Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കരുണയുടെ സമ്മാനം
കഥ കുട്ടികൾ പ്രചോദനം

കരുണയുടെ സമ്മാനം

By Faisal McJanuary 24, 2025Updated:February 19, 20253 Comments2 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

പല വർണ്ണങ്ങളിൽ ബലൂണുകൾ… പറന്നു പോകാതിരിക്കാൻ അതിന്റെ നൂലുകൾ അവളുടെ ആ കുഞ്ഞു കൈത്തണ്ടയിൽ ചുറ്റിയിട്ടുണ്ട്. പിറകിലായി അവളുടെ അമ്മ ഒരു കൊച്ചു കുഞ്ഞിനേയും തോളിലിട്ട് അവൾക്ക് അകമ്പടിയെന്നോണം കൂടെ നടക്കുന്നുണ്ട്. അവൾ പ്രതീക്ഷയോടെ എതിരെ വരുന്ന ഓരോ കുഞ്ഞു മുഖത്തേക്കും നോക്കുന്നുണ്ട്.

അവൾക്കിന്ന് ആ ബലൂൻ മുഴുവൻ വിറ്റു പോകണമായിരുന്നു…

നാളെ അവളുടെ അനിയത്തികുട്ടിയുടെ ഒന്നാം പിറന്നാളാണ്.

അവൾക്കായി ഒരു കുഞ്ഞുടുപ്പ് വാങ്ങണം.

ഉടുപ്പ് അവൾ കണ്ടു വെച്ചിട്ടുണ്ട് ബസ് സ്റ്റാൻഡിലെ ആ വഴിയോര കച്ചവടക്കാരനിൽ അതുണ്ട്..

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി അവൾ ആ കച്ചവടക്കാരന്റെ അടുത്ത് പോകും അതിന്റെ വില അന്വേഷിക്കും, തൊട്ട് നോക്കി അതിന്റെ ഭംഗി ആസ്വദിക്കും. അവളുടെ സങ്കൽപ്പങ്ങളിൽ അത് അണിഞ്ഞ കുഞ്ഞു അനിയത്തിയുടെ ചിത്രം വിരിയും..

അവളും ആ വഴിയോര കച്ചവടക്കാരനും സൗഹൃദത്തിൽ ആയിരിക്കുന്നു. അവൾ അയാളുടെ അടുത്തെത്തി ആ ഉടുപ്പ് കാണുന്നില്ലല്ലോ.. അതെവിടെ അവൾ ആംഗ്യത്തിൽ ചോദിച്ചു.

കച്ചവടക്കാരൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവളുടെ അമ്മയും അനിയത്തിയും കുറച്ചു മാറി ഏതോ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു.

അവൾ തല താഴ്ത്തി സങ്കടത്തിന്റെ ഒരല കണ്ണിൽ ഓളം വെട്ടി.

സ്റ്റാൻഡിൽ ബസുകളും ആളുകളും വന്നു പോയി കൊണ്ടിരുന്നു. ഒരു ചക്രം പോലെ അതിങ്ങനെ കറങ്ങി കൊണ്ടിരിക്കുന്നു. ദിക്കുകളിൽ നിന്നും ദിക്കുകളിലേക്ക്. ആകെ ബഹളം ആണ് കച്ചവടക്കാരുടെയും ലോഡിങ് തൊഴിലാളികളുടെയും യാത്രക്കാരെ ബസുകളിലേക്ക് വിളിച്ചു കേറ്റുന്നതിന്റെയും.. അതിനിടയിലാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നു കേൾക്കുന്നത്.

നിർത്താതെ കരയുകയാണ് അവൻ.

തന്റെ അനിയത്തിയുടെ അതേ പ്രായം. കരച്ചിലിന് ശക്തി കൂടുകയാണ്. അവന്റെ അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല.

അവൾ മെല്ലെ അവർക്കരികിലേക്ക് നടന്നു.

ഒരു ബലൂൺ അവൾ ആ കുഞ്ഞിന്റെ കയ്യിൽ കൊടുത്തു. എന്തോ അവൻ പതിയെ കരച്ചിൽ നിർത്തി

അവളെ നോക്കി പുഞ്ചിരിച്ചു.

അവൾ തിരിഞ്ഞു നടന്നു.

പൈസ പോലും വാങ്ങാതെ..

കുഞ്ഞിന്റെ അമ്മ ‘ഹേയ് നിൽക്കൂ” എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. അവൾ തിരിഞ്ഞു നോക്കാതെ നടന്നു.

അവളുടെ അമ്മയുടെയും അനിയത്തിയുടെയും അരികിൽ ചെന്നിരുന്നു.

എല്ലാം കണ്ടു കൊണ്ടിരുന്ന ആ തുണി കച്ചവടക്കാരൻ പുഞ്ചിരിച്ചു.

അയാൾ മെല്ലെ അവരുടെ അരികിലേക്ക് ചെന്നു.

കയ്യിലിരുന്ന പൊതി അവൾക്ക് സമ്മാനിച്ചു.

അവൾ ചെയ്തത് പോലെ അയാളും തിരിഞ്ഞു നടന്നു.

അവൾ ആ പൊതി അഴിച്ചു.

താൻ വാങ്ങാൻ കൊതിച്ച കുഞ്ഞുടുപ്പ്. അവൾ ആഹ്ലാദത്തോടെ അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ വെച്ചു.

ആ ഒരുമ്മ അമ്മ ആ കൊച്ചു കുഞ്ഞിലേക്കും പകർന്നു.

*ഫൈസി മന്ദലംകുന്ന്*

Post Views: 23
1
Faisal Mc

ആരാണ് എന്നാണ് ചോദ്യമെങ്കിൽ പ്രവാസിയാണ് പക്ഷെ ….. തനി മന്ദലംകുന്നത്തുകാരനുമാണ് പേര് ഫൈസൽ.. മൊയ്‌ദു കദീജ ദമ്പതികളുടെ സീമന്ത പുത്രൻ… ഭാര്യ അസ്ന മക്കൾ ഷെഹിയും സെബുവും.. മനസ്സിൽ തോന്നിയതൊക്കെ എഴുതി.. അതിനിയും തുടരും… പലതും അനുഭവങ്ങളാണ്… അരികിലൂടെ പോയ ചില മനുഷ്യരുണ്ട് മറ്റാരും ശ്രദ്ധിക്കാതെ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞവർ.. കണ്ടതും …അറിഞ്ഞതുമായ ജീവിതങ്ങൾ കേട്ടറിവുകളും ഇല്ലാതില്ല… ഇതൊക്കയാണ് എഴുത്തിൽ… എന്നാലും എഴുത്തുകാരൻ എന്ന വിശേഷണത്തിന് തീരെ അർഹനല്ല കാരണം എന്റെ എഴുത്തുകൾ.. എന്റെ മാത്രം സംതൃപ്തിയാണ്…

3 Comments

  1. Silvy Michael on June 8, 2025 3:09 PM

    ❤️❤️❤️

    Reply
  2. Joyce on January 27, 2025 6:06 AM

    നന്മ വറ്റാത്ത ചിലരുണ്ട്.
    നല്ല രചന.👏

    Reply
  3. Suma Jayamohan on January 25, 2025 9:19 PM

    ഇതാണ് കരുണ ഇതാണ് സ്നേഹം
    നല്ല കഥ👌🌹❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.