Author: ജിഷാഗിരീശൻ

Housewife with great laziness.. But alot of dreams 🤣

സ്നേഹം കൊണ്ട് തീർത്ത മുറിവുണ്ട് ഹൃദയത്തിൽ.. വിരഹത്തിന്റെ വരണ്ട കാറ്റ് വീശുമ്പോൾ നീറിയോടുങ്ങുന്ന വേദനകൾ.. എങ്ങോ മറഞ്ഞു പോയി എന്ന് നിനച്ച ഓർമ്മകൾ മെല്ലെ ഭൂതകാലത്തേക്ക് മാടി വിളിക്കുമ്പോൾ, ഒരു വട്ടം..,, ഒരു വട്ടമെങ്കിലും വീണ്ടും കാണാൻ… ദൂരെ നിന്നെങ്കിലും ഒരു നോക്കു കാണാൻ.. പറ്റുമെങ്കിൽ ആ കൈകൾ ചേർത്ത് പിടിച്, അടുത്ത ജന്മത്തിലെങ്കിലും കൂടെ വേണമെന്ന് പറയാനൊരാഗ്രഹം.. പ്രണയത്താൽ മാത്രം തുന്നിചേർക്കാൻ കഴിയുന്ന മുറിവ് സമ്മാനിച്ച നീ എവിടെ…. കാത്തിരിക്കുന്നുണ്ട് ഞാൻ ഇവിടെ ❤️.

Read More

ചേട്ടൻ്റെ കൂട്ടുകാർ വന്നു… ചോദിച്ചതോ “സേച്ചി ഭയങ്കര ചൂട് കുടിക്കാൻ വല്ലതും തണുത്തത് എടുത്തോ” ആ പിന്നെ, ഇവന്മാർ ചോദിക്കുമ്പോ ചോദിക്കുമ്പോ ഉണ്ടാക്കി കൊടുക്കാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതാ? 😬അത് മാത്രം അല്ല, ലെവന്മാർ സംസാരിക്കുമ്പോ ഒരു ‘ശ ഷ സ ഹ’ ഫീൽ ചെയ്യുന്നു… നേരം പുലർന്നേരെ അടിച്ചു പൂക്കുറ്റിയായ് എൻ്റെ വീട്ടിലേക്ക് കേറി വരാൻ എങ്ങനെ ധൈര്യം വന്നു ഇവന്മാർക്ക്? 😡 ശരിയാക്കി തരാം… മീൻ കറി വെക്കാൻ വെള്ളത്തിൽ ഇട്ടുവച്ച ഒരു ഉരുള വാളൻ പുളി പിഴിഞ്ഞെടുത്തു, അതിൽ നല്ലോണം പഞ്ചസാര ചേർത്ത് അലിഞ്ഞു. ഓരോ ഗ്ലാസിലും രണ്ടു ടേബിൾ വീതം ഈ പുളി മിക്സ് ഒഴിച്ച്, തണുത്ത സോഡ ഒഴിച്ച് പതിയെ ഒന്നിളക്കി അവന്മാർക്ക് കൊടുത്തു. ഗ്ലാസ് ലെ ജ്യൂസ് കാണുമ്പോൾ ആപ്പിൾ ജ്യൂസ് ലുക്ക് കൊണ്ട്, അതിയായ സന്തോഷത്തോടെ ഒറ്റ വലി… 🤣🤣🤣കുടുങ്ങി യോ…. കുടുങ്ങി…. “എന്തോന്ന് സേച്ചി… പുളി വെള്ളമാ……

Read More

വഴിയിൽ വെയിൽ നിൽപതു കണ്ടു തിരിഞ്ഞു നടന്നു.. പിന്നാലെ വന്ന മഴ ഓടി തൊട്ടു നനച്ചപ്പോഴാണ് വെയിലിന്റെ ചൂടിനും ഒരു സുഖം ഉണ്ടായിരുന്നു എന്ന് മനസിലായത്..

Read More

പകുത്തു പോയെക്കാവുന്ന സ്നേഹത്തെ പേടിച്ചാണ് ഒറ്റ കുട്ടി മതി എന്ന് തീരുമാനിച്ചത്… പക്ഷെ പകുത്ത് കൊടുത്താൽ ആശ്വാസം കിട്ടിയേക്കാവുന്ന പല കാര്യങ്ങളും ആ ഒറ്റ കുട്ടിയെ ശ്വാസം മുട്ടിച്ചു..❤️.

Read More

ഇന്നും സ്വന്തം വീട്ടിൽ ആണുങ്ങൾഒരു പാത്രം കഴുകുന്നത് പോലും എന്തോ മഹാ അപരാധമായി കാണുന്ന ആൾക്കാർ ഉണ്ട്. വീട്ടിലെ പണി കൾ ചെയ്യുന്ന ആണുങ്ങളെ പെൺ കോന്തൻ എന്നും മറ്റും വിശേഷിപ്പിക്കാൻ ഇവർക്കൊക്കെ എന്തൊരു ഉത്സാഹം ആണെന്നോ. അയൽവക്കത്ത് പുതിയ വീട് പണി തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. രണ്ടു പുരുഷന്മാരെ കൂട്ടത്തിൽ ഒരു അമ്പത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന ഒരു ചേച്ചിയും ജോലി ചെയ്യുന്നുണ്ട്. ജോലി അവിടെ ആണേലും അവരുടെ ഒരു കണ്ണ് ഞങ്ങളുടെ വീട്ടിലേക്ക് ആണ് 🤣. കാരണം “നന്ദനം സിനിമ യിലെ “ദേവകിയമ്മ വെള്ളം കോരിക്കോളു. പാറുവമ്മ വിറക് കൊണ്ടച്ചോളൂ. “ലൈൻ ആണ് ഞങ്ങളുടെ വീട്ടിലെ ജോലികൾ ഒക്കെ നടന്നു പോകുന്നത്. എന്റെ പ്രിയതമൻ അടുപ്പ് ഊതി കത്തിക്കും, ആ അടുപ്പിൽ ഞാൻ ചോറ് വെക്കും. ഞാൻ അലക്കും അങ്ങേര് തുണി അയയിൽ കൊണ്ടിടും. അങ്ങേര് മീൻ വെട്ടും, ഞാൻ അത് കറി ആക്കും. ഞാൻ നിലം അടിച്ചു വാരുമ്പോളേക്കും…

Read More

വലുതാകുമ്പോൾ ആരാകാൻ ആണ് മോൾക് ആഗ്രഹം ലേ മോൾ : അമ്മ ആകണം 😎 അമ്മ : എന്ത് ന്ന്.. 😬 മോൾ : ഗ്രാന്മ ആകണം… അമ്മ : ഐ.. സീ… മോൾ : അമ്മ പേടിക്കണ്ടാ, അമ്മക്ക് ദോശ പാപ്പം, ഓംലറ്റ്, ചോക്ലേറ്റ് മിൽക്ക് ഷേക്ക്‌ ഒക്കെ ഞാൻ ആക്കി തരും… അമ്മ : അയ്യോ.. ആണല്ലേ… താങ്ക്സ് 😎(ഇതിൽ പരം ഒരു അമ്മയ്ക്ക് ആനന്ദിക്കാൻ എന്ത് വേണ്ടൂ.. സത്യസന്ധമായി കാര്യങ്ങൾ പറയുന്ന കുട്ടി… ഞാൻ എന്റെ അമ്മയെ പറ്റിച്ച പോലെ ഞാൻ ടീച്ചർ ആകും, ഞാൻ പോലിസ് ആകും ന്നൊക്കെ പറഞ്ഞില്ലാലോ… സത്യസന്തതി ❤️)

Read More

ആരെങ്കിലും ഒന്ന് കെട്ടി പിടിച്ചാൽ എന്ന് ആശിക്കുന്ന ഒരു ഹൃദയം ഉണ്ട്.. ആരെങ്കിലും കവിളിൽ തലോടി സുഖമല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം… പക്ഷെ.. അപ്പോഴേക്കും പൊട്ടികരയാൻ തയ്യാറായി രണ്ടു കണ്ണുകളും ഉണ്ട്… അവരാണ് ഇതൊക്കെ വേണ്ട എന്ന് വെക്കാൻ തീരുമാനം എടുപ്പിക്കുന്നത്… ❤️

Read More

ചക്കപഴത്തിന്റെ മണം.ഒന്ന് കണ്ണടച്ച് പിടിച്ചേ… നിങ്ങളോട് തന്നെ… എന്റെ വായനക്കാരെ… ❤️ ഒന്ന് കണ്ണടയ്ക്കൂന്നേ…. ഒരു മിനിറ്റ് അതിന് മുൻപ് ഇത് മുഴുവനും വായിച്ചു തീർക്കണം.. എന്നിട്ട് കണ്ണടച്ചാൽ മതി കേട്ടോ.. ആദ്യം സമാധാനത്തോടെ എവിടെ യെങ്കിലും ഇരുന്നോ.. കയ്യിൽ ഉള്ള ഫോൺ, അടുക്കളയിൽന്ന് കൂടെ കൊണ്ട് വന്ന ചട്ടുകം, തവി, തോളിൽ ഇറുക്കി പിടിച്ചു അകം മുഴുവനും വൃത്തി ആക്കാൻ നടക്കുന്ന ആ ചൂല്, പിന്നെ ചിലർ ഉണ്ട്, ഒരു കയ്യിൽ tv യുടെ റിമോട്ട് ഉണ്ടാകും 🤣ചുമ്മാ ഫോൺ തോണ്ടി നോക്കുന്നതിനിടയിൽ ആ tv വെറുതെ ചാനൽ മാറ്റി കളിക്കാൻ….. ആ എന്നിട്ട് ആ വക സാധനങ്ങൾ ഒക്കെ എവിടെ ആണെന്ന് വച്ചാൽ ഒഴിവാക്കി കണ്ണടയ്ക്കുക.. അടുക്കളയിൽ ഗ്യാസ് ഓഫ് ആക്കാൻ മറക്കല്ലേ… അല്ലെങ്കിൽ ഏകാഗ്രത കിട്ടില്ല 😬എന്നിട്ട് ദീർഘമായി ഒന്ന് ശ്വാസം വലിച്ചു വിട്ടോ 🤣.. മനസ് ശാന്തം ആക്കി നമ്മുടെ ഒക്കെ ആ പഴയ കാലത്തേക്ക്…

Read More

തൊണ്ണൂറുകളിൽ, അധികമൊന്നും വീടുകളിൽ tv എത്താത്ത കാലം. ടീവി ഉള്ള വീടുകൾ വേഗം തിരിച്ചറിയാൻ കഴിയും. മീൻ മുള്ള് പോലത്തെ ആന്റിനകൾ ടീവി ഉള്ള വീടുകളുടെ മുകളിൽ തല ഉയർത്തി നില്പുണ്ടാകും. ഇടയ്ക്ക് ഒരു നല്ല കാറ്റ് അടിച്ചാൽ “ചില സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടതിൽ ഖേദിക്കേണ്ടി വരും “😜വീടിന്റെ മുകളിൽ കയറി പലവട്ടം ആന്റിന തിരിച്ചു വെക്കേണ്ടി വരും. തിയേറ്ററിൽ പോയി “സിൽമ” കാണുന്നതിനേക്കാളും ഞങ്ങള്ക്ക് ഇഷ്ടം ഞായറാഴ്ചകളിൽ വൈകുന്നേരം നാല്മണിക്ക് ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന മലയാളം സിൽമ കാണാൻ ആയിരുന്നു. വേറൊന്നും കൊണ്ടല്ല, ചുറ്റുവട്ടത്ത് ഉള്ള tv ഇല്ലാത്ത സകല അയൽവാസികളും കുഞ്ഞു കുട്ടി മുതൽ വയസായവർ വരെ ഞങ്ങളുടെ വീട്ടിൽ “സിൽമ “കാണാൻ വരും. ഏതെങ്കിലും “സിൽമ “യുടെ കാസറ്റ് കിട്ടിയാൽ അന്ന് ആഘോഷം ആണ്. കാസറ്റ് കയ്യിൽ കിട്ടിയപാടെ അയൽവക്കത്ത് പോയി എല്ലാരോടും, കാസറ്റ് കിട്ടിയിട്ടുണ്ട് എന്നും ഇന്ന് ഇത്ര മണിക്ക് സിൽമ വെക്കും,…

Read More

അടുക്കളയിൽ നീറി ഒടുങ്ങിയ ജീവിതങ്ങൾ പലതും ആരാലും വായിക്കപ്പെടാത്ത പുസ്തകങ്ങൾ പോലെയാണ് ഓരോ താളുകൾ മറിച്ചു നോക്കുമ്പോഴും കാണാം കിനാവിന്റെ ഒരിക്കലും മായാത്ത വർണ്ണ ലോകം. പകുതിയിൽ വച്ച് അണഞ്ഞുപോയ ആശാദീപത്തിന്റെ ഇളം ചൂടും നിർവികാരതയും. മാറാല പിടിച്ച ഹൃദയ ജാലകത്തിലൂടെ ശലഭങ്ങൾ പാറി നടക്കുന്നത് കാണാം.. ആരാലും വായിക്കപ്പെടാത്ത കോടാനു കോടി ജീവിത പുസ്തകങ്ങൾ വഴിക്കണ്ണുമായി കാത്തിരിപ്പുണ്ട് ഓരോ അടുക്കളയിലും..

Read More