Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാക്കേരിയപ്പൻ
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ കുട്ടികൾ

കാക്കേരിയപ്പൻ

By Sapna NavasSeptember 10, 2024Updated:September 15, 20243 Comments3 Mins Read77 Views
Bookmark Now
Please login to bookmark Close

No account yet? Register

കാർത്തിയാനി ചേച്ചിയുടെ വീട്ടുമുറ്റത്തെ കാക്കേരിയപ്പനെ ഞാനന്ന് കുറെ നേരം നോക്കി നിന്നു. കുറച്ചു തുമ്പ പൂവും ചെടിയും നടുവിലൊരു തവിട്ടു നിറമുള്ള നീളൻ കളിമൺ തൂണും കണ്ടു എട്ടു വയസുകാരിയായ ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.

” ഇതെന്താ നടുവിലൊരു സാധനം? അതിനു മേലെ എന്താ വെള്ള നിറത്തിലൊരു അടയാളം? ”
കാർത്തിയാനി ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.

” കാക്കേരിയപ്പനാ മോളെ ”
സംശയം മാറാതെ ഞാൻ വീണ്ടും ചോദിച്ചു.

” അതാരാ ഈ കാക്കേരിയപ്പൻ? ”

കാർത്യാനി ചേച്ചി ഉമ്മറ പടിയിൽ നിന്നു എഴുന്നേറ്റു മുറ്റത്തിറങ്ങി വന്നു. ഒരു കഥ പറയുന്ന മട്ടിൽ സംസാരിച്ചു തുടങ്ങി.

” മഹാബലി എന്ന് കേട്ടിട്ടില്ലേ? മോള് സ്കൂളിൽ പഠിച്ചിട്ടില്ലേ മാവേലിയെ കുറിച്ച്? ഓണത്തിന് മാവേലി പാതാളത്തിൽ നിന്ന് നമ്മളെ കാണാൻ വരും. തമ്പുരാനെ സ്വീകരിക്കാൻ വേണ്ടി മുറ്റത്ത് ചാണം മെഴുകു പൂക്കളം ഇട്ടു ഈ കാക്കേരിയപ്പനെ വയ്ക്കും. മാവേലി വരുമ്പോൾ ഈ കാക്കേരിയപ്പനെ കണ്ടാൽ മനസിലാവും നമ്മൾ തമ്പുരാനെ കാത്തിരിക്കുകയാണെന്ന്. അങ്ങനെ മാവേലി വീട്ടിൽ വന്നു എല്ലാവരെയും അനുഗ്രഹിക്കും ”

ചാണകമെന്നു കേട്ടപ്പോൾ മനസിലൊരു വിമിഷ്ടം തോന്നി. മാവേലി വരുമ്പോൾ ഈ ചാണകം കൊണ്ട് എന്തിനാണ് സ്വീകരിക്കുന്നതെന്നു എത്ര ആലോചിട്ടും പിടി കിട്ടുന്നില്ലായിരുന്നു.
വീടിനു പുറകിലുള്ള തൊഴുത്തിലെ പശുവിനെ വെറുക്കാൻ ഉണ്ടായ പ്രധാന കാരണം ചാണകമായിരുന്നു. എത്ര വൃത്തിയാക്കിയാലും ഒരു മടിയും കൂടാതെ വീണ്ടും കാഷ്ടിക്കും. കുറച്ചു കഴിഞ്ഞാൽ അതിനു ചുറ്റും ഈച്ച പറക്കും. ആ പ്രയാസം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തൊഴുത്തിലെ പശു തന്നെയാണെന്ന് ആരും ഓർക്കുന്നില്ല. രാവിലെ മുതൽ രാത്രി വരെ വാലും കൊമ്പും ഇളക്കി പശുക്കൾ ജാഗരൂകരായി നിൽക്കണം. അടുത്ത പ്രശ്നം അസഹനീയമായ മണമാണ്.
ഈ മണത്തിന്റെ ഒരേയൊരു പ്രശ്നം കൊണ്ട് കറവ പശുവിന്റെ പാല് കുടിക്കുകയെന്നത് എന്റെ പേടി സ്വപ്നമാണ്. മെലിഞ്ഞു ഉണങ്ങിയ എന്റെ ശരീരത്തെ പുഷ്ടിപെടുത്താൻ ഒരു കോപ്പ പാല് എന്നെ നിർബന്ധിച്ചു കുടിപ്പിക്കുന്ന ചടങ്ങ് പലപ്പോഴും വലിയ കലാപത്തിലാണ് അവസാനിക്കാറുള്ളത്. അങ്ങനെയുള്ള ചരിത്രത്തിന്റെ നടുവിലിരുന്നു കൊണ്ടാണ് ചാണകം മെഴുകിയ നിലത്തെ കാക്കേരിയപ്പനെയും മഹാബലി തമ്പുരാനെയും ആകാംഷയോടെ കാണുന്നത്. ചാണകം കൊണ്ട് സ്വീകരിക്കപ്പെടുന്ന മഹാബലി ചക്രവർത്തിയുടെ ദുരവസ്ഥയെ കുറിച്ചോർത്തു ഒരൽപ്പം സങ്കടം തോന്നി.
” എന്തിനാ ഈ ചാണം കൊണ്ട് പൂക്കളം ഉണ്ടാക്കിയത്? ഇത് വേണ്ടായിരുന്നു ”

കാർത്യാനി ചേച്ചി നിർത്താതെ ചിരിച്ചു.എന്നിട്ട് എന്നോടായി പറഞ്ഞു.

” ഓ.. ചാണം നിങ്ങൾക്ക് ഹറാമാണ് ലേ? ന്നാ ഞങ്ങൾക്ക് ഹറാം അല്ല ട്ടാ. ഞങ്ങൾ നല്ല പശുവിന്റെ പുതിയ ചാണം എടുത്തു വൃത്തിയിൽ അങ്ങോട്ട് മെഴുക്കും. ഒന്നുണങ്ങി കഴിഞ്ഞാൽ ഉണ്ടല്ലോ നല്ല ഉറപ്പും തണുപ്പും ഉണ്ടാവും. പൂക്കളൊന്നും കാറ്റ് തട്ടിയാൽ പോലും പറക്കില്ല. വാടി പോകുകയുമില്ല. രണ്ടൂസം കഴിയുമ്പോൾ ചാണത്തിന് നല്ല തുമ്പ പൂവിന്റെ മണം വരും. അറിയോ അതൊക്കെ? ”

എനിക്കതൊന്നും അറിയില്ലായിരുന്നു. തുമ്പ പൂവിന്റെ മണമുള്ള ചാണകത്തെ എത്ര ഓർത്തിട്ടും ഭാവനയിൽ കാണാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് കാക്കേരിയപ്പന്റെ മുകളിലെ വെളുത്ത അടയാളത്തെ ശ്രദ്ധിച്ചത്.
” ഇതെന്താ ഈ വെള്ള സാധനം? ”

” അതോ…അതു അരി അരച്ച് കലക്കി ഒഴുക്കിയതാണ്. ഇതൊക്കെ ഓരോ അടയാളങ്ങളാണ്. ഇതെല്ലാം കാണുമ്പോൾ മാവേലിക്ക് മനസിലാവും ഈ വീട്ടിലും ഓണം ഉണ്ടെന്നു. ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ ഓണം വീട്ടിൽ വരില്ല ”

അടയാളം തേടി നടക്കുന്ന മാവേലി തമ്പുരാൻ എത്ര സ്നേഹസമ്പന്നനാണെന്ന് മനസിൽ തോന്നി. ഓരോ വീടും ഓല കുട പിടിച്ചു കയറിയിറങ്ങണം. ഒരേയൊരു ദിവസം മാത്രമെ തമ്പുരാന് ഭൂമി സന്ദർശിക്കാൻ കഴിയു എന്നത് വലിയൊരു അന്യായമായി തോന്നി. ഞാൻ വീണ്ടും ചോദിച്ചു.

“കാർത്യാനി ചേച്ചി മഹാബലിയെ കണ്ടിട്ടുണ്ടോ? എപ്പോഴാണ് തമ്പുരാൻ വീട്ടിലേക്ക് വരുന്നത്? ”

ചോദ്യം കുറച്ചു നേരത്തേക്ക് ഒരു നിശബ്ദത സൃഷ്ടിച്ചു. അൽപനേരം ആലോചിച്ചതിനു ശേഷം മറുപടി പറഞ്ഞു തുടങ്ങി.

” ഈ കണ്ണുകൊണ്ട് ഒന്നും മഹാബലിയെ തമ്പുരാനെ കാണാൻ നമുക്ക് സാധിക്കില്ല. തമ്പുരാന്റെ സമയം പോലെ വീട്ടിൽ കയറിയിറങ്ങും. അങ്ങനെ മഹാബലി തമ്പുരാൻ കയറിയിറങ്ങിയാൽ വീട്ടിനകത്ത് വല്ലാത്ത സന്തോഷവും സമാധാനവും ഉണ്ടാവും. സദ്യയുടെ കറികൾക്കെല്ലാം വല്ലാത്ത രുചി കൂടും. എല്ലാവരും ഒരുമിച്ച് ചിരിക്കുകയും സംസാരിക്കുകയും കളിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു ഓണം അങ്ങോട്ട് ഗംഭീരമാകും. പിന്നെ സ്വപ്നത്തിൽ വന്നു ദർശനം തന്നു. അപ്പൊ നമ്മുക്ക് മനസിലാവും തമ്പുരാൻ അനുഗ്രഹിച്ചു എന്നത് ”

ഐതിഹ്യം എല്ലാം കേട്ടപ്പോൾ മനസ്സിൽ മറ്റൊരു ആശങ്ക പിറവിയെടുത്തു. കണ്ണുകൾ വിടർത്തികൊണ്ട് ഞാൻ ചോദിച്ചു.

” ഞങ്ങൾ മുസ്ലിമുകൾക്ക് മഹാബലിയെ കാണാൻ പറ്റോ? ”

ആ ചോദ്യത്തിന്റെ ഉത്തരം കാർത്യാനിക്ക് വലിയൊരു പദപ്രശ്നമാവുമെന്ന് ഞാൻ കരുതി. അതിശോക്തിയോടെ അവർ സംസാരിച്ചു തുടങ്ങി.

” അതിനെന്താ കാണാലോ. ഓണം എല്ലാവർക്കും ഉള്ളതല്ലേ?നമ്മൾ അയ്ലോക്കകാരല്ലേ? ഇവിടെ മാവേലി വരുമ്പോൾ നിങ്ങടെ വീടും നോക്കും. നിങ്ങടെ പറമ്പീക്കൂടെ പോയാലല്ലേ അപ്പുറത്തെ റോഡ് എത്തൂ. അപ്പോൾ എന്തായാലും തമ്പുരാൻ ആ വഴിക്ക് വരുമെന്നത് ഉറപ്പാണ്. അവിടെ കാക്കേരിയപ്പനും പൂക്കളവും വച്ച് സദ്യയൊക്കെ ഉണ്ടാക്കിയാൽ നിങ്ങളുടെ വീടിന്റെ അകത്തും വരും. മഹാബലിക്ക് അങ്ങനെ ഹിന്ദുവും മുസ്ലിമും എന്നൊന്നും ഇല്ല കുട്ട്യേ.
ഞാനങ്ങോട്ട് വരുന്നുണ്ട് വൈന്നേരം പലഹാരമൊക്കെയായിട്ട്. ഉപ്പേരിയും ശർക്കര വരട്ടിയും പഴവും പപ്പടവും എല്ലാം തയ്യാറാണ്. പായസം നാളെ സദ്യ ഉണ്ണാൻ വരുമ്പോ തരാം. കുറച്ചു വീട്ടിലേക്ക് കൊടുത്തും വിടാം. അപ്പൊ ഓണം അവിടെയും ആയി ”
പെട്ടെന്നൊരു കാറ്റ് പരിസരമാകെ വലം വച്ചു പോയി. കാറ്റ് കൊണ്ട് പൂക്കളത്തിലെ തുമ്പപൂക്കൾ ഒരൽപ്പം ഇളകിയെന്നല്ലാതെ പറന്നു പോയില്ല.ചാണകം മെഴുകിയ മുറ്റം ഉറച്ചു കഴിഞ്ഞിരിക്കുന്നു. കണ്ണുകളടച്ചു പതിയെ ശ്വാസിച്ചു. ചാണക നിലത്തിനു നേരിയ മണം തോന്നി. തുമ്പ ചെടിയുടെ തണുത്ത സുഗന്ധം.

Post Views: 42
6
Sapna Navas

Limited edition ❤️🧞‍♂️

3 Comments

  1. Joyce Varghese on September 12, 2024 8:03 AM

    ഞങ്ങളുടെ വീടിന്റെ ഭാഗത്ത് തൃക്കാരപ്പൻ എന്ന് ചുരുക്കി വിളിക്കും, ഈ തൃക്കാക്കരയപ്പനെ. മതസൗഹാർദ്ദം മുഖമുദ്രയായ കേരളത്തിന്റെ സ്വന്തം ഓണവും കാക്കേരിയപ്പനും നന്നായി ഇഷ്ടപ്പെട്ടു.
    👍😍👏

    Reply
  2. Manna Mereeza on September 11, 2024 10:09 PM

    കാക്കേരിയപ്പൻ !! ഞാനാ പേരു ആദ്യം കേൾക്കാ. പിന്നെയ്, “പശു ചാണകം ഇട്ടു” എന്ന ഞങ്ങളിവിടെ പറയാറ്… കാക്ക കാഷ്ഠിച്ചു ന്ന് എന്ന് പറയും. എന്നാലും സപ്നടെത് വായിക്കാൻ നല്ല രസമുണ്ടായിരുന്നു. 👍👍😊

    Reply
  3. Manna Mereeza on September 11, 2024 10:07 PM

    കാക്കേരിയപ്പൻ !! ഞാനാ പേരു ആദ്യം കേൾക്കാ. പിന്നെയ്, “പശു ചാണകം ഇട്ടു” എന്ന ഞങ്ങളിവിടെ പറയാറ്… കാക്ക കാഷ്ഠിച്ചു ന്ന് എന്ന് പറയും. എന്നാലും സപ്നടെത് വായിക്കാൻ നല്ല രസമുണ്ടായിരുന്നു. നിക്ക് ഒത്തിരി ഇഷ്ടായിട്ടോ 👍👍😊

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.