Author: NISHA SIDHIQUE

❤️ Personal is Political❤️

പഴയ ഒരു അനുഭവം പങ്കു വെക്കുന്നു. സംഭവം നടക്കുന്നത് 2011 ജൂണിൽ ആണ്. പി. ജി ക്കു ശേഷം എവിടെങ്കിലും ജോലിക്ക് നോക്കാം എന്ന ഉദ്ദേശത്തിൽ പല സ്ഥാപനങ്ങളിലേക്ക് ബയോഡേറ്റ അയച്ചു കൊണ്ടിരുന്നു. ( അന്ന് അങ്ങനെ ഒരു സാഹചര്യം ആയിരുന്നു. തുടർ പഠനം മുന്നിൽ ഇല്ല). കുറച്ചു നാൾ വീട്ടിൽ നിന്നും മാറി നിൽക്കാം എന്ന ധാരണയിൽ മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഉള്ള പല പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപേക്ഷ കൊടുത്തിരുന്നു. അവസാനം മലപ്പുറത്തു തിരൂരിനടുത്തുള്ള പേരുകേട്ട ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂനു പങ്കെടുക്കാൻ പോയി. ചെന്നപ്പോൾ അവിടെ അടുത്തുള്ള ഒരു കോളേജിലെ വളരെ പ്രശസ്തനായ റിട്ടയേർഡ് അധ്യാപകനും മാനേജ്മെന്റ് ബോർഡ്‌ അംഗങ്ങളും അടക്കം 6 പേർ ഇന്റർവ്യൂ ബോർഡിൽ… ഒട്ടും പരിചയം ഇല്ലാത്ത, ചെന്നപ്പോഴേ നെഗറ്റീവ് എനർജി മാത്രം തങ്ങി നൽകുന്ന ഒരിടം. തല വേദനിച്ചു തുടങ്ങിയിരുന്നു. എന്തോ ഭാഗ്യത്തിനു പെട്ടെന്ന് തന്നെ എന്നെ വിളിച്ചു… ക്ലാസ്സ്‌ എടുപ്പിച്ചു. അവിടുത്തെ…

Read More