Author: Navas MC

Cyclist, Runner, Blogger

ലോക കവിതകൾ, കവിതാ വിവരണങ്ങൾ | വീരാൻകുട്ടി തൻ്റെ ചുറ്റുപാടുമുള്ള മരത്തിലും പൂക്കളിലും പൂമ്പാറ്റയിലും കല്ലിലും മുള്ളിലും അങ്ങനെയങ്ങിനെ എല്ലാ വസ്തുക്കളിൽ നിന്നും മനോഹരമായ കവിതകൾ നെയ്തെടുക്കുന്ന കവിയാണ് വീരാൻകുട്ടി. മലയാള നിഘണ്ടുവിലെ വലിയ വലിയ അർഥമറിയാത്ത പുതിയ പുതിയ വാക്കുകൾ പറഞ്ഞാലേ നല്ല കവിതയാവൂ എന്നു ഞാൻ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ആ കവിതാ സങ്കൽപ്പമെല്ലാം മാറി മറിഞ്ഞത് വീരാൻ കുട്ടി മാഷിൻ്റെ കവിതകൾ വായിച്ചപ്പോഴാണ്. തൻ്റെ കവിതകളിലൂടെ പ്രണയവും സ്നേഹവും കരുതലും തുടങ്ങി ഒരു മനുഷ്യനെ മറ്റൊരു മനുഷ്യരുമായി ചേർത്തുവെക്കാനും കൂട്ടി പിടിക്കാനുമുള്ള രസക്കൂട്ടുകളാണ് മാഷിൻ്റെ ഓരോ വരികളിലും. കവിതകൾക്ക് അതിരുകളില്ല. കുന്നും മലയും പുഴയും കടലും കടന്ന് മാലോകരുടെ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് നിറഞ്ഞൊഴുകുകയാണ്. ചില കവിതകളാകട്ടെ നമ്മുടെ മനസ്സിൽ ഒരിക്കലും വിട്ടു പോകാതെ തളം കെട്ടി നിൽക്കും. മാനവരുടെ ഹൃത്തടങ്ങളെ കോരിത്തരിപ്പിച്ച ഒരു വേള പ്രകമ്പനം കൊള്ളിച്ച ഇരുപത്തി അഞ്ചോളം വിശ്വ മഹാകവികളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ.…

Read More

ഒരു പാട്ടിന്റെ ദൂരം | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കഥയെഴുത്തുകളുടെ രാജകുമാരനാണ് ശിഹാബുദ്ധീൻ പൊയ്തുംകടവ്. വായിക്കാൻ തുടങ്ങിയ ആദ്യ കാലം മുതൽ തന്നെ ശിഹാബ്ക്കയെ വായിക്കുന്നതാണ്. നമ്മെ വല്ലാതെ സ്പർശിക്കുന്ന എന്തോ ഒരു വേദന അദ്ദേഹത്തിൽ കഥകളിലെല്ലാം കാണാം. ഓരോ കഥാപാത്രങ്ങളും വിധി വൈവിദ്യങ്ങളുടെ സങ്കടക്കടൽ താണ്ടിയാണ് കടന്ന് പോകുന്നുണ്ടാവുക. പിന്നീട് കാലം കുറേ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ആത്മകഥ വായിച്ചപ്പോഴാണ് മനസ്സിലാവുന്നത് ആ കഥകളിലെല്ലാം ശിഹാബ് ക്കയുടെ ആത്മാംശമുണ്ടെന്ന്. ഒരിക്കൽ അദ്ദേഹവുമായി കുറേയേറെ നേരം സംസാരിക്കാനവസരം കിട്ടിയപ്പോൾ ഇത് ഞാനദ്ദേഹത്തോട് ചോദിച്ചു. മറുപടിക്ക് പകരം എന്നെ ചേർത്ത് പിടിച്ച് ഒരു സെൽഫിയെടുത്തു.. അതിലെല്ലാമുണ്ടായിരുന്നു.. പൊയ്ത്തുംകടവിന്റെ ഒമ്പതു കഥകളുടെ സമാഹാരമാണ് ഈ കൊച്ചു പുസ്തകം. നഗരത്തിലെ കുയിൽ, പുരുഷു, ചെടി മുളയ്ക്കാത്ത കാട്, ഓട്ടോറിക്ഷ, പ്ലാസ്റ്റിക്ക്, അധോവായു, പുതിയ താമസക്കാർ, പ്രളയകാളി, ഒരു പാട്ടിന്റെ ദൂരം… മനുഷ്യ ജീവിതത്തെയും അധികളെയും വളരെ ആഴത്തിൽ നിരീക്ഷണത്തിന് വിദേയമാക്കിയ കഥകളാണ് ഓരോന്നും. ഒരു നെടുവീർപ്പോടെ മാത്രമേ ഓരോ…

Read More

സ്വാതന്ത്രദിനത്തിന് മുമ്പേ ഞങ്ങൾ ആഘോത്തിൻ്റെ ഭാഗമായി ഓടിത്തുടങ്ങിയിരുന്നു. അല്ലെങ്കിലും പ്രവാസികളുടെ എല്ലാ ആഘോഷങ്ങളും അവധി ദിവസങ്ങളിലായിരിക്കുമല്ലോ. കുട്ടികളായിരുന്നപ്പോഴായിരുന്നു സ്വാതന്ത്രദിനങ്ങളൊക്കെ ശരിക്കും ആഘോഷിച്ചിരുന്നത്. എന്തൊരു ആഹ്ളാദമായിരുന്നു. സ്കൂളിൽ അസംബ്ലി, പതാകയുയർത്തൽ, പായസം, ഘോഷയാത്ര, വഴിനീളെ തൊണ്ടപൊട്ടുമാറുച്ചത്തിൽ ധീരദേശാഭിമാനികൾക്ക് അഭിവാദ്യങ്ങളർപ്പിച്ച് പ്രകടനം. ഉറക്കെയുറക്കെയുള്ള ദേശീയഗാനാലാപനങ്ങൾ. നാടു മുഴുവൻ തോരണങ്ങളും പായസവിതരണവും ഒക്കെയായി ഉത്സവ പ്രതീതിയായിരിക്കും. അക്കാലം മുതൽ മനസ്സിലും ശരീരത്തിലും ദേശാഭിമാനത്തിൻ്റെ വിപ്ലവ വീര്യം ഉറച്ചു പോയതാണ്. എത്ര മനോഹരമായിരുന്നു ആ കാലം… കാലം കഴിയും തോറും വർഗീയ വാദത്തിൻ്റെ ഫാസിസത്തിൻ്റെയും കടന്നുകയറ്റം കാരണം ഓരോ ദേശീയ ദിനത്തിലും മനസ്സ് വേദനിക്കുകയാണ്. 77 വർഷങ്ങളായിട്ടും മണിപ്പൂരിലും ഹരിയാനയിലും തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജാതിയുടെയും മതത്തിൻ്റയും പേരിൽ മനുഷ്യനെ പരസ്പരം കൊല ചെയ്യിപ്പിക്കുകയല്ലെ. അവർ പോലുമറിയാതെയാണ് ഫാസിസ്റ്റുകൾ അവരെ ഇരകളാക്കുന്നത്. കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടി മാത്രം. അതിലപ്പുറം മറ്റെന്താണ്. ഏതു മതമായാലും ജാതിയായാലും ഭാഷക്കാരനായാലും പരസ്പരം സ്നേഹത്തിലും സഹകരണത്തിലും സന്തോഷത്തോടെ കഴിയുന്നതിൽ ആർക്കാണ്…

Read More