കുറേയധികം നാളുകൾക്കു ശേഷം ജീവിതത്തിൽ അസ്വസ്ഥതകൾ വീണ്ടും തല പൊക്കി തുടങ്ങിയ വർഷമാണ് 2020. വളരെ ശാന്തമായി, അച്ചടക്കത്തോടു കൂടി ഒഴുകുന്ന പുഴയിലേക്ക് മല വെള്ളം പാഞ്ഞിറങ്ങിയാൽ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കുറച്ചധികം മാസങ്ങൾ എടുക്കില്ലേ? അതിനൊപ്പം തുടർച്ചയായ ഉരുൾ പൊട്ടലുകൾ കൂടി വന്നാലോ? ഇത്രേം നാൾ നെയ്‌തുണ്ടാക്കിയതത്രേം അടിവേര് തോണ്ടി ഒഴുകി പോകും. അങ്ങനെ കടന്നു പോയ കുറച്ചു വർഷങ്ങൾ ഇന്ന് ഞങ്ങളെ നോക്കി പല്ലിളിക്കുന്നുണ്ട്. ആദ്യത്തെ അനുഭവത്തിലേക്ക് വരാം. കോവിഡ് തുടങ്ങി കുറച്ചു മുന്നോട്ട് വന്ന സമയമാണ്. അവിടേം ഇവിടെയുമൊക്കെയായി ചേട്ടൻ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യ സമയത്ത് വീട്ടിലേക്കു കക്ഷി വന്നേ ഇല്ല. അങ്ങനെ ഇരിക്കെ, 2020 ആദ്യത്തിൽ അമ്മച്ചിയുടെ ഒരു ആങ്ങളക്ക് ( മാമച്ചിക്ക് ) ശക്തമായ പുറം വേദനയും ഗ്യാസും തുടങ്ങി. മാമച്ചി ഡ്രൈവർ ആണ്. കുറേ നാളുകളായി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ട്. ’20 വർഷങ്ങൾക്കു മുമ്പ് എപ്പോഴോ ഒരു ആക്‌സിഡന്റ് സംഭവിച്ചതുമായി ബന്ധപ്പെട്ടു…
Author: NISHA SIDHIQUE
ആറാം ക്ലാസ്സ് കഴിഞ്ഞു ഏറ്റുമാനൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ നിന്നും സെന്റ്. പോൾസ് വെട്ടിമുകൾ സ്കൂളിലേക്ക് അഡ്മിഷൻ എടുത്തു. സാധാരണ സ്കൂളുകളിൽ 5,8 ക്ലാസ്സുകളിലാണ് കൂടുതൽ അഡ്മിഷൻ നടക്കുക. എന്തായാലും പഠിക്കുന്ന സ്കൂളിൽ നിന്നും എട്ടാം ക്ലാസ്സിൽ അടുത്ത സ്കൂളിലേക്ക് മാറ്റേണ്ടി വരും. അത് മാത്രമല്ല പുതിയ വീടുപണി കഴിഞ്ഞ സമയമാണ്. വീടിനടുത്താണ് സെന്റ്. പോൾസ് സ്കൂൾ. അങ്ങനെ ജൂൺ 2000 ൽ ഞാനും അനിയത്തിയും പുതിയ സ്കൂളിലേക്ക്… ഏഴാം ക്ലാസ്സിൽ ഞാൻ മാത്രമായിരുന്നു പുതിയ അഡ്മിഷൻ. മിക്ക കുട്ടികളും ക്രിസ്ത്യൻസ് ആണ്. മരിയറ്റ്, ലിയ, സഹിത, ബിജോ, ടിന്റു, ദീപ്തി അങ്ങനെ ഒരു വലിയ ഗാങ്. അവർ ചെറുപ്പം മുതൽ ഈ സ്കൂളിലും വേദപാഠക്ലാസ്സിലും ഒരുമിച്ചു പഠിക്കുന്നവരാണ്. അത്കൊണ്ട് തന്നെ അവരൊക്കെ വലിയ സുഹൃത്തുക്കളുമാണ്. അതിനിടയിലേക്ക് പുതുതായി കുറച്ചു പേരും എത്തി. 7 A യുടെ മലയാളം ടീച്ചർ മെലിഞ്ഞ, നല്ല ഉയരമുള്ള, സാരി ഒക്കെ ഭംഗിയിൽ…
കഴിഞ്ഞ ആഴ്ച ഞാനും ഭർത്താവും ഇടുക്കിയിലേക്ക് പോകുന്ന വഴി പ്രിയപ്പെട്ട ഒരാൾ വിളിക്കുന്നു. “നിഷേ! എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ അത്യാവശ്യമായി പറയാനുണ്ട്. ” അവൾക്ക് എന്തോ വലിയ സങ്കടമുണ്ടെന്നു ബോധമുള്ള കൊണ്ട് “നീ എന്താണേലും പറഞ്ഞോ. ഞാൻ കേൾക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു ശ്രദ്ധിച്ചു തുടങ്ങി. മറുവശത്ത് അവൾ പറഞ്ഞു തുടങ്ങി. “ഒരു ഗവണ്മെന്റ് സ്കൂളിൽ എനിക്ക് ദിവസ വേതനത്തിനു ജോലി കിട്ടി. ( 20000 രൂപയെങ്കിലും ശമ്പളം ഉണ്ടാകും. ) പക്ഷേ, എനിക്ക് ഈ വർഷവും ജോലിക്ക് പോകാൻ പറ്റില്ലെടി. മക്കളെ നോക്കാൻ ആരുമില്ല. ഇവരെ ഇട്ടേച്ചു ഞാൻ എങ്ങനെ പോകാനാണ്? ” സത്യത്തിൽ ഇതാണ് പ്രധാന പ്രശ്നം. “നിനക്ക് അങ്ങനെ ഒരവസ്ഥ വരാത്തത് കൊണ്ട് പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. ” അവൾ പറഞ്ഞതിനോട് കൂട്ടി ചേർത്തു. ഞാൻ അവളെ കേട്ടുകൊണ്ടിരുന്നു. അവൾ പറയുന്നതെല്ലാം കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ സത്യങ്ങൾ തന്നെ ആണ്. എന്നേക്കാൾ നന്നായി ശ്രദ്ധിക്കും എന്നുറപ്പുള്ള ഒരുപാട്…
കഴിഞ്ഞ രണ്ടു വർഷങ്ങൾ. കിട്ടിയ ജോലികൾ ഒന്നും വേണ്ട എന്ന് വെച്ചു ജീവിതത്തിലാദ്യമായി ഒരു ബ്രേക്ക് എടുത്തു വീട്ടു പണികൾ മാത്രമായി കടന്നു പോയ സമയം. എല്ലാരും വിളിക്കുമ്പോൾ പാത്രം കഴുകലും തറ തുടക്കലും അല്ലെങ്കിൽ മറ്റെന്തെങ്കിലും പണികളും. വിളിക്കുന്ന പലരും പരാതികൾ പറഞ്ഞു തുടങ്ങി. ഇങ്ങനെ ജീവിതം നശിപ്പിക്കരുത്. മറ്റെന്തെങ്കിലും ചെയ്യൂ, അല്ലെങ്കിൽ ഇഷ്ടമുള്ളതെന്തെങ്കിലും ചെയ്യൂ. തുടങ്ങീ ഉപദേശങ്ങളുടെ പെരുമഴക്കാലം. പറയുന്ന എല്ലാവരെയും ശ്രദ്ധയോടെ കേട്ടിരുന്നു. സത്യമാണെന്നു അറിയാം. പക്ഷേ, ആരോഗ്യസ്ഥിതി മോശമായ കൊണ്ട് നിലവിൽ വേറെ ഒരു നിവൃത്തിയും ഇല്ല. അന്നോടെ ഒരു സത്യം മനസ്സിൽ ഉറപ്പിച്ചു. എത്ര വലിയ ജോലിയുള്ള പെണ്ണാണെങ്കിലും ഇനി ജോലി ഒന്നും ഇല്ലാത്തവൾ ആണെങ്കിലും അടുക്കള പണി ഒരു വിലയും ഇല്ലാത്ത ജോലി ആണ്. കെ. ആർ. മീര പറയുന്നത് പോലെ “എത്ര ചെയ്താലും കണക്കില്ലാത്ത ഒരിടം. അല്ലെങ്കിൽ ചെയ്യാൻ വിട്ടുപോകുന്ന കാര്യങ്ങൾ മാത്രം ഓർമിപ്പിക്കുന്ന ഒരിടം”. അങ്ങനെ കടന്നു പോകുന്ന…
രണ്ടാഴ്ച്ച മുമ്പ് പി. ജി. മൂല്യനിർണയ ക്യാമ്പിൽ വെച്ച് യൂണിവേഴ്സിറ്റിയിൽ സീനിയർ ആയി പഠിച്ച, ഒരു എയ്ഡ്ഡ് കോളേജ് അധ്യാപികയെ കണ്ടു. കുറേ വിശേഷങ്ങൾ പറഞ്ഞു. പറഞ്ഞു വന്ന വഴി എന്റെ പി. എച്. ഡി എന്തായി എന്ന് ചോദിച്ചു. ഞാൻ അത് ഡ്രോപ്പ് ചെയ്തു എന്ന് പറഞ്ഞപ്പോൾ കാരണം ചോദിച്ചു. എന്റേതായ ചില കാരണങ്ങൾ പറഞ്ഞു. അത് വിട്ടു. തിരിച്ചു ഞാൻ കക്ഷിയോട് ‘പി. എച്. ഡി രജിസ്റ്റർ ചെയ്‌തോ?’ എന്ന് ചോദിച്ചു. കിട്ടിയ മറുപടി അത്ഭുതപ്പെടുത്തി. “എന്നും രാവിലെ എണീക്കുമ്പോ തൊട്ട് അടുക്കള പണി. അത് ഒരു വിധത്തിൽ തീർത്തു കോളജിലേക്ക് ഓടും. വൈകിട്ട് തിരിച്ചു വരും. വീണ്ടും രണ്ട് വയസുള്ള മകളെ നോക്കണം. വീട്ടു പണികൾ ചെയ്യണം.(ജോലി കിട്ടിയ കൊണ്ട് ജോലിക്ക് പോകുന്നു. അല്ലെങ്കിൽ വീട്ടു പണിയും ചെയ്തു ജീവിക്കേണ്ടി വന്നേനേ എന്ന് ഇടക്ക് കൂട്ടി ചേർത്തു ). കോളേജിലും ആവശ്യത്തിൽ കൂടുതൽ സ്‌ട്രെസ്സ് ഉണ്ട്. അതിന്റെ…
ഒരു കഥ പറയട്ടെ! കഴിഞ്ഞ ദിവസം സുഹൃത്തായ ഒരു കോളേജ് അധ്യാപികയോട് കുറച്ചു സമയം സംസാരിച്ചു. അവർക്ക് മൂന്നു പെണ്മക്കൾ ആണ്. സംസാര വിഷയം മൂത്ത മകളുടെ പഠനവും ഭാവിയുമാണ്. മകൾ ഡിഗ്രിക്ക് പഠിക്കുന്നു. അമ്മക്ക് മകളുടെ ഭാവിയെക്കുറിച്ചു വലിയ ആധി ആണ്. പഠിച്ചാൽ നെറ്റ് കിട്ടുമോ, നെറ്റ് കിട്ടിയാൽ ജോലി കിട്ടുമോ, ഇനി കൊച്ചെങ്ങാനും ആരെയെങ്കിലും പ്രേമിച്ചു ഒളിച്ചോടുമോ എന്നിങ്ങനെ ഒരു കാര്യവുമില്ലാതെ കുറേ അധികം ചിന്തകൾ. ജീവിതത്തിൽ യാത്രകൾ ഇല്ല. ആഡംബരങ്ങൾ ഇല്ല. അവരുടെ മുഴുവൻ സമ്പാദ്യവും രണ്ടു മക്കൾക്കുമായി സൂക്ഷിക്കുകയാണ്. കുറച്ചു നേരം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ടീച്ചറോട് പറഞ്ഞു. “ഇത്രേം വിദ്യാഭ്യാസവും ഇത്രേം വലിയ ജോലിയും ഉണ്ടായിട്ട് ഒരുമാതിരി ഓഞ്ഞ സ്വഭാവം കാണിക്കരുത്. അവൾ പഠിക്കട്ടെ. ഇപ്പോൾ അല്ലേ പഠിക്കാൻ പറ്റൂ. കെട്ടിച്ചു വിട്ടാൽ വല്ലോം നടക്കുമോ? തുരന്നു നോക്കി കല്യാണം കഴിക്കാൻ പറ്റില്ലാലോ? ചിലപ്പോ നന്നാവും. ചിലപ്പോ ശരി ആവില്ല. എന്ത്…
എല്ലാവരും ഒന്നിങ്ങോട്ടേക്ക് തല നീട്ടിക്കേ! നമുക്ക് ഒരിടം വരെ പോയി വരാം. കുറച്ചു വർഷങ്ങൾ മുമ്പ് കോട്ടയത്തു അടുത്ത ബന്ധത്തിലുള്ള ഒരു മരണ വീടാണ് സ്റ്റേജ്. വളരെ പ്രിയപ്പെട്ട ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. ചിലർ അടുത്തിരുന്നു ‘ഹത്തം'( ഖുറാൻ മുഴുവനായി പാരായണം ചെയ്യുന്നതിന് അറബിയിൽ പറയുന്ന പേര്) ഓതുന്നുണ്ട്. ഞങ്ങൾ ഉൾപ്പടെ കുറേപ്പേർ യാസീൻ ഓതുന്നു. ദുആഹ് ചെയ്യുന്നു. അപ്രതീക്ഷിതമായാണ് അടുത്ത വീട്ടിലെ ഒരു സ്ത്രീ അരികിലേക്ക് വന്നത്. കടും നിറമുള്ള സാരിയിൽ, കണ്ണുകൾ നീട്ടി എഴുതി സാരി തലപ്പു തല വഴി ചെറുതായി വിരിച്ചു, ഓരോരുത്തരിലൂടെയും കണ്ണോടിച്ചു നടന്നു വന്ന കക്ഷിയുടെ മുഖത്ത് എന്നെ ഒക്കെ കാണുമ്പോ തന്നെ പുച്ഛം. കാരണങ്ങൾ പലതുണ്ട്. പുള്ളിക്കാരിയും ഭർത്താവും ഗവണ്മെന്റ് സർവീസിൽ ആയിരുന്നു. അതുമാത്രമല്ല രണ്ട് ആൺമക്കളും ആണ്. മറ്റുള്ളവരെ പുച്ഛിക്കാൻ ഇതൊക്കെ ധാരാളം അല്ലേ? ആരും അധികം ശ്രദ്ധിക്കാൻ പോയില്ല. അവർ എന്തൊക്കെയോ അടുത്തിരുന്നു മറ്റുള്ളവരോട് സംസാരിക്കുന്നു. ഇടക്ക് എന്നേം നോക്കി സുഖാന്വേക്ഷണം…
അടുത്തറിയുന്ന ഒരു പയ്യനാണ് നായകൻ. എഞ്ചിനീയർ, സാമ്പത്തിക ഭദ്രത ഉള്ള കുടുംബം, 28 വയസ്സ്, ലണ്ടനിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും മൂന്നു മാസവും. പുറമേ നിന്ന് നോക്കുമ്പോൾ സന്തുഷ്ട കുടുംബ ജീവിതം. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി നിന്ന നിൽപ്പിൽ ലണ്ടനിൽ നിന്നും പാഞ്ഞെത്തി പരസ്പര ധാരണയോടു കൂടി വിവാഹബന്ധം വേർപെടുത്തി തിരിച്ചു ഫ്ലൈറ്റ് കയറി… ആലോചിക്കും തോറും വളരെ ദുരൂഹമാണ്. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നു മറ്റാർക്കും അറിയില്ല. പറഞ്ഞറിവുകൾ മാത്രമാണ് എല്ലാവർക്കും ഉള്ളത്. ( അല്ലെങ്കിലും ഭാര്യക്കും ഭർത്താവിനുമിടയിൽ വഴക്ക് ഉണ്ടാകാൻ അന്താരാഷ്ട്ര പ്രശ്നങ്ങൾ ഒന്നും വേണമെന്നില്ല. എന്തെങ്കിലും ഉള്ളി പൊളിക്കുന്ന തരത്തിലുള്ള കുഞ്ഞു ബഹളങ്ങൾ ആണ് പലപ്പോഴും ഡിവോഴ്സ് കേസിനെ കുറിച്ചുള്ള സംസാരത്തിൽ അവസാനിക്കുക! അവസാനം വൈകുന്നേരം ഒന്നും സംഭവിക്കാത്ത പോലെ അവർ കറങ്ങി നടക്കുന്നതും കാണാം… 😅 സ്വന്തം അനുഭവവും ചുറ്റുമുള്ളവരുടെ അനുഭവങ്ങളും ചേർത്ത് വായിക്കുമ്പോൾ ഭാര്യക്കും ഭർത്താവിനും…
ആദ്യ പ്രഗ്നന്റ്സിയുടെ സമയത്താണ് PCOD ( പോളി സിസ്റ്റിക് ഓവറി ഡിസീസ് ) ആണെന്ന് സ്കാനിങ്ങിലൂടെ മനസ്സിലാക്കുന്നത്. നോർമൽ പ്രഗ്നൻസി ആയതിനാലും കുഞ്ഞിന് യാതൊരു വിധത്തിലെ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും അതിനെ കാര്യമായി എടുക്കേണ്ടി വന്നില്ല. പലപ്പോഴായി ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ ഒരു ശരാശരി മലയാളി വീട്ടമ്മയെ പോലെ ചെറുപ്പം മുതൽ കാണിക്കുന്ന വീടിനടുത്തുള്ള വിജയകുമാർ എന്ന ഡോക്ടറെ പോയി കാണും. അത്യാവശ്യം മരുന്ന് കഴിക്കും… ഓക്കേ ആകും… പിന്നെ അതങ്ങ് വിടും… അതാണ് പതിവ്. അങ്ങനെ വലിയ കുഴപ്പങ്ങളില്ലാതെ ജീവിതം മുമ്പോട്ട് പോയി കൊണ്ടിരിക്കവേ ആണ് വീട്ടിൽ കോവിഡ് അപ്രതീക്ഷിത വില്ലനായി വന്നത്. ഒരുപാട് പ്രിയപ്പെട്ട പലരെയും കോവിഡ് തളർത്തി. ഏറ്റവും പ്രിയപെട്ടവരിൽ ഒരാൾ ഏകദേശം മൂന്നു മാസത്തോളം കോവിഡ് ബാധിച്ചു കോട്ടയം കാരിതാസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുറച്ചു മാസങ്ങൾ ആയിട്ടുള്ള തുടർച്ചയായ മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും കൊണ്ടാവാം ശരീരം പ്രതികരിച്ചു തുടങ്ങിയതായി തോന്നി തുടങ്ങി. അതിന്റെ ആദ്യ ലക്ഷണം…
പഴയ ഒരു അനുഭവം പങ്കു വെക്കുന്നു. സംഭവം നടക്കുന്നത് 2011 ജൂണിൽ ആണ്. പി. ജി ക്കു ശേഷം എവിടെങ്കിലും ജോലിക്ക് നോക്കാം എന്ന ഉദ്ദേശത്തിൽ പല സ്ഥാപനങ്ങളിലേക്ക് ബയോഡേറ്റ അയച്ചു കൊണ്ടിരുന്നു. ( അന്ന് അങ്ങനെ ഒരു സാഹചര്യം ആയിരുന്നു. തുടർ പഠനം മുന്നിൽ ഇല്ല). കുറച്ചു നാൾ വീട്ടിൽ നിന്നും മാറി നിൽക്കാം എന്ന ധാരണയിൽ മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ ഉള്ള പല പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അപേക്ഷ കൊടുത്തിരുന്നു. അവസാനം മലപ്പുറത്തു തിരൂരിനടുത്തുള്ള പേരുകേട്ട ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂനു പങ്കെടുക്കാൻ പോയി. ചെന്നപ്പോൾ അവിടെ അടുത്തുള്ള ഒരു കോളേജിലെ വളരെ പ്രശസ്തനായ റിട്ടയേർഡ് അധ്യാപകനും മാനേജ്മെന്റ് ബോർഡ് അംഗങ്ങളും അടക്കം 6 പേർ ഇന്റർവ്യൂ ബോർഡിൽ… ഒട്ടും പരിചയം ഇല്ലാത്ത, ചെന്നപ്പോഴേ നെഗറ്റീവ് എനർജി മാത്രം തങ്ങി നൽകുന്ന ഒരിടം. തല വേദനിച്ചു തുടങ്ങിയിരുന്നു. എന്തോ ഭാഗ്യത്തിനു പെട്ടെന്ന് തന്നെ എന്നെ വിളിച്ചു… ക്ലാസ്സ് എടുപ്പിച്ചു. അവിടുത്തെ…