Author: Rita Manuel

Am from Kerala.

“ഡ്രാക്കുള നമ്മുടെ ആളാ” — കൃഷ്ണ പൂജപ്പുര  വായനാനുഭവം: റിറ്റ മാനുവൽ ‘ഇവർ വിവാഹിതരായാൽ’, ‘ഹാപ്പി ഹസ്ബൻഡ്സ്’, അങ്ങനെ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ  മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഹാസ്യസാഹിത്യകാരൻ ആയ കൃഷ്ണ പൂജപ്പുരയുടെ ഏഴാമത്തെ പുസ്തകമാണ് ‘ഡ്രാക്കുള നമ്മുടെ ആളാ’. നിത്യ ജീവിതത്തിലെ എല്ലാ ചെറുതും വലുതുമായ സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പോടിയോടു കൂടി സമീപിക്കുന്ന  എനിക്കു ഈ സാഹിത്യകാരന്റെ പുസ്തകങ്ങളെല്ലാം പ്രിയപ്പെട്ടവയാണ്. പുസ്തകം വായിച്ച് ചിരിച്ചു വശം കേട്ടപ്പോൾ വായനാനുഭവം എഴുതാതിരുന്നാൽ അത് ശരിയാകില്ലെന്ന് തോന്നി. 😀  . 31 നർമ്മ ലേഖനങ്ങളാൽ  സമ്പന്നമാണ് ഈ പുസ്തകം. ഓരോ ലേഖനങ്ങൾക്കും അകമ്പടിയായി ശ്രീ വാമനപുരം മണിയുടെ കാർട്ടൂണുകളും ഉണ്ട്. അനുവാചകരെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് കഥാകൃത്ത് ഈ ലേഖനങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊറോണ കാലത്തെ വലിയ ഒരു ആശ്വാസവും നേരമ്പോക്കുമായി തീർന്നിരുന്ന നവ സാങ്കേതിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, റീൽസ്, ഇൻസ്റ്റാ…. ഇവയെയൊക്കെ മനസ്സുകൊണ്ട് നമിക്കുമ്പോഴും കണക്കറ്റു വിമർശിക്കുന്നുമുണ്ട് എഴുത്തുകാരൻ.…

Read More

വിശപ്പിൻ്റെ വിളിയുടെ ഭാഗമായിട്ടാണ് ഞാൻ ഇവിടെ വന്നത്. ഭക്ഷണം കഴിക്കുന്ന സ്ഥലത്താണെങ്കിൽ നല്ല തിരക്ക്. ക്രാഫ്റ്റ് മ്യൂസിയത്തിനോട് ചേർന്നാണ് ഈ സ്ഥലം. എന്നാൽ പിന്നെ മ്യൂസിയം കണ്ടു വരുമ്പോഴേക്കും തിരക്കൊഴിയും എന്ന പ്രതീക്ഷയോടെ മ്യൂസിയത്തിലേക്ക്….. പേരിൽ സൂചിപ്പിക്കുന്നതു പോലെ, കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും പ്രാദേശിക അലങ്കാരങ്ങളുടെയും വൈവിധ്യമാർന്ന മാതൃകകൾ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കരകൗശല വസ്തുക്കളുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു കേന്ദ്രമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ 60 വർഷമായി ശേഖരിച്ച വിവിധ കരകൗശല വസ്തുക്കളുടെ  ശേഖരങ്ങളാണ് മ്യൂസിയത്തിൽ.   വൈവിധ്യമാർന്ന  തുണിത്തരങ്ങൾ, വെങ്കലവും ലോഹവുമായ വിളക്കുകൾ, ശിൽപങ്ങൾ, മരം കൊത്തുപണികൾ, മുള കരകൗശലവസ്തുക്കൾ, ടെറാക്കോട്ട പ്രതിമകൾ, ആദിവാസി ചിത്രങ്ങൾ… ഇതെല്ലാം ഇവിടെയുള്ള മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലും കാണുന്നതു കൊണ്ട് വലിയ പുതുമ തോന്നിയില്ല. മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന പതിനെട്ടാം നൂറ്റാണ്ടിലെ രഥം. ക്ഷേത്രം പോലെയാണ് രഥം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ ശിഖരത്തിൽ വിഷ്ണുവിന്റെ വ്യത്യസ്ത അവതാരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇത്തരം രഥങ്ങളാണ്  ക്ഷേത്ര…

Read More

ജനലിൽ കൂടി ഒളിഞ്ഞു നോക്കിയപ്പോൾ ഗേറ്റിലിരിക്കുന്ന കടും നീല ചിറകുകളും ഇളം മഞ്ഞ / അല്ലെങ്കിൽ ഓറഞ്ചു നിറത്തിലുള്ള അടിഭാഗവും ചുവന്ന കൊക്കുമായിട്ടുള്ള ആ പക്ഷി —– ഹോ ! എന്തൊരു ഭംഗി! സാധാരണയായി ഇത്തരം പക്ഷികളെ ഇവിടെ കണ്ടിട്ടേയില്ല. പൊതുവെ ചെടികളോട് ഇഷ്ടമുള്ള എൻ്റെ വീട്ടിൽ എവിടെ നോക്കിയാലും ചെടികളാണ്. ഇതു പോലെ പച്ചപ്പ് ഉള്ളതു കൊണ്ടല്ലേ , ഇത്തരം പക്ഷികൾ വരുന്നത് എന്ന അഹങ്കാരത്തോടെ, ” നീലപ്പൊന്മാനേ എൻ്റെ നീലപ്പൊന്മാനേ വെള്ളി വെയിലു നെയ്ത പുടവ വേണോ ”  എൻ്റെയൊരു സന്തോഷത്തിന്  സംഗതികളും ശ്രുതിയും ധാരാളമായി ചേർക്കാനും മടിച്ചില്ല. ‘അയ്യോ!’ ട്യൂബ് ലൈറ്റ് പോലെ കുറച്ചു താമസിച്ചാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി ഓടി ഫിഷ്  ടാങ്കിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും രണ്ടു ദിവസം മുൻപ് വാങ്ങിച്ച 6 ഗോൾഡൻ ഫിഷുകളിൽ രണ്ടു പേർ മാത്രം. ബാക്കി നാലുപേരും കിളിയുടെ വയറിനകത്തായി കഴിഞ്ഞിരിക്കുന്നു. നല്ല കാഴ്ച ശക്തിയുള്ള ഈ പക്ഷികൾക്ക് ജലോപരിതലത്തിൽ പ്രകാശത്തിൻറെ…

Read More

സ്‌കൂളിന്റെ അടുത്തുള്ള ‘കഫേ’ കളിൽ, വ്യാപാരം അതിൻ്റെ ഉച്ഛസ്ഥാനത്ത് എത്തുന്നത് ഇതുപോലെയുള്ള ചില ദിവസങ്ങളിലായിരിക്കും. മകന്റെ +2 അവസാന പരീക്ഷകളുള്ള ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽമാത്രം പോരാ, പരീക്ഷ തീരുന്നതുവരെ അമ്മ അവിടെതന്നെ കാണണം എന്നാണ്, അവൻ്റെ ആവശ്യം. ആ രണ്ടു മൂന്ന് മണിക്കൂർ വേണമെങ്കിൽ സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥന നടത്തി അവിടെ ഉറക്കംതൂങ്ങിയിരിക്കാം. അല്ലെങ്കിൽ അടുത്തുള്ള “കഫേ” യിൽ പോയി വേറെ രണ്ടു-മൂന്ന് അമ്മമാരുടെ കൂടെ അവൻ എങ്ങനെ പരീക്ഷ എഴുതും എന്നതിനെക്കുറിച്ച് ആധിയോടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കാം.  ഇതൊക്കെയാണ് ആ സമയങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. രണ്ടുകാര്യത്തിലും  താല്‍പര്യമില്ല. ആ ദിവസങ്ങളിൽ സ്‌കൂളിന്റെ ഏഴയലത്തുകൂടെപ്പോലും വാഹനങ്ങൾ ഒച്ചിന്റെ ന്റെ വേഗത്തിൽ ആയിരിക്കും നീങ്ങുന്നത്. എല്ലാംകൊണ്ടും അവന്റെ ആവശ്യങ്ങൾ എനിക്കു  സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതിൻറേതായ മുഖം വീർപ്പിക്കൽ അവൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നത്തേയുംപോലുള്ള യാത്രയായിരുന്നു അന്നും അവന്റേത്. എന്‍റെ ഈ പെരുമാറ്റം മൂലം  മറ്റുള്ള അമ്മമാർക്ക്, ഞാനൊരു…

Read More

മന്നാ ഡേ ”ഓ….ഓ.. ​​മാനസ മൈനേ വരൂ.. മധുരം നുള്ളി തരൂ.. നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ ആരേ (മാനസ..)” – എന്താണെന്നറിയില്ല, ഇന്ന് രാവിലെ മനസ്സിലേക്ക് മൂളിപാട്ടുമായി വന്നത് ഈ പാട്ടാണ്. പക്ഷെ ഞാനൊരു നിരാശ കാമുകി അല്ലല്ലോ എന്നു മനസ്സിൽ രണ്ടു  – മൂന്നു പ്രാവശ്യം പറഞ്ഞെങ്കിലും പാട്ടിന് അതൊന്നും പ്രശ്നമല്ല എന്ന മട്ടിലാണ്. എന്നാൽ പിന്നെ മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന ‘ചെമ്മീനി’ലെ ”മാനസമൈനേ വരൂ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ മലയാളികളുടെ മനം  കവർന്ന ‘മന്നാ ഡേ ‘,  വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിന്റെ പ്രിയങ്കരനായി. സലിൽ  ചൗധരിയുമായുള്ള സൗഹൃദമാണ് മന്നാഡേയെ മലയാളത്തിലെത്തിക്കുന്നത്. മലയാള ചലച്ചിത്രഗാനരംഗത്ത് അദ്ദേഹം സമ്മാനിച്ചത് രണ്ടേ  രണ്ടു ഗാനങ്ങൾ മാത്രം  നെല്ലിലും  ചെമ്മീനിലുമാണത്. പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിലായിരുന്നു പ്രബോദ്…

Read More

” എൻ്റെ ദൈവമേ, ഇന്ന് ആരും കല്യാണം കഴിക്കല്ലേ !” ഇരു ചക്രവാഹനത്തിലെ പുറകിലെ സീറ്റിലിരുന്ന് പകുതി കണ്ണടച്ചു കൊണ്ട് ഞാൻ പ്രാർത്ഥിച്ചു. പാർക്കിലെ സ്ലൈഡിൽ നിന്ന് താഴെ നിന്നും മുകളിലോട്ട് കയറുന്നത് എങ്ങനെയായിരിക്കും അതുപോലെയാണ് പാലസിലേക്ക് പോകാനുള്ള പാത. കൂട്ടത്തിൽ വളവും തിരിവുകളും. ഞങ്ങളുടെ ഇത് രണ്ടാം പ്രാവശ്യത്തെ വരവാണ്. ആദ്യത്തെ യാത്രയിൽ ഇതുപോലെ കഷ്ടപ്പെട്ട് ഇവിടെ എത്തിയപ്പോൾ പറയുകയാണ്, ഏതോ കല്യാണ പാർട്ടിക്കാർ ഈ പാലസ് മുഴുവനും രണ്ടു ദിവസത്തിനായി ബുക്ക് ചെയ്തിരിക്കുന്നു എന്ന്. ഡൽഹിയിലുള്ള കല്യാണങ്ങളെല്ലാം ധൂർത്തിൻ്റെ മറ്റൊരു ലെവലായിട്ടാണ് തോന്നിയിട്ടുള്ളത്. അന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ ഞങ്ങൾക്ക്  അവിടെ നിന്ന്    മടങ്ങേണ്ടി  വന്നു. ഇന്നിപ്പോൾ സെക്യൂരിറ്റിക്കാർ സ്വാഗതം പറഞ്ഞു കൊണ്ട് ഞങ്ങളെ ക്ഷണിച്ചപ്പോൾ  മനസ്സിനൊരു ശാന്തത! പത്തൊൻപതാം നൂറ്റാണ്ടിലെ ഈ അത്ഭുതകരമായ ഫോർട്ട്-പാലസ്, ഇന്നൊരു പൈതൃക റിസോർട്ടാണ്. അൽവാർ രാജാവിൻ്റെ പ്രിയപ്പെട്ട യജമാനത്തിയുടെ മകന് നൽകിയതാണിത്.. ആ മകൻ അമ്മയായ ‘മൂസി…

Read More

തടിച്ചുരുണ്ട ശരീരവും, വലുപ്പമേറിയ കണ്ണുകളും, എനിക്ക് എല്ലാം അറിയാം എന്ന ഭാവവുമൊക്കെയായി ഒരു ബുദ്ധിജീവി ലുക്കിലുള്ള മൂങ്ങകളെ പറ്റി ഓർക്കുമ്പോൾ, വീട്ടിൽ നടന്ന ഒരു സംഭവമാണ് മനസ്സിലേക്ക് ഓടി വരുക.  ‘ ഹാരി പോർട്ടർ’  എന്ന പുസ്തകവും സിനിമയും ഇറങ്ങിയ സമയം,  കുട്ടികളുടെ കളികളിൽ  മന്ത്രവാക്യങ്ങളുടെയും മൂങ്ങക്ക് പകരം തലയിണ തോളിൽ വെച്ചുള്ള കളികൾക്കായിരുന്നു പ്രാധാന്യം.  ആ നാളുകളിലാണ് വീടിൻ്റെ അടുക്കളയുടെ പുറകുവശത്തായിട്ടുള്ള ജനലിൽ  ഒരു ചെറിയ മൂങ്ങക്കുട്ടി പേടിച്ചരണ്ട മുഖവുമായിട്ട് ഇരിക്കുന്നത് കണ്ടത്. തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെയായി കുട്ടികൾക്ക്. അതിനെ വളർത്തണം എന്നാവശ്യമായി പിന്നീട് അവർക്ക്.  പക്ഷിമൃഗാദികളോടെല്ലാം ഇഷ്ടമുള്ള നല്ല പാതി, അടുക്കളയിൽ ചൂടുള്ള പാത്രങ്ങൾ പിടിക്കാനുപയോഗിക്കുന്ന ഗ്ലൗസ്സ് എല്ലാം ഇട്ട് അതിനെ കൈക്കുള്ളിലാക്കി.  ആദ്യം വെള്ളം പിന്നെ ഭക്ഷണമെന്ന നിലയിൽ ‘അരി  മണി’ കൊടുത്തെങ്കിലും അരിമണി യോട് വലിയ മമതയില്ല. അതോടെ ഫ്രിഡ്ജിൽ വറുക്കാൻ വെച്ചിരിക്കുന്ന മീനിൻ്റെ ഒരു കക്ഷണം എടുത്ത് ആര് കൊടുക്കും എന്ന്…

Read More

അമേരിക്കയിലെ നിയമാനുസൃതമായ ചൂതാട്ട സ്ഥലങ്ങളിൽ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ‘ലാസ് വെഗാസ് ‘. ഏകദേശം 144 കാസിനോകൾ ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചൂതാട്ടം, ഷോപ്പിംഗ്, മികച്ച ഡൈനിംഗ്, വിനോദം…  നിശാ ജീവിതത്തിനും പേരുകേട്ട സ്ഥലമാണിവിടെ. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ചൂതാട്ട വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വേണമെങ്കിൽ അമേരിക്കയുടെ മറ്റൊരു മുഖം എന്നു തന്നെ പറയാം. പലപ്പോഴും ചെറിയൊരു തോൽവിയിൽ നിന്നാണ് ഇത്തരം കളിയിൽ വാശിയുണ്ടാകുന്നത്.  അങ്ങനെയൊരു സംസ്കാരത്തിന് വലിയ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ ഇല്ലാത്തതു  കൊണ്ടാകാം, യാത്രയിലെ കാഴ്ചകളുടെ ഭാഗമായിട്ടാണ്  ചൂതാട്ടത്തെയും കണ്ടത്. ആദ്യമെ നിശ്ചയിച്ച തുക പ്രകാരം ഏതാനും ഗെയിമിംഗുള്ള വീഡിയോ സ്ലോട്ട് മെഷീനുകളിൽ കളിച്ച് ‘ലാ വേഗസ്’ നോട് ഞാൻ നീതി പുലർത്തി. ഇത്തരം കളിയിലെ തോൽവിയിൽ വ്യാകുലപ്പെടാത്ത  എന്നെപ്പോലെയുള്ളവർ ആ നഗരത്തിന് തന്നെ  വിരോധാഭാസമായിരിക്കാം. അവിടത്തെ തെരുവുകളിൽ കണ്ട   മാനസിക രോഗികളേയും വീടില്ലാത്തവരേയും കണ്ടപ്പോൾ,  ഇവിടെയും യാചകരോ എന്നാണ് ചോദിച്ചെങ്കിലും അവർ ‘homeless people’ എന്നാണ്…

Read More

ചില യാത്രകൾ അങ്ങനെയാണ്,  നമ്മുടെ കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റിമറിക്കാറുണ്ട്. അതു പോലെയൊരു യാത്രയായിട്ടാണ് ചിക്കാഗോയിൽ നിന്ന് കാലിഫോർണിയിലേക്കുള്ള യാത്രയിൽ തോന്നിയത്.  US യാത്ര പ്ലാൻ ചെയ്തതോടെ,  നമ്മുടേതായ രീതി  അനുസരിച്ച് അവിടേക്ക് പോയിട്ടുള്ളവരോടെല്ലാം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. U. S യിലെ പല ഭാഗങ്ങളിൽ പോകുന്നതു കൊണ്ട് ഓരോരുത്തർക്ക് ഓരോ അഭിപ്രായം. പ്രത്യേകിച്ച് കാലാവസ്ഥയെ കുറിച്ചാണെങ്കിൽ   ചിലർക്ക് അവിടെയെല്ലാം തണുപ്പ്, മറ്റു ചിലർക്ക് hot weather.  അങ്ങനെ എല്ലാവരുടെയും അഭിപ്രായം അനുസരിച്ചുള്ള  തുണിത്തരങ്ങൾ കൊണ്ട് യാത്രക്കായുള്ള പെട്ടി നിറഞ്ഞു കവിഞ്ഞു. ചിക്കാഗോ എയർപോട്ടിൽ  ലഗ്ഗേജുകൾ വെയ്ക്കാനായിട്ട് അടുക്കി വെച്ചിരിക്കുന്ന ട്രോളി വലിച്ചിട്ടും വലിച്ചിട്ടും വരുന്നില്ല. പിന്നീടാണ് മനസ്സിലായത് അതിന് നമ്മൾ പൈസ കൊടുക്കണമെന്നത്. ‘ട്രോളി നമ്മൾക്ക് share ചെയ്യാമെന്ന് ‘ പറഞ്ഞു കൊണ്ട്, അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റൊരു ഇന്ത്യക്കാരൻ. നമ്മൾക്ക് നമ്മളോടുള്ളവരിൽ  വിശ്വാസം വളരെയധികമായതിനാൽ ‘വേണ്ട’ എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട്. വെറുതെ ഇത്രയും ലഗേജ് കൊണ്ടുവന്നതിന്റെ…

Read More

“മൊബൈൽ ലേ ലോ… മൊബൈൽ ലേ ലോ…” കഴിഞ്ഞ രണ്ടു ദിവസ്സമായിട്ട് ഒരു കൊച്ചു കുട്ടിയുടെ ഇതുപോലത്തെ വിളി ഞാൻ കേൾക്കുന്നുണ്ട്. ഉന്തു വണ്ടിയിൽ പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും വിൽക്കാൻ വരാറുണ്ട്. പലപ്പോഴും അച്ഛ്നും മകനും കൂടെയായിട്ടായിരിക്കും വരുക. എല്ലാവരേയും വിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കുക എന്ന ജോലി  ഏകദേശം പത്തോ-പന്ത്രണ്ടോ  വയസ്സിനു താഴെയുള്ള മകനായിരിക്കും ചെയ്യുക. അങ്ങനെ മൊബൈൽ ഫോണുകളും ഉന്തുവണ്ടിയിൽ നടന്ന് വിൽക്കാൻ തുടങ്ങിയോ? എന്റെ ആകാംക്ഷ എനിക്ക് അടക്കി വെക്കാനായില്ല. ഈ വിളി കേൾക്കുമ്പോഴെല്ലാം ഞാൻ ബാൽക്കണി തുറന്ന് വഴിയിലൂടെയെല്ലാം ആ ഉന്തുവണ്ടിയെ പരതാറുണ്ട്. പരിണതഫലം, ടോം & ജെറി കാർട്ടൂണ്‍ പോലെയാകും. ഞാൻ ബാൽക്കണിയിൽ എത്തുമ്പോഴേക്കും ആകെ നിശബ്ദത ആയിരിക്കും. തിരിച്ച് വന്ന് ഞാൻ എന്റെ ജോലിയിൽ തുടരുമ്പോൾ പിന്നെയും ആ വിളി കേൾക്കാറുണ്ട്.   ഏത് തരം ഫോണുകളായിരിക്കും വിൽക്കുന്നത്, ഉപയോഗിച്ചതിനുശേഷമുള്ള ഫോണുകളായിരിക്കുമോ? അതിനെപ്പറ്റിയൊക്കെ  വിവരിച്ചു കൊടുക്കാൻ അവർക്കറിയുമോ? ആരായിരിക്കും ഇത്രയും വില കൂടിയ…

Read More