Author: നിഖിൽ തമ്പി

അക്ഷര കൂട്ടങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്നവൻ

ക്ഷമ ചോദിക്കുകയാണ് ഞാൻ… ആദ്യമായുള്ള നമ്മുടെ കണ്ടുമുട്ടലുകൾക്കിപ്പുറം, ഏറെ മുന്നോട്ടു പോയ സൗഹൃദത്തിൽ, ഇടയിലെപ്പഴോ നിന്റെ നോട്ടങ്ങളിൽ, നിന്റെ വാക്കുകളിൽ, നിന്റെ പുഞ്ചിരിയിൽ , നിന്റെ മൗനങ്ങളിൽ പോലും അറിയാതെയെങ്കിലും പ്രണയം ഉണ്ടെന്നു സങ്കല്പിച്ചതിനു, നിന്നെ പ്രണയിച്ചതിനു, ഇന്നും വിടർന്നു നിൽക്കുന്ന ഒരായിരം സ്വപ്നങ്ങളിൽ നിന്നോടൊപ്പം പ്രണയത്തിൽ ചാലിച്ച നിമിഷങ്ങൾ പങ്കിട്ടതിന്.. എല്ലാത്തിനും എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു…. പറക്കാൻ തുടങ്ങുകയാണ് ഞാൻ.. നിന്നിൽ നിന്നും ഏറെ ദൂരേക്ക് പറക്കണം.. ചിറകുകൾ തളരുന്നത് വരെ, ഒടുവിൽ നനുത്ത മണ്ണിൽ വീണു വിട പറയണം, എന്നേക്കും…

Read More

അങ്ങനെ ഒരു മഴ കൂടി കഴിഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും ഞാനെന്റെ അച്ഛനേം അമ്മേനേം ഓർക്കും. കോൺക്രീറ്റ് കെട്ടിടത്തിന്റെ അടിയിൽ മഴയും വെയിലും ഏൽക്കാതെ മക്കളും മരുമക്കളും കൊച്ചു മക്കളും സുഖമായി ഇരിക്കുമ്പോൾ അവരവിടെ ?  15 കൊല്ലം മുൻപ് തറവാട് വീതം വെക്കാൻ എല്ലാരും ഒത്തുചേർന്നു. ആറ്റുനോറ്റു വളർത്തിയ മക്കളെ ഒരുമിച്ചു കാണാൻ അങ്ങനെ ഒരു അവസരം വേണ്ടി വന്നു അച്ഛനും അമ്മയ്ക്കും. എല്ലാരുടെയും സന്തോഷത്തിനായി തറവാടും സ്ഥലവും കീറി മുറിച്ചു.   കുറച്ചു ദിവസത്തിനുള്ളിൽ ഇളയ മകൾ അവരുടെ വീട്ടിലേക്കു കൊണ്ട് പോകാം എന്ന ഉറപ്പിലാണ് അച്ഛനേം അമ്മേനേം വീട്ടിൽ നിർത്തി എല്ലാരും തിരിച്ചു പോയത്. വാക്ക് പാലിക്കാൻ ഇളയ മകൾ എത്തുന്നതും കാത്തു അവർ ഇരുന്നു. മക്കളെക്കാൾ വല്യ സമ്പാദ്യം വേറെ ഇല്ലാ എന്ന ചിന്തയിൽ.   പക്ഷെ ചെന്നത് മകളുടെ ഫോൺ കാൾ. കൂടെ കൊണ്ടോയി താമസിപ്പിക്കാൻ തത്കാലം നിവൃത്തിയില്ലെന്നുള്ള അറിയിപ്പ്. ഞാനടക്കമുള്ള മൂത്ത മക്കളൊക്കെ ആദ്യമേ കൈയ്യൊഴിഞ്ഞു.…

Read More

2001 സെപ്റ്റംബർ… ഒൻപതാം ക്ലാസ്സിലെ ഓണപരീക്ഷ കഴിഞ്ഞു കൊട്ടപ്പടി മാർക്കുമായി ഉത്തരക്കടലാസ് കയ്യിൽ കിട്ടിയ ദിവസങ്ങൾ. അന്ന് ഞാൻ അമ്മയോട് പറഞ്ഞു, അടുത്ത വർഷോം ഞാൻ ഒൻപതിൽ തന്നെ പഠിക്കാനാണ് സാധ്യതയെന്ന്. അമ്മയ്ക്കു കാര്യം മനസിലായി. സംഗതി എന്താണെന്നു വെച്ചാൽ പഠിപ്പിക്കുന്നത് ഒന്നും തലയിൽ കേറുന്നില്ല. എന്നാൽ നമ്മളൊട്ടു ശ്രമിച്ചതുമില്ല.  ക്രിസ്തുമസ് പരീക്ഷക്കു എങ്കിലും ചെക്കൻ ജയിക്കട്ടെ എന്നോർത്ത് വീട്ടുകാര് ട്യൂഷന്  വിട്ടു. ഉവ്വ നമ്മളോടാ കളി. പടിക്കൂല്ലന്നു പറഞ്ഞ പടിക്കൂല്ല. ട്യൂഷന് പോയാലല്ലേ വല്ലതും പഠിക്കൂ (പോയാലും കേമമാ ). അങ്ങനെ ആ പരീക്ഷയിലും വളരെ ഉയർന്ന നിലവാരത്തിൽ തോൽവി ഏറ്റു വാങ്ങി. ഏറ്റവും രസം കണക്കായിരുന്നു. ഓണത്തിന് 15 മാർക്കു വെച്ച് വാങ്ങിയതാ.ട്യൂഷന് പോയപ്പോ രണ്ടിനും കൂടി 12 😁😁😁😁.  കേറാതെ മുങ്ങി നടന്നു വീട്ടിൽ പിടിച്ചപ്പോ ട്യൂഷൻ നിന്നു. ഒടുവിൽ കൊല്ലവസാന പരീക്ഷയെഴുതി അവധിക്കാലം ആനന്ദതുന്ദിലമാക്കാൻ തുടങ്ങി. മാർച്ച്‌ മാസം പരീക്ഷ കഴിഞ്ഞു. ഏപ്രിൽ കളിച്ചു തിമിർത്തു.…

Read More

2003… ഒൻപതാം ക്ലാസ്സ്‌.. ക്രിസ്തുമസ് പരീക്ഷക്ക് മുൻപൊരു ദിവസം. ക്ലാസ്സിൽ രണ്ടാമത്തെ ബെഞ്ചിൽ അവസാനം ഇരുന്നത് മിഥുൻ എന്നൊരു ഘടാഘടിയൻ ആയിരുന്നു. രണ്ടോ മൂന്നോ വർഷമേ ആയിട്ടുള്ളൂ അവൻ ആ സ്കൂളിലേക്ക് വന്നിട്ട്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നരസിംഹം സിനിമ കണ്ടിട്ട് വന്നിട്ട് സ്കൂളിലെ തൂണ് ചൂണ്ടി കാട്ടി “തൂണ് പിളർന്നു ഞാൻ വരും” എന്നൊക്കെ ലാലേട്ടന്റെ ആ ഡയലോഗ് ഞങ്ങളോട് പറയുമായിരുന്നു. എന്തിനാണോ എന്തോ 😌😌 അങ്ങനെ ഉള്ള ഈ മഹാൻ ഒൻപതിൽ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം അവസാന പീരിയഡ് തീരാൻ നേരം എന്നോട് ഒരു ഡയലോഗ്, “എടാ, നീ നോക്കണ ആ പെണ്ണില്ലേ, അവളു പെഴയാണെ”ന്ന്… എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ലേലും, ഇഷ്ടമാണെന്ന് ഞാൻ അവളോട്‌ പറഞ്ഞിട്ടില്ലേലും അവൻ അങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്കൂൾ വിടാനുള്ള ലാസ്റ്റ് ബെൽ അടിച്ചതും ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞു. അവൻ ബാഗും എടുത്ത് പുറത്തേക്കും ഓടി. സ്കൂളിന്റെ…

Read More

അങ്ങനെ തട്ടലും മുട്ടലും ഒക്കെയായി തട്ടിമുട്ടി എട്ടിലേക്ക്. അന്ന് നമ്മള് പെണ്കുട്ടികളൊക്കെ ആയിട്ടു വല്യ കമ്പനി ഒന്നുമില്ല. (ഇന്ന് അതെ ഉള്ളൂ 😝). സംസാരിക്കുന്നതു തന്നെ രണ്ടോ മൂന്നോ കുട്ടികളോടാണ്. ഓർമയുള്ള പേരുകൾ 🤔🤔.   അനുജ… എന്റെ ചുവന്ന റോസ് പൂക്കളുടെ ഡിസൈൻ ഉള്ള കറുത്ത ഷർട്ട്‌ ഇഷ്ടപ്പെട്ടിരുന്ന, 2001 ഇൽ ഇറങ്ങിയ വെള്ളി പോലെ തിളങ്ങുന്ന ഒറ്റ രൂപ നാണയങ്ങൾ ശേഖരിക്കുന്ന കുറുമ്പുള്ളൊരു എണ്ണക്കറുമ്പി.   പിന്നെയുള്ളത്. വിനുമോൾ, ഒരേ നാട്ടുകാരി ഒന്നാംക്ലാസ്സു മുതൽ ഒരുമിച്ചുള്ള സ്കൂൾ ലൈഫ്. പെരുന്നാളിനു പളളിപ്പറമ്പിലെ ആഘോഷങ്ങൾക്കിടെ അച്ഛന്റെയും അമ്മയുടേം കൂടെ കാണുന്ന അധികം പൊക്കമില്ലാത്ത ചുരുളൻ മുടിക്കാരി. ഞങ്ങൾ വല്യ കൂട്ട് ഇല്ലായിരുന്നെങ്കിലും മ്മടെ അപ്പനും അവളുടെ അപ്പനും കൂട്ടുകാർ ആയിരുന്നു. ആ സ്നേഹം അവളുടെ അപ്പന് എന്നോടും ഉണ്ടായിരുന്നു. ഇപ്പഴും എവിടെ വെച്ച് കണ്ടാലും ഒന്ന് ചിരികുകയെങ്കിലും ചെയ്യും ആ താടിക്കാരൻ സുന്ദരൻ 😁😁😁.   ഇനിയിപ്പോ അങ്ങനെ മ്മള് കാര്യമായി സംസാരിക്കാറുള്ള പെൺകുട്ടികൾ…

Read More

  നീ… തെളിനീരൊഴുകുന്ന ആറ്റിന്റെ അടിത്തട്ടിൽ ഉലഞ്ഞു കിടക്കുന്ന ചെളിയിൽ പൂണ്ട പഴയകാലത്തിന്റെ അസ്തിത്വമില്ലാത്ത നിഴലിനും അപ്പുറം… —-പിരാന്തൻ—-

Read More

ഓർമ്മകളുടെ പുസ്തകത്തിലെ ഒരുപാടു പഴയൊരു താൾ. ലേശം ചിതലരിച്ച കാരണം കഥയങ്ങട് പൂർണ്ണമായിരിക്കില്ല. രണ്ടോ മൂന്നോ വയസു പ്രായമുള്ളപ്പോഴാണ് ഇത് സംഭവിച്ചത്. ഓടിക്കാൻ ഗ്രൗണ്ടും എടുത്തിട്ട് നീന്തിക്കാൻ പുഴയും ഇല്ലാത്ത കാരണം അപ്പനും അമ്മയും നമ്മളോടാചതി ചെയ്തില്ല 😁😁. കിഴക്ക് സൂര്യൻ പൊട്ടിവിടർന്നൊരു സുപ്രഭാതം. പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം കോരാൻ ഇറങ്ങിയപ്പോ അമ്മ എന്നെയും കൂടെ കൂട്ടി. വീടിന്റെ അടുത്തുള്ള ചെറിയൊരു കുരിശുംതൊട്ടി (കപ്പേള )യുടെ അടുത്താണ് ലെ കിണർ. കുരിശുപള്ളിയുടെ മുറ്റത്തു എന്നെ നിർത്തിയിട്ടാണ് അമ്മ വെള്ളം കോരി പാത്രത്തിൽ നിറയ്ക്കുന്നത്. അങ്ങനെ വെള്ളം കോരൽ ഒരു വശത്തു പതിയെ നടക്കുന്നു. മറുവശത്തു നമ്മടെ കാര്യം പിന്നെ പറയണ്ടല്ലോ. മുറ്റത്തിരുത്തിട്ട് പോയ റോഡിൽ ചെല്ലണ ടൈപ്പ് ആണ് നമ്മള്. ഒന്നും നോക്കിയില്ല കുരിശു പള്ളിയുടെ മതിലിൽ അങ്ങട് വലിഞ്ഞു കേറി. .ഇന്റർവെൽ… കിണറിലെ വെള്ളത്തിൽ പാള (തൊട്ടി ) വീണതിനെക്കാൾ വല്യ ശബ്ദത്തിൽ കരഞ്ഞത് കൊണ്ട് അമ്മ വരെ…

Read More

 അന്നൊരു വൈകുന്നേരം.. നല്ല മഴയുള്ള സമയം. ആൽമര തറയുടെ മുന്നിലെ വഴിയിലൂടെ അവളെയും ചേർത്ത് പിടിച്ചു ഒരു കുടകീഴിൽ നടന്നത് ഇന്നലെയെന്നത് പോലെ ഓർക്കുന്നു. വർഷങ്ങൾ ഒരുപാടായി. ഇപ്പോൾ അവൾ എവിടെയായിരിക്കും. ഇതുവരെയും അന്വേഷിച്ചിട്ടില്ല.  അവൾ സമ്മാനിച്ച ഓർമകളിൽ ഒരു ഭ്രാന്തനെ പോലെ ജീവിക്കുകയാണ് ഞാൻ. അവളിപ്പോ ഭാര്യയായി അമ്മയായി ഒരു പക്ഷെ അമ്മൂമ്മയായി ജീവിതം ആഘോഷിക്കുകയാവും.    ഒട്ടു മിക്ക പ്രണയങ്ങളും പോലെ പാതി വഴിയിൽ പിരിയാനായിരുന്നു ഞങ്ങളുടെയും വിധി.   ചെറുപ്പം തിളച്ചു നിന്ന കാലം. ഞങ്ങളുടെ പ്രണയകാലം. ഒരേ നാട്ടുകാരായിട്ടും കണ്ടുമുട്ടിയത് കോളേജിൽ വെച്ചാരുന്നു. ആദ്യ വർഷം കണ്ടിട്ടും മിണ്ടാതെ നടന്നു. അറിയാതെ നടന്നു. അടുത്ത വർഷം. അറിഞ്ഞു. മനസുകൾ ഒന്നായി. പക്ഷെ അവസാന വർഷം.. ഇല്ല അവൾ വന്നില്ല. നീണ്ട വെക്കേഷന് ശേഷം അവൾ കോളേജിൽ തിരിച്ചു വന്നില്ല. ആരോ പറഞ്ഞു കല്യാണം കഴിഞ്ഞു എന്ന്. മനസ്സിൽ നീറി പുകഞ്ഞു കരഞ്ഞത് കൊണ്ടാണോ എന്തോ കണ്ണുകൾ കവിൾത്തടങ്ങളെ നനച്ചില്ല.…

Read More

തീരത്തു മുത്തമിടാൻ മത്സരിക്കുകയാണ് ഓരോ തിരകളും… കണ്ണെത്താ ദൂരെ മുങ്ങിമറയാൻ വെമ്പൽ കൊള്ളുന്ന സൂര്യനും… തിരിഞ്ഞൊന്നു നോക്കാതെ അവൾ മുന്നോട്ട് നടക്കുകയാണ്, നനഞ്ഞ മണലിൽ പതിഞ്ഞ അവളുടെ കാൽപാടുകൾ നോക്കി ഞാനും…. ഒരുപാടു നാളുകൾക്ക് ശേഷമുള്ളൊരു കൂടിക്കാണൽ ആയിരുന്നു. ഒന്നും പറയാൻ കഴിയാതെ ആ കടൽ തീരത്തു കൂടി നടക്കുകയാണ് ഞങ്ങൾ രണ്ടുപേരും. നേരിൽ കണ്ട നിമിഷം പരസ്പരം കൊരുത്ത കണ്ണുകളെ വേർപിരിയിക്കാൻ തന്നെ ഒരുപാടു നേരമെടുത്തു എന്ന് വേണം പറയാൻ. അതിനു ശേഷം മെല്ലെ നടന്നു തുടങ്ങിയതാണ്… ആളുകളുടെ ബഹളമില്ലാത്ത ഏകാന്തമായ ഒരിടത്ത് എത്തിയിരിക്കുന്നു. അവൾ നിന്നു, ഞാനും.. അവളുടെ കണ്ണുകൾ അസ്‌തമിക്കാറായ ആ ചുവന്ന പൊട്ടുപോലുള്ള സൂര്യനിൽ ആണ്.. ഞാൻ സംസാരം തുടങ്ങാമെന്ന് വിചാരിച്ചപ്പോൾ തന്നെ അതിനെ തടസപ്പെടുത്തികൊണ്ട് അവളുടെ ശബ്ദം ഞാൻ കേട്ടു. ”അസ്തമനമാണ്… വീണ്ടുമൊരു ഉദയം എന്നത് പ്രതീക്ഷയാണ്… യാതൊരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷ..” നിരാശയിൽ നിന്നുള്ളതായിരുന്നോ ആ വാക്കുകൾ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.…

Read More