Author: Reshmy

സംസാരിക്കാൻ മറന്നിരിക്കുന്നു. എന്തിന്.. ഒന്ന് ചിരിക്കാൻ പോലും! ഇടയ്ക്ക് ഒക്കെ ഓർക്കാറുണ്ട്. കുഞ്ഞു കാര്യങ്ങൾക്കു പോലും പൊട്ടിച്ചിരിക്കുന്ന ഒരു പെണ്ണിനെ… അവൾ എവിടെ പോയി? ഒരാളെ ഇത്രകണ്ട് മാറ്റിയെടുക്കാൻ ജീവിതത്തിനാവുമോ? അത്ഭുതം തോന്നുന്നു. എന്നിലെ ചിരി എന്നോ മരിച്ചുപോയിരുന്നു. ജീവിപ്പിക്കാൻ വെറുതെ ശ്രമിക്കാറുണ്ട് ഇടയ്ക്ക്.. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ, ഒരു പുഞ്ചിരിപോലും തിരികെ നൽകാതെ അവൾ നടന്നു പോകും. അത് നോക്കി ഞാൻ വെറുതെ ചിരിക്കും… ആ ചിരിക്ക് ചിരിക്കാൻ മറന്നുപോയവളുടെ നിസ്സഹായതയുടെ നിറമായിരുന്നു.

Read More