Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൈതപ്പൂമണം
കഥ

കൈതപ്പൂമണം

By Mohammed AhammedFebruary 5, 2024Updated:February 9, 20247 Comments7 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിട സമുച്ചയത്തിനിടയിലൂടെ ആശ്ചര്യത്താല്‍ വായും പൊളിച്ചവന്‍ നടന്നു വരുന്നത് നോക്കി അവള്‍ ഒതുങ്ങി മാറിനിന്നു. പാര്‍ക്കിങ്ങ് ലോട്ടിലെ വാഹനങ്ങള്‍ക്കിടയിലൂടെ അവന്‍ തന്റെ അടുക്കലേക്കാണ് വരുന്നത്. ഇടക്കിടെ അവന്‍ ചുറ്റും നോക്കുന്നുണ്ട്, തോളില്‍ തൂക്കിയ എയര്‍ബാഗ് ഒരുപാട് പഴക്കമുള്ളത് പോലെ തോന്നിച്ചു.. അവിടെയിവിടെ പ്ലാസ്റ്റിക് കോട്ടിങ്ങ് ഇളകി നൂല് ഇത്രയും ദൂരെ നിന്നിട്ട് പോലും കാണാം. തന്നെ കാണരുത് എന്നോര്‍ത്തു കൊണ്ട് പതിയെ വണ്ടിയില്‍ കയറി ഗ്ലാസ് പൊക്കി റിവ്യൂമിററിലിലൂടെ അവള്‍ അവനെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ശേഖരന്‍കുട്ടിയുടെ പിറകെ നടക്കുന്ന അവന്റെ പകച്ച മുഖം ഉള്ളില്‍ ചിരി പടര്‍ത്തി. പകല്‍വെളിച്ചം ചൊരിയുന്ന പാതിരാത്രി അവന്‍ പകപ്പോടെ നോക്കിക്കാണുകയാണ്. മഞ്ഞ എപ്പോക്സിയിലുള്ള പാര്‍ക്കിങ്ങ് അടയാളങ്ങളും അവന് പുത്തിരിയാണ്. മാളുകളിലെ പാര്‍ക്കിങ്ങുകളില്‍ കാണുന്ന വിജനതയും ഇവിടെ ഇല്ലാത്തത് അവനെ അത്ഭുതപ്പെടുത്തുന്നുണ്ടാകാം. ഒരുപാട് മാറിയിരിക്കുന്നു അവന്‍, പ്രായം വെള്ളി വരകള്‍ കൊണ്ട് അടയാളപ്പെടുത്തിയ അവനെ പഴയ ഷുക്കൂറായി കാണാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. കാറിനടുത്തേക്കെത്തുമ്പോള്‍ അവനോട് എന്തോ പറയാനായി ശേഖര്‍ ശ്രമിക്കുമ്പോള്‍ അവള്‍ ഫോണില്‍ ഫോണില്‍ വിളിച്ചു.

” കാറ് ഞാന്‍ കണ്ടു, ദേ..”

” കഴുതേ ഫോണ്‍ എടുക്കുന്നതിന് മുമ്പ് ഇങ്ങോട്ട് സംസാരിക്കരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ..”

” സോറി.. മാഡം..”

” ശരി ശരി, ഞാന്‍ ഇവിടെ ഉണ്ടെന്ന് അവനോട് പറയണ്ടാ, ശേഖരന്റെ കാറില്‍ ഫ്ലാറ്റിലേക്ക് പൊക്കോളൂ, രാവിലെ കാണാം. ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതി.”

പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു. ശേഖരന്‍ അവനോട് എന്തോ പറഞ്ഞ് കൊണ്ട് കാറിന്റെ റിമോട്ട് ഞെക്കി, ഒരു നുറുങ്ങ് വെളിച്ചം അവിടമാകെ ചിതറിത്തെറിച്ചു. അവരുടെ വണ്ടി പാര്‍ക്കിങ്ങില്‍ നിന്നും പുറത്ത് കടക്കും വരെ നോക്കി നിന്നതിന് ശേഷം അവള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. പാര്‍ക്കില്‍ നിന്നും പുറത്തിറങ്ങി പതിയെ നിരത്തിലെ തിരക്കിലേക്കിറങ്ങി.

” ഒരിക്കലും ഉറങ്ങാത്ത നഗരം.” അവളോര്‍ത്തു.
സൈഡ് ഗ്ലാസ്സുകള്‍ താഴ്ത്തുമ്പോള്‍ പെട്ടെന്ന് ചൂടുള്ള കാറ്റിനോടൊപ്പം നഗരത്തിന്റെ ശീല്‍ക്കാരങ്ങളും വണ്ടിക്കുള്ളിലേക്ക് ഇരച്ചു കയറി, കൂടെ കുറേ ഓര്‍മ്മകളും.
****——–****
പാടത്തിന് കര വച്ചത് പോലെ നരിമുറിയില്‍ നിന്നുമുള്ള തെളിനീര്‍ അങ്ങിനെ ഒഴുകുന്നത് കാണാന്‍ എന്ത് ചേലാ.. തുള്ളിക്കളിക്കുന്ന സ്വര്‍ണ്ണ നിറമുള്ള ബ്രാല്‍ കുഞ്ഞുങ്ങളും ( വരാല്‍ ), മീനിനെ പോലുള്ള തവളക്കുഞ്ഞുങ്ങളും വെള്ളിപ്പതക്കം പോലുള്ള പരല്‍ മീനുകളും. പപ്പയുടെ കയ്യും പിടിച്ച് ഒരുപാട് വട്ടം പോയിട്ടുണ്ട് പാടത്തിന്റെ കരയില്‍. നെല്ലോലകളെ തുള്ളിക്കളിപ്പിച്ച് പടിഞ്ഞാറ് നിന്നും വീഴുന്ന കാറ്റിന് കൈതപ്പൂവിന്റെ മണമാണ്. കൈതപ്പൂ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല, അതു ഷുക്കൂറ് കൊണ്ട് കാട്ടിത്തന്നതാ. പെട്ടെന്ന് അവന്റെ ഓര്‍മ്മകള്‍ ഒരു വേദന പോലെ നെഞ്ചിലേക്കോടിക്കയറി.

പഠിത്തത്തിലും കളികളിലും മിടുക്കനായിരുന്നു അവന്‍, അവനറിയാത്ത കഥകളില്ല. വെറുതേ മുഖത്തേക്ക് നോക്കിയിരുന്നവന്‍ കഥ പറയും, എന്ത് രസമാണെന്നോ അതു കേള്‍ക്കാന്‍. ഉമ്മ അവന് നിറയേ കഥകള്‍ പറഞ്ഞ് കൊടുക്കുമത്രേ. ഒരിക്കല്‍ ഞാന്‍ അവന്റെ ഉമ്മയെ കാണണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍ അവന്‍ പറഞ്ഞു, പിന്നെ ഒരിക്കല്‍ ഉമ്മയുടെ അടുക്കല്‍ കൊണ്ടു പോകാം ഇപ്പോള്‍ പറ്റില്ല എന്ന്. അവന്‍ വാപ്പയുടെ കൂടെയാണ് താമസം.. ഉമ്മ പിണങ്ങി പോയത്രേ. ഇത്രയും നല്ല ഉമ്മ പിണങ്ങി പോകുമോ, ചീത്ത വാപ്പയായിരിക്കും, അവരെ വഴക്ക് പറയുമായിരിക്കും. ഇനിയൊരിക്കല്‍ ചോദിക്കണം അവന്റെ ഉമ്മ എന്തിനാ പിണങ്ങി പോയതെന്ന്. ഉമ്മയെ പറ്റി ചോദിക്കുമ്പോള്‍ അവന്റെ മുഖം മാറും, അപ്പോള്‍ പിന്നെ ഒന്നും ചോദിക്കാന്‍ തോന്നില്ല. ഒരിക്കല്‍ നല്ല രസമുള്ള ഒരു രാജകുമാരന്റെ കഥ പറഞ്ഞു തന്നപ്പോള്‍ അവന്റെ ഉമ്മയെ കാണണമെന്ന് വാശി പിടിച്ചു.. അവസാനം അവന്‍ പറഞ്ഞു..

” അശ്വതിക്കുട്ടി ഇങ്ങനെ വാശി പിടിച്ചാലെങ്ങനാ.. കുട്ടിക്കവിടെ വരാന്‍ കഴിയില്ല..”

” അതെന്താ എനിക്ക് വന്നാല്.. ദൂരെയാ?”

” ദൂരെയൊന്നുമല്ല പക്ഷേ അവിടെ പെണ്ണുങ്ങള്‍ക്ക് പൊയ്ക്കൂടാ.. കൂടാത്തതിന് നീ മുസ്ലീമുമല്ലല്ലോ?”

” അതെന്താ മുസ്ലീങ്ങള്‍ക്കേ നിന്റുമ്മയെ കാണാവൂന്നുണ്ടോ?”

” അങ്ങിനെ ഒന്നുമില്ല, പക്ഷേ ആളോള് കണ്ടാ സമ്മതിക്കൂലാ..”

” എന്നാലും എനിക്ക് പോകണം..”

വാശി പിടിച്ചപ്പോള്‍ നാളെ കൊണ്ടു പോകാമെന്നവന്‍ സമ്മതിച്ചു. വൈകുന്നേരം ചെല്ലണമത്രേ.. കാടുകള്‍ കടന്ന് വേണം പോകാന്‍. എന്തായാലും പിന്തിരിയുന്ന പ്രശ്നമില്ല. പക്ഷേ വൈകുന്നേരം വീട്ടില്‍ നിന്നും എങ്ങിനെ പോരും. അതിനും വഴി അവന്‍ പറഞ്ഞ് തന്നു.

” നാളെ സ്കൂള്‍ വിട്ട് വന്നയുടനെ ചായയും കുടിച്ചിട്ട് ശശീടെ വീട്ടില്‍ ഡാന്‍സ് പഠിപ്പിക്കല്‍ നടക്കുന്നില്ലേ അവിടെ പോണെന്നും പറഞ്ഞ് പോകാം, പപ്പ വരും മുമ്പ് തിരിച്ചെത്താം.”

എന്തിനും തയ്യാറായിരുന്നു, അവന്റെ ഉമ്മയെ കാണണം അന്നതേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഷുക്കൂറിന്റെ വീട് പാടത്തിന്റെ അക്കരെ എവിടേയോ ആണ്. പാടത്തിന്റെ കരയില്‍ പോയി നോക്കുമ്പോള്‍ അവന്‍ ഒരീര്‍ക്കില്‍ തുമ്പില്‍ ഞാഞ്ഞൂളിനെ കെട്ടി ബ്രാക്കുഞ്ഞുങ്ങളെ പിടിക്കുന്നു. അവളെ കണ്ടതും അവനൊരു കുപ്പി പൊക്കി കാട്ടിക്കൊണ്ട് പറഞ്ഞു..

” ഞാനൊത്തിരി നേരമായി വന്നിട്ട്.. കണ്ടാ ഇത്രേം ബ്രാക്കണ്ണനെ പിടിച്ചു..”

” ഹായ് എന്ത് ശേലാ, സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയത് പോലെ, എടാ.. ഇതാണോ സ്വര്‍ഗ്ഗത്തിലെ മീന്‍?”

” നീ പോ പെണ്ണേ.. നേരം വൈകും മുമ്പ് പോയിട്ട് വരാം..”

അവന്‍ മുമ്പേയും അവള്‍ പിറകേയുമായി നടന്നു. തോടു പോലുള്ള ഇടവഴിയുടെ രണ്ടരികിലും ഞാങ്ങണ ( കരിമ്പ് പോലെ ) പൂത്ത് രണ്ടു വശത്തേയും കാഴ്ച മറച്ചിരുന്നു. അവനൊപ്പമെത്താന്‍ അവള്‍ക്ക് ഓടേണ്ടി വന്നു. എന്നാല്‍ പള്ളിപ്പറമ്പിന്റെ അടുക്കലെത്തിയപ്പോള്‍ അവള്‍ നിന്നു. പേടി അവളുടെ ഉള്ളില്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. മുസ്ലീംങ്ങള്‍ മരിച്ചാല്‍ മറമാടുന്ന സ്ഥലമാണത്, ജിന്നും ശൈത്താനുമൊക്കെ അവിടെ ഇഷ്ടം പോലെയുണ്ടെന്ന് സൂറാബി പറഞ്ഞ് കേട്ടിട്ടുണ്ട്. അവന്‍ ഒന്നും അറിയാതെ നടന്നു കൊണ്ടേയിരുന്നു. പെട്ടന്നവന്‍ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ അവള്‍ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്.

” വാ പെണ്ണേ വേഗം.. നമ്മള്‍ എത്തി.”

അവള്‍ നോക്കുമ്പോള്‍ പള്ളിപ്പറമ്പിന്റെ അറ്റത്ത് പള്ളിയല്ലാതെ വീടൊന്നും കണ്ടില്ല. അവന്‍ കൈ പിടിച്ച് വലിച്ച് പുല്ലാഞ്ഞി കാടുകള്‍ വകഞ്ഞ് പള്ളിപ്പറമ്പിലേക്ക് കയറിയപ്പോള്‍ നിര്‍വ്വികാരതയോടെ അവള്‍ അനുസരിച്ചു. ചുറ്റും ആരുമില്ല, പൊന്തക്കാടുകളല്ലാതെ. അടുത്ത് കണ്ട ഒരു മൈലാഞ്ചി ചെടിയിലേക്കവന്‍ കൈ ചൂണ്ടി പറഞ്ഞു.

” ഇതാ എന്റെ ഉമ്മ.. നീയിടെ വന്നിരുന്ന് നോക്കിയേ ഉമ്മ കഥ പറയുന്നത് കേള്‍ക്കാം.”

ഉള്ളില്‍ നിന്നൊരു തീഗോളം ഉയര്‍ന്ന് പൊങ്ങി. അവന്‍ ഉമ്മയുടെ ഖബറിനടുത്ത് ഇരിക്കുകയാണ്, ഏതോ നിര്‍വൃതിയില്‍ ലയിച്ചെന്ന പോലെ. അവന്‍ കഥ കേള്‍ക്കുകയാണെന്ന് തോന്നി. പെട്ടെന്ന് ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നത് പോലെ തോന്നി. തിരിഞ്ഞ് നോക്കുമ്പോള്‍ കുറേ പേര്‍ ഓടി വരുന്നു. ഷുക്കൂര്‍ ഒന്നും അറിയാതെ ലയിച്ചിരിക്കുകയാണ്. പിന്നെ അവിടെ നടന്നത് ഓര്‍ക്കാന്‍ ഇപ്പോള്‍ പോലും പേടിയാണ്. ഒരാരവം കേട്ടതിന് പിന്നില്‍ കുഞ്ഞായിട്ടും വിയര്‍പ്പിച്ച ചോദ്യമായിരുന്നു പിന്നെ കേട്ടത്..

” ഓ ഇവനാ ഹൈദ്രോസിന്റെ മോനല്ലേ.. ബാപ്പ വല്ല്യ വീട്ടിനെ പെണ്ണിനെ പൊക്കിയെങ്കിലും കൗമായിരുന്നു ( സ്വന്തം മതം ) ഇതിപ്പോ കണ്ട നായരിച്ചി പെണ്ണിനേം കൊണ്ടാണല്ലോ? മൊട്ടേന്ന് വിടരണേം മുമ്പ് ചെക്കന്‍ തൊടങ്ങീല്ലോ റബ്ബേ..”

ആദ്യം ഒന്നും മനസ്സിലായില്ല, മനസ്സിലായപ്പോഴേക്കും നാട് വിട്ട് അകലേക്ക് എത്തിയിരുന്നു. അന്ന് മമ്മി പപ്പയോട് പറഞ്ഞതും ഏങ്ങലടിച്ച് കരയുന്നതിനിടെ കേട്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഷുക്കൂര്‍ എന്തോ വേണ്ടാതീനം കാട്ടി എന്ന് മാത്രം മനസ്സിലായി. ഇന്നുമോര്‍ക്കുന്നു വിമ്മിഷ്ടത്തോടെ ആ വാക്കുകള്‍..

” അല്ലാ.. നിങ്ങള്‍ മോളെ കൊഞ്ചിച്ച് കൊഞ്ചിച്ച് കൊണ്ട് നടന്നോ.. ആ മീങ്കാരന്‍ കണ്ടത് നന്നായി അല്ലേല്‍ ആ മേത്തന്‍ ചെക്കന്‍ എന്റെ മോളെ.. ദൈവമേ ഓര്‍ക്കാന്‍ കൂടി വയ്യ..”

” നിനക്കൊക്കെ എന്താ പറ്റിയതെന്റെ ശാരദേ.. പാവം കൊച്ചുങ്ങള്‍ അവരെന്ത് ചെയ്തെന്നാ..”

” അല്ലേലും നിങ്ങളങ്ങിനേ പറയൂ. ഇനി ഈ മുടിഞ്ഞ നാട്ടില്‍ ഞാനില്ല. നമുക്ക് നമ്മുടെ വയനാട്ടിലെ വീട്ടിലേക്ക് പോകാം..”

അവസാനം അമ്മ ജയിച്ചു. വയനാടിന്റെ സൗന്ദര്യത്തില്‍ തന്റെ കുഞ്ഞ് ഹൃദയം ലയിച്ചില്ല. എന്നും ഷുക്കൂറിന്റെ ചിരിയും കഥ പറച്ചിലും വിടാന്‍ മനസ്സ് കൂട്ടാക്കിയില്ല. കാലം ഒരു വലിയ വൈദ്യനാണല്ലോ..

” എല്ലാം സുഖപ്പെടുത്തുന്ന വൈദ്യന്‍.”
പതിയെ അവനെ മറന്നു. എന്നിട്ടും തെക്കന്‍ തിരുവിതാംകൂറും കൈതപ്പൂ മണമുള്ള കാറ്റും ലാസ്യനൃത്തം ചെയ്യുന്ന നെല്ലോലകളും പുളഞ്ഞോടുന്ന നീര്‍ക്കോലികളും മനസ്സില്‍ നിന്നും പോകാന്‍ മടി കാട്ടി. വലുതാകുന്തോറും വായന വളര്‍ന്നു, ഗൃഹാതുരത്വം വിടര്‍ത്തുന്ന രചനകള്‍ ചങ്കില്‍ കൊണ്ടു. എപ്പോഴോ വീണ്ടും ബാല്യകാല ഓര്‍മ്മകള്‍ ഫണം വിടര്‍ത്തി. ചുട്ടു പൊള്ളിക്കുന്ന വിഷം ചീറ്റുന്ന രചനകള്‍ ഏതോ ഒരേടില്‍ കാത്തിരുന്ന പോലെ ഒരിക്കല്‍ അവളെ തേടിയെത്തി. ഒറ്റ വായനയില്‍ തന്നെ അവന്‍ അവളുടെ മനസ്സില്‍ കുടിയേറി.. അവള്‍ക്കറിയാമായിരുന്നു അവന് കഥ പറയാതിരിക്കാന്‍ കഴിയില്ലന്ന്. എന്നിട്ടും അവള്‍ സ്വയം പരിചയപ്പെടുത്താതെ ഒളിച്ചിരുന്നു. അവന്റെ രചനയുടെ ചൂടില്‍ ഉരുകി ഒലിച്ച ഗൃഹാതുരത്വത്തില്‍ കത്തിയമരുകയായിരുന്നു അവള്‍. സോഷ്യല്‍ മാദ്ധ്യമത്തിലെ ഊമത്തൂലിക തുമ്പുകള്‍ കണ്ടെത്താന്‍ കഴിയാതെ അവളുഴറി. അവസാനം അവന്റെ താവളത്തില്‍ നിന്നും അവനെ അവള്‍ പുകച്ച് ചാടിക്കുക തന്നെ ചെയ്തു.

തന്റെ ഹൃദയ നൊമ്പരത്തിന്റെ കുത്തിക്കുറിക്കലുകള്‍ സമാഹാരമാക്കാന്‍ അവനെ ഒരുപാട് നിര്‍ബന്ധിക്കേണ്ടി വന്നു. അവസാനം അത് സംഭവിച്ചു. അവനെ ആദരിക്കാന്‍ വായനക്കാര്‍ മത്സരിച്ചു. അവളാണ് അവന്റെ രചന ” ഗള്‍ഫ് മലയാളി അസോസീയേഷനില്‍ ” പരിചയപ്പെടുത്തിയത്. അങ്ങിനെ അവനൊരു അംഗീകാരത്തിന് വഴി തെളിഞ്ഞു. അവനെ ഇവിടെ എത്തിക്കുവാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് അവളായിരുന്നു. അതേ.. ആ അസുലഭ മുഹൂര്‍ത്തം ഇതാ ഇങ്ങെത്തി നാളെ അവനെ കാണാം.. വാ തോരാതെ സംസാരിക്കാം.. പഴയ ബാല്യകാലങ്ങള്‍ ചിക്കി ചികഞ്ഞിടാം. പഴയ ഷുക്കൂറും അശ്വതിക്കുട്ടിയുമാകാം.
****——-****
വീടിന്റെ മുന്നില്‍ എത്തിയതേ അറിഞ്ഞില്ല. കാര്‍ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്ത് അകത്തേക്ക് കയറുമ്പോള്‍ മകന്‍ അവിശ്വസിനീയതോടെ തന്നെയും കാത്ത് ഉറങ്ങാതിരിക്കുന്നു..

” നീയെന്താ ഉറങ്ങിയില്ലേ..”

” ഇല്ലമ്മേ മാഷിനെ കാണാനായി ഇരുന്നതാ, മാഷ് വന്നില്ലേ..”

” ഏത് മാഷ്.. ഓ.. ഷുക്കൂര്‍ മാഷോ.. വന്നു ഡ്രൈവറുടെ കൂടെ അയച്ചു. കുറച്ച് വിശ്രമിക്കട്ടേ.. നാളെ കാണാല്ലോ..”

അവന്‍ നിരാശനായി അകത്തേക്ക് പോകുമ്പോള്‍ അവള്‍ വാഷ്റൂമിലെ മിററില്‍ നോക്കി തന്റെ പഴയരൂപവും പുതിയ രൂപവും താരതമ്യപ്പെടുത്തുകയായിരുന്നു. അവന്‍ തന്നെ അറിയുമോ? പറയാതെ അറിയുമോ എന്ന് നോക്കണം. മിസ്സിസ് നായര്‍ എന്നല്ലേ അറിയൂ, അശ്വതിയെ അറിയുമോ എന്നറിയണമല്ലോ..

എപ്പോഴോ ഒന്ന് മയങ്ങി അല്ലെങ്കിലും മൂന്ന് മണിക്കല്ലേ ഉറങ്ങാന്‍ കിടന്നത്. പതിവ് പോലെ അതിരാവിലെ എഴുന്നേറ്റു, ഇന്നത്തെ പ്രഭാതത്തിന് എന്തൊരു വശ്യത അവളോര്‍ത്തു. പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു.

” ഹലോ മാഡം, സാറിനെ അങ്ങോട്ട് കൊണ്ട് വരണമോ ഓഫീസിലേക്ക് കൊണ്ട് പോകണോ..”

” ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇങ്ങോട്ട് കൊണ്ട് പോരൂ..”

അവന്‍ വരുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് ടേബില്‍ നാട്ടിലെ രുചി നിറഞ്ഞിരുന്നു.

അവന്‍ പ്രാതല്‍ കഴിക്കുമ്പോള്‍ അശ്വതി അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു, ഭക്ഷണ ശേഷം അവര്‍ സംസാരിക്കാനിരിക്കുമ്പോള്‍ അവന്‍ നിര്‍വ്വികാരനായിരുന്നു.

” ഷുക്കൂര്‍ നീ എന്തിനാ അപരനാമത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.”

” ഭവതിയോട് ഞാന്‍ ഒരുപാട് വട്ടം പറഞ്ഞു ഞാന്‍ ഷുക്കൂര്‍ അല്ലെന്ന്.. ഇതാ എന്റെ പാസ്പോര്‍ട്ട് നോക്കിക്കോളൂ..”

” പാസ്പോര്‍ട്ട് എനിക്ക് കാണേണ്ടാ.. നിനക്ക് വിസ എടുത്തത് ഞാനല്ലേ.. നീ എന്നെ അറിയുമോ..”

” കഴിഞ്ഞ മൂന്ന് വര്‍ഷമായി അറിയാം.. മിസ്സിസ് നായര്‍.. വയനാട് വീട്.. നല്ലൊരു എഴുത്തുകാരി.. ഇത്രയും പോരേ..”

” പോരാ.. എന്നെ നീ നന്നായി അറിയും.. ഇതാ ഈ ആല്‍ബം നോക്കൂ.. ഈ കുട്ടിയെ പരിചയമുണ്ടോ..”

” ഇത് മാഡമാണെന്ന് തോന്നുന്നു.. പറഞ്ഞ പോലെ മാഡത്തിന്റെ മകനെയേ കണ്ടുള്ളൂ.. ഭര്‍ത്താവെവിടെ?”

അവള്‍ സ്വീകരണ മുറിയിലെ മ്യൂസിക് സിസ്റ്റത്തിനോട് ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോ ചൂണ്ടി പറഞ്ഞു..

” ശശിധരന്‍ നായര്‍.. അബൂദാബിയില്‍ വച്ച് ഒരപകടത്തില്‍ മരിച്ചു.. ഇപ്പോള്‍ ഞാനും മകനും മാത്രം.”

” മാഡം ഞാന്‍ വീണ്ടും പറയുന്നു ഞാന്‍ ഷുക്കൂറല്ല.. സുഹൈലാണ്.. എന്നെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ മാഡം എന്നെ വേറാരോ ആയി തെറ്റിദ്ധരിച്ചിരുന്നു. എന്നില്‍ ആരോ ആയി സാമ്യം കാണുന്നതാകാം കാരണം.”

” എന്നെ പറ്റിക്കാനാവില്ല.. താടിയും മീശയും വന്നെങ്കിലും നീയെന്റെ പഴയ ഷുക്കൂര്‍ തന്നെയാണ്.”

ഇപ്രാവശ്യം അവള്‍ തൊണ്ടയിടറിയാണത് പറഞ്ഞത്.. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ പരുങ്ങി.

” മാഡം.. എന്റെ എഴുത്തുകളില്‍ നിങ്ങള്‍ സ്വന്തം ജീവിതവുമായി സാമ്യം കണ്ടെത്തുവാന്‍ ശ്രമിക്കുകയായിരുന്നു. അതിങ്ങനെ ഏതോ ഒരു ഷുക്കൂറില്‍ എത്തി നില്‍ക്കുമെന്ന് ഞാനോര്‍ത്തതേയില്ല..”

പിന്നെ ആ സംഭാഷണം അധികം നീണ്ടില്ല. പെട്ടെന്ന് ലോകം ഇരുണ്ടത് പോലെ അശ്വതിക്ക് തോന്നി. എത്രയായിട്ടും അതങ്ങ് വിശ്വസിക്കാന്‍ അവള്‍ക്കായില്ല. തനിക്ക് തെറ്റിയോ.. അവന്റെ വര്‍ണ്ണനയില്‍ വിരിഞ്ഞ പാടവും തോടും കാറ്റും എന്റെ നാടിന്റേതല്ലായിരുന്നോ.. എല്ലാം പഴയത് പോലെ തോന്നിയത് തെറ്റായിരുന്നു എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. അവാര്‍ഡ് ദാനത്തിന് ശേഷം കുറച്ച് പര്‍ച്ചേസും കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്ന അവനെ യാത്രയയക്കാന്‍ എത്തിയ അവളെ സ്വീകരിച്ചത് ഡ്രൈവറുടെ കയ്യില്‍ കൊടുത്തേല്‍പ്പിച്ചിരുന്ന ഒരു കവറായിരുന്നു.

ആകാംക്ഷയോടെ കവര്‍ തുറന്ന അശ്വതി ഞെട്ടി.

” അതൊരു ഉണങ്ങിയ കൈതപ്പൂവായിരുന്നു..”

പൊന്നാന്ത്ര.1000038035

Post Views: 34
3
Mohammed Ahammed

കണ്ണു തുറന്നു പിടിച്ചുള്ള ജീവിതം.. വായന ഏറെ എഴുത്ത് എള്ളോളം.. നാട്ടിലും മറുനാട്ടിലുമായി ഏറെ നാൾ.. ഇപ്പോൾ മക്കൾ മൂന്നു പേരും പുറത്തും ഞാനുമെന്റോളും അകത്തും.. റിട്ടയർ ആകാൻ പറയത്തക്കതായി ഒന്നുമില്ലാത്തതിനാൽ ഇപ്പോഴും ആക്ടീവാണ്.. മതവും ജാതിയുമുണ്ട് പക്ഷേ മനസ്സിൽ ചങ്ങലക്കിട്ടിരിക്കുകയാണ്.. പച്ചമനുഷ്യനായതിനാൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും വേദനിപ്പിക്കും.. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കൂടുകൂട്ടിയിരിക്കുന്നു.. ഇത്രേള്ളൂ..

7 Comments

  1. Silvy on February 9, 2024 10:57 AM

    ഓർമ്മകൾക്ക് ചിലപ്പോൾ നോവിപ്പിക്കുന്ന ഗന്ധവും ഉണ്ടാകാം അല്ലേ…

    Reply
  2. Manna Mereeza on February 8, 2024 6:07 PM

    ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു ..അത്രയ്ക്കും നന്നായി എഴുതിയിരിക്കുന്നു… വർഷങ്ങൾക്ക്പ്പുറം കൈതപ്പൂമണമേറ്റത് പോലെ 😊

    Reply
  3. yesoda on February 8, 2024 5:20 PM

    ഉണങ്ങിയ കൈതപ്പൂവ് ആയാലും പച്ചയായ ജീവിതത്തിന്റെ ഗന്ധമുണ്ട്. വളരെ നല്ല എഴുത്ത്.

    Reply
  4. Seenanavaz on February 8, 2024 5:04 PM

    ഓർമ്മകളിൽ വാടിപ്പോയെ കൈതപൂവ്🌹

    Reply
  5. Sunandha Mahesh on February 8, 2024 4:48 PM

    അടിപൊളി എഴുത്ത് 👌👌👌👌

    Reply
  6. Suma Jayamohan on February 6, 2024 6:03 PM

    കൈതപ്പൂ മണവും മയിൽപ്പീലിത്തുണ്ടുകളും ……. ഓർമ്മകൾക്കെന്തു സുഗന്ധം

    Reply
  7. Joyce Varghese on February 5, 2024 6:59 PM

    നല്ല രചന.
    ഓർമ്മകളിലെ കൈതപ്പൂമണം വായനയിൽ ആസ്വദിച്ചു.
    👍👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.