Author: Mohammed Ahammed

കണ്ണു തുറന്നു പിടിച്ചുള്ള ജീവിതം.. വായന ഏറെ എഴുത്ത് എള്ളോളം.. നാട്ടിലും മറുനാട്ടിലുമായി ഏറെ നാൾ.. ഇപ്പോൾ മക്കൾ മൂന്നു പേരും പുറത്തും ഞാനുമെന്റോളും അകത്തും.. റിട്ടയർ ആകാൻ പറയത്തക്കതായി ഒന്നുമില്ലാത്തതിനാൽ ഇപ്പോഴും ആക്ടീവാണ്.. മതവും ജാതിയുമുണ്ട് പക്ഷേ മനസ്സിൽ ചങ്ങലക്കിട്ടിരിക്കുകയാണ്.. പച്ചമനുഷ്യനായതിനാൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും വേദനിപ്പിക്കും.. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കൂടുകൂട്ടിയിരിക്കുന്നു.. ഇത്രേള്ളൂ..

ഇന്നലെ ഞാനവളെ കണ്ടു, ഒരു കുടയും പിടിച്ച് നിരത്തിന്റെ ഓരം ചേർന്നു നടക്കുന്നു. തളർന്ന താമരത്തണ്ടു പോലെ ആ ശരീരം ശോഷിച്ചിരിക്കുന്നു. അതു കാണുമ്പോൾ വല്ലൊരു നൊമ്പരം മനസ്സിനെ കുത്തി നോവിച്ചു. തന്റെ എല്ലാമായിരുന്ന അവളല്ലേ പൊരിവെയിലിൽ വിയർത്തൊലിച്ചു പോകുന്നത്. എന്തു ചെയ്യണമെന്നറിയാതെ വണ്ടി പതിയെ ഓരം ചേർത്തു നിർത്തി. ഒരിക്കൽ താൻ അവളുടെ മടിയിൽ തലവച്ച് മുടിയിലൂടെ വിരലുകൾ കൊണ്ടുള്ള മസാജിൽ ലയിച്ചു കിടക്കുമ്പോൾ എന്റെ ഫോണിലെ റീൽ നോക്കി അവൾ ചോദിച്ചു.. ‘ ഇക്കാ ആ പോകുന്ന വണ്ടി കണ്ടോ? നമുക്കതു പോലൊരെണ്ണം വാങ്ങണം. ഓറഞ്ച് കളർ മതി.’ ‘ അത് ടെസ്ലയാണ്, എലക്ട്രിക് കാർ.. അതു നാട്ടിലില്ലല്ലോ.’ ‘ ഇപ്പോ ഇല്ല പക്ഷേ വരൂല്ലോ.. അപ്പോ മതീ.’ ‘ ഓക്കേ മുത്തേ വാങ്ങാട്ടോ.’ ‘ ഇക്കക്കിനി നിർത്തി പോന്നൂടേ അവിടുന്ന്.. നമുക്ക് ജീവിക്കാൻ ഇത്രയുമൊക്കെ പോരേ.’ ‘ മുത്തേ ഇതുവരെ നമുക്ക് മക്കളൊന്നും ആയില്ലെന്നു വച്ച് മക്കളൊക്കെ…

Read More

ചെറുപ്പത്തിൽ എന്റെ ഓർമ്മയിലെ ഓണം എന്നാൽ ഓണപ്പരീക്ഷയും ഒരോണപ്പാട്ടുമാണ്. മഴക്കാലം കഴിഞ്ഞാലും അന്നു മഴ നിന്നു ചിണുങ്ങുമായിരുന്നു ഓണനാളുകളിൽ. ഞാൻ മറച്ചു വക്കുന്നില്ല ഒരു ” ഓണംകേറാമൂല ” തന്നെയായിരുന്നു ഞങ്ങളുടെ ഗ്രാമം എന്ന കാര്യം. കൂട്ടുകാരെന്നെ തെറ്റിദ്ധരിക്കരുതേ.. അന്നത്തെ ഓണത്തിനു ഒരു കാറിയ വെളിച്ചെണ്ണയുടെ മണമായിരുന്നു. ഓണപ്പൂ പറിക്കാൻ ഞങ്ങളുടെ തൊടിയിലെത്തുന്ന പെൺകുട്ടികളുടെ മുടിയുടെ മണമായിരുന്നു ആ മണത്തിനു കാരണം. ഓണം ഹിന്ദുക്കൾക്കു മാത്രമുള്ളതെന്ന നിലപാടുള്ള എന്റെ ഗ്രാമത്തിൽ ഹിന്ദുക്കളായി ആകെ ഉണ്ടായിരുന്നതു കുറച്ചു മരവും കല്ലും പണിയുന്ന ആശാരിമാരായിരുന്നു, അതും പേരിനു മാത്രം. ഒരു ദിവസം പണിക്കു പോയില്ലങ്കിൽ ( പണിയില്ലാഞ്ഞല്ല നാട്ടിൽ ഇഷ്ടം പോലെ പണിയുണ്ട് ) വീട്ടിൽ തീ പുകയാത്ത അവർക്കെന്തോണം. അവരുടെ ഓണം അവരാഘോഷിക്കുന്നതു അന്നല്പം കൂടുതൽ കുടിച്ചാകും. ഒരു പുത്തനുടുപ്പും കുഞ്ഞു സദ്യയും ആയാൽ അവരുടെ ഓണമാകും. ഊണു കഴിഞ്ഞ് വലിയ മരക്കൊമ്പിൽ വടം പോലുള്ള കയർ കൊണ്ടുള്ള ഒരൂഞ്ഞാലും, ‘ പൂ…

Read More

ഇന്നത്തെ രണ്ടാമത്തെ പിരിയഡ് രാഘവന്‍ മാഷുടേതാണ്. അവനോര്‍ത്തു. ” പദ്യം കാണാപ്പാടം പഠിച്ചിട്ട് ചെല്ലാന്‍ പറഞ്ഞിരുന്നതാ സമയം കിട്ടിയില്ല. അടി ഉറപ്പാ.” വിശാലാക്ഷി അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ പരവശനായത് പോലെ തോന്നി. രാഘവന്‍ മാഷ് അവനെ അടിക്കില്ല ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവന്‍.. അതവള്‍ക്കറിയാം, പിന്നെന്തിന് ബേജാറാകണം. അവള്‍ അവന്റെ കോളര്‍ പിന്നിയ ശര്‍ട്ടിലേക്ക് നോക്കി. ഈ കുട്ടിക്കെന്തിന്റെ കേടാ. അച്ഛന്‍ പറയുന്നത് കേള്‍ക്കാം അങ്ങേലെ റോയിച്ചേട്ടന്‍ ചുമ്മാ ആളെ കാണിക്കാനാണ് കീറിയ ഷര്‍ട്ട് ഇടുന്നതെന്ന്. രാഷ്ട്രീയക്കാര്‍ അങ്ങിനെ ആണ് പോലും. ” ടാ ചെക്കാ നിന്നോടെത്ര പ്രാവശ്യം പറഞ്ഞു കീറിയ ഷര്‍ട്ടിടല്ലേന്ന്. നീയെന്താ രാഷ്ട്രീയക്കാരനാ.” രാഘവന്‍ സാറിന്റെ അടിയോര്‍ത്ത് നടന്ന അവനന്‍ ഉത്തരം പറഞ്ഞില്ല. ഇന്നലെ അമ്മക്ക് നല്ല പനിയായിരുന്നു, ചുട്ട് പൊള്ളുന്ന പനി. കൊപ്രക്കളത്തില്‍ തലകറങ്ങി വീണ് പോലും. അമ്മയോട് എത്ര തവണ പറഞ്ഞതാ ഞാന്‍ പഠിത്തം നിര്‍ത്തി കൊപ്രക്കളത്തില്‍ പോകാമെന്ന് കേക്കണ്ടേ. വിശാലാക്ഷി പറഞ്ഞു…

Read More

ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിട സമുച്ചയത്തിനിടയിലൂടെ ആശ്ചര്യത്താല്‍ വായും പൊളിച്ചവന്‍ നടന്നു വരുന്നത് നോക്കി അവള്‍ ഒതുങ്ങി മാറിനിന്നു. പാര്‍ക്കിങ്ങ് ലോട്ടിലെ വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ തന്റെ അടുക്കലേക്കാണ് വരുന്നത്. ഇടക്കിടെ അവന്‍ ചുറ്റും നോക്കുന്നുണ്ട്, തോളില്‍ തൂക്കിയ എയര്‍ബാഗ് ഒരുപാട് പഴക്കമുള്ളത് പോലെ തോന്നിച്ചു.. അവിടെയിവിടെ പ്ലാസ്റ്റിക് കോട്ടിങ്ങ് ഇളകി നൂല് ഇത്രയും ദൂരെ നിന്നിട്ട് പോലും കാണാം. തന്നെ കാണരുത് എന്നോര്‍ത്തു കൊണ്ട് പതിയെ വണ്ടിയില്‍ കയറി ഗ്ലാസ് പൊക്കി റിവ്യൂമിററിലിലൂടെ അവള്‍ അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ശേഖരന്‍കുട്ടിയുടെ പിറകെ നടക്കുന്ന അവന്റെ പകച്ച മുഖം ഉള്ളില്‍ ചിരി പടര്‍ത്തി. പകല്‍വെളിച്ചം ചൊരിയുന്ന പാതിരാത്രി അവന്‍ പകപ്പോടെ നോക്കിക്കാണുകയാണ്. മഞ്ഞ എപ്പോക്സിയിലുള്ള പാര്‍ക്കിങ്ങ് അടയാളങ്ങളും അവന് പുത്തിരിയാണ്. മാളുകളിലെ പാര്‍ക്കിങ്ങുകളില്‍ കാണുന്ന വിജനതയും ഇവിടെ ഇല്ലാത്തത് അവനെ അത്ഭുതപ്പെടുത്തുന്നുണ്ടാകാം. ഒരുപാട് മാറിയിരിക്കുന്നു അവന്‍, പ്രായം വെള്ളി വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയ അവനെ പഴയ ഷുക്കൂറായി കാണാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.…

Read More