Author: Seenath C. P

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

ഭിന്നശേഷി ദിനം ലോകം മുഴുവനും കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകുന്നു. അതിൽ എത്ര എണ്ണം പാലിക്കപ്പെട്ടു? ബാക്കിയൊക്കെ കാറ്റിൽ പറത്തിയില്ലേ? ആരോ ദാനമായി നൽകിയ 5 സെന്റ് സ്ഥലത്ത് ഒരു ബഡ്‌സ് സ്കൂൾ കെട്ടിപ്പൊക്കി ഭിന്നശേഷിക്കാരെ ഒരു മതിൽക്കെട്ടിനുള്ളിൽ സുരക്ഷിതരാക്കുന്നു. ഇതാണോ നിങ്ങൾ ആഗ്രഹിച്ച വിദ്യാഭ്യാസം? തൊട്ടടുത്ത സ്കൂളിൽ സാധാരണ കുട്ടികളോടൊപ്പം, സ്ഥിരത ഉള്ള ഒരു സ്പെഷ്യൽ ടീച്ചറുടെ കീഴിൽ പഠിക്കാൻ അവസരം കിട്ടുന്നത് വരെ നമുക്ക് പ്രതികരിക്കാം. ഈ വർഷത്തെ എന്റെ ഏറ്റവും വലിയ പ്രതീക്ഷ ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളുടെ പഠനത്തിൽ ചെറിയ ഒരു മാറ്റം വരും എന്നതാണ്. അതിൽ ചിലത് ഞാൻ ഈ ലേഖനത്തിൽ എഴുതുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകമായ ഒരു ടെക്സ്റ്റ്‌ബുക്ക്‌ സർക്കാർ തലത്തിൽ കൊണ്ടു വരികയും അതിന്റെ ഒരു പിന്തുടർച്ചയായി തുടർന്നുള്ള ക്ലാസ്സുകളിലും അവർക്ക് നൽകുകയും പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ അവർക്കു വേണ്ടി സ്കൂളിൽ നിർബ്ബന്ധമായും ഉണ്ടാകുകയും ചെയ്താൽ, മാലാഖ കുഞ്ഞുങ്ങൾക്ക് അതൊരു വലിയ…

Read More

ഈ ഇരുത്തം തുടങ്ങീട്ട് കുറെ നേരമായി. കുഞ്ഞാപ്പുവിന്റെ വാട്സാപ്പ് മെസ്സേജ് കണ്ടത് മുതൽ ചിന്തകൾ കാടു കേറിയത് ആണ്. കടലിന് അഭിമുഖമായി ഇരുന്ന് കടൽ തീരത്തെ കാഴ്ചകൾ കാണാൻ എന്ത് രസമാണ്. കുറെ നേരമായി ഒരു ചെറുപ്പക്കാരൻ കടലയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങീട്ട്. നാടോടി പെണ്ണുങ്ങൾ കുറെ ഉണ്ട്. നാളത്തെ കുറിച്ച് അവർക്കൊന്നും ഒരു ചിന്തയുമില്ല. ഇന്ന് എത്ര സുന്ദരമായാണ് അവര് ആഘോഷിക്കുന്നത്. പൂമ്പാറ്റകളെ പോലെ പറക്കുന്ന പട്ടം, ഓടി കളിക്കുന്ന കുട്ടികൾ, പ്രണയ സല്ലാപം പങ്കിടുന്ന കമിതാക്കൾ, ആർത്തു വിളിക്കുന്ന കച്ചവടക്കാർ പലരും ഇന്നത്തേക്ക് വേണ്ടി ജീവിക്കുന്നവർ. ഏറെ അടുത്തിരുന്ന് തോളോട് തൊള് കൈയിലിട്ട് രണ്ട് പേര് ഇരിക്കുന്നു. നോട്ടത്തിൽ രണ്ടും പെൺകുട്ടികൾ ആണെന്ന് തോന്നുന്നു. അവരുടെ ഇരുത്തത്തിൽ എന്തോ പന്തികേട് തോന്നുന്നു. പാവം കുട്ടികൾ ഒന്നും അറിയാതെ ജീവിതം തുടങ്ങുന്നവർ.  ജീവിതത്തിൽ ഞാൻ ഒറ്റക്ക് ആയപ്പോൾ മാത്രമാണ് പലതും തിരിച്ചറിഞ്ഞത്. നമുക്ക് നാം മാത്രമേ കാണു. അതുകൊണ്ട്…

Read More

മനസ്സുലയാതെ കവചം തീർത്തിട്ടും എങ്ങനെയാണ് എന്റെ ഹൃദയം ചിലപ്പോഴൊക്കെ ഉലഞ്ഞു പോകുന്നത് എന്ന് ഓർത്തോർത്ത് വിലപിക്കാറുണ്ട്. പിടച്ചിൽ മാറ്റാൻ പലപ്പോഴും ബുക്ക്‌ മാത്രമാണ് ആശ്രയം. അങ്ങനെ വെറുതെ ഇരുന്നപ്പോൾ തണലിലെ ലൈബ്രറിയിൽ ഒന്ന് കേറി നോക്കി. ബുക്ക്‌ തിരിച്ചിലിനിടയിൽ ആണ്  “അല്ലുസിനൊപ്പം ” എന്നൊരു ബുക്ക് ശ്രദ്ധയിൽപെടുന്നത്. മോനെ തെറാപ്പിക്ക് കേറ്റിയത് കൊണ്ട് കുറെ സമയം ഞാൻ ഫ്രീ ആണ്. പേജുകൾ വെറുതെ മറിച്ചു നോക്കി. ഒരു സ്പെഷ്യൽ യാത്ര തുടങ്ങിയതിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചു എഴുതിയ ബുക്ക്‌ ആണ്. തീർച്ചയായും ഞാൻ ഇത് വായിച്ചിരിക്കണം. പേജുകൾ ഓരോന്ന് വായിച്ചു തീരുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഞാനും എന്റെ മകനുമുണ്ട്. ഉറക്കമില്ലാത്ത മൂന്ന് രാത്രികളെ കുറിച്ച് സാബിർക്ക പറയുന്നുണ്ട്. പക്ഷെ ഉറക്കം നഷ്ടപ്പെട്ട എത്ര രാത്രികൾ എനിക്ക് ഉണ്ട്. ഓരോ സ്പെഷ്യൽ രക്ഷിതാവിനുമുണ്ട്. ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ മഹത്തായ രണ്ട് പേര് കൂടെ ജനിക്കുകയാണ്. ചില ജീവിതങ്ങളിൽ അത് ഒരാളായും മാറാറുണ്ട്.…

Read More

ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും കൂഞ്ഞ കൂഞ്ഞി ഇരുട്ട്. മൊട്ടു സൂചി വീണാൽ പോലും കേൾക്കാൻ കഴിയുന്ന നിശബ്ദത. മീസാൻ കല്ലിന്റെ ചാരത്ത് ആരെങ്കിലും വന്നിട്ടുണ്ടോ? എന്നെ ഒന്ന് രക്ഷപ്പെടുത്താൻ കഴിയുമോ? എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല. എനിക്ക് എന്താണ് സംഭവിച്ചത്? കബറിന്റെ ഇടുക്കം എന്നെ വല്ലാതെ മുറുക്കുന്നു. എനി ഇവിടെ എത്ര കാലം. ഒരു മിന്നാ മിനുങ്ങിന്റെ വെളിച്ചമെങ്കിലും മതി ആയിരുന്നു. ഭൂമിയിൽ അഹങ്കാരിക്കുന്ന ഓരോ മനുഷ്യനും കബറിനെ കുറിച്ച് ആലോചിക്കാറില്ല. ചിന്തകൾ ഓരോന്നായി കടന്നു വരികയാണ്. ഇന്നലെ ആണോ ഞാൻ മരിച്ചത്. അല്ലെങ്കിൽ ഇന്നോ? ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി. ഓർത്തെടുക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ ഞാൻ മരിചിട്ടില്ലേ? എന്റെ കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളും അതെ പോലെ, നാക്കിന് പോലും ചലനം ഇല്ല. ഓർമ്മകൾ മാഞ്ഞു പോയിരിക്കുന്നു. ഞാൻ എവിടയാണ്? അല്ലാഹ് ഞാൻ കബറിൽ ആണോ? പുതു മണ്ണിന്റെ ഗന്ധം ഞാൻ അറിയുന്നുണ്ട്. ഇന്നലകളിലെ…

Read More

അത്രമേൽ പ്രിയപ്പെട്ട ഉമ്മയ്ക്ക് ഞാൻ നാഫിഹ്. സ്നേഹമുള്ളവർ എന്നെ നാഫി എന്ന് വിളിക്കും. ഒരുപാട് കോലാഹലങ്ങൾ സൃഷ്ടിച്ചായിരുന്നു എന്റെ ജനനം. എന്റെ ഉപ്പ ആദ്യമായി കരഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു. എന്റെ ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമായാണ് ഞാൻ ഭൂമിയിലേക്ക് തിരിച്ചു വന്നത്. ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയതായിരുന്നു എന്റെ ഉമ്മയുടെ ഗർഭ കാലം. എന്റെ ഓരോ അനക്കവും ഉമ്മ തൊട്ടറിഞ്ഞിരുന്നു. എന്നോട് സംസാരിച്ചിരുന്നു. വയറിൽ നിന്ന് ഒച്ചപ്പാട് ഉണ്ടാക്കുന്ന എന്നോട് അടങ്ങി ഇരിക്കാൻ നിരന്തരം ഉമ്മ പറയുമായിരുന്നു. ഞാൻ കുറച്ചു സമയം അടങ്ങി ഇരുന്നപ്പോൾ ഉമ്മ വെപ്രാളത്തോടെ ഹോസ്പിറ്റലിലേക്ക് ഓടി പോയി. ചെക്കപ്പിന് ശേഷം എനിക്ക് അനക്കം കുറയുന്നുണ്ട് എന്ന് ഡോക്ടർ കണ്ടെത്തി. ഉമ്മയുടെ നെഞ്ചിലെ ഭാരം, ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്ക് കുഞ്ഞുവയറിനുള്ളിൽ നിന്ന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. ഉമ്മയുടെ മുഖം കാണാൻ ഞാൻ ഒരുമാത്ര ആശിച്ചു പോയി. ഓപ്പറേഷൻ തിയേറ്ററിലെ കത്രികയുടെ അനക്കം കേട്ടപ്പോൾ എനിക്ക് മനസ്സിലായി…

Read More

ഓരോ പ്രഭാതത്തിലും ഞാൻ ഉണർന്നത് എന്തൊക്കയോ ചിന്തിച്ചു കൊണ്ടായിരിക്കും. ദുരിതങ്ങൾ ഓരോന്നായി എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്നും ഞാൻ പ്രതീക്ഷിക്കുന്നു. മനോഹരമായ പുല്ല് വിരിച്ച ഈ മുറ്റത്തൂടെ, ചാറ്റൽ മഴ കൊണ്ട് ഒന്നും മിണ്ടാതെ ഫായിസ് എന്റെ അടുത്തേക്ക് വരുമെന്ന്.എന്റെ കരങ്ങൾ ഗ്രഹിക്കുമെന്നും ഏതാനും നിമിഷ നേരത്തേക്ക് ഞാൻ പ്രതീക്ഷിച്ചു. വർഷങ്ങൾ ഇലകളായി കൊഴിഞ്ഞു പോയിട്ടും മനസ്സിൽ ഏറ്റ മുറിവ് ഒരു മാറ വേദനയായി കിടക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിന്നിട്ട് വർഷങ്ങൾ ഏറെയായി. ഇഷ്ടപെട്ട ഭക്ഷണങ്ങൾ ഇല്ലാതായി. ഞാൻ തന്നെ ആർക്കോ വേണ്ടി ജീവിതം കഴിച്ചു കൂട്ടുന്നു. ചുറ്റുമുള്ളതൊക്കെയും കൂടുതൽ മനോഹരമാകുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ ദുഖിത ആകുന്നു. സ്നേഹത്തിനും കാമത്തിനും വേണ്ടിയുള്ള അന്വേഷണം ഞാൻ തുടർന്നു കൊണ്ടേയിരുന്നു. ഞാൻ ജീവിതത്തിൽ പലതും പഠിച്ചു. പകൽ ഉറങ്ങുന്നത്, ഭക്ഷണം കഴിക്കാതിരിക്കുന്നത്, ജോലി ചെയ്യാതെ ജീവിക്കാൻ, എന്നേക്കാൾ ഇളയ ഒരളുമായി കിടക്ക പങ്കിടാൻ,…

Read More

എന്റെ സുന്ദര രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു മൈമുന പലഹാര പൊതിയുമായി വന്നത് എന്റെ ജീവിതം ഇരുട്ടിൽ ആക്കാൻ ആയിരുന്നോ? അവരെ എന്തിന് കുറ്റം പറയണം എല്ലാം എന്റെ വിധി. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട് ?എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്. മൈമുനയുടെ സുന്ദരിയായി മോളെ കണ്ടിട്ട് എന്റെ പുതിയാപ്പളക്ക് ഹാലിളകിയത് ഇതിന് ആയിരുന്നോ? ഈ കല്യാണം നടക്കരുതേ എന്ന് ദുആ ചെയ്തു പോകുന്നു. ഉമ്മർക്ക നിങ്ങളെ പങ്കു വെക്കാൻ മനസ്സു കൊണ്ട് എനിക് കഴിയുന്നില്ല. വീടിന്റെ നാല് മൂലക്ക് ഇരുന്ന് മടുത്തു. എങ്ങനെ വളർന്ന പെൺകുട്ടി ആയിരുന്നു ഞാൻ. ജീവിതത്തിൽ സങ്കടങ്ങൾ ഓരോന്നായി എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ഇന്ന് ഈ ഒറ്റപെടലിന് കാരണം ആരാണ്? പ്രതികരണ ശേഷി നഷ്ടപെട്ടാൽ പിന്നെ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും ഒരു പോലെ ആണ്. പെണ്ണിന്  മതം നൽകിയ സ്ഥാനം അറിയാതെ മതത്തിന്റെ പേര് പറഞ്ഞു സമൂഹം…

Read More

ഞാൻ അത്രമേൽ ഓർത്തിരിക്കുന്ന ഒരിടം ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും ഉരുട്ട് ആണ്. ഫൈസൽക്ക എവിടെ? പുതിയ വീൽ ചെയർ കിട്ടിയതിൽ പിന്നെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ തുടങ്ങി. അങ്ങിങ്ങായി കിടന്ന മുടികൾ വാരി ഒതുക്കി, ബെഡ് ഷീറ്റ് റെഡി ആക്കി, ലൈറ്റും ഫാനും ഓഫ് ചെയ്ത് മുറ്റത്തേക്ക് നടന്നു. പ്രതീക്ഷിച്ചത് പോലെ പൂന്തോട്ടത്തിൽ നിൽക്കുന്നു.എന്റെ പ്രിയതമൻ.എന്നും രാവിലെ എഴുന്നേറ്റുവരുമ്പോൾ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നത്.പൂക്കള്‍ വിടര്‍ന്നു വരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട്‌ കൊഞ്ചി ചിരിക്കുന്നു. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോട് ഒത്താണ് . ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്‌.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?…

Read More

പുതു വർഷം. പുതിയ തീരുമാനങ്ങൾ അങ്ങനെ ഒക്കെ ആകും ചിലരുടെ മനസ്സിൽ. പക്ഷെ ഒരു കാര്യം ഓർക്കുക. നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും മാറുന്നില്ല. നമുക്ക് ശമ്പളം കൂടുന്നില്ല. ഒന്നിനും മാറ്റം ഇല്ല. മാറുന്നത് കലണ്ടർ മാത്രമാണ്. എങ്കിലും നല്ല തീരുമാനങ്ങൾ എടുക്കാൻ പുതുവർഷം ഒരു തുടക്കം ആവട്ടെ. കഴിഞ്ഞ വർഷം സുന്ദരം ആയിരുന്നു. അതേ പോലെ വരാനിരിക്കുന്ന പുതു വർഷവും കടന്നു പോയാൽ മതിയായിരുന്നു. കൊറോണ വന്ന് പോയി എന്ന് പറയാറായോ അറിയില്ല. എങ്കിലും ചക്കക്കുരു ജ്യൂസ്‌ കുടിക്കേണ്ടി വന്ന പോലെ പുളിക്കുരു ജ്യൂസ്‌ കുടിപ്പിക്കാതിരിന്നാൽ മതിയായിരുന്നു. ഇന്ന് നാം കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്‌മ ആണ്. അത് പരിഹരിക്കപ്പെടണം. എന്നാൽ കുറെ പാവങ്ങളുടെ പട്ടിണി മാറുമായിരുന്നു. പുതു വർഷത്തിൽ എനിക്കൊരു യാത്ര പോകണം, കുറച്ചു ദിവസത്തേക്ക്. എന്റെ ലോകമായ അടുക്കളയും തെറാപ്പി സെന്ററും സ്കൂളും പാടവും പറമ്പും കുളവും തോടും കൊച്ചു ഗ്രാമവും ഒക്കെ വിട്ട് ഒരുപാട്…

Read More

നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല പെൺകുട്ടികൾക്കും കറിവേപ്പിലയുടെ വില മാത്രമേ കാണുകയുള്ളു. ദാരിദ്ര്യത്തിന് അലയടികൾ ഉള്ള കുടുംബത്തിൽ ആണ് ഞാൻ ജനിച്ചത്. കൂടാതെ പുരാതന കാലത്തെ ചിന്താഗതികൾ ഉള്ള കുടുംബക്കാരും നാട്ടുകാരും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പോകണ്ട എന്ന് കുടുംബത്തിലെ മൂത്ത കാരണവർ തീരുമാനിക്കും. ഏഴാം ക്ലാസ്സ്‌ കഴിഞ്ഞാൽ സ്ത്രീ ആയി. ഉമ്മയ്ക്കും ഉപ്പക്കും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമൊന്നും അവർക്ക് അറിയില്ലായിരുന്നു. പെൺകുട്ടി ആയത് കൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. തന്റെ കുട്ടിക്കാലത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അത് തന്നെയായിരുന്നു. ആണുങ്ങൾക്ക് മുന്നിൽ പേടിയോടെ വന്ന് നിൽക്കുന്ന ഉമ്മമാരെയും ഇത്താത്തമാരെയും കാണുമ്പോൾ ‘ഇവര് എന്ത് തെറ്റാണ് ചെയ്തത്’ എന്ന് ഞാൻ അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്. ചെറിയ ചെറിയ ജോലികൾ ചെയ്ത്…

Read More