Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമേരിക്ക – ലാസ് വെഗാസ്
അനുഭവം അറിവുകൾ ആഘോഷങ്ങൾ ഓർമ്മകൾ ജീവിതം യാത്ര

അമേരിക്ക – ലാസ് വെഗാസ്

By Rita ManuelApril 2, 2025No Comments2 Mins Read19 Views
Bookmark Now
Please login to bookmark Close

No account yet? Register

അമേരിക്കയിലെ നിയമാനുസൃതമായ ചൂതാട്ട സ്ഥലങ്ങളിൽ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ‘ലാസ് വെഗാസ് ‘. ഏകദേശം 144 കാസിനോകൾ ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചൂതാട്ടം, ഷോപ്പിംഗ്, മികച്ച ഡൈനിംഗ്, വിനോദം…  നിശാ ജീവിതത്തിനും പേരുകേട്ട സ്ഥലമാണിവിടെ.

എല്ലാ വർഷവും ദശലക്ഷക്കണക്കിന് ചൂതാട്ട വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വേണമെങ്കിൽ അമേരിക്കയുടെ മറ്റൊരു മുഖം എന്നു തന്നെ പറയാം.

പലപ്പോഴും ചെറിയൊരു തോൽവിയിൽ നിന്നാണ് ഇത്തരം കളിയിൽ വാശിയുണ്ടാകുന്നത്.  അങ്ങനെയൊരു സംസ്കാരത്തിന് വലിയ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ ഇല്ലാത്തതു  കൊണ്ടാകാം, യാത്രയിലെ കാഴ്ചകളുടെ ഭാഗമായിട്ടാണ്  ചൂതാട്ടത്തെയും കണ്ടത്. ആദ്യമെ നിശ്ചയിച്ച തുക പ്രകാരം ഏതാനും ഗെയിമിംഗുള്ള വീഡിയോ സ്ലോട്ട് മെഷീനുകളിൽ കളിച്ച് ‘ലാ വേഗസ്’ നോട് ഞാൻ നീതി പുലർത്തി.

ഇത്തരം കളിയിലെ തോൽവിയിൽ വ്യാകുലപ്പെടാത്ത  എന്നെപ്പോലെയുള്ളവർ ആ നഗരത്തിന് തന്നെ  വിരോധാഭാസമായിരിക്കാം.

അവിടത്തെ തെരുവുകളിൽ കണ്ട   മാനസിക രോഗികളേയും വീടില്ലാത്തവരേയും കണ്ടപ്പോൾ,  ഇവിടെയും യാചകരോ എന്നാണ് ചോദിച്ചെങ്കിലും അവർ ‘homeless people’ എന്നാണ് അവിടെ താമസിക്കുന്ന കൂടെയുള്ളവരുടെ അഭിപ്രായം.  ഇംഗ്ലീഷ് അധികം അറിഞ്ഞുകൂടാതെ അമേരിക്കയിലേക്ക്  പോയ ഏതോ വല്യമ്മച്ചി അന്ധാളിപ്പോടെ പറഞ്ഞതാണ് ഓർമ്മവന്നത്, അവിടെയൊക്കെ കൊച്ചുകുട്ടികൾ കരയുന്നതുപോലും ഇംഗ്ലീഷിലാണ്. അതുപോലെയാണ് ‘ homeless ‘ആൾക്കാരായ സായ്പ്പുകാരെ കണ്ടപ്പോൾ  എനിക്കും തോന്നിയത്.

‘സ്വർഗ്ഗം താണിറങ്ങി വന്നതോ

സ്വപ്നം പീലി നിവർത്തി നിന്നതോ

ഈശ്വരന്റെ സൃഷ്ടിയിൽ ‘ —-.

ഇവിടെ എഴുതിയതിൽ ഒരു  തിരുത്ത് വേണ്ടി വരും. എല്ലായിടവും മനുഷ്യന്റെ സൃഷ്ടിയിൽ —-

രാത്രി നേരത്ത്   അവിടെ  നടന്നപ്പോൾ മനസ്സിലേക്ക് ഓടി വന്ന ഗാനമാണിത്. Las Vegas Strip, നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളും കാസിനോ കളും ഇവിടെയാണ്. അതിൽ ഓരോന്നിന്റെയും വാസ്തുവിദ്യയിലും  പ്രകാശാലങ്കാരത്തിലെ അത്ഭുതങ്ങൾ കണ്ടു കണ്ട്  നീണ്ടുകിടക്കുന്ന 4.2 മൈൽ  മുഴുവനും നടന്നോ, അറിയില്ല.

ചിത്രത്തിലും മറ്റും കണ്ട് പരിചയമുള്ള Eiffel Tower കണ്ടപ്പോൾ, സ്ഥലം മാറി പോയോ  എന്ന് സംശയം. പാരീസ് നഗരമാണ് ഇതിന്റെ തീം.  Eiffel tower ന്റെ പകുതി ഉയരമാണ് ഇതിനുള്ളത്.  എന്തായാലും കൈയ്യിലുള്ള ക്യാമറകൾക്ക് വിശ്രമമില്ലായിരുന്നു. ഡിസംബർമാസ അവസാനമായതിനാൽ ആളുകളുടെ തിരക്കിനും ആവേശത്തിനും കുറവില്ല. തെരുവും ജനങ്ങളും ഉത്സവത്തിമിർപ്പിലാണ്.

മലയാളം TV പരിപാടികളിൽ   നിന്ന് മാറ്റം  വേണമെന്ന് തോന്നുമ്പോൾ കുട്ടികളോടൊപ്പം കാണുന്ന പരിപാടിയാണ് , History ചാനലിലെ pawn stars. അപ്പൂപ്പനും  മകനും കൊച്ചുമക്കളുമായിട്ട് നടത്തുന്നതാണ് ‘ ഷോ ‘ . അവിടെ സാധനങ്ങൾ വിൽക്കാൻ വരുന്നവരും  അവരുടെയിടയിലെ  വില പേശലും ആ സാധനത്തിന്റെ പരിശുദ്ധി കണ്ടുപിടിക്കലും കൂട്ടത്തിൽ കടയിലുള്ളവർ തമ്മിലുള്ള ‘കശപിശ’ ഒക്കെയായിട്ട് രസകരമായ പ്രോഗ്രാമാണിത്.

നമ്മുടെയവിടെ സാധാരണയായി കാണാത്തതും എന്നാൽ അമേരിക്കയിൽ സർവ്വസാധാരണയായി കണ്ട ഒന്നാണ്,  Pawn shops.

Pawn Stars ആയിരുന്നു ഞങ്ങൾ  സന്ദർശിച്ച അടുത്ത സ്ഥലം. .

ക്രിസ്തുമസ്സ് അവധി ആയ കാരണം TV യിൽ വരുന്നവരെയൊന്നും അന്നവിടെ കാണാൻ കഴിഞ്ഞില്ല. അവിടത്തെ സന്ദർശകരിൽ   പലരും  ഞങ്ങളെ പോലെ TV യിൽ ആ പ്രോഗ്രാം കാണുന്നവർ ആയിരുന്നു. TV യിൽ കണ്ട് ഞങ്ങൾക്ക് ആ കടയൊക്കെ സുപരിചതം. സെലിബ്രറ്റികളുമായി ഫോട്ടോ എടുക്കാൻ സാധിച്ചില്ലെങ്കിലും  വീട്ടിലെ സോഫയിലിരുന്ന് കണ്ടിരുന്ന ആ കാഴ്ചകളൊക്കെ നേരിട്ട് കണ്ടപ്പോൾ ‘ആശ്ചര്യഭരിതം!’

എന്റർടൈൻമെൻറ് ക്യാപിറ്റൽ ഓഫ് ദി വേൾഡ് എന്ന് വിളിക്കുന്ന ഈ നഗരത്തിൽ നിന്നും വിട പറയുമ്പോഴും  ആ പാട്ട് പിന്നെയും… പിന്നെയും  മൂളി പോവുകയാണ്.

Post Views: 28
1
Rita Manuel
  • Website

Am from Kerala.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.