Author: Thomas Varghese

അമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന് പൊന്നമ്മയ്ക്ക് ഒരു മുത്തം നൽകാമിന്ന് ഒമ്പതുമാസം ചുമന്ന് നൊന്തു പ്രസവിച്ച ഒരമ്മ താഴെ വെച്ചാൽ തേനരിക്കും തലയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന് ചൊല്ലി പിച്ചവെച്ചു നടത്തിയൊരമ്മ ഒന്ന് ചിണുങ്ങിയാൽ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് മുത്തം തരുന്നോരമ്മ അമ്മിഞ്ഞപ്പാൽ ആവോളം തന്ന് താരാട്ട് പാടി ഉറക്കിയൊരമ്മ പനി വന്ന നേരം മാറൊടണച്ച് ഇമ വെട്ടാതെ പരിപാലിക്കുന്നോരമ്മ ദിനവും ദേഹമാസകലം കാച്ചിയ എണ്ണ തേച്ച് കുളിപ്പിച്ചോരമ്മ. ആദ്യാക്ഷരം കുറിപ്പിച്ചതും പഠിപ്പിച്ചതും അമ്മ തന്നെ . ആദ്യമായി പള്ളിക്കൂടത്തിൽ പോകാൻ ചിണുങ്ങിയനേരം ആശ്വസിപ്പിച്ചതും അമ്മ. ഗൃഹപാഠങ്ങൾ പതിവായി ചെയ്തു തീർക്കാൻ പ്രചോദിപ്പിച്ചതും അമ്മ. അന്നന്നത്തെ പാഠങ്ങൾ കൃത്യമായി അന്ന് തന്നെ പഠിക്കണം എന്ന് ഉപദേശിച്ചതും അമ്മ. പത്താം തരത്തിൽ ഉന്നത വിജയം നേടിയ നേരം കെട്ടിപിടിച്ചു ഉമ്മ തന്നതും അമ്മ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഉഴപ്പരുത് എന്ന് ഉപദേശം തന്നതും അമ്മ ബിരുദ പഠനം കഴിഞ്ഞു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ ആശ്ലേഷിച്ചതും അമ്മ തന്നെ.…

Read More