Author: Nisha Suresh kurup

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

സൂര്യകിരണങ്ങൾ ഒളിഞ്ഞു നോക്കുന്ന റബ്ബർത്തോട്ടത്തിൽ തിരക്കിട്ട ജോലിയിലായിരുന്നു സരയു.  റബ്ബർ മരങ്ങളിലെ ഓരോ ചിരട്ടയിൽ നിന്നും റബ്ബർ പാൽ പകർന്ന് തൊട്ടിയിലേക്ക് ഒഴിച്ചു ജോലി തീർക്കാനുള്ള തിരക്കിലാണവൾ. നേരം പുലർന്ന് തുടങ്ങിയതേയുള്ളു. ബാക്കി ജോലി കൂടി തീർത്തിട്ട് വേണം അവൾക്ക് വീട്ടിലേക്ക് മടങ്ങാൻ. മക്കൾക്ക് ആഹാരം ഉണ്ടാക്കി കൊടുത്ത് സ്കൂളിലേക്കയക്കണം. അവൾ ധൃതിയിൽ റബ്ബർ പാലെല്ലാം തൊട്ടിയിലേക്ക് പകർന്നു അടുത്തുള്ള ചെറിയ കെട്ടിടത്തിലേക്ക് നടന്നു. അവിടെയാണ് ഷീറ്റ് അടിക്കുന്ന മെഷീനും പാലൊഴിച്ച് വയ്ക്കുന്ന ട്രേയും ഷീറ്റു ഉണക്കി സൂക്ഷിക്കുന്നതുമെല്ലാം. അവൾ ഓരോ ട്രേയിലിലായി ആസിഡും ചേർത്ത് കലക്കിയ റബ്ബർ പാലൊഴിച്ച് കട്ടിയാകാൻ വെച്ചു. ശേഷം വീട്ടിലേയ്ക്ക് ഓടി…  കറ പിടിച്ച നൈറ്റി ഊരിമാറ്റിയിട്ട് കുറച്ച് വൃത്തിയുള്ള ഒരെണ്ണം എടുത്തിട്ടു കട്ടൻ ചായക്ക് വെള്ളം അടുപ്പിൽ വെച്ചു. ഒറ്റ മുറിയും അടുക്കളയും ചെറിയ സ്വീകരണ മുറിയും വാരാന്തയുമുള്ള കുഞ്ഞു വീട്ടിലെ ആ ഒറ്റ മുറിയിലേക്ക് കടന്നവൾ മക്കളെ വിളിച്ചുണർത്താൻ നോക്കി. മടി പിടിച്ചു…

Read More

ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കിയ ധനുഷ് അപരിചിതമായ കോൾ കണ്ട് ഈ രാത്രിയിൽ ഇതാരാ എന്നുള്ള മട്ടിൽ കോൾ എടുത്തു ചെവിയിൽ ചേർത്തു. “ധനു, ഇത് ഞാനാ, വൈഗ. മറന്നു കാണില്ലല്ലോ അല്ലെ ” ധനുഷിൽ ഒരു ഞെട്ടൽ ഉണ്ടായി പുറത്തേക്ക് വാക്കുകൾ വരാതെ അവൻ വിക്കി. “ശല്യപ്പെടുത്താൻ വിളിച്ചതല്ല. നിൻ്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒന്നു കൂടി വിളിക്കാൻ തോന്നി. തകർന്നിരിക്കുമ്പോൾ ആശ്വാസമാകണം എന്നൊരു തോന്നലിൽ വിളിച്ചതാണ് ” അവൻ ഒന്നും പറയാതെ കേട്ടു കൊണ്ട് നിന്നു. “എന്താടാ നീ ഒന്നും പറയാത്തെ ബുദ്ധിമുട്ടായോ? എന്നാൽ ശരി ഞാൻ വയ്ക്കുവാണ് ” വൈഗ കോൾ കട്ട് ചെയ്യാനൊരുങ്ങി “വൈഗാ…” ധനുഷിൽ നിന്ന് അറിയാതെ വാക്കുകൾ ഊർന്ന് വീണു. “ഉം.”… അകലെ നിന്നവളുടെ ആർദ്രമായ ശബ്ദം അവൻ്റെ കാതുകളിൽ അലിഞ്ഞു. “നീ … നീ ഇപ്പോൾ എവിടെയാ? ” ആകാംക്ഷയോടെ ധനുഷ് ചോദിച്ചു. “ഞാൻ ബാംഗ്ലൂരിൽ ഐ ടി കമ്പനിയിൽ ജോലി…

Read More

അക്ഷരാർത്ഥത്തിൽ പറയുവാനുണ്ടായിരം നൊമ്പരങ്ങൾ … എത്തി പിടിച്ചൊരാ മാനത്തിൽ നിന്നും . ഓർക്കുവാനുണ്ടായിരം ഗാഥകളും .. ഞാൻ നടന്ന വഴികളിൽ പുല്ലിനും പൂവിനും . പാടുവാനുണ്ടേറെ കാഴ്ചകളും … ഏതൊരു രാവും പിന്നെതൊരാ പകലും . കവിതകളാകുന്നു കാഴ്ചകളിൽ … ആനന്ദ വേളകൾ നൊമ്പര പാതകൾ . ഓർമ്മയിലെന്നെന്നും തിരകളാകാൻ … പറയാതെ പോയൊരാ അനുരാഗവും . അകലേക്കകന്ന ഹൃദയവും ബാക്കി വെച്ചൊരാ കഥകളും കണ്ട കാഴ്ചയും കാടും നിരയും .. ചിരിയാൽ മറച്ചിട്ട ദു:ഖങ്ങളും വരികളായി പൊഴിയുന്നിവിടം കവിതകളായി … അക്ഷരാർത്ഥത്തിൽ കവിതകൾ വെറുമൊരു ഹാരമല്ല . അത് നിശ്ചല ജീവിത ശ്വാസമാണ് . തളരാതെ ഉയരുന്ന ശബ്ദമാണ് . ജീവനാം ലോകത്തിൻ സത്യമാണ് . നിഷ സുരേഷ്കുറുപ്പ്✍️

Read More

വൃദ്ധസദനത്തിലെ ഇടനാഴിയിൽ കൂടി നടന്നു വരുമ്പോൾ പത്മിനിയിൽ പ്രതീക്ഷയുടെ തിര അലയടിച്ചു. തന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു എന്ന് പുതുതായി അവിടെ ജോലിക്ക് വന്ന പെൺകുട്ടി പറഞ്ഞപ്പോൾ താൻ ആവേശത്തോടെ മകനാണോന്ന് തിരക്കി. ആ കുട്ടിക്ക് മകനെ അറിയില്ലല്ലോ വന്നയാൾ പേര് പറഞ്ഞില്ലെന്നും മറുപടി പറഞ്ഞവൾ തിരിഞ്ഞു നടന്നു. താൻ ഉറച്ചു വിശ്വസിച്ചു തൻ്റെ മകൻ കാണാൻ വന്നിരിക്കുന്നു. ഒടുവിൽ തന്നെ മനസിലാക്കി അവൻ വന്നു. തന്നെ കൂട്ടി കൊണ്ട് പോകും. വരാതിരിക്കാൻ അവനാകില്ലല്ലോ . അത്രയും സ്നേഹിച്ചല്ലേ ഞാനവനെ വളർത്തിയത്. ഒരു ദിവസം പോലും അവൻ അരികിൽ നിന്നും മാറി നില്ക്കുന്നത് സഹിക്കാൻ കഴിയുമായിരുന്നില്ലല്ലോ. മകനെന്ന അടിയുറച്ച മോഹത്തിൽ പത്മിനിയുടെ മുഖം പ്രസരിപ്പോട്ടെ തിളങ്ങി. സന്ദർശകർക്കുള്ള റൂമിൽ കടന്നയവരുടെ മിഴികൾ മകനെ തേടി ചെന്നു നിന്നത് കസേരയിൽ ഇരിക്കുന്ന യുവാവിൻ്റെ മുന്നിലാണ്. യുവാവ് അവരെ കണ്ടതും എഴുന്നേറ്റു. കൈകൂപ്പി. “ഞാൻ ആദർശ്, അമ്മയ്ക്ക് എന്നെ മനസിലായോ ” കണ്ണട ഒന്നു…

Read More

“അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമികയുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഞെട്ടലോടെ രാധികയെ ചവിട്ടാനായി ഉയർത്തിയ കാലുകൾ അറിയാതെ നിലത്തേക്ക് താഴ്ത്തി ദേവൻ അനാമികയെ നോക്കി. അതേ ഞെട്ടൽ ദേവന്റെ അമ്മയിലും അനിയന്റെ ഭാര്യയിലുമുണ്ടായി. അവളെ തന്നെ നോക്കി. തറയിൽ പേടിച്ചരണ്ടിരുന്ന രാധിക, തീപാറുന്ന കണ്ണുകളുമായി നില്ക്കുന്ന അനാമികയെ കണ്ടു. തന്റെ മകൾ.. തനിക്കായി ശബ്ദമുയർത്തി തന്റെ പൊന്നു മകൾ. രാധികയിൽ വീണ്ടും പേടി നിറഞ്ഞു, എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ഭർത്താവ്. മകൾ കയർത്ത് സംസാരിച്ചതിലുള അരിശം അനാമികയോട് തീർക്കും എന്ന ഭയത്താൽ അവൾ തന്നെ തല്ലി ചതച്ചതിന്റെ വേദന മറന്ന് ചാടിയെഴുന്നേറ്റു. അപ്പോഴത്ത ഞെട്ടൽ മാറിയ ദേവൻ കോപത്താൽ അനാമികയുടെ നേരെ തിരിഞ്ഞു.. “നീ എനിക്കെതിരെ വിരൽ ചൂണ്ടാറായോ. നിന്നെ ഞാനിന്ന് കൊല്ലുമെടീ ” പാഞ്ഞ് അടുത്തേക്ക് വന്ന അയാളെ കൈയ്യും കെട്ടി കൂസലില്ലാതെ നോക്കി കൊണ്ട് അനാമിക നിന്നു. രാധിക അയാളുടെ…

Read More

 നിത്യ എന്ന ഞാൻ രാവിലെ എഴുന്നേറ്റ് ചായയിടാൻ തുടങ്ങിയപ്പോൾ  നോട്ടിഫിക്കേഷൻ സൗണ്ട്. ഫോണെടുത്ത്  ഓപ്പൺ ചെയ്ത ഞാൻ അതും കൊണ്ട്  ഉറങ്ങി കിടന്ന കെട്ടിയോനെ വിളിച്ചുണർത്തി.  ” ചേട്ടാ എഴുത്തുകാരുടെ ഗ്രൂപ്പിൽ ചലഞ്ച് വന്നു. എന്റെ മണ്ടത്തരത്തെ കുറിച്ച് എഴുതാൻ. ഞാൻ എന്ത് എഴുതും ഓർമയിൽ ഒന്നും വരുന്നില്ലല്ലോ”.  “അതിന് എപ്പോഴും മണ്ടത്തരം മാത്രം ചെയ്യുന്ന അമ്മയ്ക്കാണോ എഴുതാൻ സബ്ജക്ട് ഇല്ലാത്തെ”.  മോനാണ് ഒന്നല്ലേ ഉള്ളൂന്ന് കരുതി ലാളിച്ചു എന്റെ മെക്കിട്ടു തന്നെ കയറുന്നു.  ചേട്ടൻ സമ്മതിക്കും മട്ടിൽ ചിരിയോട് ചിരി.  ഞാനെന്താ കോമഡി പീസാണോ ഇവർക്കൊക്കെ. ഏയ് ഞാൻ സംഭവം തന്നെയാ. സ്വയം ആശ്വസിച്ചു  ചായയും കൊണ്ട്  സിറ്റൗട്ടിൽ പോയി വായിൽ നോക്കി ഇരുന്നു…        അപ്പോഴാണ് മുത്തുമണി ഗേറ്റിന് പുറത്ത് നിന്ന് എന്നെ കണ്ട് വാലാട്ടുന്നത് കണ്ടത്. ഗേറ്റ് തുറക്കാൻ എന്തോ ശബ്ദവും പുറപ്പെടുവിക്കുന്നുമുണ്ട്. ‘ വെറുതെയാ മതിലുചാടി കടക്കുന്നവനാ  ഇന്ന് എന്നെ കണ്ട് മര്യാദ കാണിക്കുന്നത്. മുത്തുമണി ആരാന്നല്ലേ. …

Read More

ജഡപിടിച്ച മുടിയും നീട്ടി വളർത്തിയ താടിയും കീറി പറഞ്ഞ വസ്ത്രധാരിയുമായി വടിയും ഊന്നി നടക്കുന്ന, എല്ലാവരും ഭ്രാന്തനെന്നു വിശേഷിപ്പിക്കുന്ന വൃദ്ധനെ കവലയിലും ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിലുമൊക്കെ എപ്പോഴും ശ്രേയ കാണാറുണ്ട്. ശ്രേയക്ക് കുറച്ച് അകലയുള്ള ഓഫീസിലാണ് ജോലി. ബസിൽ പോകുമ്പോഴും, വരുമ്പോഴുമെല്ലാം ശ്രേയ അയാളെ കണ്ടാൽ ഭയത്താൽ ഒഴിഞ്ഞു മാറി നടക്കാറാണ് പതിവ്. എന്നാൽ അവളെ കാണുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം നിറയും. ശ്രേയക്കു അത് കാണുമ്പോൾ കുറേ കൂടി പേടിയാകും. ശ്രേയയുടെ അച്ഛൻ വിദേശത്താണ്. മുത്തശ്ശിയോടും അമ്മയോടുമൊപ്പമാണ് അവളുടെ താമസം.  അന്നു ഓഫീസിൽ ഓഡിറ്റിംഗ് കഴിഞ്ഞ് വരുമ്പോൾ പതിവു ബസ് കിട്ടിയില്ല. പട്ടണത്തിലുള്ള അവളുടെ ഓഫീസിൽ നിന്നു നാട്ടിലേക്ക് ബസ് നന്നേ കുറവാണ്. അതിനാൽ അവൾ ബസിറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു. അവളുടെ അച്ഛൻ എപ്പോഴും പറയും യാത്രയ്ക്ക് ടൂവീലർ ഉപയോഗിക്കാൻ. എന്നാൽ ലൈസൻസ് എടുത്തുവെങ്കിലും അമ്മയുടെയും മുത്തശ്ശിയുടെയും പേടി കാരണം അവളുടെ നാട്ടിലെ ചെറിയ റോഡുകളിലൂടെയല്ലാതെ ദൂരെയൊന്നും ഓടിയ്ക്കാൻ സമ്മതിക്കില്ല.…

Read More

ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധമായിരുന്നു നീലിമയുടെയും ജീവന്റെയും. പന്ത്രണ്ട് വർഷത്തോളം നീലിമ പിടിച്ചു നിന്നു. രണ്ടു പേർക്കും ജോലിയുണ്ട്. ഒരു മകളും മകനുമുണ്ട്. കാലം കഴിയവേ പരസ്പരം മിണ്ടാൻ പോലും അവർക്ക് ഒന്നുമില്ലാതായി. ജീവന്റെ സങ്കല്പത്തിലെ പെണ്ണായിരുന്നില്ല നീലിമ. ജീവന് കുറച്ചു മോഡേൺ ചിന്താഗതിയുള്ള പെണ്ണിനെ ആയിരുന്നു ഇഷ്ടം. നീലിമ മറിച്ചായിരുന്നു. അവൾക്ക് വീട്ടു കാര്യങ്ങൾ നോക്കുന്നതിലും ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങൾ നോക്കുന്നതിലുമൊ ക്കെയായിരുന്നു താൽപ്പര്യം. കൂട്ടുകാരോടൊപ്പമുള്ള പാർട്ടിയിലും മറ്റും ജീവന് നീലിമയെ കൊണ്ടുപോവാൻ വല്ലാത്ത മടിയായിരുന്നു. കൂട്ടുകാരുടെ ഭാര്യമാരൊക്കെ മോഡേൺ ഡ്രസ്സ് അണിയുന്നവരും മുടിയൊക്കെ കളർ ചെയ്തു നല്ല സ്റ്റെൽ ആയിട്ട് നടക്കുന്നവരുമായിരുന്നു. നീലിമ സാധാരണ ഒരു വീട്ടമ്മ. ഓഫീസ്, വീട് ഭർത്താവ്, കുട്ടികൾ അതിനപ്പുറത്തേക്ക് ഒന്നുമില്ല. രണ്ട് ധ്രുവങ്ങളിലുള്ളവർ എന്ന് പറയുന്നതാവും ശരി. വീട്ടുകാർ തമ്മിലുള്ള പരിചയവും, പിന്നെ ആദ്യമൊക്കെ ജീവന് നീലിമയെ ഇഷ്ടവുമായിരുന്നു. നീലിമയുടെ സൗന്ദര്യം, ജോലി എല്ലാം കണ്ടു തന്നെയാണ് ജീവൻ അവളെ വിവാഹം കഴിച്ചതും.…

Read More

ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ… അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോരയാണ്, അച്ഛന്റെ ജീവനാണ് എന്നിട്ടും എനിക്കെന്തേ അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും, ഫോൺ കട്ട് ചെയ്യാനും തോന്നിയത്. ആലോചിച്ച് ഉറക്കം നഷ്ടമായ ഉണ്ണി പതിയെ എഴുന്നേറ്റു. ജഗ്ഗിൽ നിന്ന് വെളളം ആവേശത്തോടെ കുടിച്ചു. അവന്റെ മുറിയിലെ വെട്ടം കണ്ടിട്ടാവണം ഉറങ്ങിയില്ലേന്ന് ചോദിച്ചു കൊണ്ടു അമ്മ അകത്തേക്ക് വന്നു. ഉണ്ണി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടതിനാൽ അമ്മ അവന്റെ അരികിലായി കിടക്കയിൽ ഇരുന്നു. അവനു അറിയാം അമ്മക്കും ഇന്നു ഉറങ്ങാൻ കഴിയില്ലെന്ന്. കുറച്ചു നേരം രണ്ടുപ്പേരും എന്തൊക്കെയോ ചിന്തിച്ചിരുന്നു. പിന്നെ അമ്മ തന്നെ നിശബ്ദതക്ക് വിരാമമിട്ടു.   “ഉണ്ണീ മോൻ പോകണം. മരിച്ചു പോയ അച്ഛന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടാവും എന്താണ് വേണ്ടതെന്നു വെച്ചാൽ എല്ലാം ചെയ്തു കൊടുക്കണം. ആ കുട്ടി ഒരു തെറ്റും…

Read More

ക്ഷേത്രപ്പടവുകൾ പതിയെ ഇറങ്ങുമ്പോൾ ചാറ്റൽ മഴ തുടങ്ങി. ശാന്തമായ മനസോടെ മീര മകൻ 5 വയസുകാരൻ ആരോമലിന്റെ കൈ പിടിച്ച് കാറിനരുകിലേക്ക് നടന്നു. മുന്നേ നടന്നെത്തിയ ശരത്ത് അവരെത്തിയപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. ” അവരെ നമ്മൾ സേഫ് ആക്കി കഴിഞ്ഞു. ഇനിയും അവിടെ പോകണോ ” പുറകിലെ സീറ്റിൽ മകനെ ഇരുത്തി മുന്നിൽ കയറിയ മീരയോട് തെല്ല് അനിഷ്ടത്തോടെ ശരത് ചോദിച്ചു. അവളുടെ മറുപടിക്കു കാക്കാതെ വീണ്ടും തുടർന്നു. “നിന്റെ പിറന്നാളായ ഇന്ന് നമ്മൾ ലീവെടുത്തത് എന്തിനാണ്? രണ്ടു വീടുകളിലും പോയി അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ. രാത്രി മടങ്ങി വീട്ടിലെത്തുകയും വേണം. നാളെ ജോലിക്കുo കുഞ്ഞിന് സ്കൂളിലും പോവാനുള്ളതല്ലേ “. അവൾ തിരിച്ചൊന്നും പറയാൻ പോയില്ല.  അവളുടെ വാശി അറിയാവുന്നതുകൊണ്ട് ശരത്ത് പിന്നെ തർക്കിക്കാനും പോയില്ല. അപ്പോഴേക്കും മഴ തകർത്ത് ചെയ്യാൻ തുടങ്ങി.  കാറിന്റെ വേഗതക്കൊപ്പം ഓടി മറയുന്ന കെട്ടിടങ്ങളും വൃക്ഷങ്ങളുo നോക്കിയിരിക്കെ മീരയുടെ മനസും പുറകിലേക്ക് പോയി. പുതിയ…

Read More