേക്കിറങ്ങിയ ബാപ്പയെ മത്സര വേഗതയില്‍ വന്ന ലൈന്‍ ബസ്‌ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആറു മാസം മുൻപുള്ള ആ ദിനം എന്തു ഭീകരമായിരുന്നു.

എമര്‍ജന്‍സി ലീവെടുത്ത് ബാപ്പയെ അവസാനമായി ഒരു നോക്കു കാണാന്‍ വിങ്ങി പൊട്ടിയ മനസ്സും കണ്ണുനീരില്‍ കുതിര്‍ന്ന മുഖവുമായി താന്‍… 

തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ച തന്നെ കാത്തിരുന്നത് മറ്റൊരു ഇരുട്ടടിയായിരുന്നു. 

കമ്പനി മാനേജര്‍ വളരെ സഹതാപത്തോടെ തന്നെ നീണ്ട ലീവെടുക്കാന്‍ നിര്‍ബന്ധിച്ചു കമ്പനി തിരിച്ചു വിളിക്കും പക്ഷെ സമയമെടുക്കുമെന്ന് മാത്രം. 

ഫലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായവരിൽ ഒരു കണ്ണിയായി ഞാന്‍ മാറി.

മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ തോന്നിയില്ല മനസ്സ് മരവിച്ചിരിക്കുന്നു ഉള്ളതെല്ലാം കെട്ടി പൊറുക്കി നാട്ടിലേക്ക്.. 

ദിവസങ്ങള്‍ വളരെ വേഗം കടന്നു പോയി കൊണ്ടിരുന്നു

ഉമ്മ വിവാഹത്തിന് വല്ലാതെ നിര്‍ബന്ധിക്കുന്നു. 

സത്യാവസ്ഥ തുറന്നു പറയേണ്ടി വന്നു. എന്‍റെ ജോലി നഷ്ടപെട്ടിരിക്കുന്നു ഇനി ഒരു ജോലി ശരിയായത്തിനു ശേഷം മതി വിവാഹം.

അനിയത്തിമാരും അതിനോട് യോജിച്ചു ഇക്കാക്ക്‌ അത്ര വയസ്സോന്നും ആയിട്ടില്ലല്ലോ ഒരു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി. 

ഉമ്മയുടെ പിറു പിറുക്കലുകള്‍ അവ്യക്തമായി കേള്‍ക്കാമായിരുന്നു ബാപ്പാക്കോ യോഗമുണ്ടായില്ല. എന്‍റെ കണ്ണ് കൂടി അടഞ്ഞിട്ടു മതി എന്നായിരിക്കും.

ഒന്നും മിണ്ടിയില്ല.. കുട്ടികളോടൊപ്പം സി എന്‍ ചാനലില്‍ കാര്ടൂനും നോക്കി ഇരുന്നു ചിന്തകള്‍ വേറെ എവിടെയോ ആയിരുന്നു ഇക്കാ ഇങ്ങനെ വെറുതെ ഇരിക്കാതെ ബന്ധു വീടുകളിലൊക്കെ ഒന്ന് പോയികൂടെ മുനീറിന്റെ ചോദ്യമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.. 

ചെറൂക്കില്‍ ചൂണ്ടയിടാന്‍ പോകുമ്പോള്‍ മണ്ണിരയെ നിറച്ച ചിരട്ടയുമായി തന്റെ വാലായി നടന്നിരുന്ന പയ്യന്‍ അവനിന്ന് വലുതായിരിക്കുന്നു മൃദുലവും എന്നാല്‍ പക്വത വന്നതുമായ സംസാരം. 

ഞാന്‍ അവനെ വാത്സല്യത്തോടെ നോക്കി അവന്‍ നീട്ടിയ ബൈകിന്റെ കീയുമായി പുറത്തിറങ്ങുമ്പോള്‍ കതീസു അമ്മായി തീരെ വയ്യാതെ കിടക്കുകയാണെന്ന കാര്യവും അവനാണ് ഓര്‍മിപ്പിച്ചത്. 

പണ്ട് മുതലേ എന്തിനും ഏതിനും അവനാണ് കൂട്ട് സഹോദരങ്ങള്‍ എന്നതിലുപരി ഞങ്ങള്‍ നല്ല സുഹൃത്തുക്കളും ആയിരുന്നു…. 

കദീസു അമ്മായിയുടെ വീട് വിടര്‍ന്ന ചിരിയോടെ അവരെന്നെ സ്വീകരിച്ചു അവശയാണവര്‍ പക്ഷെ അവരുടെ മുഖത്ത് നിലാവ് പോലെ സ്നേഹ വാത്സല്യ്തിന്റെതായ ആ തേജസ്സു തെളിഞ്ഞു കാണുന്നു. 

ഒന്ന് രണ്ടു വീടുകളില്‍ കൂടി പോകാനുണ്ടായിരുന്നത് കൊണ്ട് സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി വളരെ പെട്ടെന്ന് തന്നെ യാത്ര പറഞ്ഞിറങ്ങി സൌകര്യമായിട്ടു ഇനിയൊരിക്കല്‍ വരാം എന്ന് പറഞ്ഞു അവരെ തൃപ്തി പെടുത്തി. 

രാത്രി അത്താഴ മേശയിലാണ് മുനീര്‍ പറഞ്ഞത് ഇക്കാ നാളെ അബ്ദു റഹ്മാന്‍ക്ക വരും മൂപ്പരുടെ കയ്യില്‍ ഒന്ന് രണ്ടു കേസുണ്ട് പോയി നോക്കിന്‍.

ഇവര്‍ എന്നെ ഇപ്പോള്‍ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നാണോ? ഉമ്മയും മുനീറും കൂടി എല്ലാം ഒപ്പിച്ചു വെച്ചിരിക്കുന്നു.

വരുന്നിടത്ത് വെച്ചു കാണാം എന്ന രീതിയില്‍ ഞാനും തയ്യാറായി. 

പിറ്റേന്ന് റഹ്‌മാൻക്കയുമായി പെണ്ണ് കാണാനിറങ്ങി അബ്ദുവിന്റെ ടാക്സിയിലാണ് യാത്ര…

ജമീലയും റസിയയും കൂടെയുണ്ട് ഒരു പോക്കില് മൂന്നു നാലെണ്ണം കാണണം അതാണ്‌ ന്റെ പോളിസി റഹ്‌മാൻക്കയുടെ സംസാരം വളരെ ഉച്ചത്തിലാണ് എനിക്കെന്തോ ഒരു ജാള്യത തോന്നി.

ഒന്ന് പതുക്കെ പറ റഹ്‌മാൻക്ക എന്നായി ഞാന്‍ മെല്ലെ പറഞ്ഞാല്‍ എല്ലാര്ക്കും കേള്‍ക്കോ എന്നായി മൂപ്പര്‍ ഞാന്‍ മിണ്ടാതിരുന്നു. 

പിന്നെയും ഒന്ന് രണ്ടു ആലോചനകള്‍ റഹ്‌മാൻക്ക കൊണ്ട് വന്നെങ്ങിലും നിസാര കാരണങ്ങൾ കൊണ്ടാണ് പലതും മുടങ്ങി പോയത്. 

ജമീലയുടെ നാത്തൂന്റെ മകളുടെ ആലോചന കൊണ്ട് വന്നത് ജമീലയുടെ ഭര്‍ത്താവ് റസാക്ക് അളിയന്‍ തന്നെയാണ് പെണ്‍കുട്ടിയെ പോയി കണ്ടു ഇഷ്ടമായി കുടുംബപരമായി പരസ്പരം അറിയാവുന്നത് കൊണ്ടും മുൻപ് തന്നെ ഒരു കെട്ട് ബന്ധം ഉള്ളത് കൊണ്ടും ഒന്ന് അന്വേഷിക്കേണ്ടതില്ല. 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. 

അല്ല ഇക്കാ നിങ്ങിളിനി റസാക്ക് അളിയനെ അളിയാ എന്നാണോ മാമ എന്നാണോ വിളിക്കുക? മുനീറിന്റെ ചോദ്യം ഊണ്‍ മേശയില്‍ ചിരി പടര്‍ത്തി. 

തെളിഞ്ഞ സായാഹ്നം പോലെ മനസ്സും തരളിതമായിരിക്കുന്നു.

വിവാഹം.. 

ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു.

ഇണയായും തുണയായും ഒരാള്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു.

മനസ്സില്‍ സ്വപ്‌നങ്ങള്‍ മഞ്ഞു പോലെ പെയ്തിറങ്ങി ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടായത് പോലെ….. 

മുനീര്‍ കല്യാണം പറച്ചിലില്‍ ആണ് അവന്‍ കച്ചവടക്കാരനയത് കാരണം അങ്ങാടിക്കാരെ ആരെയും ഒഴിവാക്കാന്‍ പറ്റില്ല എന്നെകൊണ്ട്‌ ആവുന്നത് പോലെ ഞാനും അളിയന്മാരും കളത്തിലിറങ്ങി കല്യാണം പറച്ചില്‍ ഉഷാറായി നടന്നു.

സൌകര്യം പ്രമാണിച്ചു കല്യാണം ഹാളിലേക്ക് മാറ്റി. 

തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിക്കാഹ് തലേ ദിവസം തന്നെ നടത്തി എട്ടു പവന്‍ മഹറിനു നിങ്ങളുടെ മകള്‍ ജസീലയെ ഞാന്‍ ഇണയായും തുണയായും സ്വീകരിക്കുന്നു എന്നര്‍ത്ഥം വരുന്ന വാക്കുകള്‍ പറഞ്ഞു പരസ്പരം കൈ കൊടുത്തു പിരിയുമ്പോള്‍ നാളത്തെ രാവായിരുന്നു എന്‍റെ മനസ്സില്‍.. 

കല്യാണ ദിനം

രാത്രിയുടെ യാമത്തില്‍ എപ്പോഴോ കിടന്നുറങ്ങിയ ഞാന്‍ കുഞ്ഞുങ്ങളുടെ കലപില ശബ്ദം കേട്ടാണ് ഉണര്‍ന്നത് മുല്ലപ്പൂ ചൂടുന്നതിന്റെയും ഒരുങ്ങന്ന്തിന്റെയും ശബ്ദ കൊലാഹലമാണ് അവിടെ…. 

കുഞ്ഞുങ്ങളെ ആരോ ശാസിക്കുന്നു ഒന്ന് മിണ്ടാതിരിക്കിന്‍ കുഞ്ഞുങ്ങളുടെ ഈ ബഹളമൊഴിച്ചാല്‍ മറ്റൊരു ഒരുക്കവും എവിടെയും കാണുന്നില്ല,

ഞാന്‍ അമ്പരപ്പോടെ ചുറ്റും നോക്കി എങ്ങും അടക്കി പിടിച്ച സംസാരങ്ങളാണ് എന്നെ കാണുമ്പോഴേക്കും നിശബ്ദമാകുന്ന ചുണ്ടുകള്‍…

ആര്‍ക്കും ഒരു ഉത്സാഹവും കാണുന്നില്ല മുനീര്‍ ആരോടോക്കൊയോ മുറ്റത്ത്‌ നിന്നു സംസാരിക്കുന്നു.

എന്തു പറ്റി?

ഒറ്റ രാത്രി കൊണ്ട് ലോകം കീഴ്മേല്‍ മറിഞ്ഞുവോ?

പിന്നെയും ഏറെ സമയം കഴിഞ്ഞാണ് ഒറ്റ രാത്രി കൊണ്ട് ലോകമല്ല തന്റെ ജീവിതമാണ് കീഴ്മേല്‍ മറിഞ്ഞെതെന്നു എനിക്ക് മനസ്സിലായത്‌.

ഇന്നലെ രാത്രി താന്‍ നിക്കാഹ് കഴിച്ച ആ സ്ത്രീ അവളെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്റെ കൂടെ സ്ഥലം വിട്ടിരിക്കുന്നു.

ആരോക്കൊയോ തോളത്തു തട്ടി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷെ ഞാന്‍ ആരെയും കാണുന്നുണ്ടായിരുന്നില്ല ഒന്നും കേള്‍ക്കുന്നുമില്ല.

ഇരുട്ട് സര്‍വത്ര ഇരുട്ട്…. 

ഭൂമി രണ്ടായി പിളര്‍ന്നു തന്നെയങ്ങ് വിഴുങ്ങിയെങ്ങില്‍ എന്നാഗ്രഹിച്ച നിമിഷം. 

തന്റെ സ്വപ്‌നങ്ങള്‍ വാടി കരിഞ്ഞിരിക്കുന്നു മോഹങ്ങള്‍ താനറിയാതെ തന്നെ ആരോ മണ്ണിട്ട്‌ കുഴിച്ചു മൂടിയിരിക്കുന്നു.

കല്യാണ വീട് മരണ വീടിനു സമാനം അടക്കി പിടിച്ച സംസാരങ്ങള്‍ ക്ഷണം സ്വീകരിച്ചു എത്തിയവരെല്ലാം തിരിച്ചു പോകാനുള്ള തിരക്കിലാണ് ഇനിയും എത്ത പെടാത്തവരെ മുനീര്‍ മൊബൈലിലും ലാന്‍ഡ് ഫോണിലും ബന്ധപെട്ടു കല്യാണം മുടങ്ങിയ സൂചന നല്‍കി നീണ്ട യാത്രകളില്‍ നിന്നും അവരെ ഒഴിവാക്കി.

* * *

ഇന്ന് കടലോരത്ത് തിരക്ക് കുറവാണ് അവധി ദിനമാല്ലാത്തത് കൊണ്ടായിരിക്കും.

ഇവിടെ ഈ കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്നു കടലിനെ വീക്ഷിക്കുമ്പോള്‍ മനസ്സിന് ഒരു സ്വസ്ഥത കൈ വരുന്നു.

രാത്രി ഏറെ വൈകിയാലും പോകാന്‍ തോന്നാറില്ല. ചിലപ്പോള്‍ ഇവിടെ തന്നെ കിടന്നുറങ്ങും.

കടല വില്‍ക്കുന്ന ചെറുക്കനെ വിളിച്ചു ഒരു പൊതി വാങ്ങിച്ചു അവനുമായി ഇപ്പോള്‍ നല്ല സൌഹൃദത്തില്‍ ആയിരിക്കുന്നു.

എന്‍റെ കഥ ഞാന്‍ പലപ്പോഴായി അവനോടു പറഞ്ഞിരുന്നു ഈ ചതിക്കപെട്ടവനെ നോക്കി സഹതാപത്തോടെ അവന്‍ നടന്നകന്നു.

ഞാൻ ആളൊഴിഞ്ഞ ആ ചാരു ബെഞ്ചിലേക്ക് ഇരുന്നു. ഒരു സായാഹ്നം കൂടി വിട പറയാൻ തയ്യാറായി നിൽക്കുന്നു.

തിരമാലകളുടെ ആ ആരവത്തിനൊപ്പം കടലക്കാരൻ പയ്യന്റെ പതിഞ്ഞ സ്വരത്തിലുള്ള ആശിർവാദം കേട്ട് ഞാൻ പതുക്കെ കണ്ണുകളടച്ചു.

നിങ്ങൾക്കും വരും ഒരു നല്ല കാലം……

…

Post Views: 31
1
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

8 Comments

  1. Faisal Mc on March 9, 2024 8:02 AM

    സാബിറ… 🥰🌹

    Reply
  2. Joyce Varghese on March 9, 2024 3:40 AM

    👌👏😍
    നോവുണർത്തിയ രചന.

    Reply
    • Faisal Mc on March 9, 2024 8:01 AM

      ജോയ്സി…. 🥰🌹

      Reply
  3. sabira latheefi on March 8, 2024 11:29 PM

    👌👌👌

    Reply
  4. Salee on March 8, 2024 9:59 PM

    👍🥰

    Reply
    • Faisal Mc on March 9, 2024 8:02 AM

      Salee… 🥰🌹

      Reply
  5. Nafs nafs on March 8, 2024 9:27 PM

    👌💞💞

    Reply
    • Faisal Mc on March 9, 2024 8:03 AM

      നാഫിസ് ……. 🥰👍🏻🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.