Author: Sapna Navas

Limited edition ❤️🧞‍♂️

കാർത്തിയാനി ചേച്ചിയുടെ വീട്ടുമുറ്റത്തെ കാക്കേരിയപ്പനെ ഞാനന്ന് കുറെ നേരം നോക്കി നിന്നു. കുറച്ചു തുമ്പ പൂവും ചെടിയും നടുവിലൊരു തവിട്ടു നിറമുള്ള നീളൻ കളിമൺ തൂണും കണ്ടു എട്ടു വയസുകാരിയായ ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. ” ഇതെന്താ നടുവിലൊരു സാധനം? അതിനു മേലെ എന്താ വെള്ള നിറത്തിലൊരു അടയാളം? ” കാർത്തിയാനി ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. ” കാക്കേരിയപ്പനാ മോളെ ” സംശയം മാറാതെ ഞാൻ വീണ്ടും ചോദിച്ചു. ” അതാരാ ഈ കാക്കേരിയപ്പൻ? ” കാർത്യാനി ചേച്ചി ഉമ്മറ പടിയിൽ നിന്നു എഴുന്നേറ്റു മുറ്റത്തിറങ്ങി വന്നു. ഒരു കഥ പറയുന്ന മട്ടിൽ സംസാരിച്ചു തുടങ്ങി. ” മഹാബലി എന്ന് കേട്ടിട്ടില്ലേ? മോള് സ്കൂളിൽ പഠിച്ചിട്ടില്ലേ മാവേലിയെ കുറിച്ച്? ഓണത്തിന് മാവേലി പാതാളത്തിൽ നിന്ന് നമ്മളെ കാണാൻ വരും. തമ്പുരാനെ സ്വീകരിക്കാൻ വേണ്ടി മുറ്റത്ത് ചാണം മെഴുകു പൂക്കളം ഇട്ടു ഈ കാക്കേരിയപ്പനെ വയ്ക്കും. മാവേലി വരുമ്പോൾ ഈ കാക്കേരിയപ്പനെ…

Read More

ഒരു വലിയ ചക്രത്തിന്റെ അറ്റം തേടിയുള്ള യാത്രയായിരുന്നു ആശുപത്രി വരാന്തയിലൂടെയുള്ള ഓരോ ചുവടുകളും. ഒരിടത്ത് ജനനം മറ്റൊരിടത്ത് മരണത്തെ പിടിച്ചു കെട്ടാനുള്ള മനുഷ്യന്റെ നെട്ടോട്ടം. ഓരോ അറകളിലും ഓരോ ജീവിതങ്ങൾ കഥ പറയുന്നു.ചിലരുടെ അടക്കിപ്പിടിച്ചുള്ള ചുമയും മറ്റു ചിലരുടെ മുഷിഞ്ഞ കാത്തിരിപ്പും മനുഷ്യജീവിതത്തിന്റെ രുചിയില്ലാത്ത അപ്പക്കഷണങ്ങളായി തോന്നി. മോശം പറയാൻ കഴിയാത്ത സ്വകാര്യ ആശുപത്രിയിലെ നൂറ്റി മുപ്പത്തി ഏഴാം മുറിയിലെ രണ്ട് കട്ടിലുകൾക്കിടയിൽ ഒരു പായ നീട്ടി വിരിച്ചു കിടക്കാനുള്ള ഇടം ഞാൻ ആദ്യദിനത്തിൽ തന്നെ സ്വന്തമാക്കി. സഹോദരന്റെ ഭാര്യ രണ്ടാം പ്രസവവും കീറിമുറിക്കലും കഴിഞ്ഞ് അസ്വസ്ഥയായി പ്രധാന കട്ടിലിൽ കിടപ്പുണ്ട്. ഉപചാരങ്ങൾ ഒട്ടുമില്ലാതെ ചുമരിനോട് ചേർത്തിട്ടുള്ള ഒരാൾ വീതിയിലുള്ള മറ്റൊരു കട്ടിലിൽ രോഗിയുടെ മാതാവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇനിയുള്ളത് എന്റെ ഇടമാണ്. വെളുത്ത വിദേശ പായയിൽ റോസ് നിറമുള്ള പൂക്കളുള്ള പരവതാനി ആഡംബരപൂർവ്വം നീട്ടിവിരിച്ചപ്പോൾ ചക്രം പൂർണമായി. ആ മുറിയിൽ സമയം നോക്കാനുള്ള ഒരു സംവിധാനമില്ലായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം രണ്ട്…

Read More

ഉറക്കം എന്നത് ആറ് കാലുകളുള്ള പ്രാണിയാകുന്നു. രണ്ട് കാലുകളുടെ അഭാവം കൊണ്ട് അത് പലപ്പോഴും ചാഞ്ഞും ചരിഞ്ഞും ശ്രമപ്പെട്ട് നടക്കും. പഴയ പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നാം നമ്പർ ഫ്ലാറ്റിലാണ് ഈ പ്രാണിയും പ്രാണിയുടെ ഉടമസ്ഥനും വസിക്കുന്നത്. പ്രായമധികം തോന്നാത്ത ചെറിയ വരാന്തയും വശങ്ങളിൽ നിരത്തി വച്ചിരിക്കുന്ന പല ആകൃതിയിലുള്ള ചെടികളും മറ്റ് ഷഡ്പദങ്ങൾ നെയ്തു കൂട്ടിയ വലകളും ഉറുമ്പിൽ പട്ടാളവും കിരീടം വയ്ക്കാത്ത ചെറുപ്രാണികളുടെ റാണിയും അവിടെ പരാതിയില്ലാതെ മത്സരിച്ചു ജീവിക്കുന്നു. അഞ്ച് ജനൽ പാളികളാണ് ആ കെട്ടിടത്തിന്റെ തുറന്ന കണ്ണുകൾ. ദീർഘചതുരാകൃതിയിലുള്ള ചെറിയ അകത്തളത്തിൽ നിറയെ പക്ഷിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പതിച്ചു വച്ചിട്ടുണ്ട്. മറ്റൊരു കോണിൽ മരച്ചില്ലയിൽ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പച്ചിലകളും. അകത്തളത്തിന്റെ വലത്തേ വശത്തുള്ള ചെറിയ മുറിയിലാണ് ഉറക്കപ്രാണി കൂടുതലായി വിശ്രമിക്കാറുള്ളത്. കാരണം പ്രാണിയുടെ ഉടമസ്ഥൻ അവിടെത്തന്നെയാണ് തന്റെ നീളമുള്ള ജീവിതത്തെ മിനുസമുള്ള പുതപ്പിനടിയിൽ ചുരുട്ടി വച്ച് ദിവാസ്വപ്നത്തെ കാംക്ഷിച്ചു കിടക്കാറുള്ളത്. വാതിലുകളുടെ എണ്ണം മൂന്നാണ്. അതിൽ ഒന്ന്…

Read More

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് എളുപ്പം. ഇല്ലെന്ന് സ്ഥാപിക്കാൻ ഒരുപാട് തത്വങ്ങൾ നീളത്തിലും വീതിയിലും നിരത്തേണ്ടി വരും. ദൈവവിശ്വാസവും മതവും തമ്മിൽ വലിയ അകലം ഒന്നുമില്ലെന്നാണ് ആദ്യകാലങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നത്. മനുഷ്യരാശിയോട് പറയാനുള്ളതെല്ലാം മതഗ്രന്ഥത്തിൽ ദൈവം രേഖപ്പെടുത്തിയിരിക്കുന്നു. അതുമല്ലെങ്കിൽ ദൈവം അത് രേഖപ്പെടുത്താൻ വേണ്ടി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ മനുഷ്യരാശിയിലേക്ക് നന്മയുടെ പാതയും വിലക്കുകളും വരുംവരായ്കകളും പ്രതീക്ഷയും എല്ലാം കാലങ്ങളായി പകർന്നു കൊടുക്കുന്നു. അങ്ങനെയങ്ങനെ ഹിന്ദുവും മുസ്ലീമും ക്രൈസ്തവരും ജൂതന്മാരുമുണ്ടായി. പിന്നെയെപ്പോഴാണ് ദൈവവും മതവും തമ്മിലുള്ള വിടവ് കാണാൻ തുടങ്ങിയതെന്നു ചോദിക്കുമ്പോൾ വീണ്ടും സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനു തെറ്റ് പറ്റില്ലെന്നറിയാം. അതങ്ങനെ വിശ്വസിക്കാൻ തന്നെയാണ് എളുപ്പം. പക്ഷേ ചില മനുഷ്യരെ കാണുമ്പോൾ അറിയാതെ ചില കുനഷ്ട് ചിന്തകൾ കുടിയേറും. ചിലർ സമ്പന്നർ മറ്റു ചിലർ ദരിദ്രർ. ദൈവ പരീക്ഷണം അല്ലാതെ എന്തു പറയാൻ? ചിലർ ദുഷ്ട മനസുള്ള ധനികർ അതുമല്ലെങ്കിൽ അതിബുദ്ധിന്മാരായ സ്വാർത്ഥർ, കൊലപാതകർ. അതും മറ്റു തരത്തിലുള്ള പരീക്ഷണമാകാം. മരണത്തിനു ശേഷം…

Read More

പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ‌് പുറത്തേക്കു വന്നു. “പ്രസവിച്ചു… സുഖപ്രസവം അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം “പെണ്ണാണോ?” “ആണ് ” സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ തടവി. ചുറ്റമുള്ളവരെ നോക്കി ഒന്നമർത്തി മൂളി. പിന്നീട് നഴ്സ് അടുത്ത വാതിൽ തുറന്നത് പൂവിതൾ പോലെയുള്ള കുഞ്ഞിനെ ചേർത്തു പിടിച്ചാണ്. അമ്മായിയമ്മ ഏറ്റു വാങ്ങി മടിയിലിരുത്തി അഭിമാനിച്ചു. ചെറിയ ഒരു ഞെട്ടലോടെ നഴ്‌സിനെ വിളിച്ചു ചോദിച്ചു. “കുട്ടി മാറിയോ? ഇത് പെണ്കുട്ടിയാണല്ലോ?” ചെറുചിരിയോടെ നഴ്‌സ് പറഞ്ഞു. ‘പെണ്ണാണോ എന്നു ചോദിച്ചപ്പോൾ ആണ് എന്നല്ലേ പറഞ്ഞത്. ഇതിലെന്താ തെറ്റ്? മോശമില്ലാത്ത കൂട്ടച്ചിരി സന്തോഷത്തിനു മധുരം കൂട്ടി.

Read More

“ഈ രണ്ടു വിരലുകൾക്കിടയിലാണ് വേദന. അസഹനീയമായ വേദനയെന്ന് മുഴുവൻ പറയാൻ സാധിക്കില്ല. ആദ്യമൊരു തരം തരിപ്പാണ് അനുഭവിക്കുന്നത്. പിന്നീടത് കാൽപ്പത്തിയുടെ വശങ്ങളിലായി പടർന്നു കയറും.” “ അപ്പോൾ നിങ്ങൾക്ക് വേദന തോന്നുന്നില്ലേ? അതോ തരിപ്പാണോ നിങ്ങളുടെ പ്രശ്നം?“ ഭിത്തിയിലെ ഘടികാരത്തിലേക്ക് ചലനമറ്റത് പോലെ അയാൾ നോക്കിക്കൊണ്ടിരുന്നു. ചുറ്റുമുള്ളതൊക്കെ നിശ്ചലമാണെന്ന് തോന്നി. ഡോക്ടറുടെ രണ്ടാമതുള്ള ചോദ്യം അയാളിൽ ബോധമുണർത്തി. “രോഗവിവരം ശരിയായി പറഞ്ഞാൽ മാത്രമേ ചികിത്സ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. വേദനയാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ സ്കാൻ ചെയ്ത് നോക്കേണ്ടിവരും കൂടാതെ രക്തപരിശോധനയും ചെയ്യേണ്ടിവരും. തരിപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ ഒരു ഞരമ്പുരോഗ വിദഗ്ധനെ കാണിക്കേണ്ടിവരും. യഥാർത്ഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം?” ഒരു ദീർഘ ശ്വാസത്തിനുശേഷം അയാളുടെ കൃഷ്ണമണികൾ പരൽ മീനിനെ പോലെ ചലിച്ചുകൊണ്ടിരുന്നു. ഒരു ഭൂതകാലം ഓർക്കുന്നതിന്റെ ഭാരത്തിൽ അയാൾ സംസാരിച്ചു തുടങ്ങി. “എന്റെ ഉറക്കത്തിന്റെ മൂന്നാം യാമത്തിൽ എത്തുമ്പോൾ കാലുകൾ നഷ്ടപ്പെട്ടതുപോലെ തോന്നുമെനിക്ക്. ഭാരമുള്ളൊരു നിരാശയാണ് ഉറക്കത്തിൽ നിന്നെന്നെ ഞെട്ടിയുണർത്തുന്നത്. പിന്നീട് തള്ളവിരലിന്റെയും ചൂണ്ടു…

Read More

വലിയ ഒരു കോടാലി കൊണ്ടു വെട്ടി പിളർത്താന്‍ കഴിയാത്ത തണുത്ത മതിലുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവളുടെ ആകൃതി നഷ്ടപ്പെട്ട ശരീരം അതിനിടെയിലൂടെ എനിക്ക് കാണാന്‍ കഴിയാമായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നീണ്ടു മെലിഞ്ഞു ആലില വയറുള്ള അവളിന്നു ഉരുളൻ കിഴങ്ങു കുത്തി നിറച്ച ചാക്കു കെട്ടു പോലെയായി തീര്‍ന്നു. അവളോടോപ്പമുള്ള ശയനം തീര്‍പ്പ് കല്‍പ്പിക്കാത്ത ബാധ്യതയായി തോന്നി. പാതി വെന്ത ചോറ് പോലെ ഇടയ്ക്കിടെ അവളെന്നില്‍ പാകപ്പെട്ടതാണോയെന്നു പലകുറി പരിശോധിച്ചിരുന്നു. അവളെന്നിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചില്ല. ഞാനിപ്പോഴും ആരോഗ്യശ്രീരാമനാണ്. എന്‍റെ പേശികള്‍ക്ക് അഴവ് വന്നിട്ടില്ല. അവളുടെ രുചിയില്ലാത്ത ഭക്ഷണം എന്റെ ശേഷിക്കുന്ന ഓജസ്സ് പലപ്പോഴായി നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്‍റെ കണ്ണുകളിലെ തിളക്കവും കാഴ്ചയും ഞാന്‍ ശ്രദ്ധിക്കാതെ പോയതും മനസ്സ് മടുത്തിട്ടാണ്. ഇത്ര നാളും മനം മടുത്ത ദാമ്പത്യം ഒരടയാളമായി അവശേഷിച്ചത് ചുറ്റുമുള്ളവരെ ഭയപ്പെട്ടതു കൊണ്ടു മാത്രമാണ്. ഇനിയും വാല്‍ ചുരുട്ടിയ പട്ടിയെ പോലെ വഴിയരികില്‍ ഖേദിച്ചു കുരയ്ക്കാന്‍ എനിക്കാവില്ല. അതു കൊണ്ടു തന്നെ…

Read More

കള്ളൻ പവിത്രനറിയുവാൻ.. സുഖമാണോ എന്ന് ചോദിക്കുന്നതിൽ കാര്യമില്ലെന്നറിയാം. പരോളിനിറങ്ങിയതിന്റെ ക്ഷീണം കാണും. ഇതെല്ലാം ഒരു വെല്ലുവിളിയായി കണ്ടു മുന്നോട്ട് നീങ്ങുക. നേരിൽ വന്നു കാര്യം ബോധിപ്പിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയാമല്ലോ. അതു കൊണ്ട് ഈ കത്ത് വായിച്ചു വേണ്ടത് പോലെ ഒരു സഹായം ചെയ്യണം, അപേക്ഷയാണ്. ഇത്തവണ കവലയിൽ നിന്ന് കിഴക്കോട്ടു പോകുന്ന വഴിയിൽ കാണുന്ന ചുവന്ന വീട്ടിൽ തന്നെ കയറണം. ഒരു പൊങ്ങച്ചക്കാരിയും അര പാവാടയിട്ട അവളുടെ മോളും ഉണ്ട്. ഇട്ടു മൂടാൻ ഉള്ള സ്വർണ്ണം പേർഷ്യയിൽ നിന്ന് കൊണ്ട് വന്നിട്ടുണ്ട് കെട്ടിയോൻ. അവിടെയാണെങ്കിൽ വഴക്കും വക്കാണവും ഇല്ല. കഷ്ടപ്പാടും പെടാപാടും പേരിനു പോലുമില്ല.കാറും പൂന്തോട്ടവും ഇരുമ്പിന്റെ ഊഞ്ഞാലും എല്ലാം ഉണ്ട്. ഇതൊന്നും പോരാതെ കഴിഞ്ഞ ആഴ്ച ലോട്ടറിയുമടിച്ചു. എത്രയാണെന്ന് വച്ചാ ഞാനിതെല്ലാം സഹിക്കുക.രാത്രി ഉറങ്ങാൻ മേല അത്രക്ക് മനപ്രയാസമാണ്. നെഞ്ചു വേദന കൊളുത്തി പിടിച്ചു ജീവൻ പോകുന്നതിനു മുൻപ് വേണ്ടത് പോലെ പവിത്രൻ ചെയ്യുമല്ലോ. സ്നേഹപൂർവ്വം.. ഒരു അയൽവാസി

Read More

<!–more–> അദ്ദേഹത്തിനിഷ്ടമില്ലാത്തത് കറിയിലൊരൽപ്പം എരിവ് അധികമായി കഴിഞ്ഞപ്പോഴേക്കും എന്റെ പാതി ജീവൻ നീരാവിയായി അടുക്കള മുഴുവൻ നിറഞ്ഞു കഴിഞ്ഞിരുന്നു. കട്ടി തേങ്ങാപാലിൽ പച്ചമുളക് അരച്ചു ചേർത്ത പാവയ്ക്കാ കറി ഒരൽപ്പം ചുവന്നു പോയത് പൊറുക്കാനാവാത്ത അശ്രദ്ധയാണ്. ഊണ് കഴിക്കാനുള്ള മുഹൂർത്തം അടുത്തു കഴിഞ്ഞിരിക്കുന്നു. നാളിത്ര കഴിഞ്ഞിട്ടും ഓരോ ഉച്ചയൂണും എന്റെ വിവാഹത്തിന്റെ മൂഹൂർത്തവും ചടങ്ങുമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതിനു കാരണങ്ങൾ ഏറെയുണ്ട്. ചുവരിലെ സമയം പന്ത്രണ്ട് കഴിഞ്ഞു പത്തു നിമിഷമാകുമ്പോൾ ആകാശത്തിന്റെ നിറം മാറുന്നതായി തോന്നും. അൽപ്പനേരം കഴിഞ്ഞാൽ വീടിന്റെ പടി കടന്നു മുൻവാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം. പിന്നീട് ചുവരിനോട് ചേർത്തിട്ടിട്ടുള്ള തീൻ മേശയുടെ നീളൻ വശത്തിൽ അദ്ദേഹം ഒരു വരനെ പോലെ നിശബ്ദമായിരിക്കും. വലിയ കാസപാത്രത്തിലെ ചോറും അതിൽ നിന്നും ഉയരുന്ന നേരിയ ആവിയും ഒരു ഹോമകുണ്ഡമായി ഞാൻ സങ്കൽപ്പിക്കുമായിരുന്നു. എന്തു കൊണ്ടു ഞാനത്തരം കാഴ്ചകൾ കാണുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ഇരുപത് വർഷങ്ങളായുള്ള ഞങ്ങളുടെ ദാമ്പത്യം തീൻമേശക്കരികിലെത്തുമ്പോൾ…

Read More