Author: Mahesh Sivarama Pillai

അ ആ ഇ ഈ ഉ ഊ ഇറു

ദൈവത്തിന്റെ ആത്മകഥ (The Autobiography of God) by Lenaa Kumar ഇതൊരു പുസ്തകാസ്വാദന കുറിപ്പെന്ന് പറയാൻ പറ്റുമോ എന്നറിയില്ല. അത്രയ്ക്ക് ആസ്വദിച്ച് വായിക്കേണ്ട ഒന്നല്ല ലെനയുടെ ദൈവത്തിന്റെ ആത്മകഥ (The Autobiography of God) എന്ന പുസ്തകം. ഓരോ വരിയും വീണ്ടും വീണ്ടും വായിക്കേണ്ടി വന്നേക്കാം. ഒന്ന് നിർത്തി അൽപ്പം ചിന്തിക്കേണ്ടി വന്നേക്കാം. നിലത്തിരുന്നു കണ്ണടച്ച് ചിലതു മനസ്സിൽ കാണാൻ ശ്രമിച്ചേക്കാം. മുൻവിധികളും, സാമൂഹിക മാധ്യമ കോലാഹലങ്ങളും മാറ്റി നിർത്തി വായിച്ചാൽ നിരാശപ്പെടുത്തില്ല; മറിച്ച് കൂടുതൽ അറിയാൻ വായനക്കാരിൽ ആഗ്രഹം അവശേഷിപ്പിക്കുന്ന ഒരു പുസ്തകം. 143 പേജുകൾ വായിച്ചു പുസ്തകം മടക്കുമ്പോൾ enlightened ആയി എന്നൊരു മിഥ്യാ ധാരണ ഉണ്ടാക്കാൻ ഒട്ടും ശ്രമിക്കാത്ത പുസ്തകം. എനിക്കിഷ്ടപ്പെട്ടു. സ്വയം കണ്ടെത്താനും അറിയാനും ( Self discovery and awareness ), നമുക്ക് അത്ര പരിചിതമല്ലാത്ത, അല്ലെങ്കിൽ അറിഞ്ഞിട്ടും പ്രായോഗികമല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞ, ഭാരതത്തിൽ നില നിന്നിരുന്ന, ഭാരതത്തിലെയും ലോകത്തിന്റെ മറ്റു കോണുകളിലും…

Read More

അരണയുടെ കഴിഞ്ഞ 30 ദിവസത്തെ FB post. “ഓർമ്മകളുടെ ഭാരം താങ്ങാനാകുന്നില്ല. സോഷ്യൽ മീഡിയയിൽ നിന്നും ഞാൻ ഒരു break എടുക്കുന്നു”

Read More

“ചേച്ചീ ഒരു മുഴം മുല്ലപ്പൂ എന്താ വില ? “35 രൂപ” “ദേ എന്റെ കൈമുഴം അളവിൽ രണ്ടു മുഴം എടുത്തോളൂ” വീട്ടിൽ എത്തിയപ്പോൾ ഭാര്യ ചോദിച്ചു, “മുല്ലപ്പൂ എവിടെ ?” “വാടിയ പൂ ചൂടിയാലും നാറിയ പൂ ചൂടരുത്”

Read More

ഒരിടത്ത് ഒരു പട്ടി പൂച്ചയുമായി പരിചയത്തിൽ ആയി. പട്ടി പൂച്ചയോട് “ക്യാ കറുത്തെ ഹൊ തും” എന്ന് ചോദിച്ചു. “ഞാൻ കറുത്ത പൂച്ച അല്ലെടാ വെളുത്ത പൂച്ചയാടാ bloody politically incorrect പട്ടി” എന്ന് പൂച്ച ആക്രോശിച്ചു.

Read More

സേമിയ പായസമാണ് എനിക്കിഷ്ടം. അമ്മ അടപ്രഥമൻ ഉണ്ടാക്കിയപ്പോൾ നീരസപ്പെട്ട് ചോദിച്ചു അമ്മക്ക് മറ്റേ പായസം ഉണ്ടാക്കിയാൽ എന്താന്ന്. അടുത്ത ആഴ്ച ഒരു കല്യാണ സദ്യ ഉണ്ണും നേരം ഉറക്കെ വിളിച്ച് പറഞ്ഞു, “ഇവിടെ അടപ്രഥമൻ കിട്ടിയില്ലാ”

Read More

നല്ല രുചിയും മധുരവും ഉണ്ടായിരുന്നു കോലൈസിനു. ഉള്ള് തണുത്തു. പക്ഷെ വെളുത്ത കുപ്പായത്തിൽ പറ്റിപ്പിടിച്ച നിറം എത്ര ഉരച്ചിട്ടും പോയില്ല. ഞാൻ അത് കത്തിച്ചു കളഞ്ഞു.

Read More