Author: Meera George

ഒരുപാട് റിവ്യൂകൾ വായിച്ചതിനു ശേഷമാണ് three of us ഒന്ന് കാണാൻ കഴിഞ്ഞത്. അവലോകനങ്ങളുടെ ധാരാളിത്തത്തിൽ പൊങ്ങി നിൽക്കുന്ന ഒരു കുഞ്ഞു സിനിമ. ഷെഫാലിയുടെ കണ്ണുകളുടെ ആഴവും ഭർത്താവിൻ്റെ ശ്രദ്ധയും ഒക്കെ പരാമർശിച്ച് റിവ്യൂകൾ കണ്ടിരുന്നു.. അതിൽ നിന്നൊക്കെ എന്നെ സ്പർശിച്ചത് ഒരു വാചകം മാത്രമാണ്. “No one remembers their daily life.” കഥയുടെ ഒരു തലം മാത്രം എങ്കിലും ആഴത്തിൽ അർത്ഥം അന്വേഷിക്കാവുന്ന ഒരു വാചകം. ഓരോ ദിവസവും അന്യായ വേഗത്തിൽ കടന്നു പോകുമ്പോൾ ആര്, എന്തോർക്കാൻ!! അങ്ങനെയങ്ങനെ പോകുന്ന വേഗത്തിന് പെട്ടെന്നൊരു തട! അസുഖം സ്ഥിരീകരണം, ചികിത്സ… അസുഖത്തിനോട് താദാത്മ്യപ്പെട്ട് കഴിഞ്ഞ ശൈലജ ആ വാചകം പറയുമ്പോൾ അതിനു ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. ജീവിച്ച് തീർത്ത അവളുടെ “daily life” അവളെ നോക്കി ചിരിക്കുന്നുണ്ടാകും. ഇങ്ങനെ ഓരോ daily life ചേർത്ത് ചേർത്ത് വെക്കുന്ന വമ്പൻ ജീവിതം! ഇത്രയേ ഉള്ളോ എന്ന് അത്ഭുതപ്പെടുന്നു! മറന്ന് മറന്ന് പോകാതിരിക്കാൻ…

Read More

മിറാൻഡാ !! അതൊരു അലർച്ചയാണ്. വെള്ളിയാഴ്ചകളിൽ കേൾക്കുന്നത്. ഫ്രഡറികിന്റെ ഓഫ് ഡേ. മിറാൻഡക്ക് ഒഴിവില്ലാത്ത ദിനവും. ദുബായിലെ വ്യാഴാഴ്ചകൾ ഫ്രഡറിക്കിനെ പോലെ പലർക്കും ഓഫ് ആകാനുള്ളതാണ്. പിറ്റേന്ന് കെട്ടിറങ്ങുമ്പോളെക്കും മിറാൻഡ വീട് മുഴുവൻ വൃത്തിയാക്കിയിരിക്കണം. എവിടെയെങ്കിലും ഒരു പൊട്ടു ഛർദ്ദിലോ ഒരു ഇറച്ചിതുണ്ടോ കണ്ടു കാണും. ഉള്ളു വിറച്ചു കൊണ്ട് മിറാൻഡ വാതിലോളം ചെന്നു. തുടയ്ക്കാൻ വിട്ടു പോയൊരറ്റമുള്ള നീളൻ ഷൂ മിറാൻഡയുടെ മുഖത്തു കറുപ്പടയാളം വീഴ്ത്തി മുറിക്കുള്ളിൽ നിന്നും പോന്നു. ,……………………. ‘ഡോക്ടർ ഡിസൂസ, ഇതൊരു സ്പെഷ്യൽ കേസ് ആണ്. ഈ കുട്ടിക്ക് മെൻസ്ട്രുവേഷനെ പറ്റി വല്യ ധാരണയില്ല. മൈനർ ആണ്. കല്യാണം എന്നാണ് കഴിഞ്ഞതെന്ന്പാരെന്റ്സ്  കൺഫേം ചെയ്യുന്നില്ല. മാരിറ്റൽ റേപ്പ് പോലെ തോന്നുന്നു. ഡോക്ടർ ആകുമ്പോ കുറേക്കൂടി എളുപ്പത്തിൽ ചോദിക്കുമല്ലോ. ‘ ‘ താങ്ക്സ് ഡോക്ടർ ഹമീദ്. ‘ ‘Dr. ഡിസൂസ, are you ok ? മുഖത്തു ഒരു swelling കണ്ടത് കൊണ്ട് ചോദിച്ചതാണ്. Is everything…

Read More