Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്ത്രീ ജീവിതങ്ങൾ
അനുഭവം അറിവുകൾ ജീവിതം പ്രചോദനം വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സ്ത്രീ ജീവിതങ്ങൾ

By NISHA SIDHIQUEAugust 8, 2024Updated:September 3, 20249 Comments3 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ ആഴ്ച ഞാനും ഭർത്താവും ഇടുക്കിയിലേക്ക് പോകുന്ന വഴി പ്രിയപ്പെട്ട ഒരാൾ വിളിക്കുന്നു. 

“നിഷേ! എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ അത്യാവശ്യമായി പറയാനുണ്ട്. “

 അവൾക്ക് എന്തോ വലിയ സങ്കടമുണ്ടെന്നു ബോധമുള്ള കൊണ്ട് “നീ എന്താണേലും പറഞ്ഞോ. ഞാൻ കേൾക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു ശ്രദ്ധിച്ചു തുടങ്ങി. 

 മറുവശത്ത് അവൾ പറഞ്ഞു തുടങ്ങി. “ഒരു ഗവണ്മെന്റ് സ്കൂളിൽ എനിക്ക് ദിവസ വേതനത്തിനു ജോലി കിട്ടി. ( 20000 രൂപയെങ്കിലും ശമ്പളം ഉണ്ടാകും. ) പക്ഷേ, എനിക്ക് ഈ വർഷവും ജോലിക്ക് പോകാൻ പറ്റില്ലെടി. മക്കളെ നോക്കാൻ ആരുമില്ല. ഇവരെ ഇട്ടേച്ചു ഞാൻ എങ്ങനെ പോകാനാണ്? “

സത്യത്തിൽ ഇതാണ് പ്രധാന പ്രശ്നം. 

 “നിനക്ക് അങ്ങനെ ഒരവസ്ഥ വരാത്തത് കൊണ്ട് പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല. ” അവൾ പറഞ്ഞതിനോട് കൂട്ടി ചേർത്തു.

ഞാൻ അവളെ കേട്ടുകൊണ്ടിരുന്നു. അവൾ പറയുന്നതെല്ലാം കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ സത്യങ്ങൾ തന്നെ ആണ്. എന്നേക്കാൾ നന്നായി ശ്രദ്ധിക്കും എന്നുറപ്പുള്ള ഒരുപാട് ആളുകൾ ചുറ്റും ഉണ്ടായിരുന്നതു കൊണ്ട് മോളെക്കുറിച്ച് എനിക്ക് ആകുലപ്പെടേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ ഏകദേശം മുപ്പതു ശതമാനം സ്ത്രീകളും വിവാഹത്തോടെ ജോലി നിർത്തി. മക്കൾ ആയതോടു കൂടി ഒരറുപതു ശതമാനം പേരും അടുക്കള കൊണ്ട് ജീവിക്കുന്നു. അവർക്കെല്ലാം ഇപ്പോൾ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. 🙃

 “നീ എന്നോട് എന്തെങ്കിലും പറയെടി. ഞാൻ എന്താണ് ചെയ്യുക? “

 “നീ സമാധാനമായി ഇരിക്ക്. കല്യാണം കഴിഞ്ഞു പഠിക്കുന്ന സ്ത്രീകളെ എനിക്ക് ഭയങ്കര ബഹുമാനമാണ്. കുട്ടികൾ ആയ ശേഷം പഠിക്കുക എന്നൊക്കെ പറഞ്ഞാൽ അത്ര എളുപ്പമൊന്നും അല്ല. നല്ല ക്ഷമയും ആഗ്രഹവുമുണ്ടെകിൽ മാത്രമേ നമുക്ക് മുമ്പോട്ട് പോകാൻ കഴിയൂ. ഒന്നും പറ്റാത്തിരുന്ന സാഹചര്യങ്ങളിൽ നിന്നും നിനക്ക് MA, B Ed, SET വരെ എത്താൻ കഴിഞ്ഞില്ലേ. മാത്രമല്ല, മക്കൾ ഇത്രേം ആയില്ലേ? അത്കൊണ്ട് നീ പോകണം. ബാക്കി നമുക്ക് നോക്കാം. എന്നെങ്കിലും സമയം വരാതിരിക്കില്ല. ” ഞാൻ അവളെ ആശ്വസിപ്പിച്ചു. 

 ഒന്നാലോചിച്ചു നോക്കിക്കേ! വിവാഹം കഴിയുന്നത്തോടെ എത്ര കഴിവും വിദ്യാഭ്യാസവുമുള്ള പെണ്ണാണെങ്കിലും ഒരു മുസ്ലിം കുടുംബത്തിൽ നിന്നും അടുക്കള പണിയും പറമ്പിലെ പണിയും പിള്ളേരെ നോട്ടവും പിള്ളേരെ പഠിപ്പിക്കലുമൊക്കെ കഴിഞ്ഞു ജോലിക്ക് ഇറങ്ങി പോകുക എന്നു പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല എന്നു നല്ല പോലെ ബോധ്യമുണ്ട്. ഒന്നില്ലെങ്കിൽ അത്ര ആഗ്രഹം വേണം. അല്ലെങ്കിൽ അത്ര ആവശ്യം വേണം. ഇത് രണ്ടും ഉണ്ടാകാത്ത പെണ്ണുങ്ങൾക്ക് അടുക്കള തന്നെ ജീവിതം. 

 പലതും പറയുന്ന വഴി അവൾ പറഞ്ഞു ” വീട്ടിൽ ആകെ പ്രശ്നമാണ്. അമ്മായി അമ്മ പറയുന്നത് നീ ജോലി ചെയ്തു കൊണ്ട് വരുന്ന നക്കാ പിച്ച കൊണ്ട് ജീവിക്കേണ്ട കാര്യം ഇവിടില്ല. അത് കൊണ്ട് ജോലിക്കൊന്നും പോകേണ്ട എന്നാണ്. “

 സത്യത്തിൽ അതാണ് എന്നെ കൂടുതൽ നോവിച്ചത്. അവളും ഭർത്താവിന്റെ വീട്ടുകാരും സാമാന്യം സാമ്പത്തിക ശേഷി ഉള്ളവരാണ്. അത് കൊണ്ട് തന്നെ ഞാൻ അവളോട് ചോദിച്ചു. ” നീ ജോലിക്ക് പോകാൻ ഉദ്ദേശിക്കുന്നത് സമ്പാദിക്കാൻ മാത്രമാണോ അതോ നിനക്ക് സന്തോഷത്തിനും സമാധാനത്തിനുമാണോ?

 “എനിക്ക് വല്ലാതെ മടുത്തെടി. അടുക്കള പണി. തൂപ്പ്. തുടക്കൽ. സത്യത്തിൽ ഒന്നും ജീവിതത്തിൽ ബാക്കി ഇല്ല. “വല്ലാത്ത സങ്കടം തോന്നി. നന്നായി പഠിച്ചു വന്ന മിടുക്കി ഒരു പെൺകുട്ടി ആയിരുന്നു. എന്നിട്ട് ഇപ്പൊ. 🙄

 ഞാൻ തുടർന്നു. “എന്റെ അഭിപ്രായത്തിൽ നിനക്ക് സന്തോഷത്തിനു വേണ്ടി ആണെങ്കിൽ നീ ഉറപ്പായിട്ടും ജോലിക്ക് പോണം. എത്ര വലിയ വീടിന്റെ അടുക്കള ആണെങ്കിലും പെണ്ണിനവിടെ ഒരു വിലയും ഉണ്ടാകില്ല. ഇനി ജോലിക്ക് പോകാൻ ഇറങ്ങുമ്പോ അമ്മായിഅമ്മ നിന്റെ നക്കാ പിച്ച ശമ്പളത്തിന്റെ കഥ പറയാൻ വരികയാണെങ്കിൽ ആ വീട്ടിലെ പണി മൊത്തം ചെയ്യുന്ന നിനക്ക് ജോലിക്ക് പോയി കിട്ടുന്നതിന്റെ പകുതി ശമ്പളം മാസാമാസം കൃത്യമായി തരാൻ പറ്റുമോ എന്നു ചുമ്മാ ചോദിച്ചാൽ മതി. പിന്നെ അവർ മിണ്ടില്ല. 😁

 ഇത്രേം എങ്കിലും പറയാൻ സാധിച്ചില്ലെങ്കിൽ ഒരിക്കലും നിനക്ക് അടുക്കളയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കല്ല. മക്കൾ വലുതാകും, അവരുടെ വഴിക്ക് പോകും. ഭർത്താവ് ബിസിനസ്സ് എന്നു പറഞ്ഞു പോകും. അവസാനം നിനക്ക് മാത്രം ഒന്നും ഇല്ലാതാകും. നിനക്ക് വേണ്ടി നഷ്ടപ്പെട്ട നിന്റെ വാപ്പിച്ചിയും ഉമ്മച്ചിയും നിന്റെ ജീവിതം കണ്ട് വേദനിച്ചോണ്ടിരിക്കും. അത് കൊണ്ട് അങ്ങനെ പറഞ്ഞാൽ വീണ്ടും പ്രശ്നമാകും എന്നോർത്തു നീ പറയാതിരിക്കേണ്ട. നീ ഒന്ന് പറഞ്ഞു നോക്ക്. അതോടെ മിക്കവാറും പ്രശ്നം തീരും. “🙏

 ഇതെല്ലാം കേട്ടോണ്ട് അടുത്തിരുന്ന ഭർത്താവ് “നീ മൊത്തത്തിൽ അവളുടെ ജീവിതം കുളമാക്കുമോ” എന്ന മട്ടിൽ നോക്കുന്നു.

ചിരിച്ചോണ്ട് കക്ഷിയോട് പറഞ്ഞു ” നിങ്ങൾ ആണുങ്ങളുടെ ജീവിതത്തിനും കഷ്ടപ്പാടിനും മാത്രമല്ല വിലയുള്ളത്. പെണ്ണുങ്ങളുടെ ജീവിതവും വിലപ്പെട്ടതാണ്. അത് ഭർത്താക്കന്മാർ ആയിരിക്കുമ്പോ മനസ്സിലാകണം എന്നില്ല. പക്ഷേ, അച്ഛന്മാർ ആകുമ്പോ ഉറപ്പായും മനസ്സിലാകും. ” 🥹

 നിഷാ സിദ്ധിഖ്

08/ 08/ 24

Post Views: 33
6
NISHA SIDHIQUE

❤️ Personal is Political❤️

9 Comments

  1. മിനി സുന്ദരേശൻ on August 19, 2025 2:23 AM

    തീർച്ചയായും സ്ത്രീകളുടെ ജീവിതത്തിനും വിലയുണ്ട്…… നന്നായെഴുതി🌹❤️

    Reply
  2. Silvy on August 9, 2024 11:48 AM

    👌👌👌

    Reply
    • Sobha Narayanasharma on August 11, 2024 4:03 PM

      എന്നും ..പ്രസക്തിയുള്ള വിഷയം. 👍

      Reply
  3. Jasna Basheer on August 9, 2024 10:11 AM

    മറ്റുള്ളവരുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാൻ കഴിഞ്ഞാൽ ബാക്കി ഒക്കെ താനെ ശെരിയായി വരും.
    നല്ല ഒരു ഓർമപ്പെടുത്തലാണ്. 👍👍

    Reply
  4. NISHA SIDHIQUE on August 8, 2024 11:55 PM

    സത്യം ❤️

    Reply
  5. Joyce Varghese on August 8, 2024 11:34 PM

    നല്ല blog. Career ഉം ഫാമിലി യും തമ്മിലുള്ള വടംവലിയിൽ വീണുപോകുന്നതാണ് അമ്മമാരുടെ തൊഴിൽ സ്വപ്‌നങ്ങൾ.
    നന്നായി എഴുതി 👌
    ❤

    Reply
    • NISHA SIDHIQUE on August 8, 2024 11:54 PM

      ❤️❤️❤️

      Reply
  6. Suma Jayamohan on August 8, 2024 1:55 PM

    അതേ നമ്മുടെ ജീവിതം നാം തന്നെ കെട്ടിപ്പടുക്കണം.. നല്ലെഴുത്ത്
    ❤️🌷👌🧡

    Reply
    • Divya Sreekumar on August 8, 2024 7:10 PM

      അതേ, സത്യം.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.