Author: Sarika Sarada

Born and brought upin. Trivandrum, reached the last phase of life. Enjoy. music, writing and reading. Love Nature, knowledge and laughter!

ഒരിടത്തു കുറച്ചു നേരം നിൽക്കണം എന്ന് അപേക്ഷിച്ചാലും നിലക്കാത്ത ഒന്നാണ് കാലം! വരാൻ പോകുന്ന കാലത്തെ അറിയില്ല എങ്കിലും കഴിഞ്ഞു പോയ കാലത്തെ പല സംഭവങ്ങളും മറക്കാനും മനസ്സിൽ നിന്നും മായ്ക്കാനും കഴിയാതെ മൈൽകുറ്റി കൾ പോലെ അവിടവിടെ നിശബ്ദരാ യി നിൽക്കാറുണ്ട്! തൊട്ടാൽ വീണ്ടും വേദന കിനിയുന്നതും ചാരി നിന്നാൽ പുഞ്ചിരി വിരിയിക്കുന്നതുമാണ വയിൽ ചിലത്! സാവധാനം ഒന്നിരുന്നു പുറകോട്ടു നോക്കി ജീവിതം വിലയിരുത്താൻ തുടങ്ങവെ മുന്നിലേക്കെന്നും തള്ളി വരാറുള്ളത് ചതവിന്റെ നൊമ്പരം ഉണർത്തുന്നവ തന്നെ ആണ്! എന്നാലും ഇന്നത്തെ ജീവിതം സുഖകരം തന്നെ ആണ്. ദൈവം തന്ന ആരോഗ്യമുള്ള ശരീരവും സമപ്രായക്കാരുമായുമൊത്തുള്ള ജീവിതവും സമാധാന പൂർണം അല്ല എന്നു പറയാൻ പറ്റില്ല. പക്ഷെ ഇനി ഞാൻ എന്തു ചെയ്യും എന്ന് എനിക്കറിയില്ല. മടിയിൽ ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ ഞാൻ ആരെയാണ് ഏൽപ്പിക്കേണ്ടത്? ആകെയുള്ള ഒരു മകന്റെ കുഞ്ഞാണ്! ഭാര്യ മറ്റൊരാളുമായി ജീവിതം തുടങ്ങിയപ്പോൾ വേണ്ട എന്ന് കണക്കു കൂട്ടിയ…

Read More