Author: Rita Manuel

Am from Kerala.

എന്റെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഭർത്താവിന്റെ കൂടെ ജോലിസ്ഥലത്തുള്ള താമസം അല്ലെങ്കില്‍ കുട്ടികളുടെ സ്കൂള്‍ പരീക്ഷയോ അവധിയില്‍ വരുന്ന വ്യാത്യാസം കാരണം കുടുംബത്തിലെ ആരുടെയും കല്യാണത്തില്‍ സംബന്ധിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഒരു അവധിക്കാലത്ത്, എന്റെ ഒരു ബന്ധുവിന്റെ മകളുടെ കല്യാണം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍‍ ഒരുപക്ഷെ ഞാനും അവളെപോലെ സന്തോഷവതി ആയി. കല്യാണപെണ്ണിനെ പോലെ ഞാനും ദിവസങ്ങള്‍‍ എണ്ണി ഇരുപ്പായി. ഒരു കല്യാണത്തോടെ, ബന്ധത്തിലും സ്വന്തത്തിലും പരിചയത്തിലും ഉള്ള എല്ലാവരേയും ഒരു കുടക്കീഴില്‍ കാണാ‍മെന്നുള്ളതാണ് ഒരു ഗുണം. എല്ലാവരും നല്ല സന്തോഷത്തിലുമായിരിക്കും. കല്യാണപെണ്‍കുട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ അവള്‍ എന്റെ മാമന്റെ മകളാണ്. അവളുടെ കുഞ്ഞുനാളില്‍ ഒരുപാട് എടുത്തും കൊഞ്ചിപ്പിച്ചും നടന്നിട്ടുണ്ട്. പിന്നീടുള്ള എന്റെ അവധിക്കാലങ്ങളില്‍ അവരുടെ വീട് സന്ദര്‍ശനത്തില്‍ അമ്മയുടെ മാക്സിയുടെയോ/ചുരിദാറിന്റെയൊ പുറകില്‍ ഒളിച്ച് ഒരു കണ്ണില്‍ കൂടി ഞങ്ങളെ വീക്ഷിക്കുന്നതാണ്, എനിക്ക് ഓർമ്മ. പത്ത്-പന്ത്രണ്ട് വയസ്സില്‍ അവള്‍ വിരുന്നുകാരായ ഞങ്ങള്‍ക്ക് ചായകൊണ്ടുതരുക, തിന്നാനുള്ള സാധനങ്ങള്‍ പ്ലേറ്റില്‍ ഇടുക… അങ്ങനെ ആകെ തിരക്കായിട്ട്…

Read More

‘ പ്രാവേ പ്രാവേ പോകരുതേ വാ വാ കൂട്ടിനകത്താക്കാം പാലും പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ നൽകാം കൊള്ളാം കുഞ്ഞേ നിന്നിഷ്ടം’ ……….  ………… പ്രാവിനെ കുറിച്ച് എഴുതണമെന്ന് വിചാരിച്ചപ്പോൾ മനസ്സിലേക്ക് ഓടി വന്ന പഴയൊരു പാഠപുസ്തകത്തിലെ കവിതയാണിത്.  എന്നാൽ ഇത്രയും സ്നേഹമൊന്നും ബാൽക്കണിയിലെ TV യുടെ പാക്കിംഗ് പെട്ടിയുടെ മുകളിൽ അടയിരിക്കുന്ന ആ പ്രാവിനോട് എനിക്കില്ല. ഞങ്ങൾ രണ്ടു പേരിൽ ആരാണ് കൂടുതൽ കണ്ണുരുട്ടി പേടിപ്പിക്കുന്നത് എന്നൊരു മത്സരത്തിലാണ്. എന്നെ കാണുന്നതോടെ ആകെ വീർത്തുരുണ്ട് ഒരു പന്ത് പോലെയാകും ഞാനും വിട്ടുകൊടുക്കാറില്ല.  എന്നാലും ഓടിച്ചു വിടാറൊന്നുമില്ല. കേടുപാടുകൾ കൂടാതെ ആ പാക്കിംഗ് പെട്ടി അവിടെ നിന്ന് മാറ്റിയെടുക്കാൻ , കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് ശ്രമിക്കുകയാണ്.  അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കാനുമുള്ള ഒരു സ്ഥലമായി മാറിയിരിക്കുകയാണ് മാസങ്ങളായിട്ട്.  ഒരു സെറ്റ് പറന്നു പോകുന്നതോടെ അടുത്ത സെറ്റ് കൈയ്യേറുന്നത് ഏതാനും മണിക്കൂറുകൾക്കുള്ളിലായിരിക്കും  കൊളുംബാ ലിവിയ (Columba livia) എന്ന ശാസ്ത്രനാമമുളള, അമ്പലപ്രാവ് അല്ലെങ്കിൽ  മാട…

Read More

എല്ലാ വായനക്കാർക്കും നമസ്കാരം പ്രണയത്തെ ഏറ്റവും മനോഹരമായി  അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ് ഇന്നത്തെ തലമുറ പത്മരാജനെ അറിയുന്നത്. പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികളും, മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ബൈബിൾ വാക്യങ്ങളും കൈകോർത്ത ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും’  അതിനുദാഹരണമാണല്ലോ ! തന്നിലെ പ്രണയത്തിൻ്റെ ആശയങ്ങൾക്ക് പുതുകാലഘട്ടത്തിൻ്റെ പുതുമ നൽകുന്ന കാര്യത്തിൽ ശ്രീ. പത്മരാജൻ പൂർണ്ണ വിജയമായിരുന്നു. 1972-ൽ  ‘നക്ഷത്രങ്ങളേ കാവൽ’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. പ്രത്യേകിച്ചു ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നറിയാം എന്നാലും സിനിമാലോകത്ത് എത്തിയില്ലെങ്കിൽ പൂർണ്ണ അർത്ഥത്തിൽ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു. പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമെ ഏറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡും സിനിമയിൽ ദേശീയ രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും സമ്മാനിച്ച…

Read More

ഡൽഹിയിലെ കനത്തതും വരണ്ടതുമായ വേനലിൽ നിന്നും രക്ഷ നേടണം എന്നു തോന്നുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഹിമാചൽ പ്രദേശ്.  പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ല എന്നാലും ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. ഇവിടെയുള്ള ഒരു ഹിൽ സ്റ്റേഷനാണ് ബറോഗ്. ശരാശരി സമുദ്രനിരപ്പിൽ നിന്ന് 1560 മീറ്റർ ഉയരത്തിലാണ് ബറോഗ് സ്ഥിതി ചെയ്യുന്നത്. ഉയരം കാരണം, വേനൽക്കാലത്ത് ഇവിടെ താപനില 23 മുതൽ 10 ഡിഗ്രി സെൽഷ്യസാണ്. പക്ഷെ പെട്ടിയിൽ തുണികൾ അടുക്കി വെച്ചപ്പോൾ ഇത്തരം അറിവുകൾ ഗൂഗിളിൽ തന്നെ ഒതുങ്ങിയതിനാൽ സ്വെറ്ററുകൾ എടുക്കാൻ മറന്നു പോയി. പകൽ സമയം വലിയ പ്രശ്നം തോന്നിയില്ലെങ്കിലും വൈകുന്നേരത്തോടെ മുറിയിൽ തന്നെ അടച്ചു പൂട്ടി ഇരിക്കേണ്ടി വന്നു. ഹോ ! എന്തൊരു തണുപ്പ്! ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് ആര്…

Read More

“ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടി വയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയേക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലേയോ” (മത്തായി 6:26)  🐦പക്ഷികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതിലൂടെ നമുക്ക് ഏറെ കാര്യങ്ങൾ അവരിൽനിന്ന് പഠിക്കാൻ കഴിയും. ഈ പംക്തിയിലൂടെ വിവിധ തരത്തിലുള്ള പക്ഷികളെക്കുറിച്ച്🦜🕊️🐧🐦 വിജ്ഞാനപ്രദമായ വിവരമാണ് നൽകുന്നത്.  മിക്കവാറും ബോംബെ പോലൊരു നഗരത്തെ ഹിന്ദി സിനിമകളിലും മലയാള സിനിമകളിലും ഇപ്പോഴും പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഒരു കൂട്ടം പ്രാവുകളിലൂടെ  ആയിരിക്കും …….🕊️🕊️ ശബ്ദങ്ങളെ അനുകരിക്കാൻ കഴിവുള്ളതു കൊണ്ട് പിറന്നാൾ ഗാനം പാടിയും ബേർഡ്‌സ് ഷോകളിലെ ഇൻസ്ട്രക്ടറോട് തർക്കുത്തരം പറഞ്ഞും കാഴ്ച്ചക്കാരെ മുഴുവൻ ചിരിപ്പിക്കുന്ന പക്ഷികൾ…….🦜🐧🐦 ക്ലോക്ക് വൈസും ആൻറി ക്ലോക്ക് വൈസ്സും ഒരേപോലെ തിരിക്കാൻ ആവുന്ന  തല, നിശബ്ദമായി പറക്കാനുള്ള കഴിവ്, മങ്ങിയ പ്രകാശത്തിലെ ഉഗ്രൻ കാഴ്ച……..🦉 ഇങ്ങനെ ഇന്നും ശാസ്ത്രലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന പക്ഷികളെ 🦜🐧🕊️🦜🦅🐦വിവിധ രാജ്യങ്ങളിൽ ഉടനീളം സഞ്ചരിച്ച് നേരിട്ട് കണ്ട ദൃശ്യങ്ങൾ വായനക്കാർക്കുവേണ്ടി…

Read More

“പാപി ചെല്ലുന്നയിടം പാതാളം” എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കിൽ മുൻപിൽ മണ്ണ് കൊണ്ടുപോകുന്ന ലോറിയിൽ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന ഭർത്താവിൽ കൊള്ളാതെ, പുറകിലിരിക്കുന്ന എന്റെ കഴുത്തിൽ കൊള്ളേണ്ട വല്ല കാര്യവുമുണ്ടോ? ഞാനാണെങ്കിൽ ഹെൽമെറ്റ്‌ ഇട്ടിട്ടുണ്ട്. ഒരു പക്ഷെ ഉന്നം വെച്ച് ചെയ്‌താൽ പോലും പിഴയ്ക്കും. പക്ഷെ കല്ലിന് എല്ലാം കിറുകൃത്യം. ആ കല്ലിനെ ഞാൻ കണ്ടെങ്കിലും വണ്ടിയുടെ വേഗതയിൽ ഏതോ ചെറിയ പ്രാണിയായിട്ടാണ് എനിക്ക് തോന്നിയത്.എന്തായാലും കല്ല്‌ കൊണ്ട് ചെറിയ മുറിവുണ്ടായി. അതോടെ നല്ല വേദനയായി. ഏകദേശം വീടിനടുത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത് അതുകൊണ്ട് തന്നെ പ്രാണിയോ കല്ലോ എന്നറിയാതെ വേദന സഹിച്ച് വീട്ടിലെത്തി. ഞാൻ കാണിച്ച ത്യാഗത്തിനുള്ള പരിഗണനയൊന്നും വീട്ടിൽ ചെന്നപ്പോൾ ആരിൽ നിന്നും കണ്ടില്ല. കുട്ടികളൊക്കെ വലുതായതു കൊണ്ടും, പഴയതു പോലെ സൈക്കിൾ നിന്നുള്ള വീഴ്ച, ഉന്തിയിടൽ… അങ്ങനത്തെ അവരുടെ കലാപരിപാടികൾ അവസാനിച്ചിരിക്കുന്നതു കൊണ്ടും മുറിവിൽ…

Read More