കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു സുഹൃത്ത് മെസ്സേജ് ഇട്ടു…
“മിസ്സേ, കോളേജ് ടീച്ചേർസ് ഇരുന്നു പഠിപ്പിക്കാൻ പാടില്ല എന്നു വല്ല നിയമവുമുണ്ടോ?”
ചില കോളേജുകളിൽ അധ്യാപകർക്ക് ഒരു നിബന്ധനകളും ഇല്ല. ചില സ്ഥലങ്ങളിൽ പെർമനെന്റ് അധ്യാപകർക്ക് ഒരു നിയമം. ഗസ്റ്റ് അധ്യാപകർക്ക് മറ്റൊന്ന്… 😆
പലരും ജോയിൻ ചെയ്ത ദിവസം തന്നെ പ്രിൻസിപ്പൽമാർ കുറേ നിബന്ധനകൾ കൊടുത്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ സാരി മാത്രമേ ഉടുക്കാവൂ. ചിലയിടങ്ങളിൽ ചുരിദാർ ആവാം. ഷാൾ ഇടാതെ വരരുത്… അങ്ങനെ പലതും കേട്ടിട്ടുണ്ട്. ഭാഗ്യത്തിനു ഇത്തരം അനുഭവങ്ങൾ വളരെ കുറവാണ്… കാരണമുണ്ട്. ഇന്നുവരെ എയ്ഡ്ഡ്, സെൽഫ് ഫിനാൻസിങ്ങ് സ്ഥാപങ്ങളിൽ ജോലിക്ക് പോകേണ്ടി വന്നിട്ടില്ല. 😊
പലപ്പോഴായി കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നായതു കൊണ്ട് “എന്താ ഇപ്പൊ?” എന്നു തിരിച്ചു ചോദിച്ചപ്പോ ഒരു നീളൻ വോയിസ് മെസ്സേജ്… 😆
മറുപടി പതുക്കെയാണ് കൊടുത്തത്. സ്കൂളുകളിൽ നമ്മൾ കണ്ടിരിക്കുന്നത് നിന്നു പഠിപ്പിക്കുന്ന അധ്യാപകരെ ആണ്. കാരണങ്ങൾ ഉണ്ട്… കൂടുതൽ കുട്ടികൾ ഉള്ളപ്പോ ശ്രദ്ധ കൂടുതൽ കിട്ടാനും നമുക്ക് കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാനും അത് തന്നെ ആണ് നല്ലത്. ഒരുപാട് കുട്ടികൾ ഉള്ള ക്ലാസ്സുകളിൽ ഇരുന്നു പഠിപ്പിക്കാൻ പറ്റുമോ? ‘ഇല്ല’ എന്നു തന്നെ ആണ് മറുപടി.
ഇപ്പോഴത്തെ കോളേജുകളുടെ അവസ്ഥയിൽ വളരെ കുറച്ച് കുട്ടികൾ ആണ് ക്ലാസ്സിൽ ഉള്ളത്. ജനറൽ ഇംഗ്ലീഷ് ക്ലാസ്സുകൾ നമുക്ക് ഇരുന്നു മാനേജ് ചെയ്യാൻ കഴിയില്ല. ക്ലാസ്സുകൾ വലുതാകും തോറും ഇരുന്നു എൻഗേജ് ചെയ്യൽ പ്രയോഗികമല്ല. അധികം കുട്ടികൾ ഇല്ലാത്ത ക്ലാസ്സുകളിൽ ഇരിക്കുന്നതിൽ എന്താണ് പ്രശ്നം? കുട്ടികൾക്കും നമുക്കും നല്ലത് അത് തന്നെ അല്ലേ നല്ലത്?
അങ്ങനെ നമ്മൾ വലിയ ഫിലോസഫി ഒക്കെ ചിന്തിക്കുകയും പറയുകയും ചെയ്യുമെങ്കിലും പലപ്പോഴും അധ്യാപകർക്കു പോലും ഇത് അംഗീകരിക്കാൻ കഴിയാറില്ല. ഒരിക്കൽ ഒരു സീനിയർ പ്രൊഫസർ എന്നോട് പറഞ്ഞു ” ക്ലാസ്സിൽ നമ്മൾ നിൽക്കണം. എല്ലാ കുട്ടികളും നമ്മളെ കാണണം. എന്നാലേ അവർക്ക് നമ്മളോട് ബഹുമാനം ഉണ്ടാകൂ. ഒന്നുമില്ലെങ്കിലും നമ്മളും അവരും തമ്മിൽ പൊസിഷനിൽ ഇത്രേം വ്യത്യാസം ഇല്ലേ…” 😆
ഓഹ്! എനിക്കാണേൽ ഈ പൊസിഷനിൽ ഒന്നും വല്യ വിശ്വാസമില്ല. പലപ്പോഴും നമ്മളേക്കാൾ ഒരുപാട് മിടുക്കരാണ് മുമ്പിൽ ഇരുന്നവർ. കുട്ടികളെ അംഗീകരിക്കാൻ മടിയുള്ള ഒരുപാട് അധ്യാപകർ പല തവണ മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. അത്കൊണ്ട് ഇതൊന്നും നമ്മളുടെ വിഷയങ്ങളേ അല്ല.
എന്നാലും കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോയപ്പോ ഒരു സീനിയർ അധ്യാപകൻ വീണ്ടും പറഞ്ഞു. “ക്ലാസ്സിൽ അതോറിറ്റി നമ്മൾ മാത്രം ആയിരിക്കണം…”
എന്തിനാണോ എന്തോ?
Koottaksharangal

