Author: Mohammed Ahammed

കണ്ണു തുറന്നു പിടിച്ചുള്ള ജീവിതം.. വായന ഏറെ എഴുത്ത് എള്ളോളം.. നാട്ടിലും മറുനാട്ടിലുമായി ഏറെ നാൾ.. ഇപ്പോൾ മക്കൾ മൂന്നു പേരും പുറത്തും ഞാനുമെന്റോളും അകത്തും.. റിട്ടയർ ആകാൻ പറയത്തക്കതായി ഒന്നുമില്ലാത്തതിനാൽ ഇപ്പോഴും ആക്ടീവാണ്.. മതവും ജാതിയുമുണ്ട് പക്ഷേ മനസ്സിൽ ചങ്ങലക്കിട്ടിരിക്കുകയാണ്.. പച്ചമനുഷ്യനായതിനാൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും വേദനിപ്പിക്കും.. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കൂടുകൂട്ടിയിരിക്കുന്നു.. ഇത്രേള്ളൂ..

ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിട സമുച്ചയത്തിനിടയിലൂടെ ആശ്ചര്യത്താല്‍ വായും പൊളിച്ചവന്‍ നടന്നു വരുന്നത് നോക്കി അവള്‍ ഒതുങ്ങി മാറിനിന്നു. പാര്‍ക്കിങ്ങ് ലോട്ടിലെ വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ തന്റെ അടുക്കലേക്കാണ് വരുന്നത്. ഇടക്കിടെ അവന്‍ ചുറ്റും നോക്കുന്നുണ്ട്, തോളില്‍ തൂക്കിയ എയര്‍ബാഗ് ഒരുപാട് പഴക്കമുള്ളത് പോലെ തോന്നിച്ചു.. അവിടെയിവിടെ പ്ലാസ്റ്റിക് കോട്ടിങ്ങ് ഇളകി നൂല് ഇത്രയും ദൂരെ നിന്നിട്ട് പോലും കാണാം. തന്നെ കാണരുത് എന്നോര്‍ത്തു കൊണ്ട് പതിയെ വണ്ടിയില്‍ കയറി ഗ്ലാസ് പൊക്കി റിവ്യൂമിററിലിലൂടെ അവള്‍ അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ശേഖരന്‍കുട്ടിയുടെ പിറകെ നടക്കുന്ന അവന്റെ പകച്ച മുഖം ഉള്ളില്‍ ചിരി പടര്‍ത്തി. പകല്‍വെളിച്ചം ചൊരിയുന്ന പാതിരാത്രി അവന്‍ പകപ്പോടെ നോക്കിക്കാണുകയാണ്. മഞ്ഞ എപ്പോക്സിയിലുള്ള പാര്‍ക്കിങ്ങ് അടയാളങ്ങളും അവന് പുത്തിരിയാണ്. മാളുകളിലെ പാര്‍ക്കിങ്ങുകളില്‍ കാണുന്ന വിജനതയും ഇവിടെ ഇല്ലാത്തത് അവനെ അത്ഭുതപ്പെടുത്തുന്നുണ്ടാകാം. ഒരുപാട് മാറിയിരിക്കുന്നു അവന്‍, പ്രായം വെള്ളി വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയ അവനെ പഴയ ഷുക്കൂറായി കാണാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.…

Read More