Author: Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

കുഞ്ഞിനെ ഡേ കെയറിൽ ആക്കി, അമേലി ഓടിപ്പാഞ്ഞ് ഓഫീസിൽ എത്തുമ്പോഴേയ്ക്കും, ഡെയിലി സ്റ്റാൻഡ് അപ്പ് മീറ്റിംഗ് പാതി വഴിയിൽ എത്തിയിരുന്നു. ഇന്ന് കുഞ്ഞിന് ചെറിയ പനിക്കോളുണ്ട്. ഇന്ന് വാവയ്ക്ക് അമ്മേനെ കെട്ടിപ്പിടിച്ച് കിടക്കണം എന്നവൾ പറഞ്ഞപ്പോൾ, അമേലിയുടെ ഹൃദയം പൊടിഞ്ഞു. അല്ലെങ്കിൽ സന്തോഷത്തോടെ ഡേ കെയറിൽ പോവുന്ന കുട്ടിയാണ്. അവൾക്കത് കുഞ്ഞു നാൾ മുതലേ ശീലം ആണല്ലോ. ഇന്ന് ലീവ് എടുക്കാൻ യാതൊരു നിർവാഹവും ഇല്ല. കഴിഞ്ഞയാഴ്‌ച അമേലി ഒന്ന് ബാത്റൂമിൽ വീണ് കാലുളുക്കി മൂന്ന് ദിവസം ലീവെടുത്തതിന്റെ പണിയാണ് ബാക്ക് ലോഗ് ആയി ഇന്നും തീർക്കാൻ പറ്റാതെ ചെയ്തു കൊണ്ടിരിക്കുന്നത്. അമ്മ ഇന്ന് പെട്ടെന്ന് വന്ന് കുഞ്ഞിനെ കൂട്ടീട്ട് മാളിൽ കൊണ്ടു പോവാം ന്നും അവിടെ പ്ലെ ഏരിയയിൽ കളിപ്പിക്കാം എന്നുമൊക്കെയുള്ള വ്യർഥ വാഗ്ദാനങ്ങളിൽ പാവം കുഞ്ഞു വീണുപോയി. ഇന്ന് ഒരു കാരണവശാലും നേരത്തെ ഇറങ്ങാൻ പറ്റില്ലെന്ന് അമേലിക്ക് ഉറപ്പായിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ പ്രോഡക്ട് റിലീസ് ഉണ്ട്. ഡേ…

Read More

ജീവിതത്തിലെ വലിയ വലിയ കാര്യങ്ങളെയൊക്കെ നെഞ്ചും വിരിച്ച് പുല്ലു പോലെ നേരിട്ടിട്ട്, കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ഇമോഷണൽ ആയി പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടോ!!  ഈ അടുത്ത് എന്നെ കരയിച്ചത്, ഒരു കാലത്ത് ഞാൻ വീണ്ടും വീണ്ടും വായിച്ച് ഓരോ കഥകളും ഹൃദിസ്ഥമാക്കിയിരുന്ന ഒരു കുഞ്ഞു വലിയ പുസ്തകമാണ്. വർഷങ്ങൾക്ക് മുന്നേ എനിക്ക് കൈമോശം വന്ന് ഇത്ര കാലമായിട്ടും എന്നിലേക്ക് തിരികെ എത്താതിരുന്ന ‘രത്നമല’ എന്ന എന്റെ ബാല്യകാല ഓർമ.  പുസ്തകങ്ങൾ എന്നും ഹരമായിരുന്ന ഒരു കുഞ്ഞു പെണ്കുട്ടിയുടെ സന്തത സഹചാരി ആയിരുന്നു ആ പുസ്തകം. എന്നും പുസ്തകങ്ങൾ സമ്മാനിച്ചിരുന്ന അച്ഛന്റെ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നായിരുന്നു അത്.  കട്ടിയുള്ള നീല പുറം ചട്ടയ്ക്ക് മുകളിൽ വെള്ള കവറിൽ രത്നമല എന്നെഴുതിയ, മലയുടെ മുകളിൽ മിറാലിയുടെ ചിത്രം ഉള്ള ‘രത്നമല’ എന്ന കഥകളുടെ ഭണ്ഡാരം. ആ പുസ്തകത്തിന് വേറൊരു പുസ്തകത്തിനും ഇല്ലാത്ത തരം പ്രത്യേക സുഗന്ധം ആയിരുന്നു. അതായിരിക്കും റഷ്യക്കാരുടെ മണം എന്നാണ് അന്ന്…

Read More

മഴമേഘങ്ങൾ ആകാശത്തിൽ ഇരുണ്ടുകൂടി ! യുദ്ധപ്പടപ്പുറപ്പാട്… കായൽക്കരയിലുള്ള പാർക്കിൽ, അവനും അവളും അല്ലാതെ വളരെ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു. ആരും, ആരെയും ശ്രദ്ധിച്ചിരുന്നില്ല. അവൻ അവളോട് ചേർന്നിരുന്നു. അവളത് ശ്രദ്ധിക്കാത്തതുപോലെ കായലിൽ ദൃഷ്ടി ഉറപ്പിച്ചു. അവൻ, അവളോട് ഒന്നുകൂടെ ചേർന്നിരുന്നപ്പോൾ അവൾക്ക് നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച ഭാരം അനുഭവപ്പെട്ടു. തന്റെ കൈയിൽ അവനൊന്ന് തൊട്ടെങ്കിലെന്നു, അവൾ വല്ലാതെ ആഗ്രഹിച്ചു. മഴത്തുള്ളികൾ, കായലിൽ ഓളങ്ങൾ തീർത്ത് പൊട്ടിച്ചിതറി. കായൽ നൃത്തം ചെയ്തു. ദൂരെ കപ്പലിന്റെ സൈറൺ മഴശബ്ദത്തിനും മേലെ മുഴങ്ങി. അവൾ, അവനെ ഒളികണ്ണിട്ടു നോക്കി. മഴത്തുള്ളികൾ വീണ് അവന്റെ മുഖം ഒന്നുകൂടെ സുന്ദരമായി. എപ്പോഴോ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ, അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോൾ, അവൾക്ക് അവളെത്തന്നെ മറന്നു പോവുന്നതായി തോന്നിത്തുടങ്ങിയിരുന്നു. അവിടെ വച്ച് തന്നെ അവനെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നിയ ആ നിമിഷത്തിൽ അവളുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു. അവൻ, അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ച്, അവളുടെ വിരലുകളിൽ വിരൽ…

Read More

“കുട്ടാ.. നീ അച്ഛമ്മേനേം നോക്കി നോക്കി ഇരിക്കാണ്ട്, ആ പ്ളേറ്റിൽ ഉള്ളത് ഒന്ന് തിന്ന് തീർക്ക്ന്ന്ണ്ടാ?”  അമ്മയുടെ ശബ്ദം പൊങ്ങിയപ്പോഴാണ് താൻ അടുക്കളയിലൂടെ ‘തത്തക്കാം.. പിത്തക്കാം’ നടക്കുന്ന അച്ഛമ്മയെയും നോക്കി ഇരിക്കുവാണെന്ന ബോധം കുട്ടന് വന്നത്. അവൻ വേഗം, തൊട്ടു മുന്നിലിരുന്ന അപ്പേട്ടന്റെ മുഖത്തേക്ക്, പാളി നോക്കി. അവൻ കണ്ണുരുട്ടി, വേഗം തിന്നാൻ ആംഗ്യം കാണിച്ച്, കുട്ടനെ നിരാശപ്പെടുത്തിക്കളഞ്ഞു. തൊട്ടടുത്തിരുന്ന, ആര്യേച്ചിയും നന്ദയും അനുക്കുട്ടനും ഇതൊന്നും അറിയാത്ത ഭാവത്തിൽ സ്വന്തം സ്വന്തം പ്ളേറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എന്താ അഭിനയം! സത്യം പറഞ്ഞാൽ, കുട്ടൻ നോക്കിയത് അച്ഛമ്മയുടെ നടത്തം ആയിരുന്നില്ല. അച്ഛമ്മയുടെ സെറ്റ് മുണ്ടിന്റെ കോന്തലയിൽ പുതുതായി പ്രത്യക്ഷപ്പെട്ട താക്കോൽക്കൂട്ടത്തെ ആയിരുന്നു. പടിഞ്ഞാറ്റയുടെ ഒരു മൂലയിൽ ഇരിക്കുന്ന പത്തായത്തിന്റെ താക്കോൽക്കൂട്ടം! അത് അച്ഛമ്മയുടെ കയ്യിൽ കണ്ടത് മുതൽ തുടങ്ങിയ ശ്വാസം മുട്ടലാണ് തറവാട്ടിലെ കുട്ടിക്കൂട്ടത്തിന്. എന്തെങ്കിലും കാര്യമായ സംഭവം അതിൽ ഒളിച്ചു വെക്കാതെ അച്ഛമ്മ, പത്തായം പൂട്ടി താക്കോലും കൊണ്ട് നടക്കില്ല. അതുറപ്പാ!…

Read More

നടന്നു നടന്ന്, ഞായറാഴ്ചച്ചന്തയിലെത്തിയപ്പോൾ അവിടെയെങ്ങും വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നത് തലച്ചോറുകളായിരുന്നു. മനുഷ്യത്തലച്ചോറുകൾ..! പല തരത്തിൽപെട്ടവ, പല രൂപത്തിൽപ്പെട്ടവ, പല വലിപ്പത്തിൽപ്പെട്ടവ. പല വിലയിട്ടവ, പല പേരിട്ടവ. അമ്പലമെന്നും, പള്ളിയെന്നും.. പിന്നെ, പല പല ദേവാലയങ്ങളെന്നും ബോർഡ് വെച്ചു വേർതിരിച്ചവ. ഓരോന്നിനു മുന്നിലുമുണ്ട് ഓരോ കൂമ്പാരങ്ങൾ. എണ്ണിയാലൊടുങ്ങാത്തത്ര തലച്ചോർ കൂമ്പാരങ്ങൾ. തലച്ചോർ, വെളിയിൽ ഊരി വെച്ചാലത്രേ, അതിനുള്ളിലേക്ക് പ്രവേശനമുള്ളൂ.. ഉടമസ്ഥർക്ക് ആവശ്യമില്ലാത്തത്, നല്ല വില കൊടുത്ത് വേണമെങ്കിൽ ആവശ്യക്കാർക്ക് സ്വന്തമാക്കാം!! പക്ഷെ, ആവശ്യക്കാരേതുമില്ലാതെ, വിറങ്ങലിച്ച മനുഷ്യ മസ്തിഷ്കങ്ങൾ.. ഹാ.. മുഴുവനായും പുഴുവരിച്ചു!! നിമ.

Read More

വർഷങ്ങൾക്ക് മുന്നേ, ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ഇരച്ചു കയറി വന്ന അനുഭവങ്ങളെ ചേർത്ത്  അന്നെഴുതിയതായിരുന്നു. (അതിന് മുമ്പേ യും ശേഷവും കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ സിനിമകൾ ഒരുപാട് ഇറങ്ങിയിരുന്നു. ഇപ്പോഴും ഇറങ്ങുന്നു.) ഇതു വായിക്കുന്ന എത്രപേർക്ക് ആ സിനിമ ഓർമ്മയുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, എനിക്ക് ഇന്നും ‘ഈട’യിലെ കഥയും കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളോളം തന്നെ കണ്മുന്നിലുണ്ട്. കണ്ട് തീർക്കാനാവാതെ കണ്ണ് നിറഞ്ഞ് നിറഞ്ഞൊഴുകിയത് ഇന്നും ഓർമയുണ്ട്. നാടിന്റെ അവസ്ഥയ്ക്ക് ഇന്ന് കുറച്ചൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഞങ്ങൾ കണ്ടതും കേട്ടതും ഇല്ലാതാവുന്നില്ലല്ലോ! അന്നനുഭവിച്ചത്, അനുഭവം അല്ലാതാവുന്നില്ലല്ലോ! നല്ലൊരു പ്രണയ സിനിമ ആയിട്ടുപോലും എന്റെ മനസ്സിൽ പതിഞ്ഞത് ‘ഈട’ യിലെ രാഷ്ട്രീയമാണ്. ഞാൻ കണ്ടുവളർന്ന, പകയുടെയും അക്രമത്തിന്റെയും കൊലയുടെയും രാഷ്ട്രീയം. അതേ, അതുതന്നെയാണ് കണ്ണൂരിന്റെ ഞാൻ കണ്ട രാഷ്ട്രീയം. വെറുപ്പിന്റെയും പകയുടെയും മുഖമണിഞ്ഞ രാഷ്ട്രീയം. അക്രമം കണ്ടുമടുത്ത്, എന്നെപ്പോലുള്ള പലരെയും അരാഷ്ട്രീയവാദികളാക്കിയ അതേ രാഷ്ട്രീയം. സമത്വ സുന്ദര മനോഹരമായ ഞങ്ങളുടെ…

Read More