Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യാത്ര
കഥ ബന്ധങ്ങൾ

യാത്ര

By Faisal McMarch 28, 2024Updated:March 31, 2024No Comments4 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു യാത്ര പോകണം. ഒരു തിരിച്ചു പോക്ക്… ജീവിതത്തിലേക്കല്ല.

ജീവിതം!

അതെന്നോ കൈ വിട്ടതല്ലേ. ഇത് പിറന്ന നാടിനെ ഒന്ന് കൂടി കാണുവാൻ. ബാല്യ കൗമാരത്തിലെ ആ കുറുമ്പുകളും യൗവ്വന തീക്ഷണതയിലെ ആ സ്വപ്നങ്ങളെയും ഒന്ന് കൂടെ താലോലിക്കുവാൻ. വെറുതെ… വെറും വെറുതെ… മങ്ങി തുടങ്ങിയ ഓർമ്മകൾക്കു നിറം പിടിപ്പിക്കുവാൻ മാത്രമായി ഒരു യാത്ര. ഓർമ്മകളെ ചിതലരിക്കുവാൻ വിട്ടു കൊടുത്തുകൂടാ. ഇനിയും ചിതലരിക്കുവാൻ ഓർമ്മകൾ മാത്രമേ ബാക്കിയുള്ളൂ. പഴയതൊന്നും അവശേഷിക്കുന്നുണ്ടാവില്ല എങ്കിലും വിശാലമായ ആ തറവാട്ടു മുറ്റത്തു കൂടെ കൈകൾ വീശി ഒരു വട്ടം കൂടി നടക്കണം. ഉമ്മറത്തെ ആ ചാര് കസേരയിൽ ഒന്നിരിക്കണം. പിന്നെ… പിന്നെ, പ്രിയപെട്ടവരുടെ കബറിനരികിൽ ഒന്ന് പോകണം. 

തിരിച്ചു പോക്ക് അതൊരു വിങ്ങലായി മനസ്സിൽ ഉണ്ടെങ്കിലും വേദനയോടെ കടിച്ചമർത്തുകയായിരുന്നു ഇപ്പോഴിതാ അനിവാര്യമായി വന്നിരിക്കുന്നു. നീണ്ട വർഷങ്ങൾ നാടും നാട്ടുകാരുമായി ബന്ധമില്ലാത്ത നീണ്ട ഇരുപത്തിയേഴു വർഷങ്ങൾ. വിരക്തിയും വേദനയും ജീവിതത്തിൽ അവനവനോട് തന്നെ വാശി കാണിക്കുകയായിരുന്നു. എനിക്കായി ഒരുപാടു തിരച്ചിലുകൾ ഉണ്ടായിരുന്നു എന്നറിയാം മനപൂർവം ഒളിച്ചു നടന്നു പരിചയക്കാരുടെ കണ്ണിൽ പെടാതെ. അങ്ങനെ കാണാതായ അനേകരിൽ ഞാനും ഒരുവനായി

ബീച്ചിൽ ഇന്ന് തിരക്ക് കൂടുതലാണ്, നാളെ മുതൽ ഈ ബീച്ച് എനിക്കന്യമാവുകയാണ്. 

ചില ഓർമ്മകളെതാലോചിച്ചു കൊണ്ട് ഞാൻ മെല്ലെ മുന്പോട്ടു നടന്നു. 

മെയ് വഴക്കകാരുടെ ഒരു ഘോഷ യാത്ര തന്നെ എന്നെ പിന്നിലാക്കി കടന്നു പോയി കൊണ്ടിരുന്നു. 

രണ്ടു ദിവസമായിരിക്കുന്നു നാട്ടിലെത്തിയിട്ട്. 

താൽക്കാലികമായി ഗുരുവായൂരിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്. എവിടെയും സ്ഥിരമാകണമെന്നു ആഗ്രഹമില്ല ഒരു ഓളത്തിനൊത്തു അങ്ങനെ നീങ്ങി കൊണ്ടിരിക്കണം ലക്ഷ്യങ്ങളെ സൃഷിടിക്കുന്നതു ബന്ധുത്വങ്ങളാണ്. ബന്ധുത്വം ഉപേക്ഷിച്ചവന് ഇനി ലക്ഷ്യ സ്ഥാനം നിർണയിക്കാൻ അധികാരമില്ല. ഇനിയൊരു പുഴപോലെ ആഴമുള്ളിടത്തേക്കു ഒഴുകട്ടെ ജീവിതം

നാട്ടിൽ ബന്ധുക്കൾ പലരുമുണ്ടാകാം പക്ഷെ ഇനിയൊരു പുതുക്കലിന് ഒരു വാർത്തക്ക് അല്ലെങ്കിൽ ഒരു ബാധ്യതക്ക് നിന്ന് കൊടുക്കാൻ കഴിയില്ല. 

സന്യാസത്തിൽ നിന്നു ഗൃഹാശ്രമത്തിലേക്കു പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല പക്ഷെ സന്യാസം സ്വീകരിക്കാൻ എളുപ്പമാണ്. അതിനു സാഹചര്യങ്ങൾ പലപ്പോഴും അനുകൂലമായി വരുന്നു. 

ഒറ്റപ്പെടൽ. 

ആ അവ്സഥയിലേക്കു മാനസികമായി പെരുത്തപ്പെടുക എന്നത് പ്രയാസം തന്നെ പക്ഷെ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നീട് അതുമായി ഇഴുകി ചേരും മനസ്സ് അത്തരമൊരു പാകതയിലിലേക്കു സ്വയം സജ്ജമാകും. 

ജീവിതം ഇങ്ങനെ ഒക്കെ ആയി തീരണമെന്നോ തീരുമെന്നോ കരുതിയിരുന്നില്ല. 

ആ മഴയുള്ള രാത്രിയിൽ ആ കല്യാണ വീടിന്റെ മതിൽ ചാടി കടക്കുമ്പോൾ തന്നെ നയിച്ച വികാരമെന്തായിരുന്നു? വാശിയോ. ചെറുപ്പത്തിന്റെ എന്തും ചെയ്യാൻ കഴിയുമെന്നുള്ള അഹങ്കാരമോ അതോ നഷ്ട പെടുന്നതിന്റെ വേദനയോ?

ഉത്തരം : എല്ലാം കൂടി സമ്മിശ്രം. 

യൗവ്വനത്തിന്റെ തീക്ഷ്ണതയിൽ പ്രേമം സുരഭിലമാകുന്ന ആ മുഹൂർത്തം എനിക്ക് സമ്മാനിച്ചത് ആ ആംഗലേയ ഭാഷ പഠന കേന്ദ്രമായിരുന്നു. 

ഭാഷ പഠനമായതു കൊണ്ട് തന്നെ തമ്മിൽ സംസാരിക്കുന്നതിനു ഒരു വിലക്കുമില്ലായിരുന്നു. 

പക്ഷെ ഭാഷക്ക് പകരം പരസ്പരം ഹൃദയങ്ങൾ പഠിയ്ക്കുകയായിരുന്നു ഞങ്ങൾ. 

ഒരു സുഹൃത്ത് മുഖേനെ ഞാൻ കല്യാണം ആലോചിച്ചു എന്റെ സാമ്പത്തിക സ്ഥിതിയിൽ തട്ടി തുടക്കത്തിലേ അവർ അതിനെ നിരാകരിച്ചു സിനിമയാണെങ്കിൽ ആ ഒരു വാശിപ്പുറത്തു ഇന്ന് ഞാൻ കോടീശ്വരൻ ആയി തീരുമായിരുന്നു

പക്ഷെ സിനിമയും ജീവിതവും അജ ഗജാന്തരം വ്യത്യാസമുണ്ട്. വിട്ടു കൊടുക്കാൻ ഞാനോ എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ അവളോ തയ്യാറല്ലായിരുന്നു. 

ജോലിക്കും വിസക്കും വേണ്ടിയുള്ള എന്റെ കാത്തിരിപ്പു പിന്നെയും നീണ്ടു. അതിനിടയിൽ അവൾക്കു ഒറ്റപെട്ടു വരുന്ന ചില വിവാഹ ആലോചനകൾ ഇഷ്ടമായില്ലെന്നും ഇനിയും പഠിക്കണമെന്നുമൊക്കെയുള്ള മുടന്തൻ ന്യായങ്ങളോടെ ചിലതെല്ലാം ഒഴിവാക്കാൻ അവൾക്കു കഴിഞ്ഞു. 

ഏറെയൊന്നും പിടിച്ചു നില്ക്കാൻ അവളെ പോലെ പോലെ ഒരു പെൺകുട്ടിക്ക് ആവുമായിരുന്നില്ല

സമ്മർദ്ദവും ഭീഷണിയും എല്ലാം ഒത്തു ചേർന്ന് ഇന്ന് കല്യാണ തലേന്ന് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. 

ജീവിതത്തിലേക്ക് ഒളിച്ചോടേണ്ടി വന്നിരിക്കുന്നു. 

സുഹൃത്ത് റഹീമിന്റെ ബൈക്കിൽ അവളെയും കൊണ്ട് പാലക്കാട് ചടയൻ കാലയിലെത്തുമ്പോൾ മഴ തോർന്നിരുന്നില്ലെങ്കിലും പുലർച്ചയോടെ കിരണങ്ങൾ കാതങ്ങൾ പിന്നിട്ടിരുന്നു. 

മന്ദലംകുന്ന്. മന്ദലാംകുന്ന്. ഇറങ്ങുന്നില്ലേ കണ്ടക്ടറുടെ ചോദ്യമാണ് ചിന്തയിൽ നിന്നും സ്വപ്നത്തിൽ നിന്നും ഉണർത്തിയത് ബസിറങ്ങി ആദ്യം നടന്നത് വിശാലമായ തറവാടും ആ മുറ്റവും കാണുവാനായിരുന്നു. 

പക്ഷെ കാണാൻ കഴിഞ്ഞത് ചെറിയ മതിൽ കെട്ടുകൾക്കുളിൽ ഒതുങ്ങി പോയ ചില കോൺക്രീറ്റ് വീടുകൾ ഉടമസ്ഥർ ആരാണെന്ന് പോലും അറിയില്ല ഒരു പക്ഷെ ക്രയ വിക്രയങ്ങളുടെ പരിണിത ഫലം. മനസ്സ് വല്ലാതെ വേദനിച്ചു. 

ഏറെ നേരം അവിടെ നിന്നില്ല നേരെ ബീച്ചിലേക്ക് നടന്നു ഓർമ്മകളുടെ കെട്ടഴിക്കാൻ തീരങ്ങളെയാണ് സാധാരണ തിരഞ്ഞെടുക്കാറ്. 

കണ്ണീർ കൊണ്ട് കഥ പറയുമ്പോൾ ആ തിരമാലകളും കടൽ കാറ്റും ഒരു സ്നേഹ സ്പർശമായി സ്വാന്തനമായി അരികിലുണ്ടാകും. 

ആ കല്യാണ വീട് മരണ വീടായിരിക്കുന്നു. മകളുടെ നഷ്ടം താങ്ങാനുള്ള ശേഷി ആ പിതൃ ഹൃദയത്തിനു ഉണ്ടായിരുന്നില്ല. 

“”എന്തായാലും നിങ്ങളിപ്പോൾ ഇങ്ങോട്ടു വരണ്ട ചില പ്രശ്നങ്ങളുണ്ട് “”

റഹീം പറഞ്ഞത് മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല. പൈസ കൊടുത്തു ആ ബൂത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഞാനും പാതി മരിച്ചിരുന്നു. 

ഒരർത്ഥത്തിൽ ഞാനൊരു കൊലപാതകിയാണ്. വഞ്ചകനാണ്. ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടി ആണെന്ന വർഗ്ഗത്തിന് മുഴുവൻ നാണക്കേട് വരുത്തി വെച്ചിരിക്കുന്നു. 

അള്ളാഹു അകബര് അള്ളാഹു അക്ബർ ജലാലിയ പള്ളിയിൽ നിന്നുള്ള അസറിന്റെ മാറ്റൊലി തിരമാലകളേറ്റു വാങ്ങി. 

ഞാൻ തിരിച്ചു നടന്നു. പള്ളിക്കാട്‌. അതിനെ രണ്ടായി പകുത്തു കൊണ്ട് പാഞ്ഞു പോകുന്ന നാഷണൽ ഹൈവേ തിരക്ക് ഏറിയിരിക്കുന്നു വേഗതയും

.റോഡ് പതുക്കെ മുറിച്ചു കടന്നു തറവാട്ടു പേരുകൾ കൊത്തിവെച്ച അന്തസ്സോടെ തല ഉയർത്തി നിൽക്കുന്ന ആ മീസാൻ കല്ലുകൾക്കിടയിൽ ഞാൻ തിരഞ്ഞ രണ്ടു കബറുകളും അടുത്തടുത്തായി ഉണ്ടായിരുന്നു. 

ആ സംഭവത്തിനു ശേഷം അവൾ എന്നോട് സംസാരിച്ചിട്ടില്ല ഞാൻ അവളോടും. 

കുറ്റബോധം കൊണ്ട് ഉമി തീയിൽ ഉരുകുന്ന ഞാൻ അവളുടെ നഷ്ടത്തിന് എന്ത് സമാധാനം പറയും. സമാധാനവും സന്തോഷവും ആഗ്രഹിച്ച ഞങ്ങളുടെ ജീവിതം വിധി കീഴ്മേൽ മറിച്ചിരിക്കുന്നു. 

ഒരു വാടക വീട്ടിൽ മനസ്സ് മരവിച്ച രണ്ടു പേർ. കടുത്ത പനി ആയിരുന്നു ആദ്യ ലക്ഷണം. എന്റെ ബോധം മറയുന്നതിനു മുന്ബെ അവളുടെ ആത്‌മാവ്‌ ആ ശരീരത്തോട് യാത്ര പറഞ്ഞിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി. 

പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് പാലക്കാടു ജില്ലാ ഹോസ്പിറ്റലിൽ ആണ് അപ്പോഴേക്കും ഒരു പകൽ അസ്തമിക്കുകയും ഒരു രാവ് ഉദിക്കുകയും ചെയ്തിരുന്നു. 

പള്ളി കുളവും പിലാപ്പി മീനുകളും എവിടെയോ പോയി മറഞ്ഞിരിക്കുന്നു. 

ഒരു മഴക്കാലം യാത്ര പറയുന്നതേ ഉള്ളൂ. 

അത് കൊണ്ട് തന്നെ പച്ചപ്പ്‌ കൂടുതലാണ് മൈലാഞ്ചി ചെടികളും പച്ച പുല്ലുകളും ചില വള്ളി ചെടികളും. 

അവരവരുടെ സ്വന്തക്കാരുടെ ഖബറുകൾ മാത്രം ചിലർ വൃത്തിയാക്കിയിട്ടുണ്ട് അസ്സലാമു അലൈക്കും അഹ്‌ലൻ ദിയാരി മിനൽ മുഅമിനീന വൽ മുസ്‌ലിമീൻ വ ഇന്നാ ഇന്ഷാ അള്ളാഹു ബിക്കും ലാഹികൂൺ നസ്അലല്ലാഹ് ലെന വ ലക്‌മെൻ ആഫിയ എന്ന പ്രാർത്ഥനോയോടെ മുട്ടൊപ്പമെത്തിയ പുൽ തലപ്പുകളെ അവഗണിച്ചു ഞാൻ ആ കബറുകൾക്കരികിലെത്തി. 

ക്ഷമ പറയാൻ മറ്റൊരിടം എനിക്കില്ലായിരുന്നു. 

കണ്ണീർ കണങ്ങൾ കൊണ്ട് മാപ്പു പറഞ്ഞു തിരിഞ്ഞു നടന്നു. 

ഈ അപരാധി ഒരു വട്ടം കൂടി ഈ നാടിനോട് യാത്ര പറയുകയാണ്. 

ചെയ്തു പോയ പാപങ്ങളെ മാപ്പു കൊണ്ട് കഴുകി കളയാനല്ല തിരിച്ചു വന്നത് മറിച്ചു മങ്ങി തുടങ്ങിയ ഓർമ്മകൾക്ക് നിറം പകരനായിരുന്നു. 

എനിക്കുള്ള ശിക്ഷ ഞാനെന്നേ വിധിച്ചതാണ്. 

ആദ്യത്തെ ബസിൽ തന്നെ കയറി ദിക്ക് നോക്കിയില്ല. 

ലക്ഷ്യമില്ലാത്തവന് ദിക്കെന്തിന്. 

പക്ഷെ ഉയർന്നു നിൽക്കുന്ന ആ പള്ളി മിനാരങ്ങൾ കണ്ണിൽ നിന്നും മറയുന്നതു വരെ എന്റെ നോട്ടം പിറകിലേക്കായിരുന്നു ബസിലെ സംഗീതം എന്നെ അലോസരപ്പെടുത്തി ചെവിയിൽ ഞാൻ വിരലുകൾ തിരുകി കണ്ണുകളടച്ചു അങ്ങനെ ലക്ഷ്യമില്ലാത്തിടത്തേക്കുള്ള ആ യാത്ര ഞാൻ വീണ്ടും തുടങ്ങി. 

ഇനിയൊരു മടക്കം ഉണ്ടാവില്ല എന്നുറുപ്പിച്ചു കൊണ്ട്. തീരാത്ത വേദനയോടെ. 

ഫൈസൽ മന്ദലാംകുന്ന്. 

Post Views: 45
4
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.