Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബോൾഡ് അമ്മ
ജീവിതം പാരന്റിങ് പിതൃദിനം2025

ബോൾഡ് അമ്മ

By Rita ManuelJune 6, 202514 Comments2 Mins Read118 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്‌കൂളിന്റെ അടുത്തുള്ള ‘കഫേ’ കളിൽ, വ്യാപാരം അതിൻ്റെ ഉച്ഛസ്ഥാനത്ത് എത്തുന്നത് ഇതുപോലെയുള്ള ചില ദിവസങ്ങളിലായിരിക്കും. മകന്റെ +2 അവസാന പരീക്ഷകളുള്ള ദിവസങ്ങളിൽ, അവനെ സ്‌കൂളിൽ കൊണ്ടാക്കിയാൽമാത്രം പോരാ, പരീക്ഷ തീരുന്നതുവരെ അമ്മ അവിടെതന്നെ കാണണം എന്നാണ്, അവൻ്റെ ആവശ്യം. ആ രണ്ടു മൂന്ന് മണിക്കൂർ വേണമെങ്കിൽ സ്‌കൂളിന്റെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥന നടത്തി അവിടെ ഉറക്കംതൂങ്ങിയിരിക്കാം. അല്ലെങ്കിൽ അടുത്തുള്ള “കഫേ” യിൽ പോയി വേറെ രണ്ടു-മൂന്ന് അമ്മമാരുടെ കൂടെ അവൻ എങ്ങനെ പരീക്ഷ എഴുതും എന്നതിനെക്കുറിച്ച് ആധിയോടെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കാം. 

ഇതൊക്കെയാണ് ആ സമയങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ. രണ്ടുകാര്യത്തിലും  താല്‍പര്യമില്ല. ആ ദിവസങ്ങളിൽ സ്‌കൂളിന്റെ ഏഴയലത്തുകൂടെപ്പോലും വാഹനങ്ങൾ ഒച്ചിന്റെ ന്റെ വേഗത്തിൽ ആയിരിക്കും നീങ്ങുന്നത്. എല്ലാംകൊണ്ടും അവന്റെ ആവശ്യങ്ങൾ എനിക്കു  സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതിൻറേതായ മുഖം വീർപ്പിക്കൽ അവൻ്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നത്തേയുംപോലുള്ള യാത്രയായിരുന്നു അന്നും അവന്റേത്. എന്‍റെ ഈ പെരുമാറ്റം മൂലം  മറ്റുള്ള അമ്മമാർക്ക്, ഞാനൊരു “ബോൾഡ് അമ്മ ” എന്ന അഭിപ്രായം  രൂപീകരിക്കുവാൻ കാരണമായി. 

വേണമെങ്കിൽ അതിനുള്ള നന്ദി അച്ഛനോട് പറയാം. സർക്കാരുദ്യോഗസ്ഥനായ, അച്ഛൻ, സർക്കാരിനെ സേവിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കും. ‘സ്‌കൂൾ/ കോളേജ് ബസ്സ്’ ഉണ്ടെങ്കിലും എൻ്റെ യാത്രകൾ എല്ലാം സർക്കാർ ബസ്സിലായിരുന്നു. പരീക്ഷകൾ ഉള്ള ദിവസവും പ്രത്യേക പരിഗണന ഒന്നുമില്ലായിരുന്നു. ആ ദിവസം ഓട്ടോയിൽ പോകാനുള്ള പൈസ തരും അഥവാ ബസ്സ് വന്നില്ലെങ്കിൽ ഓട്ടോയിൽ പോവുക എന്നതായിരുന്നു നിർദ്ദേശം. അന്നും ഇന്നത്തെപ്പോലത്തെയുള്ള മാതാപിതാക്കന്മാർ ഉണ്ടായിരുന്നെങ്കിലും, വിരളമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ ഇതുപോലെത്തെ നിയമങ്ങളിൽ വലിയ വിഷമം തോന്നിയിട്ടില്ല. ഔപചാരികവിദ്യാഭ്യാസത്തേക്കാളും, അനൌപചാരികവിദ്യാഭ്യാസത്തിലൂടെ  നേടിയ അറിവുകളായിരിക്കും എന്ന അനുഭവജ്ഞാനമായിരിക്കാം. 

പൊതുവേ കർശനസ്വഭാവക്കാരനായിരുന്ന അച്ഛൻ, ആ കാലത്ത് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നാണു പഠിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏക എഞ്ചിനിയർ കോളേജ് ആയിരുന്നു. എന്നാലും മക്കളായ ഞങ്ങളെ ആരേയും ആ വഴി തിരഞ്ഞെടുക്കാൻ നിർബന്ധിച്ചില്ല. അതുകൊണ്ടായിരിക്കും വീട്ടിൽ എന്നും മനസ്സമാധാനമുണ്ടായിരുന്നു. സ്വന്തമായ വ്യക്തിത്വത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയത്. 

ചില കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ഉൾക്കൊള്ളുന്നു, അതിലൊന്നാണ് ‘സമയനിഷ്ഠ’. അച്ഛന്റെ കൂടെയാണ് നമ്മൾ പുറത്ത് പോകുന്നതെങ്കിൽ, പോകുന്നതിനു മുൻപേ ഒരു സമയം പറഞ്ഞിരിക്കും ആ സമയം ആകുമ്പോൾ അച്ഛൻ പോയിരിക്കും. പിന്നീട് ഓടിയോ നടന്നോ നമ്മൾ ആ സ്ഥലത്ത് എത്തിയിരിക്കണം.  ഒരുനിമിഷംപോലും കാത്ത്നിൽക്കാൻ തയ്യാറല്ലായിരുന്നു. ആ കാലങ്ങളിലൊക്കെ ഏറ്റവും കൂടുതൽ ദേഷ്യവും സങ്കടവും തോന്നിയ നിമിഷങ്ങളാണ്. എന്നാൽ പിന്നീട് “സമയം പാലിക്കുക എന്നുള്ളത് ഒരു ബാധപോലെ ആവാഹിച്ചെടുത്തിട്ടുണ്ട്. പറഞ്ഞ സമയത്തിൽനിന്നുള്ള വളരെ ചെറിയ മാറ്റം പോലും   എന്നെ ഒരു “നാഗവല്ലി” ആക്കാൻ അധികം സമയം വേണ്ടാ. വീട്ടിലെ ക്ളോക്ക്പോലും എന്നെ പേടിച്ചാണ് സൂചികൾ മാറുന്നത്, എന്നാണ് കുട്ടികളുടെ അഭിപ്രായം. 

ഇന്ന് ഏറ്റവും കൂടുതൽ അച്ഛനുമായി പിണങ്ങുന്നതും സമയനിഷ്ഠയെച്ചൊല്ലിയാണ്. 

വാർദ്ധക്യസംബന്ധമായ ഓരോരോ കാരണങ്ങളാൽ സമയത്തിനു തയ്യാറാകാൻ സാധിക്കാറില്ല. ഇതൊക്കെ പഠിപ്പിച്ച ആൾതന്നെ സമയം തെറ്റിക്കുമ്പോൾ, അല്ലെങ്കിലും നമ്മൾ എപ്പോഴും നമ്മളെ മാത്രമല്ലേ കാണുകയുള്ളൂ. ഒരു ദിവസം വളരെ യാദൃച്ഛികമായി  പറയുകയുണ്ടായി, “ഞാൻ  മനഃപൂർവ്വം ലേറ്റ് ആകുന്നത് അല്ല. പലപ്പോഴും എനിക്ക് സുഖമില്ല. പിന്നെ നിന്നെയൊക്കെ കണ്ട സന്തോഷത്തിൽ ഓരോ സ്ഥലത്തേക്ക് പുറപ്പെടുന്നതാണ്”. എൺപത് വയസ്സിന് മേലെയുള്ള അച്ഛന്റെ ആ കുമ്പസാരംപറച്ചിൽ കേട്ട് ഹൃദയസ്പർശിയായി തോന്നിയെങ്കിലും പതിവ്ശൈലിയിൽ ചിരിച്ചുതള്ളുകയാണ് ചെയ്തത്. ഒരുപക്ഷേ ആ വാക്കുകൾ എൻ്റെ എൺപതാം വയസ്സിൽ നേരിടേണ്ടി വരുന്ന അവസ്ഥക്കുള്ള ഉപദേശമോ അതോ അന്നും എന്നെ “ബോൾഡ് ‘അമ്മ” ആക്കാനാണോ?

എല്ലാ വർഷവും ജൂൺ മൂന്നാമത്തെ ഞായറാഴ്ച  “Fathers day” ആയി ആഘോഷിക്കുമ്പോള്‍, അതിന്‍റെ ഭാഗമായി  പലതരം സന്ദേശങ്ങൾ അയക്കുമ്പോഴും   പറഞ്ഞും പറയാതെയുമുള്ള ഉപദേശങ്ങളും പ്രവൃത്തികളുമായി അച്ഛൻ എന്ന ശക്തി !

#പിതൃദിനം#കൂട്ടക്ഷരങ്ങൾ 

Post Views: 18
5
Rita Manuel
  • Website

Am from Kerala.

14 Comments

  1. മിനി സുന്ദരേശൻ on June 9, 2025 11:17 PM

    നന്നായെഴുതി👍❤️

    Reply
    • Rita on June 10, 2025 10:18 PM

      Thanks ❤️

      Reply
  2. Syamala Haridas on June 8, 2025 3:08 PM

    നന്നായി എഴുതി

    Reply
    • Rita on June 8, 2025 3:28 PM

      Thanks ❤️

      Reply
      • Mary josey on June 8, 2025 3:34 PM

        സൂപ്പർ

        Reply
        • Rita on June 10, 2025 10:17 PM

          Thanks ❤️

          Reply
  3. Sunandha on June 8, 2025 1:26 PM

    അച്ഛന്റെ മകൾ ❤️

    Reply
    • Rita on June 8, 2025 3:28 PM

      Thanks ❤️

      Reply
  4. Dinan K on June 8, 2025 10:30 AM

    വളരെ നല്ലെഴുത്ത്, ഇഷ്ടം, ആശംസകൾ ❤️🌹👍🏿

    Reply
    • Rita on June 8, 2025 3:29 PM

      Thanks ❤️

      Reply
  5. Silvy Michael on June 7, 2025 8:47 AM

    വാത്സല്യത്തിൽപ്പൊതിഞ്ഞ കാർക്കശ്യം 👌👌👌

    Reply
    • Rita on June 8, 2025 3:29 PM

      Thanks ❤️

      Reply
  6. Suresht Thazhathethil (h) on June 6, 2025 10:31 PM

    👍🙏👌

    Reply
    • Rita on June 8, 2025 3:30 PM

      Thanks ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.