Author: Kiran Premlal

((((((ഗ്ലും)))))))…. കുളക്കരയിൽ ആകാശം നോക്കി സ്വപ്നം കണ്ടിരിക്കായിരുന്നു, പെട്ടെന്ന് ഉണ്ടായ ശബ്ദം കേട്ടപ്പോ ഞെട്ടി നോക്കി…  സാധാരണ തവള വെള്ളത്തിലേക്ക് ചാടുമ്പോ ഒരു ശബ്ദം ഉണ്ടാകാറുള്ളതാ …  ഓളങ്ങൾ കാലിൽ വന്നു തട്ടി തുടങ്ങി. നോക്കുമ്പോൾ ഒരു കശുമാങ്ങയാണ്.. വെള്ളത്തിൽ പൊങ്ങി കിടന്നു കളിക്കുന്നു.. മാവിലേക്ക് നോക്കിയപ്പോ അവിടെ ഒരു അണ്ണൻ കുട്ടി വിഷമിച്ചു കലഹിക്കുന്നുണ്ട്, ഒരു മാങ്ങ പോയ വിഷമം എല്ലാരോടും പറയായിരിക്കും. ഞാൻ നോക്കുന്നത് കണ്ടപ്പോഴായിരിക്കും പരാതിയുടെ താളം പതുക്കെ കുറഞ്ഞു കുറഞ്ഞു പെട്ടെന്ന് വീശിയ കാറ്റിന്റെ താളത്തിനൊപ്പം നിന്നു പോയി….. മാങ്ങയുടെ പശ വെള്ളത്തിൽ പരന്നു തുടങ്ങി…  വശ്യമായ ആ സുഗന്ധം വായുവിൽ ഒഴുകി നടന്നു…. കുളത്തിലേക്ക് ചാഞ്ഞ് നിക്കുന്ന ഞാവൽ മരത്തിന്റെ കൊമ്പിൽ ഇരുന്നു ഒരു വാലാട്ടി കിളി പാടി തുടങ്ങി..  നനുത്ത കാറ്റ് കവിളുകളെ തലോടി വീശി തുടങ്ങി..  ഒരു ബ്രാൽകുട്ടി ഇടയ്ക്കു തല പൊക്കി ഇനി ഇപ്പൊ എങ്ങാനും ഇറങ്ങുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. ആളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് വാലാട്ടി കിളിയേയും നോക്കി ഞാൻ  അവിടെ കിടന്നു… വാലാട്ടി കിളിയുടെ തങ്കം ദൂരത്ത് നിന്ന് പാട്ട് തുടങ്ങി… പാട്ടിന്റെ താളം പതുക്കെ ഒന്നായി മാറി… പാട്ടുകാരൻ അവന്റെ തങ്കത്തിനേം തേടി ദൂരെ മാനത്തേക്കു മറഞ്ഞു…. ഞാൻ പതുക്കെ എണീറ്റ് കാശുമാങ്ങ നീന്തി കളിക്കുന്ന ഭാഗത്തേക്ക് ചെന്നു.. കാൽ കൊണ്ടൊന്നു വെള്ളം തട്ടി തണുപ്പ് നോക്കി….   ഒരു കുളിര് ശരീരത്തിലേക്ക് കയറി  ഒരു ചെറു പുഞ്ചിരിയായി പുറത്തേക്കു വന്നു…  കശുമാങ്ങയുടെ കറയിൽ തട്ടി മഴവില്ല് വന്നു തുടങ്ങി.. പതുക്കെ ഒന്ന് കുനിഞ്ഞു നിന്ന് ആ നിറക്കൂട്ടിലേക്ക് ഞാൻ ഊളിയിട്ടു….. കാറ്റിന്റെ ശക്തി കൂടി തുടങ്ങി.. കാറ്റിന്റെ ദിശയിൽ ഒരു കുഞ്ഞിമഴ പെയ്തു തുടങ്ങി…. കുളക്കരയിൽ കല്ലിന്റെ അടിയിൽ വച്ചിരുന്ന കടലാസിലെ മഷി ആ മഴയിലെ വെള്ളത്തിൽ നനഞ്ഞ് പരന്നു നീങ്ങി… … … …

Read More