Author: Seenath C. P

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

ഓരോ പ്രഭാതത്തിലും ഞാൻ ഉണർന്നത് എന്തൊക്കയോ ചിന്തിച്ചു കൊണ്ടായിരിക്കും. ദുരിതങ്ങൾ ഓരോന്നായി എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്നും ഞാൻ പ്രതീക്ഷിക്കുന്നു. മനോഹരമായ പുല്ല് വിരിച്ച ഈ മുറ്റത്തൂടെ, ചാറ്റൽ മഴ കൊണ്ട് ഒന്നും മിണ്ടാതെ ഫായിസ് എന്റെ അടുത്തേക്ക് വരുമെന്ന്.എന്റെ കരങ്ങൾ ഗ്രഹിക്കുമെന്നും ഏതാനും നിമിഷ നേരത്തേക്ക് ഞാൻ പ്രതീക്ഷിച്ചു. വർഷങ്ങൾ ഇലകളായി കൊഴിഞ്ഞു പോയിട്ടും മനസ്സിൽ ഏറ്റ മുറിവ് ഒരു മാറ വേദനയായി കിടക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിന്നിട്ട് വർഷങ്ങൾ ഏറെയായി. ഇഷ്ടപെട്ട ഭക്ഷണങ്ങൾ ഇല്ലാതായി. ഞാൻ തന്നെ ആർക്കോ വേണ്ടി ജീവിതം കഴിച്ചു കൂട്ടുന്നു. ചുറ്റുമുള്ളതൊക്കെയും കൂടുതൽ മനോഹരമാകുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ ദുഖിത ആകുന്നു. സ്നേഹത്തിനും കാമത്തിനും വേണ്ടിയുള്ള അന്വേഷണം ഞാൻ തുടർന്നു കൊണ്ടേയിരുന്നു. ഞാൻ ജീവിതത്തിൽ പലതും പഠിച്ചു. പകൽ ഉറങ്ങുന്നത്, ഭക്ഷണം കഴിക്കാതിരിക്കുന്നത്, ജോലി ചെയ്യാതെ ജീവിക്കാൻ, എന്നേക്കാൾ ഇളയ ഒരളുമായി കിടക്ക പങ്കിടാൻ,…

Read More

എന്റെ സുന്ദര രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു മൈമുന പലഹാര പൊതിയുമായി വന്നത് എന്റെ ജീവിതം ഇരുട്ടിൽ ആക്കാൻ ആയിരുന്നോ? അവരെ എന്തിന് കുറ്റം പറയണം എല്ലാം എന്റെ വിധി. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട് ?എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്. മൈമുനയുടെ സുന്ദരിയായി മോളെ കണ്ടിട്ട് എന്റെ പുതിയാപ്പളക്ക് ഹാലിളകിയത് ഇതിന് ആയിരുന്നോ? ഈ കല്യാണം നടക്കരുതേ എന്ന് ദുആ ചെയ്തു പോകുന്നു. ഉമ്മർക്ക നിങ്ങളെ പങ്കു വെക്കാൻ മനസ്സു കൊണ്ട് എനിക് കഴിയുന്നില്ല. വീടിന്റെ നാല് മൂലക്ക് ഇരുന്ന് മടുത്തു. എങ്ങനെ വളർന്ന പെൺകുട്ടി ആയിരുന്നു ഞാൻ. ജീവിതത്തിൽ സങ്കടങ്ങൾ ഓരോന്നായി എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ഇന്ന് ഈ ഒറ്റപെടലിന് കാരണം ആരാണ്? പ്രതികരണ ശേഷി നഷ്ടപെട്ടാൽ പിന്നെ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും ഒരു പോലെ ആണ്. പെണ്ണിന്  മതം നൽകിയ സ്ഥാനം അറിയാതെ മതത്തിന്റെ പേര് പറഞ്ഞു സമൂഹം…

Read More

ഞാൻ അത്രമേൽ ഓർത്തിരിക്കുന്ന ഒരിടം ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും ഉരുട്ട് ആണ്. ഫൈസൽക്ക എവിടെ? പുതിയ വീൽ ചെയർ കിട്ടിയതിൽ പിന്നെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ തുടങ്ങി. അങ്ങിങ്ങായി കിടന്ന മുടികൾ വാരി ഒതുക്കി, ബെഡ് ഷീറ്റ് റെഡി ആക്കി, ലൈറ്റും ഫാനും ഓഫ് ചെയ്ത് മുറ്റത്തേക്ക് നടന്നു. പ്രതീക്ഷിച്ചത് പോലെ പൂന്തോട്ടത്തിൽ നിൽക്കുന്നു.എന്റെ പ്രിയതമൻ.എന്നും രാവിലെ എഴുന്നേറ്റുവരുമ്പോൾ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നത്.പൂക്കള്‍ വിടര്‍ന്നു വരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട്‌ കൊഞ്ചി ചിരിക്കുന്നു. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോട് ഒത്താണ് . ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്‌.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?…

Read More

പുതു വർഷം. പുതിയ തീരുമാനങ്ങൾ അങ്ങനെ ഒക്കെ ആകും ചിലരുടെ മനസ്സിൽ. പക്ഷെ ഒരു കാര്യം ഓർക്കുക. നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും മാറുന്നില്ല. നമുക്ക് ശമ്പളം കൂടുന്നില്ല. ഒന്നിനും മാറ്റം ഇല്ല. മാറുന്നത് കലണ്ടർ മാത്രമാണ്. എങ്കിലും നല്ല തീരുമാനങ്ങൾ എടുക്കാൻ പുതുവർഷം ഒരു തുടക്കം ആവട്ടെ. കഴിഞ്ഞ വർഷം സുന്ദരം ആയിരുന്നു. അതേ പോലെ വരാനിരിക്കുന്ന പുതു വർഷവും കടന്നു പോയാൽ മതിയായിരുന്നു. കൊറോണ വന്ന് പോയി എന്ന് പറയാറായോ അറിയില്ല. എങ്കിലും ചക്കക്കുരു ജ്യൂസ്‌ കുടിക്കേണ്ടി വന്ന പോലെ പുളിക്കുരു ജ്യൂസ്‌ കുടിപ്പിക്കാതിരിന്നാൽ മതിയായിരുന്നു. ഇന്ന് നാം കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്‌മ ആണ്. അത് പരിഹരിക്കപ്പെടണം. എന്നാൽ കുറെ പാവങ്ങളുടെ പട്ടിണി മാറുമായിരുന്നു. പുതു വർഷത്തിൽ എനിക്കൊരു യാത്ര പോകണം, കുറച്ചു ദിവസത്തേക്ക്. എന്റെ ലോകമായ അടുക്കളയും തെറാപ്പി സെന്ററും സ്കൂളും പാടവും പറമ്പും കുളവും തോടും കൊച്ചു ഗ്രാമവും ഒക്കെ വിട്ട് ഒരുപാട്…

Read More

നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല പെൺകുട്ടികൾക്കും കറിവേപ്പിലയുടെ വില മാത്രമേ കാണുകയുള്ളു. ദാരിദ്ര്യത്തിന് അലയടികൾ ഉള്ള കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. കൂടാതെ പുരാതന കാലത്തെ ചിന്താഗതികൾ ഉള്ള കുടുംബക്കാരും നാട്ടുകാരും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പോകണ്ട എന്ന് കുടുംബത്തിലെ മൂത്ത കാരണവർ തീരുമാനിക്കും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ സ്ത്രീ ആയി. ഉമ്മയ്ക്കും ഉപ്പക്കും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമൊന്നും അവർക്ക് അറിയില്ലായിരുന്നു. പെൺകുട്ടി ആയത് കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അത് തന്നെയായിരുന്നു. ആണുങ്ങൾക്ക് മുന്നിൽ പേടിയോടെ വന്ന് നിൽക്കുന്ന ഉമ്മമാരെയും ഇത്താത്തമാരെയും കാണുമ്പോൾ ‘ഇവര് എന്ത് തെറ്റാണ് ചെയ്തത്’ എന്ന് ഞാൻ അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്. ചെറിയ ചെറിയ ജോലികൾ ചെയ്ത്…

Read More

എനിക്ക് പരിചയമുള്ള എഴുത്തുകാരിയായ സുനന്ദ ചേച്ചിയുടെ ഒരു കഥ ഉൾപ്പെടുന്ന ബുക്ക്‌ ആണ് “പ്രണയാക്ഷരങ്ങൾ”. അസാധാരണമായ, സത്യസന്ധയുള്ള, പതിനാല് പ്രണയകഥകൾ ആണ് പ്രണയാക്ഷരങ്ങൾ. പുതു തലമുറയുടെ ഇക്കിളിപ്പെടുത്തുന്ന പ്രണയകഥകൾ അല്ല. പവിത്രമായ പ്രണയ കഥകൾ ആണ്. എന്നാലോ നൊസ്റ്റാൾജിയ അല്ല ഈ കഥകൾ. താനുൾപ്പെടുന്ന സമൂഹത്തിലെ, കുടുംബത്തിലെ നിത്യ ജീവിത പ്രണയ കഥകൾ ആണ്. അനീതിക്ക് എതിരെ ചോദ്യം ചെയ്യാനും തെറ്റ് ചൂണ്ടി കാട്ടാനും സഹായിക്കാനും സന്മനസ്സുള്ള നായികമാരും നായകൻമാരും ഈ കഥയിൽ ഉണ്ട്. ഇതൊരു മാസ്റ്റർ പീസ് രചന തന്നെയാണ്. പ്രണയ സാഹിത്യമെന്ന നിലയിൽ പുകഴ്ത്തപ്പെടേണ്ട ഒരു രചന ആണിത്. പ്രായഭേദമന്യേ ഏതു വായനക്കാരന്റെ ഉള്ളിലും ഒരു കുഞ്ഞു വേദന സൃഷ്ടിക്കാൻ കഴിവുള്ള കഥകൾ. മനസ്സിൽ തങ്ങിയ ചില അനുരാഗങ്ങൾക്കുമപ്പുറം മറ്റെന്തൊക്കയോ ആണ്. ഇത് വായിക്കുമ്പോൾ പ്രണയിക്കാൻ തോന്നി പോകും. അത്‌ ഒരു കാമുകനെ അല്ല. നമ്മുടെ പാതിയെ തന്നെ. ഇതിന് മുൻപ് ചിന്തിക്കുകയോ, കേൾക്കുകയോ ചെയ്യാത്ത വിധത്തിലുള്ള പ്രണയകഥകൾ…

Read More

ഒരു കുട്ടി ജനിച്ചാൽ മാതാപിതാക്കൾക്ക് സ്വപ്‌നങ്ങൾ ഏറെ ആണ്. അവന് നല്ല വിദ്യാഭ്യാസം കൊടുക്കണം. അവനെ ഡോക്ടർ ആക്കണം… അങ്ങനെ അങ്ങനെ നീളുന്നു. എന്നാൽ എന്നെ പോലുള്ള മാതാപിതാക്കൾ ആഗ്രഹിക്കുന്നത് അവൻ ഒന്ന് നടന്നെങ്കിൽ, അവൻ ഒന്ന് ചിരിച്ചെങ്കിൽ, അവനൊന്നു സ്വയം ബ്രഷ് ചെയ്തെങ്കിൽ, ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചെങ്കിൽ എന്നാണ്. അതിനുള്ള വേണ്ടിയുള്ള തെറാപ്പിക്കൾക്ക് ദിനം പ്രതി ഓടി കൊണ്ടിരിക്കുകയാണ്. എന്താണ് ഓട്ടിസം? ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനേ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ…

Read More

അകകാമ്പ് ഉപ്പിലിട്ട നോവായി. മൗനം വെടിഞ്ഞു, അഭിമാനം നഷ്ടമായി. മൊഴിഞ്ഞ വാക്കുകൾ അത്രമേൽ ആധി പിടിച്ചാലും, വിരോധമായാലും, നിന്ദിച്ചാലും, കൂടെ കൂടാതെ പിന്തിരിഞ്ഞു നടക്കുവാൻ ഈ ഉള്ളവൾക്ക് ആകില്ല. ഒരുപിടി പുച്ഛം മാത്രം നൽകി ഇട്ടേച്ചു പോയാലും അകലം പാലിക്കുവാൻ ഞാൻ ഒന്നുടെ നീയായി പിറന്നീടണം. ആരോട് മൊഴിഞ്ഞാലും പാകപ്പെടുത്തിയ വാക്കുകൾ എന്നിലെ നോവിന് അപശബ്ദങ്ങൾ ഓർക്കുക പുനർചിന്തക്കു നേരമായി വല്ലപ്പോഴും “വാക്കുകൾ” ചിന്തയുടെ ചാലു കീറി വിതുമ്പുന്ന ചുണ്ടുകൾ നിറവാർന്ന അലിവോടെ കണ്ണുനീർ ഒപ്പിയ തൂവാല വൈകി ഞാനറിയുന്നു. ഞാൻ കരയുകയാണ്. നനഞ്ഞ ഉടയാടാ ചീഞ്ഞുനാറുന്നു നെറ്റിയിൽ അമർന്ന ചുണ്ടുകൾ ആഴങ്ങളിലേക്ക് ആണ്ടിറങ്ങിയാലും വേദനയായി, വിദ്വേഷം എന്നിലേക്കു ഉണക്കി വെച്ച മൗനം തണുത്തു. അതൊരു കഠിനകാടാരമായി പതിഞ്ഞു. ഉള്ളിലെ നോവുകൾക്ക് അല്പം ശമനം എന്റെ സൂര്യനും നക്ഷത്രവും കെട്ട് പോവാതിരിക്കാൻ എന്റെ ആകാശം അത്രമേൽ പ്രിയമുള്ളതായി. എനിക്ക് തടവുകൾ ചാടണം പോയി മലകൾ താണ്ടീടനം ഒറ്റയ്ക്ക് തിരിച്ചിറങ്ങണം ആരെയും കൂസാത്ത…

Read More