Author: Sany Mary John

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ട്ടം

“ലതേ, തനിക്കു മരിക്കാൻ പേടിയുണ്ടോ ?” കഴിഞ്ഞ ആഴ്ചയിലെ ഒരു ചൊവ്വാഴ്ച്ച, പ്രഭാത സവാരിയും കഴിഞ്ഞു വന്ന് ചായ എടുക്കാൻ അടുക്കളയിലേക്കു നടക്കുമ്പോഴാണ് ഹരിദാസെന്ന അവളുടെ ഭർത്താവ് ആ ചോദ്യം ചോദിച്ചതെന്നു സ്നേഹലത ഓർത്തു. തങ്ങളിപ്പോൾ സംസാരിച്ചിരുന്നത് കഴിഞ്ഞു പോയ പ്രളയ ദുരന്തത്തെ കുറിച്ചായിരുന്നില്ലേയെന്നും അതിനിടയിൽ ഇങ്ങനൊരു ചോദ്യത്തിന് എന്താണൊരു പ്രസക്തി എന്നും ഞൊടിയിടയിൽ അവൾ ചിന്തിച്ചു. മറു നിമിഷത്തിൽ മറിച്ചും – ഒരു മനുഷ്യൻ മനസ് കൊണ്ട് ഒരു ദിവസം എത്ര ദൂരം സഞ്ചരിക്കുന്നു ? അതുപോലെയാവും അവന്റെ സംസാരവും. “ഇനിയെന്താ പേടിക്കാൻ? കുട്ട്യോളെല്ലാം വലുതായില്ലേ. അവർക്കുംകുട്ടികളുമായി. ഇനി കണ്ണടച്ചു കിടന്നങ്ങു മരിച്ചാൽ മതി ” അയാൾ കാണാതെ തന്റെ ഗ്ലാസിലെ ചായയിലേക്കു സ്നേഹലത പഞ്ചസാര കുടഞ്ഞിട്ടു. തനിക്കു ഷുഗർ വല്ലാതെ കൂടിയെന്നും പറഞ്ഞു ഒരു മാസം മുന്പാണ് രാവിലത്തെ നടപ്പിന് ഭർത്താവ് അവളെയും നിർബന്ധപൂർവം കൂടെ കൂട്ടിയത്. അയാൾ കാണാതെ അവൾ ചായയിൽ മധുരമിടും .അരിയിടുന്ന വലിയ കലത്തിൽ…

Read More

വിസിറ്റിംഗ് റൂമിലെ സോഫയിൽ ക്രിസ്റ്റിക്ക് എതിരെയിരിക്കുമ്പോൾ എൻ്റെ കൈവിരൽത്തുമ്പുകൾ വേദനിച്ചു തുടങ്ങി. ക്രിസ്റ്റി അടുത്തു വരുമ്പോൾ പണ്ടും അവ ഇങ്ങിനെയായിരുന്നു. അയാളൊന്നു തൊട്ടാലുടൻ മാറുന്ന നൊമ്പരത്തെ ‘പ്രണയ നൊമ്പര ‘മെന്ന് ഞങ്ങൾ കളിയായ് വിളിച്ചു. ഇപ്പോൾ സന്ധ്യാസമയമല്ലായിരുന്നെങ്കിൽ.. പുറത്തെ നേരിയ ചുവപ്പ് രാശി പടർന്ന ആകാശം അവിടെയിരിക്കുമ്പോഴും എനിക്ക് വ്യക്തമായ് കാണാമായിരുന്നു. പക്ഷെ, തൊട്ടെതിരെയിരിക്കുന്ന ക്രിസ്റ്റിയുടെ മുഖമോ അതിലെ വികാരങ്ങളോ തീരെ വ്യക്തമല്ലായിരുന്നു. ഞാനെപ്പോഴെങ്കിലും ഈ മനുഷ്യനെ ശരിക്കും മനസിലാക്കിയിട്ടുട്ടോ? ഞാൻ കൊടുത്ത ആശുപത്രി റെക്കോർഡുകളിൽ നിന്നും ക്രിസ്റ്റി മെല്ലെ മുഖമുയർത്തി. മിഴികൾ തമ്മിൽ കൊരുത്തപ്പോൾ മനസ് നിർവികാരമാണെന്നത് എന്നെ അതിശയിപ്പിച്ചു. പണ്ട് ഞാനിങ്ങനെയായിരുന്നില്ല. പണ്ട് എന്നാൽ കൃത്യം പത്ത് വർഷങ്ങൾക്ക് മുൻമ്പ്.. ക്രിസ്റ്റിയുടെ ഒരു നോട്ടത്തിൽ ആകാശം മുട്ടെ പറന്നുയർന്നിരുന്നവൾ. പ്രണയ മഴയിൽ നനഞ്ഞു വിറച്ചവൾ… ” മീരാ, നീ പിന്നെ റെഗുലർ ചെക്കപ്പുകളൊന്നും നടത്തിയില്ല.. അല്ലേ?” ഏറെ നേരത്തെ മൗനത്തിന് ശേഷം സംസാരിച്ചതുകൊണ്ടാവും അയാളുടെ ശബ്ദം പതറിയിരുന്നു. ആ…

Read More

ഇന്നത്തെ ഈ ദിവസം പൂർണ്ണമായും ഗോവിന്ദിനായി ഞാൻ മാറ്റിവെച്ചതാണ്. വർഷങ്ങളായി എൻ്റെ ഓർമ്മകളിലും ചിന്തകളിലും അയാൾ കടന്നു വന്നിരുന്നില്ല. വരാൻ ഞാൻ സമ്മതിച്ചില്ലെന്നതാവും ശരി. വാശിയായിരുന്നു എനിക്ക്.ആ വാശിയാണ് ഇവിടെ വരെ എത്തിച്ചതും.ഗോവിന്ദ് എന്നയാളുടെ സഹായമില്ലാതെ.. വിനയ് തുറന്നു പിടിച്ച ഡോറിലൂടെ വണ്ടിയിലേക്ക് കയറി സീറ്റിലേക്ക് ചാരിയിരുന്നതും ഞാൻ കണ്ണുകളടച്ചു. നിമിഷങ്ങൾക്കകം അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി നീങ്ങി തുടങ്ങിയതും സ്റ്റീരിയോയിൽ നിന്നും സംഗീതമൊഴുകി. “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…. ‘ അമ്മയുടെ മനസ് ശാന്തമാകാൻ അവരുടെ പ്രിയ ഗായികയുടെ പാട്ടല്ലാതെ മറ്റൊന്നിനുമാവില്ലെന്ന് അവനറിയാം. അല്പസമയത്തിനുള്ളിൽ തന്നെ സ്റ്റിയറിംഗിൽ അമർന്നിരുന്ന അവൻ്റെ ഇടതു കൈ എൻ്റെ വലത് കൈയ്യിലമർന്നു. ഞാൻ കടന്നു പോവുന്ന അവസ്ഥ അവനൂഹിക്കാൻ കഴിയുന്നുണ്ട്. അവൻ്റെ കൈവിരലുകളിലെ നേരിയ ചൂട് എനിക്കനുഭവപ്പെട്ടു. കലുഷിതമായ മനസ് അല്പം ശാന്തമാവട്ടെയെന്നവൻ ധരിച്ചു കാണും. ബാല്യം വിട്ട നാൾ മുതൽ എൻ്റെ മനസ് അവൻ നന്നായ് മനസിലാക്കുന്നു. എല്ലാ…

Read More

മുഖത്തേക്ക് മാസ്ക് വലിച്ചിട്ട് അതിരാവിലെ തന്നെ പതിവ് നടത്തക്കായി റിട്ടയർഡ് കേണൽ മേനോൻ വീടിൻ്റെ മുൻ വാതിൽ തുറന്നിറങ്ങി.ചവിട്ടുപടികൾ കടന്നതും മേനോൻ്റെ സൂക്ഷ്മദൃഷ്ടിയിൽ ആദ്യം പെട്ടത് അതാണ്. “അതെ”ന്ന് പറഞ്ഞാൽ ഒരു മാസ്ക്. ആരുടേയോ മൂക്കും വായും ദീർഘനേരം മൂടിക്കെട്ടിയിരുന്ന് അവരുടെ സ്രവങ്ങൾ യഥേഷ്ടമേറ്റുവാങ്ങി, ഏതാണ്ട് പൂർണ്ണ അംഗവൈകല്യം സംഭവിച്ച ഒരു പാവം. പാതിയും മൃതപ്രായനായ ആ തൊണ്ടി മുതൽ കണ്ട സ്ഥലമാണ്, കൃത്യനിഷ്ഠയിലും അച്ചടക്കത്തിലും സർവ്വോപരി പരിസരവൃത്തിയിലും തത്പരനായ കേണലിനെ അങ്ങേയറ്റം കുണ്ഠിതനാക്കിയത്. ആ അർദ്ധശ്ശരീരൻ പൂർണ്ണ നഗ്നനായി കിടന്നത് കേണലിൻ്റെ വീട്ടുമുറ്റത്താണ്. ടൈൽസിട്ട മുറ്റത്തിന് ഒത്ത നടുക്ക്… കൈയ്യിലിരുന്ന വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് അതിനെ പൊക്കിയെടുത്തു പുറത്താക്കാനാണ് ആദ്യം കേണലിൻ്റെ ബുദ്ധി അദ്ദേഹത്തോടുപദേശിച്ചത്.അതിനായി വടി ആഞ്ഞൂന്നിയപ്പോഴാണ് കേണലിൻ്റെ അന്തരംഗത്തിലിരുന്ന് മനസാക്ഷി മറ്റൊരുപദേശം നൽകിയത് – “അരുതേ… “. അറുപതും കഴിഞ്ഞ്, എഴുപതിൻ്റെ പടിവാതിൽ രണ്ട് വർഷം മുന്നേ ചാടി കടന്ന തനിക്ക് കൊറോണ പിടിക്കാനും തന്മൂലം കുരച്ചും…

Read More

കന്യാകുമാരിയിലെ ത്രീ സ്റ്റാർ ഹോട്ടലിന്റെ അതി വിശാലമായ എ. സി ഡൈനിങ് ഹാളിലേക്ക് പ്രഭാത ഭക്ഷണത്തിനായി കയറി ചെന്നതാണ് ഞാൻ. സമയം എട്ടുമണിയായിട്ടില്ല. എന്നിട്ടും ഹാളിൽ അത്യാവശം നല്ല തിരക്കുണ്ട്. തീൻ മേശകളോടടുത്ത് കിടക്കുന്ന എല്ലാ കസേരകളിലും ആളുകളുണ്ട്- ഒന്നിൽ ഒഴികെ.. ജനാലക്കരികെ പുറം കാഴ്ചകളിലേക്കു കണ്ണുംനട്ടിരിക്കുന്ന നീല സാരിക്കാരിയുടെ എതിരെയുള്ള കസേര മാത്രം ഒഴിഞ്ഞു കിടക്കുന്നു. ഇനി അതിലെ ആളെഴുന്നേറ്റു വാഷ് റൂമിലെങ്ങാനും പോയതാണോ? സന്ദേഹത്തോടെയാണ് നീല സാരിക്കാരിയുടെ അടുത്തേക്ക് ചെന്നത്. “ Excuse Me” എന്നുച്ചരിച്ചപ്പോഴേക്കും അവർ മുഖം തിരിച്ചെന്നെ നോക്കി. കണ്ടു മറന്ന നോർത്ത് ഇന്ത്യൻ സിനിമയിലെ സുന്ദരിയായ നായികയുടെ ഛായ. പ്രായം നാല്പതോടടുത്തു കാണും. തോളിൽ നിന്നും ഊർന്നിറങ്ങാൻ തുടങ്ങിയ നേർമയുള്ള സാരി അവർ ശ്രദ്ധയോടെ വലിച്ചിട്ടു. കസേരയിൽ ഇരിക്കാൻ ആരും വരാനില്ലെന്നവർ പറഞ്ഞപ്പോൾ, ആശ്വാസത്തോടെ ഞാനതിൽ ഇരുന്നു. അവർ വീണ്ടും താഴെ കാഴ്ചകളിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി. കന്യാകുമാരിയിലെ കാഴ്ചകൾ എത്ര കണ്ടാലാണ് മതി വരിക…

Read More