Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു ലണ്ടൻ കുടുംബ ഡയറി
അനുഭവം ജീവിതം ബന്ധങ്ങൾ വിവാഹം വീട്

ഒരു ലണ്ടൻ കുടുംബ ഡയറി

By NISHA SIDHIQUEJanuary 8, 20241 Comment9 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

 

അടുത്തറിയുന്ന ഒരു പയ്യനാണ് നായകൻ. എഞ്ചിനീയർ, സാമ്പത്തിക ഭദ്രത ഉള്ള കുടുംബം, 28 വയസ്സ്, ലണ്ടനിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും മൂന്നു മാസവും. പുറമേ നിന്ന് നോക്കുമ്പോൾ സന്തുഷ്ട കുടുംബ ജീവിതം. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി നിന്ന നിൽപ്പിൽ ലണ്ടനിൽ നിന്നും പാഞ്ഞെത്തി പരസ്പര ധാരണയോടു കൂടി വിവാഹബന്ധം വേർപെടുത്തി തിരിച്ചു ഫ്ലൈറ്റ് കയറി… 

 ആലോചിക്കും തോറും വളരെ ദുരൂഹമാണ്. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നു മറ്റാർക്കും അറിയില്ല. പറഞ്ഞറിവുകൾ മാത്രമാണ് എല്ലാവർക്കും ഉള്ളത്. ( അല്ലെങ്കിലും ഭാര്യക്കും ഭർത്താവിനുമിടയിൽ വഴക്ക് ഉണ്ടാകാൻ അന്താരാഷ്ട്ര പ്രശ്നങ്ങൾ ഒന്നും വേണമെന്നില്ല. എന്തെങ്കിലും ഉള്ളി പൊളിക്കുന്ന തരത്തിലുള്ള കുഞ്ഞു ബഹളങ്ങൾ ആണ് പലപ്പോഴും ഡിവോഴ്സ് കേസിനെ കുറിച്ചുള്ള സംസാരത്തിൽ അവസാനിക്കുക! അവസാനം വൈകുന്നേരം ഒന്നും സംഭവിക്കാത്ത പോലെ അവർ കറങ്ങി നടക്കുന്നതും കാണാം… 😅 സ്വന്തം അനുഭവവും ചുറ്റുമുള്ളവരുടെ അനുഭവങ്ങളും ചേർത്ത് വായിക്കുമ്പോൾ ഭാര്യക്കും ഭർത്താവിനും ഇടയിലെ പ്രശ്നങ്ങളിൽ ഒരിക്കലും അഭിപ്രായം പറയാൻ പോകരുത് എന്നത് ഗുണപാഠം ആണ്. അത്കൊണ്ട് തന്നെ അത്തരം സാഹാസങ്ങൾക്ക് മുതിരാറേ ഇല്ല. ) എന്തായാലും രണ്ട് പേർ ഇത്ര വേഗം പിരിയാൻ തീരുമാനിക്കുമ്പോൾ കുറേ അധികം പൊരുത്തക്കേടുകൾ അവർക്കിടയിൽ ഉണ്ടെന്നുള്ളത് വാസ്തവം ആണെല്ലോ! ഞെട്ടലോടെ ആണ് അവരുടെ ഡിവോഴ്സ് വാർത്ത കേട്ടത്. അവൻ തന്നെ വിശദ വിവരങ്ങൾ പറയട്ടെ എന്ന് വിചാരിച്ചു കാത്തിരുന്നു… പക്ഷേ, അവൻ പറഞ്ഞ ഓരോ അനുഭവങ്ങളും ഒരു പെണ്ണെന്ന നിലയിൽ കേൾക്കുന്ന എന്നിൽ പോലും അറപ്പും വെറുപ്പും ഉണ്ടാക്കുന്നവ ആയിരുന്നു. 

 

കഥയിലേക്ക് കിടക്കുന്നതിനു മുമ്പ് നായകന്റെയും നായികയുടെയും കുടുംബപശ്ചാത്തലം ഒന്നു പരിശോധിക്കാം. പയ്യൻ ആണെങ്കിൽ മധ്യ കേരളത്തിലെ ഒരു പുരാതന മുസ്ലിം കുടുംബത്തിലെ ഇളയ പുത്രൻ. മുമ്പ് സൂചിപ്പിച്ചതു പോലെ സാമ്പത്തികമായും സംസ്കാരികമായും ഉയർന്ന കച്ചവടകുടുംബം. പയ്യന്റെ അത്തായും അമ്മായും കുറച്ചാളുകളും ചേർന്നു വീടിനോട് ചേർന്ന് ഒരു ഹോട്ടൽ നടത്തി അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്നു. പലപ്പോഴും അവരുടെ കഷ്ടപ്പാട് കാണുമ്പോൾ അങ്ങേ അറ്റം ബഹുമാനം തോന്നിയിട്ടുണ്ട്. അല്ലെങ്കിലും സ്വന്തം അധ്വാനത്തിൽ മാത്രം വളർന്ന ഞാൻ ഒക്കെ മുമ്പിൽ വരുന്ന കഷ്ടപ്പെടുന്നവരെ മാത്രമേ വില വെക്കാറുള്ളൂ… എന്ത് ചെയ്യാനാ! ശീലമായിപ്പോയി… 😌 പലപ്പോഴും അവിടെ വീട്ടിൽ ചെല്ലുമ്പോൾ അടുക്കളയിലും ഹോട്ടലിലുമായി ഓടി നടക്കുന്ന കുടുംബത്തുള്ളവരെ കാണുമ്പോൾ നമ്മുക്ക് അവരോടൊക്കെ വല്ലാതെ സ്നേഹം തോന്നാറുണ്ട്. 

 അങ്ങനെ രാപകൽ അധ്വാനിച്ചു അവർ മക്കൾ രണ്ട് പേരെയും എഞ്ചിനീയറിംഗ് പഠിപ്പിച്ചു, നായകന്റെ പെങ്ങളെ അന്തസ്സായി കെട്ടിച്ചു വിട്ടു. അതും പോരാഞ്ഞു ഇവന് രക്ഷപെടാൻ ലണ്ടൻ മോഹം തോന്നിയപ്പോൾ ലോണെടുത്തും സ്വർണ്ണം വിറ്റുമൊക്കെ ആദ്യം സ്റ്റുഡന്റ് വിസയിൽ അവനെ ലണ്ടനിലേക്ക് കേറ്റി വിട്ടു. പയ്യൻ മിടുക്കനായ കൊണ്ട് കോഴ്സ് പൂർത്തിയാക്കി അവിടെ തന്നെ ജോലിയും കണ്ടെത്തി. കാല ക്രമേണ ഞങ്ങൾ തമ്മിലുള്ള വിളികൾ കുറഞ്ഞു വന്നു. ജീവിതത്തിൽ തിരക്കുകൾ കൂടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിഭാസമായി അതിനെ കാണുന്നു. ❤️

 അവനു വീട്ടിൽ വിവാഹാലോചനകൾ തുടങ്ങി. പയ്യന് ആകെ ഒറ്റ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്- പെണ്ണ് ബി. എസ്. സി. നഴ്സ് ആയിരിക്കണം. അവൻ ബുദ്ധിമാൻ ആണ്. അവനറിയാം ലണ്ടനിൽ ബി എസ് സി നഴ്സിനുള്ള വില. അവന്റെ ആഗ്രഹപ്രകാരം അങ്ങിനെ പെരുമ്പാവൂരിനടുത്തു നിന്നും ഒരു നഴ്‌സ്‌ പെണ്ണിനെ കണ്ടെത്തി. 23 വയസ്സ്. കാണാൻ സുന്ദരി. വളരെ സാധാരണ കുടുംബം. വാപ്പ കുറേ നാളുകളായി ഗൾഫിൽ ആയിരുന്നു. അവളെ പഠിപ്പിച്ച ലോണുമുൾപ്പടെ കുറേ അധികം കടങ്ങളുമായി ജീവിക്കുന്നു. പയ്യന്റെ വീട്ടുകാർക്ക് വേറെ ഡിമാൻഡുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ വിവാഹം നടക്കാൻ മറ്റു തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല… അങ്ങനെ വളരെ ആഘോഷത്തോടെ വിവാഹം നടന്നു. (എന്റെ സർജറി കഴിഞ്ഞിരിക്കുന്ന സമയം ആയതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. അത്കൊണ്ട് ഇതുവരെ ആ പെൺകുട്ടിയെ കണ്ടിട്ടും ഇല്ല. )ഒരു മാസത്തോളം യാത്രകളും മധു വിധു ആഘോഷങ്ങളുമായി അവർ കറങ്ങി നടന്നു. ശേഷം പെണ്ണിനെ IELTS എത്രയും വേഗം പാസ്സ് ആകാൻ എറണാകുളത്തു ഒരു നല്ല സ്ഥാപനത്തിൽ അഡ്മിഷൻ എടുത്ത ശേഷം നായകൻ തിരിച്ചു ലണ്ടൻ കയറി. ( നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ പല തവണ പയ്യൻ വിളിച്ചിരുന്നു. വിളിക്കുമ്പോൾ മുഴുവൻ പെണ്ണിന്റെ ഗുണകണങ്ങൾ മാത്രമായിരുന്നു വർണന… പെണ്ണ് ബാംഗ്ലൂർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്… എനിക്ക് ഉറപ്പാണ് അവൾ IELTS എക്സാം അറ്റൻഡ് ചെയ്താൽ അവൾക്ക് കിട്ടും. അത്രക്ക് മിടുക്കി ആണ് എന്നൊക്കെ ആണ് അവന്റെ വാദം. നമുക്ക്  പെണ്ണിന്റെ കഴിവുകളെ കുറിച്ചൊന്നും അറിവില്ലാത്ത കൊണ്ട് എല്ലാം കേട്ടു. അവൻ തുടരുന്നു “അവളോട് ഞാൻ ലെഗ്ഗിങ്സ് ഇടരുതെന്നു പറഞ്ഞിട്ടുണ്ട്, കുടുംബത്തിൽ ഉള്ളവരെ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്, നിസ്ക്കാരം മസ്റ്റ് ആണ്. ” അക്കച്ചിക്ക് അറിയുമോ, ഞാൻ പറഞ്ഞാൽ അവൾ എണീക്കും.. ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും… എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്… അപ്പോൾ ഞാൻ മറുപടി പറഞ്ഞു… “എടാ, അവസാനം അവൾ നിന്നെ ഇരുത്തരുത്. നിനക്ക് പെൺപിള്ളേരെ കുറിച്ച് അറിയാൻ വയ്യ… വളരെ മനോഹരമായി പറ്റിക്കാനും മുതലാക്കാനും അഭിനയിക്കാനും അവർക്കറിയാം. വർഷങ്ങളോളം പല കൗൺസിലിങ് ടേബിളിലും ഇരുന്ന അനുഭവം വെച്ചു പറയുകയാണ്… എന്ന് കൂടി ഞാൻ കൂട്ടിച്ചേർത്തു. സലാം പറഞ്ഞു ഫോൺ വെച്ചു. ” പിന്നീട് ഫോൺ വിളികൾ തന്നെ ഇല്ലാതായി. 

 

അവൻ ലണ്ടനിൽ… പെണ്ണ് എറണാകുളത്ത്… ആരെങ്കിലും വിളിച്ചാൽ എന്തേലും വിശേഷങ്ങൾ പറയും എന്നതൊഴിച്ചു അവരെക്കുറിച്ചു യാതൊരു അറിവുമില്ല. നമ്മൾ അന്വേഷിക്കാൻ പോയിട്ടുമില്ല. സന്തോഷമായി ജീവിക്കുകയാണെന്നു കരുതത്തക്ക രീതിയിൽ ഉള്ള ഫേസ്ബുക്ക്, വാട്സ്ആപ്പ് സ്റ്റാറ്റസുകൾ… ആവശ്യത്തിന് മേയാൻ മാത്രം പ്രശ്നങ്ങൾ ഉള്ളപ്പോൾ പിന്നെ എന്തിനു നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിൽ തോണ്ടാൻ പോണം? അങ്ങനെ ഒരു വർഷത്തിലധികം ഭംഗി ആയി കടന്നു പോയി. 

 റമളാൻ തുടങ്ങി ഈ കഴിഞ്ഞ മാർച്ച്‌ 30 നു ഭർത്താവും കുടുംബവും തറവാട്ടിൽ പോയ അന്നാണ് എല്ലാവരെയും ഞെട്ടിച്ചോണ്ട് ആ വാർത്ത എത്തിയത്… ഇവർ വേർപിരിയുന്നു… ഭർത്താവ് അറിഞ്ഞ ഉടൻ വിളിക്കുന്നു. ഫോൺ എടുക്കാൻ പറ്റിയില്ല. ഉടൻ മെസ്സേജ്… കണ്ട ഉടൻ തിരിച്ചു വിളിക്കുന്നു.. ” എടൊ, എല്ലാരും ആകെ വിഷമത്തിൽ ആണ്. ആർക്കും എന്താ കാര്യമെന്നു പോലും അറിയില്ല. എന്താ ചെയ്യുക? അവനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ വിളിച്ച ഉടൻ നിന്നെ വിളിക്കാം” എന്ന് പറഞ്ഞു ഫോൺ വെച്ചു. ഒരു ഒരു മണിക്കൂറിനു ശേഷം ഭർത്താവ് തിരിച്ചു വിളിക്കുന്നു.. ‘എടി, അവൾക്ക് വേറെ ആരോ ഉണ്ട്. അവൻ കയ്യോടെ പൊക്കി… ഇനി ഇത് മുമ്പോട്ട് കൊണ്ട് പോകാൻ പറ്റില്ല എന്നാണ് പറയുന്നത്. ഞാൻ ചോദിച്ചു… ‘പഴയ ബന്ധം വല്ലതുമാണോ? അതോ പുതിയതോ… ‘ പുള്ളി പറയുന്നു… ‘അവൾ വണ്ണം കുറക്കാൻ ജിമ്മിൽ പോകുന്നുണ്ടായിരുന്നു. അവിടുത്തെ ട്രെയിനർ ആണ്. അവൻ ലണ്ടനു പോയ ശേഷം ഉണ്ടായ ബന്ധം ആണ്. പിന്നെ അവളെ കുറേ തെറിയും. ‘ ഇത്തരം കഥകൾ പുതുമ അല്ലാത്തത് കൊണ്ട് അവനോട് എന്നെ ഒന്നു വിളിക്കാൻ പറയണം എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു. 

 

ഒരു ആറു മണിക്ക് ശേഷം അവൻ വിളിച്ചു… ‘ഞാൻ എന്താടാ പറ്റിയത്’ എന്ന് ചോദിച്ചു. അവൻ കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞതത്രയും ഒരു ഭർത്താവിനും സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്. അവൻ പറയുന്നു ” അക്കച്ചി, അവൾ വെറും പെഴയാ… അവൾക്ക് ഇപ്പോ വേറെ ഒരാൾ ഉണ്ട്. ഞാൻ മാസാമാസം 30000 രൂപയിൽ അധികം ആണ് ഇവിടുന്നു അയച്ചു കൊടുക്കുന്നത്. ഇവിടെ പട്ടിപ്പണി ചെയ്താണ് ഞാൻ ജീവിക്കുന്നത്. ( അവൻ പറഞ്ഞതിന്റെ സത്യസന്ധതയെ ഞാൻ ഇപ്പോഴും ബഹുമാനിക്കുന്നു.. എല്ലാവരുടെയും വിചാരം ലണ്ടൻ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പോയി കറങ്ങുന്ന കസേരയിൽ ഇരുന്നു കാശ് ഉണ്ടാകുക ആണെന്നാണ്. പോയവർക്ക് അറിയാം അവരുടെ കഷ്ടപ്പാട് ) അങ്ങനെ ഉണ്ടാക്കുന്ന പൈസ കൊണ്ട് അവൾ ഓയോ റൂം എടുത്ത് അവനുമായി സുഖിക്കുന്നു. വീഡിയോകളും ചാറ്റും എല്ലാം ഞാൻ പൊക്കി. ഇനി അവളുമായി ഒരു ബന്ധവും ഇല്ല. ” ഞാൻ ചോദിച്ചു ” നീ എങ്ങനാ അതൊക്കെ കണ്ടെത്തിയത്? ” അവൻ പറയുന്നു… “വെഡിങ് ആനിവേഴ്സറിക്ക് ഞാൻ അവൾക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഒരു ഐ ഫോൺ വാങ്ങി കൊടുത്തിരുന്നു. ( അതെനിക്ക് ഓർമ ഉണ്ട്. അവൻ എഫ്. ബിയിൽ anybody to kerala from london airport? എന്ന് സ്റ്റാറ്റസ് ഇട്ടപ്പോൾ ഞാൻ എന്താ കാര്യം എന്നു ചോദിച്ചിരുന്നു… എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഭർത്താവും അവിടുന്ന് പുറപ്പെട്ടിട്ടെ ഉണ്ടായിരുന്നുള്ളു. ) ഒരു വർഷം പല തവണ IELTS എഴുതിയിട്ടും കിട്ടാഞ്ഞപ്പോൾ അവൻ കാശ് മുടക്കി അവളെ ലണ്ടന് കൊണ്ട് പോയതാണ്. ( എങ്ങനെ കിട്ടാനാ? പഠിക്കാൻ പോയാൽ അല്ലെ IELTS കിട്ടൂ… ). ചെന്ന അന്ന് തന്നെ അവനു സംശയം തുടങ്ങിയിരുന്നു. ഫോൺ ലോക്ക് ആണ്. അതിപ്പോ എല്ലാരുടേം ഫോൺ ലോക്ക് ആണ്. പക്ഷേ, ഫോണിൽ തൊടാൻ അവൾ സമ്മതിക്കില്ല. എപ്പോഴും അതും കെട്ടിപ്പിടിച്ചാണ് ഉറക്കം. ഇടക്ക് അവൻ എങ്ങനെയോ ഫോൺ തുറന്നു… തുറന്നപ്പോൾ അതിൽ അവരുടെ ബെഡ് റൂം വിഡിയോസും ചാറ്റും ഫോട്ടോസും എല്ലാം എല്ലാം സേവ് ചെയ്ത് വെച്ചിരിക്കുന്നു… അത് കണ്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി” എന്ന് അവൻ പറയുന്നു. പിന്നെ അങ്ങോട്ട് തെറി മാത്രം ആണ് പറയുന്നത്. ആദ്യമായാണ് ഒരാൾ നമ്മളോട് ഇങ്ങനെ സംസാരിക്കുന്നത്. അവന്റെ അവസ്ഥ അതായതു കൊണ്ട് സമചിത്തതയോടെ അവനെ കേട്ടിരുന്നു… ആ സമയങ്ങളിൽ എല്ലാം ഞാൻ അവളെക്കുറിച്ചു മാത്രം ആണ് ചിന്തിച്ചത്… അവന്റെ കാശ് വാങ്ങി അക്കൗണ്ടിൽ ഇട്ട് ഒരു ഉളുപ്പുമില്ലാതെ വല്ലവന്റേം കൂടെ പോയി ഹോട്ടൽ റൂം എടുത്ത് കിടക്കാൻ എങ്ങനെ അവൾക്ക് സാധിക്കുന്നു? സ്വയം അധ്വാനിച്ചു കാശ് ഉണ്ടാക്കുന്ന പെണ്ണുങ്ങൾക്ക് 30000, 50000 ധൂർത്തടിക്കാൻ പോയിട്ട് ഒരു 1000 രൂപയിൽ കൂടിയ ചുരിദാർ വാങ്ങുമ്പോൾ പൊള്ളും… ഇത് കഷ്ടപ്പെടാത്ത മുതൽ ആയത്കൊണ്ടാണ് 30000 രൂപ ഒക്കെ ഡ്രസ്സ്‌ വാങ്ങാൻ ഒരു മടിയുമില്ലാതെ വാങ്ങുന്നത്. ഇങ്ങനേം പെണ്ണുങ്ങൾ ഉണ്ടോ? കണ്ടാൽ എന്തൊരു അടക്കോം ഒതുക്കവും… എല്ലാരും പാവം ആണെന്നും പറയുന്നു… ഞാൻ മനസ്സിൽ എപ്പോഴും വിചാരിക്കുന്നത് ഇന്നത്തെ കാലത്ത് ഒരുപാട് അടക്കോം ഒതുക്കോം കാണിക്കുന്ന പെണ്ണുങ്ങളെ പേടിക്കണം എന്ന് തന്നെ ആണ്. അവരാണ് ഏറ്റവും വല്യ കള്ളികൾ… തെറ്റ് കണ്ടാൽ തെറ്റാണു പറയാൻ പറ്റാതെ പലരേം പേടിച്ചു വാ പൊത്തുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരുടെ മനസ്സിൽ ഉള്ളത്രേം കുശുമ്പും കുന്നായ്മയും അന്തസ്സായി പണി ചെയ്ത്, തല ഉയർത്തി കണ്ണിൽ നോക്കി സംസാരിക്കുന്ന പെണ്ണുങ്ങൾക്ക് കുറവാണ്. എന്റെ അനുഭവവും അതാണ്. 

 

ഞാൻ അവൻ പറയുന്നത് കേൾക്കുകയാണ്.. ” അക്കച്ചിക്ക് അറിയുമോ… ആകെ 25 പവനോ മറ്റോ ആണ് അവൾക്ക് കൊടുത്തത്. അതിൽ നമ്മളിട്ട താലി മാല ഉൾപ്പടെ അവളുടെ വീട്ടുകാർ പണയം വെച്ചിരിക്കുകയാണ്. ” ഞാൻ ചിന്തിച്ചു.. “അടിപൊളി! നല്ല കുടുംബം? തപ്പി തപ്പി എവിടുന്നു ഒപ്പിച്ചു. ഒരുവിധം നിലവാരം ഉള്ള ആരെങ്കിലും ചെയ്യുന്ന പണി ആണോടാ അത്? അതുമാത്രം അല്ല… അവളുടെ അപ്പന് വേറെ ബന്ധത്തിൽ 2 മക്കളും ഉണ്ട്. ഇങ്ങനെ നടക്കുന്ന പുള്ളിയുടെ മകൾ മോശം ആകുമോ? ഒന്നും പറയണ്ട… അവളും അവനും കൂടി ഉള്ള വീഡിയോകൾ കണ്ടാൽ നമ്മൾ അറച്ചു പോകും. അത്കൊണ്ട് അതിനെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.” ഞാൻ പറഞ്ഞു… “എനിക്ക് നിന്നോട് ഒന്നു രണ്ട് കാര്യങ്ങൾ പറയാൻ ഉണ്ട്. Domestic violence ഉണ്ടാകാൻ പാടില്ല.. അവിടെ വെച്ചു എന്തേലും കേസ് ആയാൽ പിന്നെ ഊരാൻ പാടാണ്… നാട്ടിൽ വന്നിട്ട് നീ അവൾക്കിട്ട് രണ്ടെണ്ണം കൊടുത്താലും കുഴപ്പമില്ല എന്നാണ് എന്റെ ഒരു അഭിപ്രായം. പക്ഷേ, ഇപ്പോൾ തൊടരുത്… (അപ്പോൾ അവൻ പറഞ്ഞു അക്കച്ചിയുടെ ഭർത്താവ് നാട്ടിൽ വന്നാലും തൊടരുത് എന്ന് പറഞ്ഞെന്നു. ഞാൻ ചോദിച്ചു, ഈ പറയുന്ന ആൾ ഞാൻ ഇങ്ങനെ എന്തേലും കാണിച്ചാൽ എന്നെ തൊടില്ല. കിട്ടുന്നത് കൊണ്ട് വെട്ടി കീറുകയെ ഉള്ളു. അത്കൊണ്ട് നീ നിന്റെ ഔചിത്യം പോലെ ചെയ്യുക ). പിന്നെ ഭക്ഷണം അവൾ ഉണ്ടാക്കുന്നത് കഴിക്കരുത്. വല്ല സ്ലോ പോയിസണും തന്നു നിന്നെ കൊല്ലാനും അവൾ മടിക്കില്ല. അങ്ങനെ വന്നാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ഇത്ര സാമാർഥ്യം ഉള്ളവൾ അതിനും മടിക്കില്ല… അവസാനം നിന്റെ അപ്പനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതലിന്റെ ഷെയറും വാങ്ങി പൊടിയും തട്ടി അവൾ അങ്ങ് പോകും… അങ്ങനെ നിന്നെ മറ്റവൻ ആക്കി അവളെ സുഖിക്കാൻ വിടരുത്… പണി കൊടുക്കണം… എന്നാണ് എന്റെ അഭിപ്രായം… ” അവൻ തുടരുന്നു “എനിക്ക് ഇവിടെ 4 ദിവസം പണിതാൽ മതി. ആ കോപ്പിന് ഉണ്ടാക്കാൻ ഞാൻ ആറു ദിവസോം ജോലിക്ക് പോകും. അത്രക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് കൊണ്ടാണ് അവൾ………. ഇല്ലാത്ത വീട്ടിലെ പെണ്ണിനെ കെട്ടിയപ്പോൾ അവൾ ഒതുങ്ങി ജീവിക്കുമെന്ന് കരുതി. കല്യാണത്തിന് മുമ്പ് 1000 രൂപയുടെ ഡ്രസ്സ്‌ ഇടാത്തവൾ ആണ്. ഇന്നിടുന്ന അണ്ടർഗാർമെൻറ്സ് വരെ 1000 രൂപയുടേതാണ്. എന്റെ പെങ്ങളും കുടുംബവും അടിപൊളി ആയി ജീവിക്കുമ്പോൾ എന്റെ കെട്ടിയവൾ മാത്രം മോശം ആകേണ്ട എന്ന് കരുതി ഞാൻ ഇവിടെ കിടന്നു പട്ടിയെ പോലെ പണിതു കാശ് ഉണ്ടാക്കി എല്ലാം വാങ്ങി കൊടുത്തപ്പോൾ അവൾക്ക് കെഴപ്പ്… “

 

ഞാൻ ഒന്നും മിണ്ടാതെ കേട്ടോണ്ടിരിക്കുകയാണ്. സത്യത്തിൽ ഇവന്റെ ഭാഗത്തു നിന്നും വലിയ തെറ്റുകൾ വന്നിട്ടുണ്ട്. പൈസയുടെ വില ഒരിക്കലും ഒരാളെയും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല. അത് അനുഭവിച്ചു പഠിക്കണം.. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ 30000 രൂപയോളം മാസം സമ്പാദിച്ചു തുടങ്ങിയ ഒരു സ്ത്രീ ആണ് ഞാൻ. 35000 രൂപ സാലറി കൊണ്ട് നല്ല രീതിയിൽ കുടുംബവും നോക്കി മോളേം വളർത്തി കെ. എസ്. എഫ്. ഇ യും എൽ. ഐ. സിയും മുടക്കമില്ലാതെ അടച്ചു അന്തസ്സായി ജീവിച്ച എന്നോട് അവൻ പറയുകയാണ് അവന്റെ ഭാര്യക്ക് വട്ടച്ചിലവിനു മാത്രം 30000 ൽ അധികം രൂപ വേണമെന്ന്. സത്യത്തിൽ അതിശയം തോന്നി. പറഞ്ഞിട്ട് കാര്യം ഇല്ല… കല്യാണം കഴിഞ്ഞ ഉടനെ പെണ്ണുങ്ങൾ തുള്ളുന്നിടത്തു തുള്ളാൻ പോയാൽ ഇതൊക്കെ സംഭവിക്കും. കൂടാതെ 2 ബൈക്ക്, ചിട്ടികൾ മറ്റു സാധനങ്ങൾ ഉൾപ്പടെ ഈ ഒരു വർഷം കൊണ്ട് അവനു ഒരു ഇരുപത് ലക്ഷം രൂപ പൊടിഞ്ഞിട്ടുണ്ട്. അതും സഹിക്കാം… പക്ഷേ, അവളുടെ കൂസലില്ലായ്മ… അത് നമ്മളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്… ഇതെല്ലാം സേവ് ചെയ്തു വെച്ചതിനു അവളുടെ വൃത്തികെട്ട ഒരു ന്യായീകരണവും… ജിം ട്രെയിനർ ചേട്ടന് നിലവിൽ വേറെ ഒരു ലൈൻ ഉണ്ട്… (ഒന്നായിരിക്കില്ല… ഒരുപാട് കാണും ). എന്നേലും ഇവളെ വേണ്ടാന്ന് വെച്ചാൽ ബ്ലാക്ക് മെയിൽ ചെയ്യാൻ ആണ് ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നത്. അതുമാത്രം അല്ല, അവളുടെ ജീവിതത്തിന്റെ ഒരു മാപ്പിലും ഈ ഭർത്താവായ കക്ഷി ഇല്ല. അവൾക്ക് അവനെ വേണ്ട.. ചേട്ടനെ മതി… ഒരുമാതിരി മറ്റേടത്തെ പെണ്ണ്…. 

 

കുറച്ചധികം നേരം ഞാനും ഭർത്താവും ഈ വിഷയം ചർച്ച ചെയ്തു. കെട്ടിയ പെണ്ണിനെ മറ്റൊരാൾ കൊണ്ട് നടക്കുന്നത് സ്നേഹം കൊണ്ടാണെന്നു ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. അതിനു ലക്ഷ്യം ഒന്നേ ഉള്ളു. അവനും അവളും ഒരിക്കലും ഒന്നിച്ചു മുമ്പോട്ട് പോകില്ല. അതാണ് വാസ്തവം… പിന്നെ പെണ്ണിനെ കൊണ്ട് പോകുമ്പോ ഒരു റൂം എടുക്കാൻ പോലും ശേഷി ഇല്ലാത്ത കാമുകനും, സുഖിക്കാൻ റൂം എടുക്കാൻ ലണ്ടനിൽ കിടക്കുന്ന ഭർത്താവ് അയച്ചു കൊടുക്കുന്ന പൈസ ഒരു നാണവുമില്ലാതെ ചിലവാക്കുന്ന ഇവളെ പോലുള്ളവരുടെ സൂക്കേടിനും ഒറ്റ പേരെ ഉള്ളു. അത് ഞാൻ പറയുന്നില്ല. വായനക്കാർ ഊഹിച്ചോളൂ… 😅

 

ഇത് വായിക്കുന്ന കുറേ അധികം സ്ത്രീപക്ഷ ചിന്താഗതിക്കാർ ഉണ്ടാകും. ലിബറൽ വാദികൾ ഉണ്ടാകും. ആരോടും, ഒന്നിനോടും തർക്കിക്കാൻ ഇല്ല. എന്നിരുന്നാലും ഒരു കാര്യം പകൽ പോലെ സത്യം ആണ്… ഇന്നും കുടുംബം എന്ന് പറയുന്നത് കൂട്ടുത്തരവാദിത്യത്തിലും പരസ്പര വിശ്വാസത്തിലും മാത്രം കടന്നുപോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആണ്. അതല്ല എന്ന് സ്ഥാപിക്കാൻ ഒരാൾക്കും സാധിക്കില്ല. 🙏

 

അങ്ങനെ വളരെ മനോഹരമായി സാധാരണ ഒരു ഡിവോഴ്സ് പോലെ കുടുംബക്കാർ തമ്മിൽ അലമ്പും ബഹളവുമില്ലാതെ, ഭാര്യയും ഭർത്താവും അങ്ങോട്ടും ഇങ്ങോട്ടും കാരി വാരി തേക്കലുകൾ ഇല്ലാതെ, എല്ലാ കണക്കുകളും കൃത്യമായി അവസാനിപ്പിച്ചു അവർ വേർപിരിഞ്ഞു… കൂടെപ്പിറപ്പിനെ പോലെ ഒരുവന്റെ ജീവിതത്തിൽ ഇത്തരം ഒരു ദുരന്തം സംഭവിച്ചപ്പോൾ വല്ലാതെ വേദനിച്ചു എന്നത് സത്യമാണ്… എന്നിരുന്നാലും ഇത് പോലെ തീരെ നിലവാരം കുറഞ്ഞ ഒരു പെണ്ണിനെ ജീവിതത്തിൽ നിന്നും മുറിവുകൾ വൃണങ്ങൾ ആയി മാറുന്നതിനു മുമ്പ് അടർത്തി മാറ്റാൻ കഴിഞ്ഞത് പടച്ചവന്റെ വലിയൊരു അനുഗ്രഹമാണെന്ന് തന്നെ വിശ്വസിക്കുന്നു…. ❤️🙏

 

 

Post Views: 22
1
NISHA SIDHIQUE

❤️ Personal is Political❤️

1 Comment

  1. Shreeja R on January 16, 2024 9:24 PM

    ഭയങ്കരി തന്നെ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.