Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ… പ്രിയപ്പെട്ട അധ്യാപിക ❤️
അറിവുകൾ ഓർമ്മകൾ പ്രചോദനം ബന്ധങ്ങൾ സ്‌കൂൾ / കോളേജ്

ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ… പ്രിയപ്പെട്ട അധ്യാപിക ❤️

By NISHA SIDHIQUESeptember 5, 2024Updated:September 6, 20242 Comments4 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

ആറാം ക്ലാസ്സ്‌ കഴിഞ്ഞു ഏറ്റുമാനൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ നിന്നും സെന്റ്. പോൾസ് വെട്ടിമുകൾ സ്കൂളിലേക്ക് അഡ്മിഷൻ എടുത്തു. സാധാരണ സ്കൂളുകളിൽ 5,8 ക്ലാസ്സുകളിലാണ് കൂടുതൽ അഡ്മിഷൻ നടക്കുക. എന്തായാലും പഠിക്കുന്ന സ്കൂളിൽ നിന്നും എട്ടാം ക്ലാസ്സിൽ അടുത്ത സ്കൂളിലേക്ക് മാറ്റേണ്ടി വരും. അത് മാത്രമല്ല പുതിയ വീടുപണി കഴിഞ്ഞ സമയമാണ്. വീടിനടുത്താണ് സെന്റ്. പോൾസ് സ്കൂൾ. 

 അങ്ങനെ ജൂൺ 2000 ൽ ഞാനും അനിയത്തിയും പുതിയ സ്കൂളിലേക്ക്… ഏഴാം ക്ലാസ്സിൽ ഞാൻ മാത്രമായിരുന്നു പുതിയ അഡ്മിഷൻ. മിക്ക കുട്ടികളും ക്രിസ്ത്യൻസ് ആണ്. മരിയറ്റ്, ലിയ, സഹിത, ബിജോ, ടിന്റു, ദീപ്തി അങ്ങനെ ഒരു വലിയ ഗാങ്. അവർ ചെറുപ്പം മുതൽ ഈ സ്കൂളിലും വേദപാഠക്ലാസ്സിലും ഒരുമിച്ചു പഠിക്കുന്നവരാണ്. അത്കൊണ്ട് തന്നെ അവരൊക്കെ വലിയ സുഹൃത്തുക്കളുമാണ്. അതിനിടയിലേക്ക് പുതുതായി കുറച്ചു പേരും എത്തി. 

 

7 A യുടെ മലയാളം ടീച്ചർ മെലിഞ്ഞ, നല്ല ഉയരമുള്ള, സാരി ഒക്കെ ഭംഗിയിൽ ഉടുത്തു വരുന്ന, വളരെ മുഴക്കമുള്ള ശബ്ദത്തിൽ ക്ലാസ്സ്‌ എടുക്കുന്ന ബീന ടീച്ചർ ആയിരുന്നു. (അന്നും ഇന്നും വളരെ മനോഹരമായി സാരി ഉടുത്തു കാണുന്നവരിൽ ഒരാൾ ടീച്ചർ ആണ്‌. ). മലയാളവും ബേസിക് സയൻസും ടീച്ചറാണ് പഠിപ്പിച്ചിരുന്നത്. സ്കൂളിലെ ഏത് പരിപാടിക്കും ടീച്ചർ മുന്നിലുണ്ട്. ആംഗറിങ്, പ്രസംഗം, കുട്ടികളെ നിയന്ത്രിക്കൽ എല്ലാം ടീച്ചർ വളരെ തന്മയത്വത്തോടെ നടത്തും. 

 

ആദ്യമായി ടീച്ചർ ക്ലാസ്സിലേക്ക് വന്നതൊന്നും വ്യക്തമായി ഓർക്കുന്നില്ല. പക്ഷേ, ടീച്ചർ ആദ്യമായി ക്ലാസ്സ്‌ എടുത്തത് സുഗതകുമാരി ടീച്ചറുടെ ‘ഒരു പാട്ട് പിന്നെയും ‘ എന്ന കവിത ആയിരുന്നു. വളരെ മനോഹരമായി, ഉച്ചത്തിൽ, ഈണത്തിൽ ടീച്ചർ കവിത ചൊല്ലി തുടങ്ങി. 

 ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ

 ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

 മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ-

 ടിയാ ചിറകു ചെറുതിളക്കി

 നോവുമെന്നോര്‍ത്തോ പതുക്കെയനങ്ങാതെ

 പാവം പണിപ്പെട്ടു പാടിടുന്നു

 ഇടറുമിഗ്ഗാനമൊന്നേറ്റു പാടാന്‍ കൂടെ

 ഇണയില്ല കൂട്ടിനു കിളികളില്ല

 പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌

 മേയ്‌ചൂടിലടവെച്ചുണര്‍ത്തിയ കൊച്ചുമക്കള്‍. 🥰

 

ഒരാൾ പോലും ക്ലാസ്സിൽ അനങ്ങിയില്ല. അനങ്ങാൻ സാധിക്കില്ല. അത്രക്ക് മനോഹരമായാണ് ക്ലാസ്സ്‌. (ഇന്നത്തെ പോലെ അല്ല. പണ്ട് കവിതയുടെ ആദ്യത്തെയോ അവസാനത്തെയോ കുറച്ചു വരികൾ കാണാപാഠം പഠിക്കണം. പരീക്ഷക്ക് ചോദിക്കാറുണ്ട്. ഇന്നും ആ വരികൾ കൃത്യമായി ഓർക്കാൻ കാരണവും ബീന ടീച്ചർ തന്നെ ആണ്‌). ടീച്ചർക്ക്‌ കുറേ അധികം പ്രത്യേകതകൾ ഉണ്ട്. എല്ലാ കുട്ടികളെയും ഒരേ പോലെ കാണുന്നവരിൽ ഒരാൾ ടീച്ചർ ആയിരുന്നു. എപ്പോഴും വളരെ പ്രസരിപ്പുള്ള, ചിരിക്കുന്ന മുഖവുമായാണ് ക്ലാസ്സിലേക്ക് കടന്നു വരിക. സയൻസിന്റെ എല്ലാ പരീക്ഷണങ്ങളും ക്ലാസ്സിൽ ചെയ്യിക്കാനും, എല്ലാവരെയും അതിൽ ഉൾപെടുത്താനും ടീച്ചർ ശ്രദ്ധിച്ചിരുന്നു. 

 

പുതിയ സ്കൂൾ ആണ്‌. പൊതുവെ ക്ലാസ്സിൽ നിശബ്ദയായ എനിക്ക് കൂട്ടുകാരും കുറവാണ്. വേദപാഠ ക്ലാസ്സിലെ കുട്ടികൾ എല്ലാം ഒറ്റ സെറ്റ്. 

 

അതിനിടയിലാണ് ബീന ടീച്ചറിന്റെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടെന്നു കൂട്ടുകാരികളിലാരോ പറഞ്ഞു അറിയുന്നത്. വയറൊന്നും വലുതായി കാണുന്നില്ല. ടീച്ചർ എന്നും ക്ലാസ്സിൽ വരുന്നുമുണ്ട്. പക്ഷേ, പെട്ടെന്നൊരാഴ്ച ടീച്ചർ കുറച്ചു ദിവസം വരാതായി. അന്നും ആരോ പറഞ്ഞറിഞ്ഞു ടീച്ചർക്ക് കുഞ്ഞുവാവ ഉണ്ടായി എന്ന്. 😊

 

അന്നത്തെ ഏറ്റവും വലിയ അത്ഭുദം ടീച്ചർ ആയിരുന്നു. സാധാരണ കല്യാണത്തോടെ ഉള്ള ജോലി കളയുന്ന സ്ത്രീകളെയും, ഗർഭിണി ആകുന്നതോട് കൂടി കഴിപ്പും റെസ്റ്റുമായി കടന്നു പോകുന്ന സ്ത്രീകളെയും കണ്ടു ശീലിച്ച ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ പെൺകുട്ടിക്ക് പ്രസവത്തിന്റെ അവസാന ആഴ്ചകൾ വരെ ക്ലാസ്സിൽ വന്ന ടീച്ചർ അത്ഭുദം തന്നെ ആയിരുന്നു. ജോലിയുള്ള സ്ത്രീകളുടെ ജീവിതം കുറച്ചൂടെ കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു ഇപ്പോൾ നല്ല ബോധ്യം ഉണ്ട്. ( ഇന്നതിൽ ഒട്ടും അത്ഭുദം ഇല്ല. കാരണം വർഷങ്ങൾക്ക് മുമ്പ് പൂർണമായും റസ്റ്റ്‌ എടുക്കണം എന്ന ഡോക്ടറുടെ നിർദ്ദേശത്തെ അവഗണിച്ചു ഡെലിവറിക്ക് അഡ്മിറ്റ് ആകുന്നതിനു തലേ ദിവസം വരെ ഞാനും ജോലിക്ക് പോയിരുന്നു. )

 

യു. പി. സ്കൂൾ കഴിഞ്ഞു ഹൈ സ്കൂളും അവിടെ തന്നെ ആണ്‌ പഠിച്ചത്. അനിയത്തിയുടെയും പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു. ഞങ്ങൾക്ക് ശേഷം കുടുംബത്തിലെ കുട്ടികൾ എല്ലാവരും തന്നെ അവിടെയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അപ്പോഴൊക്കെ എല്ലാവരുടെയും വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. അത് മാത്രമല്ല പലപ്പോഴും എവിടെങ്കിലുമൊക്കെയായി ടീച്ചറെ കാണാറുണ്ടായിരുന്നു. വർഷങ്ങൾ കടന്നു പോകുമ്പോഴും ടീച്ചർക്ക് പ്രായമേറുന്നതായി തോന്നിയിട്ടില്ല. 2000 ൽ കണ്ട അതേ മുഖവും, രൂപവും, പ്രസരിപ്പും ഉള്ള ടീച്ചറെ 2021 ൽ മകളെ ആദ്യമായി സ്കൂളിൽ ചേർക്കാൻ ചെന്നപ്പോഴും കണ്ടു. ഞങ്ങളുടെ ബാച്ചിലെ തന്നെ രണ്ട് പേരുടെ മക്കളെ സ്കൂളിൽ ആ വർഷം ചേർത്തിരുന്നു. ‘ലിയയും നിഷയും ഞങ്ങളുടെ നല്ല സ്റ്റുഡന്റസ് ആയിരുന്നു. അവരുടെ മക്കളും ഇന്നു മുതൽ നമ്മുടെ സ്കൂളിന്റെ ഭാഗമാകുന്നു’ എന്നു അന്നത്തെ ഹെഡ് മിസ്ട്രെസ്സും എന്റെ ഹൈ സ്കൂൾ ക്ലാസ്സ്‌ ടീച്ചറുമായിരുന്ന ബെർളി സിസ്റ്റർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞതിപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു. 

 

ഒരു സംഭവം കൂടെ കൂട്ടി ചേർക്കുന്നു. 2017 നു ശേഷം ആണെന്ന് തോന്നുന്നു. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥിനികൾ ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഹരി മാഷും, അജു മാഷും, കൃഷ്ണൻ മാഷുമുൾപ്പടെ ഉള്ള അധ്യാപകരോട് സംവദിക്കാൻ എത്തി. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോൾ കൃഷ്ണൻ മാഷ് എന്നോട് പറഞ്ഞു ‘ നിഷാ, നിഷയുടെ വീടിനടുത്തു നിന്നുള്ള സ്കൂളിൽ നിന്നും കുറച്ചു കുട്ടികളും അധ്യാപകരും ഇന്നിവിടെ വന്നിരുന്നു. നല്ല കുട്ടികളാണ്. സ്കൂളിന്റെ പേര് ഓർക്കുന്നില്ല. വെട്ടിമുകൾ എന്ന സ്ഥലത്തു നിന്നാണ്. ഞാൻ അജുവിനോട് നിഷയുടെ വീടിനടുത്താണ് ആ സ്ഥലം എന്ന് പറഞ്ഞിരുന്നു ‘

 

‘മാഷേ, സെന്റ്. പോൾസ് സ്കൂളിൽ നന്നായിരിക്കും. ഞാൻ പഠിച്ച സ്കൂൾ ആണ്. സിസ്റ്റർ ബെർളി ആണ് ഹെഡ് മിസ്ട്രെസ്. ‘

 

‘അത് തന്നെ’. വേറെ രണ്ട് ടീച്ചേർസ് കൂടി ഉണ്ടായിരുന്നു എന്നു പറഞ്ഞു മാഷ് നിർത്തി. അതിൽ ഉണ്ടാകാൻ സാധ്യത ഉള്ള ടീച്ചർ ആരാണെന്നു എനിക്ക് ഉറപ്പ് ഉണ്ടായിരുന്ന കൊണ്ട് ഒരാൾ ബീന ടീച്ചർ ആണെന്ന് ഞാൻ പറഞ്ഞു. ‘മാഷപ്പോൾ ‘അതല്ല പേര്. മറിയാമ്മ എന്നോ മറ്റോ ആണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു ഫോണിൽ നിന്നും ഫോട്ടോ എടുത്തു കാണിച്ചു. ഫോട്ടോയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ബീന ടീച്ചർ ആയിരുന്നു. മറിയാമ്മ എന്ന പേര് എനിക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. 

 

ഇടക്ക് വീട്ടിൽ അമ്മാവന്മാരുടെ മക്കൾ മറിയാമ്മ ടീച്ചറെ കുറിച്ചു പറയുമ്പോൾ ഞങ്ങൾ തിരുത്തും. “മറിയാമ്മ ടീച്ചർ അല്ലടി. ബീന ടീച്ചർ. ആ പേരാണ് ഇന്നും മനസ്സിൽ 😌”

 

സത്യത്തിൽ വലിയൊരു ഷോക്ക് ആയിരുന്നു ഈ വർഷം ടീച്ചർ റിട്ടയർ ചെയ്യുന്നു എന്ന വാർത്ത. അറിഞ്ഞ അന്ന് വൈകീട്ട് തന്നെ ടീച്ചറെ വിളിച്ചിരുന്നു. ആശംസകൾ അറിയിച്ചു, വിശേഷങ്ങൾ പറഞ്ഞു വെച്ചു. അധ്യാപിക ആയിരുന്നു എന്നു പറയുന്നതിൽ വലിയ കഥ ഒന്നുമുള്ളതായി തോന്നിയിട്ടില്ല. ഇന്നൊരു അധ്യാപികയായി ജോലി ചെയ്യുമ്പോൾ തോന്നുന്നുമില്ല. എന്നാൽ, എല്ലാ വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട അധ്യാപികയായി മാറാൻ സാധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ടീച്ചർ അങ്ങനെ ഒരാധ്യാപിക ആയിരുന്നു. അത്കൊണ്ട് തന്നെ ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ടീച്ചറുടേത്. 🥰

 

മാർച്ചിൽ ടീച്ചറിന്റെ റിട്ടെയർമെന്റിനു എഴുതിയ കുറിപ്പാണ്. മെയ്‌ മാസം ഔദ്യോഗികമായി സർവീസിൽ നിന്നും വിരമിക്കുമ്പോൾ പോസ്റ്റ്‌ ചെയ്യാം എന്നു കരുതി മാറ്റി വെച്ചു. അന്നത്തെ ചില സാഹചര്യങ്ങളിൽ അതിനു കഴിഞ്ഞില്ല. ഇന്ന്, ഈ അധ്യാപക ദിനത്തിൽ വളരെ സ്നേഹത്തോടെ ഇവിടെ ഒട്ടിക്കുന്നു. 😊

 

പ്രിയപ്പെട്ട ടീച്ചർക്കും അധ്യാപക ദിനാശംസകൾ. ❤️

Post Views: 29
2
NISHA SIDHIQUE

❤️ Personal is Political❤️

2 Comments

  1. sabira latheefi on September 5, 2024 9:56 AM

    👍🏻👍🏻

    Reply
    • Jalaja narayanan on September 5, 2024 8:30 PM

      നന്നായിട്ടുണ്ട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.