Author: Manju M Rohit

കലണ്ടറെന്നാൽ കേവലം ആയുസ്സിന്റെ മൂന്നുറ്റിഅറുപത്തിയഞ്ച് പകലുകളുടെ ഇറങ്ങിപ്പോക്കുകൾ മാത്രമല്ല… ഒരു നരകൂടി കൂടിയെന്ന രാത്രിയുടെ നിശ്വാസങ്ങളുമല്ല.. പാലിൽ വെള്ളം ചേർത്ത് പാൽക്കാരൻ പറ്റിച്ചതിന്റെയും, മീൻകാരൻ പറ്റിയതിന്റെയും കണക്കുകളാണ്. ചിട്ടിയുടെ, ഫീസടക്കേണ്ടുന്ന അവസാന തിയതികളുടെ അടയാളങ്ങളാണ്. എത്ര ഷഷ്ഠിയും ഏകാദശിയും നോറ്റാലാണ് ഇവറ്റകളൊക്കെയൊന്ന് ഗതിപിടിക്കുകയെന്ന ആധി അറ്റത്തുകുത്തി- വച്ച സൂചിപോലെ കയറിയിരുപ്പുണ്ടെന്നും, തെറ്റത്ത് ആടുന്ന നൂലുപോലെ കാര്യമില്ലെന്ന് നെടുവീർപ്പിടുന്നെന്നും തോന്നും.. പോയ വർഷത്തിന്റെ പിഴച്ചുപോയ കണക്കുകൂട്ടലുകൾ പുതിയ വർഷത്തിനടിയിൽ ഞെരിപിരി കൊണ്ടിരിപ്പുണ്ടാകും …! കലണ്ടർ കേവലം തിയതികളല്ല..

Read More