Author: Lekha Madhavan

ഞാൻ ലേഖ മാധവൻ. ആദ്യത്തെ ചെറുകഥാസമാഹാരം കുറുംബ 2021 ൽ പ്രസിദ്ധീകരിച്ചു.

ആ രാത്രി! ഇരുട്ടിനെ കീറിമുറിച്ചുവന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി കണ്ടു,  കിടക്കയുടെ തൊട്ടടുത്ത് കസേരയിൽ ഇരിക്കുന്ന ഒരാൾ. മീശയിൽ വിരലുകൾ ചേർത്ത് ഏതോ ചിന്തയിൽ മുഴുകി ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്നു.  ജീവന്റെ ചെവിയിൽ ആരോ ചൂളം വിളിച്ചു. പിന്നെ നെറ്റിയിലെ വിയർപ്പ് കഴുത്തിലേക്കിറങ്ങുന്നതറിഞ്ഞു. കൈകാലുകളുടെ ചലനം നഷ്ടപ്പെട്ട അവസ്ഥ. അനങ്ങിയാൽ അനാവശ്യമായി അയാളുടെ ശ്രദ്ധ ആകർഷിക്കുമോ എന്ന ഭയം കാരണം ശ്വാസം പിടിച്ചു കിടന്നു. പുതിയ വീട്ടിലേക്കു മാറിയിട്ട് ഒരാഴ്ച ആയിട്ടെ ഉള്ളു. മാർക്കറ്റിൽ ഉള്ളതിലും കുറഞ്ഞ വാടകയ്ക്ക് പുതിയ  വീട് മുഴുവനായി കിട്ടിയത് വലിയ ഭാഗ്യമായാണ് തോന്നിയത്. അതും തീരെ തിരക്കില്ലാത്ത റോഡിൽ, ഉള്ളിലേക്ക് മാറി.  അപ്പോഴാണ് ഓർത്തത്, ഇവിടെ വാഹനത്തിന്റെ വെളിച്ചം എവിടെനിന്ന് വന്നു? ഉറക്കം ഞെട്ടിയതും കൃത്യസമയത്ത് വാഹനത്തിന്റെ വെളിച്ചം വന്നതുമെല്ലാം ഒരു നിമിത്തമാണോ? ഉറക്കം നടിക്കുന്നതാണെന്ന് അടുത്തിരിക്കുന്ന ആൾക്ക് മനസ്സിലായിക്കാണുമോ? അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് മുറിയിൽ ഉലാത്തി വീണ്ടും തിരിച്ചു…

Read More

സ്വപ്നം വിതച്ചെന്റെ ഭൂമിയിലെന്നും ഞാൻ സ്വർണ്ണപ്പാത്രത്താൽ ജലം പകർന്നു പൂത്തു ചെടികളിൽ സ്വപ്നങ്ങളായിരം സ്വപ്നഭൂമിയെന്നു പേർ വിളിച്ചു പൂത്ത സ്വപ്നങ്ങൾ ചിലതെല്ലാം പിന്നെയോ കാലത്തിൻ കാറ്റിൽ കറുത്തു പോയി ദുസ്വപ്നമെന്നു പേർ ചൊല്ലിയതിനെ ഞാൻ ഇരുളിന്റെ കോണിൽ വലിച്ചെറിഞ്ഞു പൊൻവർണ്ണപ്പൂക്കളെ നെഞ്ചോട് ചേർത്തതിൻ സൗന്ദര്യത്തിൽ ഞാൻ സ്വയം മറന്നു കാലമെടുത്തതു കൊണ്ടുപോയെന്നുടെ യാത്രാപഥങ്ങൾ അലങ്കരിച്ചു യാത്രയിൽ പിന്നിട്ടിതാവഴികൾ സ്വർണ്ണസ്വപ്നങ്ങളും അന്യമായി എങ്കിലുമീ ഭൂമി ഇന്നുമെന്റേതല്ലോ പൂക്കുമിനിയും, സ്വപ്നപ്പൂക്കളേറെ. ലേഖ മാധവൻ

Read More