Author: Sapna Navas

Limited edition ❤️🧞‍♂️

<!–more–> അദ്ദേഹത്തിനിഷ്ടമില്ലാത്തത് കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ കറി ഒരൽപ്പം ചുവന്നു പോയത് പൊറുക്കാനാവാത്ത അശ്രദ്ധയാണ്. ഊണ് കഴിക്കാനുള്ള മുഹൂർത്തം അടുത്തു കഴിഞ്ഞിരിക്കുന്നു. നാളിത്ര കഴിഞ്ഞിട്ടും ഓരോ ഉച്ചയൂണും എന്റെ വിവാഹത്തിന്റെ മൂഹൂർത്തവും ചടങ്ങുമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതിനു കാരണങ്ങൾ ഏറെയുണ്ട്. ചുവരിലെ സമയം പന്ത്രണ്ട് കഴിഞ്ഞു പത്തു നിമിഷമാകുമ്പോൾ ആകാശത്തിന്റെ നിറം മാറുന്നതായി തോന്നും. അൽപ്പനേരം കഴിഞ്ഞാൽ വീടിന്റെ പടി കടന്നു മുൻവാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം. പിന്നീട് ചുവരിനോട് ചേർത്തിട്ടിട്ടുള്ള തീൻ മേശയുടെ നീളൻ വശത്തിൽ അദ്ദേഹം ഒരു വരനെ പോലെ നിശബ്ദമായിരിക്കും. വലിയ കാസപാത്രത്തിലെ ചോറും അതിൽ നിന്നും ഉയരുന്ന നേരിയ ആവിയും ഒരു ഹോമകുണ്ഡമായി ഞാൻ സങ്കൽപ്പിക്കുമായിരുന്നു. എന്തു കൊണ്ടു ഞാനത്തരം കാഴ്ചകൾ കാണുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ഇരുപത് വർഷങ്ങളായുള്ള ഞങ്ങളുടെ ദാമ്പത്യം തീൻമേശക്കരികിലെത്തുമ്പോൾ…

Read More