Author: Swapna Sasidharan

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് സ്വദേശം.കഴിഞ്ഞ 16 വർഷമായി ബാംഗ്ലൂരിൽ സ്ഥിരതാമസം. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു. ചെറുപ്പം മുതൽക്കേ വായന ഒപ്പമുണ്ട്. കോവിഡ് കാലഘട്ടത്തിൽ ആണ് എഴുത്തിൽ സജീവമായത്. കൈരളി,കോഡ് റെഡ്, occassion, shiddat, The Penned Thoughts എന്നീ ആന്തോളജികളിൽ ഭാഗമായിട്ടുണ്ട്. ലിറ്റ് നൗ മാഗസിൻ, ഡേടുഡേ മാഗസിൻ ,മനോരമ വിഷുക്കണി 2022, മനോരമ ഓൺലൈൻ എന്നിവിടങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ പുസ്തകം ‘എൻ റൂട്ട് ടു ഡെത്ത്’(ക്രൈം ത്രില്ലർ നോവൽ ) കണ്ണൂർ പായൽ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്റ്റോറി ടെൽ ആപ്പിൽ ഓഡിയോ ബുക്ക് രൂപത്തിലും ലഭ്യമാണ്. mail:[email protected]

സ്കൂളിൽ ചേരുന്നതിന് തൊട്ടു മുൻപത്തെ വർഷം തന്നെ  സ്കൂളിൽ പോകാൻ തുടങ്ങിയ ഒരാളായിരുന്നു ഞാൻ. വീട്ടിൽ ഒറ്റയ്ക്കിരുത്തിയിട്ട് ജോലിക്കു പോകുന്നത് അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല  താനും. അനുജത്തി വീടിനടുത്തുള്ള അംഗൻവാടിയിൽ ഉച്ച വരെ പോകും. ഞാൻ സ്കൂളിൽ പോയി ആ വർഷത്തെ ഒന്നാം ക്ലാസുകാർക്കൊപ്പം  ഇരുന്ന് അക്ഷരങ്ങളും അക്കങ്ങളും പഠിക്കും. അന്ന് സ്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. സ്ഥലപരിമിതിയും മറ്റ് ആവശ്യ സൗകര്യങ്ങളുടെ അഭാവവും തന്നെയാണ് ഈ രണ്ട് ഷിഫ്റ്റുകളിൽ ക്ലാസ് നടത്താനുള്ള കാരണം. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്ന മുതിർന്ന ക്ലാസുകളിൽ ഉള്ള കുട്ടികളുടെ ഒപ്പമാണ് അമ്മ എന്നെ പറഞ്ഞയയ്ക്കാറ്. അവർ എന്നെ അംഗൻവാടിയിൽ കൊണ്ടു പോയി വിട്ടിട്ട് അവരുടെ വീടുകളിലേക്ക് പോകും. വൈകുന്നേരം അനുജത്തിക്കൊപ്പം നുറുക്കു ഗോതസിന്റെ ഉപ്പുമാവും വാങ്ങി ഞാൻ വീട്ടിലേക്ക് നടക്കും. ചില ദിവസങ്ങളിൽ ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്ക് അമ്മ സ്കൂളിൽ നിന്നും വീട്ടിലെത്തിയിട്ടുണ്ടാകും. എന്നാൽ മറ്റു ചില ദിവസങ്ങളിൽ…

Read More

വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ എന്നെയും അനുജത്തിയേയും ചേർത്തത് അമ്മ അവിടെ ടീച്ചർ ആയിരുന്നത് കൊണ്ട് മാത്രമാണോ എന്നറിഞ്ഞു കൂടാ. വീട്ടിൽ നിന്നും നടന്നു പോകാവുന്ന അത്ര ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ അച്ഛൻ കൊണ്ടുപോയി വിടുകയായിരുന്നു പതിവ്. പിന്നീട് ഞങ്ങളും മറ്റു കുട്ടികൾക്കൊപ്പം പോയിത്തുടങ്ങി. അച്ഛൻ കൊണ്ടു പോയി വിടുക എന്ന പരിപാടി നല്ല രസമായിരുന്നു. ഞങ്ങളെ സ്കൂളിൽ വിട്ട ശേഷമാണ് അച്ഛൻ ഓഫീസിൽ പോയിരുന്നത്. രാവിലെ കുളിച്ചു റെഡി ആയി ബ്രേക്ക്ഫാസ്റ്റും കഴിച്ചു തന്റെ ബാഗുമെടുത്തു മുന്നിൽ നടക്കും. പിന്നാലെ സ്കൂൾ ബാഗുമായി ഞാനും അനുജത്തിയും. അച്ഛൻ ഭയങ്കര വേഗത്തിലാണ് നടക്കാറുണ്ടായിരുന്നത്. ഞങ്ങളിൽ ആർക്കും തന്നെ വേഗതയിൽ അച്ഛനൊപ്പം എത്താൻ ഒരിക്കലും സാധിക്കാറില്ലായിരുന്നു. ലളിതമായി പറഞ്ഞാൽ അച്ഛൻ സ്കൂളിനടുത്തെ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ ഞങ്ങൾ മെയിൻ റോഡിലേക്ക് എത്തുന്നയിടത്തുള്ള റേഷൻ കടയുടെ അടുത്ത് എത്തിയിട്ടേ ഉണ്ടാവൂ.  കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞങ്ങളും മറ്റു കുട്ടികൾക്കൊപ്പം സ്കൂളിലേക്ക് പോകാൻ തുടങ്ങി. അതു…

Read More

2007 സെപ്റ്റംബറിലാണ് ഞാൻ ബാംഗ്ലൂർ നഗരം ആദ്യമായി കാണുന്നത്. ആദ്യം വന്നത് പക്ഷേ കർണാടക ബാങ്കിന്റെ ക്ലറിക്കൽ പരീക്ഷ എഴുതാനാണ്. ആ സമയത്ത് ആർ എസ് അഗർവാളിന്റെ ആപ്റ്റിട്യുഡ് ബേസ്ഡ് പുസ്തകങ്ങളുമായി അല്പസ്വല്പം പരിചയം ഉണ്ടായിരുന്നു. ഏതു ബാങ്കിന്റെയും എഴുത്തുപരീക്ഷ(ക്ലറിക്കൽ മാത്രം-പി ഓ നമുക്ക് പറ്റില്ല ,അത് കുത്തിയിരുന്ന് പഠിച്ചു തകർക്കുന്നവർക്കുള്ളതാ 😃) പാസ്സ് ആകും,ഇന്റർവ്യൂ വരുമ്പോൾ എന്തെങ്കിലും ചെറിയ കാര്യത്തിന് അതു കൈയിൽ നിന്നു പോകും. ഒരു മാതിരി വന്താ -സുട്ടാ -സെത്താ- repeat ഈ അവസ്ഥ. അങ്ങനെ കേരളത്തിലെ ഒരു വിധം ബാങ്കുകളുടെ ഒക്കെ ക്ലറിക്കൽ എക്സാം എഴുതി തീർന്നപ്പോൾ നമ്മൾ മെല്ലെ കർണാടകയിലേക്കായി. അയൽ സംസ്ഥാനമല്ലേ? കർണാടക ബാങ്കിന്റെ എക്സാം എഴുതുന്നു, തിരിച്ചു വയനാട്ടിലേക്ക് ബസ് കയറുന്നു. പിന്നെ രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കായി ബാംഗ്ലൂരിലേക്ക്. ബാങ്ക് ജോലിയല്ല കേട്ടോ. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയെന്നു പറഞ്ഞ പോലെ നമ്മൾ വീണ്ടും ഐ ടി തൊഴിലാളി ആവുക എന്ന…

Read More

ഞങ്ങളുടെ സ്കൂളിനോട് ചേർന്നുള്ള കാപ്പിത്തോട്ടത്തിലാണ് ഓരോ ഇന്റെർവെലിനും ഞങ്ങൾ കളിക്കാൻ പോയിരുന്നത്. സ്കൂളിലെ പ്രധാന കെട്ടിടങ്ങളോട് ചേർന്ന് കളിക്കാനുള്ള സ്ഥലം ഉണ്ടായിരുന്നെങ്കിലും, മഴ വരുമ്പോൾ പറന്നുപോകുന്ന ഷീറ്റിട്ട കെട്ടിടത്തിലെ ക്ലാസ്സുകളിൽ പഠിച്ചവരെല്ലാം കാപ്പിത്തോട്ടത്തിലാണ് കളിക്കുക. ആൺകുട്ടികൾ കുട്ടിയും, കോലും കളിക്കുന്നതും, പെൺകുട്ടികൾ കക്കു കളിക്കുന്നതും, കുല കുല മുന്തിരിങ്ങ, അങ്ങനെ എന്തെല്ലാം കളികൾ. കാപ്പിത്തോട്ടത്തിനോട് ചേർന്ന പ്രദേശത്തുള്ള മറ്റു മരങ്ങളുടെ ചുവട്ടിൽ ഒരു കസേരയിട്ട് അദ്ധ്യാപകർ ഇരുന്നു പഠിപ്പിക്കുമായിരുന്നു. ഞങ്ങൾ കുട്ടികൾ താഴെ നിലത്തിരിക്കും. ക്ലാസ്സിനിടയ്ക്ക് നിലത്തുകൂടി പോകുന്ന ഉറുമ്പിനോടും മറ്റുമൊക്കെ കുശലം പറയുന്നത് ഞങ്ങളുടെ പതിവായിരുന്നു. കാപ്പിത്തോട്ടത്തിന്റെ ഒരു അരികിലായി ഒരു മൺകൂന ഉണ്ടായിരുന്നു. അതിനെ പറ്റി പലരും പല തരത്തിലുള്ള കാര്യങ്ങളും പറയാറുണ്ടായിരുന്നു. ഒരു ദിവസം പതിവു പോലെ ക്ലാസ്സിലിരിക്കുമ്പോൾ ആരോ വന്നു പറഞ്ഞു കാപ്പിത്തോട്ടത്തിൽ പ്രേതമുണ്ട്. അന്ന് ഹൊറർ സിനിമകൾ അധികം കണ്ട് തുടങ്ങിയിട്ടില്ലാത്ത കാലമാണെന്നോർക്കണം. ഞങ്ങൾ കുറച്ചു പേർ പ്രേതത്തിന്റെ നിജസ്ഥിതി അറിയാൻ കാപ്പിത്തോട്ടത്തിലേക്ക് പോയി.…

Read More

ഏറെ ദിവസങ്ങൾക്ക് ശേഷം, അന്ന് മഹിമയ്ക്ക് നീരജിനോടൊന്ന് സംസാരിക്കണമെന്ന് തോന്നി.. ഫോണിൽ വിളിച്ചാൽ ബിസിടോൺ മാത്രമാവും മറുപടി. രണ്ടുമൂന്ന് ദിവസമായി ഫേസ്ബുക്ക് മെസ്സഞ്ചറിൽ ആക്റ്റീവ് ഗ്രീൻലൈറ്റുമില്ല. അയയ്ക്കുന്ന മെസ്സേജുകളൊന്നും ഡെലിവറാകുന്നുമില്ല. വാട്സ്ആപ്പ് നീരജിന് താല്പര്യമില്ലെന്നറിയാമായിട്ടും ഒരു വോയിസ്‌ മെസ്സേജയക്കാൻ മഹിമ തീരുമാനിച്ചു. അതും ഫലവത്തായില്ലെന്നു മനസ്സിലായപ്പോൾ അവസാന ശ്രമമെന്നോണം അവനെയൊന്ന് വിളിച്ചു നോക്കാനായ് അവൾ തീരുമാനിച്ചത്. പതിവ്‌ ബിസി ടോണിനു പകരം ; അല്പനേരംകേട്ട നേർത്ത ഇരമ്പലിനുശേഷം ഇങ്ങനെ ഒരു ശബ്ദം മറുതലക്കൽ നിന്നും മുഴങ്ങിക്കേട്ടു, “നീരജിനെ അന്വേഷിച്ചു നീയിനി വിളിക്കേണ്ട. അവന്റെ ദേഹി ശരീരത്തിൽനിന്നും വേർപെട്ടിട്ട് ഇന്നേക്ക് മൂന്നു ദിനരാത്രങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നിരുന്നാലും ശ്രമിക്കേണ്ടെന്നു ഞാൻ പറയില്ല. നീരജിന്റെ തറവാട്ടിൽ ഞാൻ ഉണ്ടാവും. നിന്നെയും കാത്ത് ! ” ആ വാക്കുകൾ നൽകിയ ആഘാതത്തിൽനിന്നും മുക്തയാവാൻ, മഹിമക്ക് കുറച്ചധികം സമയം വേണ്ടിവന്നു. നീരജിന്റെ മുഖം കൺമുന്നിൽ തെളിഞ്ഞപ്പോൾ ഹാൻഡ് ബാഗുമെടുത്ത് അവൾ പുറത്തേക്ക് പാഞ്ഞു. അവളുടെ കൈകാലുകൾക്ക് വല്ലാത്ത വിറയൽ…

Read More