Author: Remya

എഴുത്തിനോടിഷ്ടം

ടാർഗെറ്റ് എന്ന വലിയ വാൾ തലക്കുമീതെ ഒരു ചോദ്യചിഹ്‌നം  ആയിട്ടു ഇരിക്കുന്നനേരത്താണ് അറുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ ഷോറൂമിന്റെ ഡോറിനടുത്തെത്തിയത്. കസ്റ്റമേഴ്സിനെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കേണ്ട  ഡ്യൂട്ടി എന്റെതായാതിനാലും ടാർഗറ്റ് എന്ന  വാൾ മനസ്സിൽ ഉളളതുകൊണ്ടും കസ്റ്റമറുടെ  അടുത്തേക്ക് വേഗം ഞാൻ ചെന്നു. കസ്റ്റമർ : ഇവിടെ എസി ഇല്ലേ ? ഞാൻ: ഉണ്ടല്ലോ (ഈശ്വരാ  ഇനി എസി വാങ്ങാനായി ഇറങ്ങിയതാണോ? ഇവിടേക്കു തെറ്റി വന്നതാണോ?) കസ്റ്റമർ: എനിക്ക് ഒരു വണ്ടി വേണം ഈശ്വരാ ആശ്വാസം😃😃 ഞാൻ: അതിനെന്താ സർ  ഇരിക്കു, കുടിക്കാനെന്തെങ്കിലും? കസ്റ്റമർ:  ചായ കിട്ടോ? ഞാൻ : ചേച്ചി ഒരു ചായ. വളരെ കുറച്ചു സമയം പുള്ളിയോട് സംസരിച്ചപ്പോഴേക്കും സംഗതി പിടികിട്ടി. എന്നെ ഒന്നു രക്ഷിക്കണേ എന്നു മനസ്സിൽ പറഞ്ഞു ഞാൻ ഫിനാൻസ് മാനജരെ നോക്കിയതേയുള്ളൂ. സഹായിക്കാനായി മാനേജർ അടുത്തു വന്നിരുന്നു. വളരെ സീരിയസ്സായി ഞാൻ എഴുതി കൊടുത്ത പേപ്പർ കാണിച്ചു കൊണ്ട് മാനേജരോട് ഒരേ ഒരു ചോദ്യം മാത്രമേ കസ്റമർ…

Read More

നിന്നോട് ചേർന്ന് കിടക്കുന്നതുകാനുള്ള എന്റെ മോഹമായിരുന്നു ഒരു വെള്ളികൊലുസ് സമ്മാനിച്ചു ഞാൻ നിർവൃതിയടഞ്ഞത് Remyasajeesh

Read More

ഉണർവിൻ്റെ പൊരുളറിയിച്ചു പിറവിയെടുക്കുന്ന പുലരിതൊട്ടു പ്രകൃതിയിൽ അലിഞ്ഞു ചേർന്നു രാവുറങ്ങുന്ന ഓരോ ദിനവും സമ്പാദ്യങ്ങളാണ്

Read More

കണ്ടെത്തുവാൻ വൈകിയതിനാലോ കണ്ടെത്തിയതിലെ വൈദഗ്ധ്യമോ നിന്നിലെ സൗഹൃദം മുത്തായ് സൂക്ഷിപ്പൂ ഞാൻ കോർത്തെടുത്ത സൗഹൃദചെപ്പിലെ മണിമുത്തായ് നിന്നിലെ സ്നേഹം രമ്യ സജീഷ് എയ്യാൽ

Read More

നിന്റെ കണ്ണുനീർ തുള്ളിയത്രെ ചാറ്റൽ മഴ നിന്റെ ആനന്ദ കണ്ണുനീർ പ്രളയവും നിന്റെ നെഞ്ചുനീറുമ്പോഴോ വെയിലിനു കാഠിന്യം നിന്റെ സ്വാന്തനമത്രെ നിലാവും , ചെറുകാറ്റും നിന്നിലലിയാൻ മാത്രം നിന്റെ സൃഷ്ടിയും നിന്റെ സംഹാരവും നിന്നിൽ സർവ്വമാധാരം രമ്യ സജീഷ് എയ്യാൽ

Read More

അരവയറുണ്ടു ഞാനുറങ്ങുമ്പോൾ പേറ്റുനോവാൽ ഞാൻ പുളയുമ്പോൾ അടക്കാനാവാതെ നീ തേങ്ങിയതോർത്താൽ അമ്മേ നീ തന്നെ പുണ്യം

Read More

ആരോ കണ്ണുതുറനൊന്ന് നോക്കാൻ പറഞ്ഞു . ” അരികിൽ ഒരു പിടിയന്നത്തിനായ് കൈനീട്ടുന്ന പൈതൽ ” ” വിശപ്പിനെ വരിഞ്ഞുമുറുക്കിയ വയറുമായൊരമ്മ ” ദയനീയം വിശപ്പെന്ന ശാപം പേറിയ വികാരം … പണ്ടെന്നോ അനുഭവിച്ചറിഞ്ഞ നിർവികാരഅവസ്ഥ… ഇന്നത്തെ ഭക്ഷ്ണ കൂമ്പാരത്തിന്റെ മുന്നിലെ വികാരത്തിന് ആർത്ഥിയെന്ന്  മാത്രം അർത്ഥം…. നോവ് ! അമ്മ ! ! ! അമ്മയുടെ വിശപ്പിനെ മുറുക്കിയുടുത്തമുണ്ട്… കാലം ശക്തം !! ബാക്കിയായത് അപ്പോഴും വിശപ്പ് മാത്രം അമ്മയുടെ വിശപ്പ് ! കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ സ്വന്തം സ്വാർത്ഥ ലോകത്തിന് നേരെ മനപ്പൂർവ്വം ഒരു മുഖം തിരിക്കൽ….

Read More

എന്നിൽ നിന്നകലാൻ നീ ശ്രമിക്കും തോറും ഞാൻ ചിരിക്കും ആ അകലത്തിൽ നിന്നിലേക്ക് ഞാൻ ആഴ്ന്നിറങ്ങുകയാണെന്ന് അറിയുന്നത് കൊണ്ടു മാത്രം

Read More

ഞാൻ നിന്നെ സ്നേഹിക്കുന്നതെന്റെ മോഹങ്ങൾക്കു അറുതി വരുത്താനല്ല ഉള്ളിൽ നിറയുന്ന പ്രണയനൊമ്പരങ്ങൾ അളവില്ലാ പാത്രത്തിൽ പകർന്നു എന്നിലേക്കു ചേർത്ത് നിർത്തുവാനാണ്

Read More

രാപ്പകലുകൾ കരിപുരണ്ടതിൽ ഒതുങ്ങി തീരാനുള്ളതല്ലെന്ന് നീ പറഞ്ഞു തരുമ്പോഴും ജോലിക്കാരിയായപ്പോൾ പണ്ടു തഴഞ്ഞ പല വേദികളിലും സ്ഥാനം നേടി തന്നപ്പോഴാണ് സ്വന്തം കാലിൽ ഞാൻ നിൽക്കണമെന്ന നീ ശാഠ്യം പിടിച്ചതിൻ്റെ അർത്ഥം ഞാൻ മനസിലാക്കിയത് …..

Read More