Author: Sudhakaran P

Writer and translator

പരിഭാഷ: പി സുധാകരൻ സ്വപ്നത്തിൽ ഇരുണ്ട ശാശ്വത വിരഹം പങ്കിട്ടിടുന്നു ഞാൻ തുല്യമായ് നിന്നോടൊപ്പം വിലപിക്കുവതെന്തിന്? നീട്ടുക നിൻ കരതലമെനിക്കുനേരെ, വാക്കുനൽകുക വീണ്ടും വരും  നീയെന്നിലേക്കെന്ന് ഉത്തുംഗ പർവ്വതങ്ങൾ പോലല്ലോ നീയും ഞാനും അരികിലണയുവാൻ നമുക്കാവതില്ലല്ലോ ഏതുപാതിരാവിലും നീ അയക്കൂ നിൻ സന്ദേശം താരകങ്ങളിലൂടെ… മഞ്ഞുകൂമ്പാരത്തിൻ മകുടം മഞ്ഞുകൂമ്പാരത്തിൻ പരുക്കൻ മകുടം താണ്ടി അജ്ഞേയമാമെൻ വെള്ളഭവനത്തിലേക്ക് നാം നടക്കുമ്പോൾ, ശാന്തരിപ്പോൾ നമ്മളിരുവരും നടക്കവേ നമ്മൾ പൂകുന്നു നിശ്ശബ്ദത . ഏതു ഗാനത്തേക്കാളും മധുരതരം നമ്മൾ പൂർണ്ണമാക്കുമീ സ്വപ്നം. നമ്മൾ തൊട്ടുരുമ്മി കടന്നുപോകവേ കമ്പനംകൊള്ളുമീമരച്ചില്ലകൾ നിന്റെ ലാടത്തിൻ മൃദുനാദം.

Read More