Author: Rajeena Noushad

ലഹരി……..✍️ ******** ലഹരിയുടെ കരങ്ങളിൽ ആർത്തുല്ലസിച്ച് മായക്കാഴ്ചകൾ കണ്ടുനടന്ന വഴിത്താരകൾ, ഞരമ്പുകളിലിന്ദ്രജാലംതെളിയുന്ന നിമിഷങ്ങൾ… മായാലോകത്തിൻ ജാലകം തുറന്നു പറന്നുയർന്നൊരാ വഴികൾ നിൻമുന്നിലെത്തുമൊരുനാൾ നീപോലുമറിയാതെ കണ്ണുനീർത്തുള്ളികളായ് ഹൃത്തടംചുട്ടുപൊളളിക്കുവാൻ.. അറിയാതെയുള്ളിൽആളിപ്പടരും പകയോടെ സഹജരുടെ ജീവനെടുത്ത അസുരജന്മമേ നീയറിയുന്നുവോആ പെറ്റമ്മതൻ തീരാനഷ്ടം.. ജീവിച്ചുകൊതിതീരും മുൻപേ തീനാളങ്ങൾ പുൽകിയ ദേഹവും എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും തീരാനൊമ്പരമായ് മാനവർതൻ ചിത്തത്തിലലയടിക്കവേ.. മാതൃഹൃദയത്തിൻ തേങ്ങലുകൾ കാണുവാനാകാതെ പ്രകൃതിപോലും മിനീർവാർക്കുന്ന വേളയിൽ ലഹരിതൻ കരങ്ങളിൽ നൃത്തമാടും അല്ലയോ നീചനാം നരാധമാ നീയോർക്കുമോ വിടരുംമുൻപേ നിൻ കരങ്ങളാൽ പിടഞ്ഞുവീണൊരാ പനിനീർമുകുളങ്ങളെ.. എന്തുനേടി നീയീജീവിതത്തിൽ തിരിഞ്ഞൊന്നുനോക്കുക,നടന്ന വഴിത്താരകളിൽ കാണാംനിനക്ക്, വിടരാതെ കൊഴിഞ്ഞ മോഹങ്ങളുടെ കണ്ണുനീരിൽക്കുതിർന്ന യാത്രാമൊഴികൾ.. തുടച്ചുനീക്കാം നമുക്കീമണ്ണിൽ നിന്നും സ്വർഗ്ഗലോകത്തിൻ മായക്കാഴ്ചകൾ കാട്ടും ലഹരിതൻ കരങ്ങളെ.. റജീന നൗഷാദ്……🖋️

Read More

തടവറയുടെ ചുമരുകൾ……✍️ ഓർമ്മകളിൽ നിന്നും പടിയിറങ്ങിയ കഴിഞ്ഞകാലങ്ങൾ ഓർത്തു ഏകാകിനിയായ് തെക്കിനിക്കോലായിൽ തടവറയുടെ ചുമരുകൾ തീർത്ത ബന്ധനത്തിൽ കാലങ്ങൾ എണ്ണിക്കാത്തിരിക്കവെ… കാണാമറയത്തെങ്ങോമറഞ്ഞോരാ കാണാകാഴ്ചകളോക്കെയും മിന്നാമിനുങ്ങിൻ നറുവെട്ടത്താലെന്നെ പ്രദക്ഷിണം വയ്ക്കുമ്പോളറിയുന്നു ഞാനെന്നുള്ളിലെ മോഹത്തിൻ തീരാനഷ്ടങ്ങളോക്കെയും ….. ജീവിതയാത്രയിലെന്നോനഷ്ടമായ സ്നേഹലാളനകളെ മനസ്സിൽ താലോലിച്ചുണ്ണാതുറങ്ങാതെ ചങ്ങലതീർത്ത ബന്ധനത്തിൽ രാപകലുകളറിയാതെ ഏകാകിനിയായ് ഇരുണ്ടമുറിയിൽ കഴിയുമ്പോഴും…. കാത്തിരിക്കുന്നുണ്ട് ഞാനാ ദിവസത്തിനായ് ചെമ്പട്ടുടുത്ത് തെക്കേത്തൊടിയിലെ മൂവാണ്ടൻമാവിൻഗന്ധവുംപേറിയാ മടിത്തട്ടിലെരിഞ്ഞങ്ങുവാൻ…. ബന്ധനങ്ങൾതൻ ചങ്ങല കെട്ടുകളില്ലാത്ത ലോകത്തെന്നാത്മാവ് പാറിപറക്കട്ടെ ഒരു ശലഭമായ്….. റജീന നൗഷാദ്……..🖋️

Read More