Author: Roy Mattackal

Schooling at Sainik School Kazhakkoottam, took Engineering degree from University Vishweshwaraya College of Engineering Bangalore. Career in Sales and Marketing.

ഒന്നാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, വേണമോ വേണ്ടയോ എന്നായി എൻ ചിന്ത, കണ്ടാസ്വദിച്ചു ഞാൻ കൗതുകത്തിൻ സുവർണ്ണ കാഴ്ചകൾ. രണ്ടാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, പഠിച്ചു ഞാൻ എൻ ആദ്യ പാഠങ്ങൾ, അക്ഷരങ്ങളുടേയും അറിവിന്റേയും രസക്കാഴ്ചകൾ. മൂന്നാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, തേടി ഞാൻ മുന്നിൽ പല വഴികൾ, സൗഹൃദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും  കാണാക്കാഴ്ചകളിലേക്ക്. നാലാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, അറിഞ്ഞു ഞാൻ പങ്കാളിത്വത്തിൻ സ്നേഹവും കരുതലും, കുടുംബമെന്ന കൂടാരത്തിൽ തുടിക്കുന്ന സന്തോഷക്കാഴ്ചകളും. അഞ്ചാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, ബദ്ധപ്പെട്ടോടി ഞാൻ എവിടേയ്ക്കൊക്കെയോ, പരിശ്രമത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും പ്രാധാന്യത്തിൻ നടുക്കടലിലേക്ക്. ആറാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, നേരിട്ടു ഞാൻ ഏകനായി, പുതു തലമുറയുടേയും പുതുലോകത്തിന്റേയും യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ, കണ്ടു ഞാൻ ക്ഷമയുടെ മനോഹര തീരങ്ങളും. ഏഴാം ചുവടെടുത്തു വയ്ക്കുവാൻ മുതിർന്നെൻ പാദങ്ങൾ, ഓട്ടം നിർത്തി നടന്നു ഞാൻ, കണ്ടില്ല കൂടെയുണ്ടായിരുന്ന സകലരേയും, കണ്ടു ഞാൻ ദൈവത്തിൻ…

Read More

വെളുപ്പിനു അഞ്ചു മണി. അയാൾ ഉണർന്നു. നല്ല ക്ഷീണം. പല രാത്രികളിലും കാണാറുള്ള ദു:സ്വപ്നം അന്നും അയാളുടെ  ഉറക്കത്തെ തെല്ലൊന്നുമല്ല അലട്ടിയത്. എന്നും എന്തേ ഇങ്ങിനെ? മൂന്നു നാലു വർഷമായി ഇതേ സ്വപ്നങ്ങൾ തന്നെ മാറി മറിയുന്നു, വ്യത്യസ്ത  രൂപങ്ങളിലും ഭാവങ്ങളിലും എന്നു മാത്രം. കാണപ്പെടുന്ന സാഹചര്യങ്ങളും സ്ഥലങ്ങളും ഭയാനകമെന്നും അസഹനീയമെന്നും അറിയുന്ന മുറയ്ക്കു ഞെട്ടിയുണരും. ഉണർന്നാലും അതേ കാഴ്ചകൾ ഇരുട്ടത്ത് തെളിഞ്ഞു നിൽക്കും. പ്രായത്തിന്റെ ആറാം പാദം. തനിച്ചാകുമോ എന്നതിന്റെ ഭയപ്പെടുത്തൽ, ആയുസ്സിനു വെല്ലുവിളിയുടെ പുതിയോരങ്കം കുറിക്കുകയാണോ? അനാവശ്യമായി കടന്നു വരുന്ന ചിന്തകളാണ് വീണ്ടും ക്ഷീണിതനാക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നു. ചിന്തകളല്ലാതെ തനിക്കാരു കൂട്ടു എന്നീയിടെ ആരോടോ അയാൾ പറഞ്ഞിരുന്നു. നല്ല ഓർമ്മകൾ സമ്യദ്ധമായുണ്ടെങ്കിലും അവയെ തലോടുവാനുള്ള ശക്തി നഷ്ടപ്പെട്ടവനു വേറെ എന്തു? ഇന്നയാളുടെ തീൻമേശയിൽ രണ്ടു പാത്രം മാത്രം. മറ്റു പാത്രങ്ങളെല്ലാം ദൂരത്തെവിടേയോ. നഷ്ടപ്പെടുത്തിയതോ അതോ നഷ്ടപ്പെട്ടതോ, അറിയില്ല. രാവിലെ എട്ടു മണി – ” കുഞ്ഞേ .. കഴിക്കാനെടുത്തു “…

Read More

എന്റേത് ഏത് എന്നു കരുതുന്നതെല്ലാം, തന്റേത് തന്റേത് എന്നു ചൊല്ലുവോർ. എന്റേതു മാത്രമെന്നു കരുതുമ്പോഴും, അതും തന്റേതെന്നു ചൊല്ലുന്നവർ. എന്റേതും തന്റേതും അല്ലാത്തെതെന്തുണ്ടീ ഭൂവിൽ, അതു മാത്രമാവണമിനി എന്റേതായി.

Read More

ആദാമിന്റേയും ഹവ്വയുടേയും നാളുകൾ മുതൽ നാം കേൾക്കുന്നതാണ് അതെ / ഉണ്ട് എന്നു പറയുന്നതിന്റേയും ഇല്ല / പറ്റില്ല എന്നു പറയുന്നതിന്റേയും പ്രസക്തി. സന്ദർഭം, സമയം എന്നിവ അനുസരിച്ചും, അവിടെ പങ്കാളികളാവുന്ന ഓരോരുത്തരുടേയും മനോഭാവവും തീരുമാനങ്ങളും അനുസരിച്ചും ഈ ചെറു വാക്കുകൾക്കു അതിന്റേതായ അർത്ഥങ്ങളും വിലയും ക്രമീകരിക്കപ്പെടുന്നു. രവിയുടെ കഥ ഓർക്കുന്നു. 2006. അന്നയാൾ ഗൾഫിൽ സാമാന്യം തരക്കേടില്ലാത്ത ജോലി ചെയ്തു വരികയായിരുന്നു. തീർത്തും അപ്രതീക്ഷിതമായാണ് നാട്ടിൽ നിന്നും ഒരു സന്ദേശം അയാൾക്കു വരുന്നത്. മുൻപു ജോലി ചെയ്തിരുന്ന ഒരു കമ്പനി, ന്യൂ ഡൽഹി പട്യാല ഹൗസ് കോടതിയിൽ അയാൾക്കെതിരെ ഒരു ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നു എന്ന്. തന്റെ ജോലി രാജി വച്ച് രവി നാട്ടിലേക്കു മടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ രവിക്കു ഭീതി എന്ന വികാരം നന്നേ അനുഭവപ്പെട്ടു. മാതാപിതാക്കളുടേയും കുടുംബാംഗങ്ങളുടേയും ചോദ്യങ്ങൾക്കുത്തരം പറയാൻ അയാൾ വിഷമിച്ചു. അറിയാവുന്ന ചിലരാൽ ഒരു അഭിഭാഷകനെ തരപ്പെടുത്തി, രവി ഡൽഹിക്കു തിരിച്ചു.…

Read More

ഹിസ്റ്ററി ക്ലാസ് തകൃതിയായി നടക്കുകയാണ്. രാമചന്ദ്രൻ സാറാണു പഠിപ്പിക്കുന്നത്. എല്ലാവരും ശ്രദ്ധയോടെ ചരിത്രം പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഈയുള്ളവൻ അറിയാതെ ഒന്നുറങ്ങി. ടെന്നീസ് റാക്കറ്റിൽ നിന്നും പായുന്ന ഒരു ace മാതിരി ചോക്കു കഷണമൊരെണ്ണം എന്റെ നെറ്റിക്കു വന്നു പതിച്ചു. ഞെട്ടിയുണരുമ്പോഴേക്കും വന്നു ആ ഗംഭീര ശബ്ദം .. ” മട്ടയ്ക്കൻ, Thomas Payne എഴുതിയ പ്രസിദ്ധമായ ബുക്കിന്റെ പേരു പറയൂ “. അതു കലക്കി .. ശ്രദ്ധയോടിരുന്ന ബാക്കി കുട്ടികളോടു ചോദിക്കാതെ, സ്വസ്ഥമായുറങ്ങിയിരുന്ന പാവം എന്നോടു തന്നെ ചോദിച്ചിരിക്കുന്നു. സാറിന്റെ ഒരു സാമർത്ഥ്യമേ ! പഞ്ച പാവം കണക്കേ, കരുണ തേടി ഞാൻ സാറിന്റെ മുഖത്തു നോക്കി വിനയ പൂർവ്വം നിന്നു. ക്ലാസിൽ നിശ്ശബ്ദതയും. എന്റെ നിൽപ്പിൽ അലിവു തോന്നിയതു കൊണ്ടാവാം സാർ എനിക്കൊരു clue തന്നു .. ” മട്ടയ്ക്കൻ, തനിക്കു common sense ഉണ്ടെങ്കിൽ ഉത്തരം പറ “. അതും കലക്കി. Sense ഇല്ലാഞ്ഞിട്ടാ ഒന്നുറങ്ങിയത്, അന്നേരമുണ്ടെടാ common…

Read More

രേവതി. അവളുടെ പേര് അതായിരുന്നു എന്നാണെന്റെ ഓർമ്മ. ഒരു സാധാരണ കുടുംബത്തിൽ പിറന്ന മകൾ.  എനിക്കവളുടെ അച്ഛനെയാണ് കൂടുതൽ പരിചയം, ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പഠിത്തത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നതു കൊണ്ട്, അച്ഛൻ തന്റെ മകളെ നല്ല സ്കൂളിൽ ചേർത്തു. അയാളുടെ ഒരേയൊരു വരുമാനം കൊണ്ട് വേണം കുടുംബം മുമ്പോട്ടു പോകാൻ. പ്രതീക്ഷകളും വിശ്വാസവുമല്ലേ ഏതു പ്രതികൂല ഘട്ടങ്ങളേയും അതിജീവിക്കുവാൻ നമ്മേ പ്രേരിപ്പിക്കുക. ആ കാഴ്ചപ്പാടാണ്, ഒരു വ്യക്തിയെ ഉത്തരവാദിത്വ ബോധമുള്ള ഒരച്ഛനാക്കുന്നത്. അതയാൾക്കു നല്ലവണ്ണം അറിയാമായിരുന്നു. മിടുക്കിയായി പഠിച്ചു, രേവതി. തന്റെ അദ്ധ്യാപകരുടെ പ്രിയപ്പെട്ടവൾ. പക്ഷെ, തക്ക സമയത്ത് സ്കൂൾ ഫീസടയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ക്ലാസ്സിനു പുറത്തു സ്ഥിരം നിൽക്കേണ്ടി വരുമെന്ന സ്ഥിതിയും അവൾ അറിഞ്ഞു. വീട്ടിൽ മടങ്ങിയെത്തുമ്പോൾ സ്കൂൾ ബാഗ് വലിച്ചെറിഞ്ഞ്, അച്ഛൻ കേൾക്കെ അമ്മയോട് പരാതി പറയാനേ അവൾക്കായുള്ളൂ. അമ്മയ്ക്കോ, ഉള്ളിലെ സങ്കടം ദേഷ്യമായി മാറ്റി ഭർത്താവിനോടു കയർക്കുവാനുമേ സാധിച്ചിരുന്നുള്ളൂ. രേവതിക്കു പരാതികൾ ഇരട്ടിച്ചു വന്നതേയുള്ളു. പിടി പറിഞ്ഞ ബാഗ്, നിറം…

Read More

ഇന്നലെ കട്ടപ്പന വരെ പോയി, തിരികെ വരും വഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയത്തിനുള്ള ബസ്, സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു. രാത്രി ആവുന്ന കാരണമായിരിക്കാം, അധികം യാത്രക്കാരും ഉണ്ടായിരുന്നില്ല. ബസ് എടുക്കുവാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ ഓടി വരുന്നു.. ‘ എടുക്കല്ലേ, ഒരാൾ കൂടി ‘ എന്നു നിലവിളിച്ചും കൊണ്ട്. ബസ് കിട്ടിയ സന്തോഷത്താൽ ആ ചെറുപ്പക്കാരൻ എന്റെ അടുത്തു വന്നിരുന്നു. ഓടി വന്നതിന്റെ ആവാം, അയാൾ നന്നേ വിയർത്തിരുന്നു. അപ്പോഴാണ് ഞാൻ അതു ശ്രദ്ധിച്ചത്.. അയാൾക്കു ഇടത്തെ കൈ ഇല്ല. തെല്ലും പരിഭവമോ ബുദ്ധിമുട്ടോ കൂടാതെ അയാൾ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്തു, തന്റെ ടിക്കറ്റ് ആവശ്യപ്പെട്ടു.. ‘ ഒരു കോട്ടയം ‘. ഞാൻ ചിന്തിച്ചു തുടങ്ങി.. കുറേ വർഷങ്ങൾക്കു മുമ്പ് മൈസൂരിൽ വച്ച് ഒരു അപകടത്തിൽ എന്റെ ഇടത്തെ കൈ ഒടിഞ്ഞതും, ഏതാണ്ട് രണ്ടു മാസത്തോളം വലത്തെ കൈയ്യുടെ മാത്രം സഹായത്താൽ വളരെ ബുദ്ധിമുട്ടിയ സമയങ്ങളെ കുറിച്ചും.…

Read More