Author: Pavithra K R

പറയാനേറെ കഥകൾ ഉണ്ടെങ്കിലും കേട്ടിരിക്കാൻ അതിലേറെ ഇഷ്ടമുള്ളവൾ ❤️

നിനക്കായ്‌ പൂ ചൂടിയ കടമ്പ് വൃക്ഷം നിന്നെയും കാത്തിരിപ്പാണ്… പണ്ട് രാധയുടെ കാലിൽ കോലരക്കിൻ ചാറു കൊണ്ട് നീ ചിത്രം വരച്ചത് എന്റെ മടിത്തട്ടിൽ ഇരുന്നായിരുന്നല്ലോ… അന്ന് നീ അറിയാതെ ഒന്ന് തൊട്ടപ്പോഴേക്കും നിറയെ പൂത്തു പോയ കടമ്പാണ് ഞാൻ… നിന്റെ കുഴൽ വിളിയിൽ കാറ്റിന്റെ തലോടൽ പോലും അറിയാതെ നിശ്ചലയായി എത്ര നാഴികകൾ ഞാൻ നിന്നിട്ടുണ്ട്… കണ്ണാ ഇന്നും ഞാൻ കാളിന്ദി തീരത്ത് കാത്തിരിക്കുന്നു ഒരിക്കൽ കൂടി എന്നിൽ നീ ചേർന്നിരിക്കുവാൻ… നിന്റെ കുഴൽ വിളിയിൽ സർവം മറന്നു ലയിക്കുവാൻ… നിത്യമായ പ്രണയം നീയാണ് കൃഷ്ണ ❤️

Read More

അവർ രണ്ട് പേർ, രണ്ടു ദിശകളിൽ നിന്ന് വന്നവർ, ഒരു വേനൽ കാലത്ത് തളർന്ന മിഴികളുമായവർ കണ്ടുമുട്ടി, നോക്കി നിൽക്കെ അവരിൽ നിന്നും പുതു നാമ്പുകൾ മുളച്ചു, അവ പരസ്പരം കെട്ടു പിണഞ്ഞു. ആരും അറിയാതെ ഉള്ളിൽ ഒളിപ്പിച്ച നോവിന്റെ കൈപ്പ് അവരറിയാതെ തന്നെ പകുത്തു പോയി- രണ്ട് പേരുടെയും കണ്ണുനീരിന് ഒരേ ഉപ്പുരസം. ഉടൽ അറിയാതെ ഉയിർ പകുത്തു, ഉടയോരറിയാതെ ജീവൻ ഒന്നായി. ഇനി തളർന്നു കൂടാ, കാലിടറുമ്പോൾ കോർത്തു പിടിക്കുന്ന കൈകൾ ഉള്ളിടത്തോളം കാലം മുന്നോട്ട്.. മുന്നോട്ട് മാത്രം ❤️

Read More