Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വീണ്ടും ഒരു ഭിന്നശേഷി ദിനം കൂടി
അനുഭവം ജീവിതം

വീണ്ടും ഒരു ഭിന്നശേഷി ദിനം കൂടി

By Seenath C. PDecember 4, 20254 Comments3 Mins Read516 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭിന്നശേഷി ദിനം ലോകം മുഴുവനും കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകുന്നു. അതിൽ എത്ര എണ്ണം പാലിക്കപ്പെട്ടു? ബാക്കിയൊക്കെ കാറ്റിൽ പറത്തിയില്ലേ? ആരോ ദാനമായി നൽകിയ 5 സെന്റ് സ്ഥലത്ത് ഒരു ബഡ്‌സ് സ്കൂൾ കെട്ടിപ്പൊക്കി ഭിന്നശേഷിക്കാരെ ഒരു മതിൽക്കെട്ടിനുള്ളിൽ സുരക്ഷിതരാക്കുന്നു. ഇതാണോ നിങ്ങൾ ആഗ്രഹിച്ച വിദ്യാഭ്യാസം?

തൊട്ടടുത്ത സ്കൂളിൽ സാധാരണ കുട്ടികളോടൊപ്പം, സ്ഥിരത ഉള്ള ഒരു സ്പെഷ്യൽ ടീച്ചറുടെ കീഴിൽ പഠിക്കാൻ അവസരം കിട്ടുന്നത് വരെ നമുക്ക് പ്രതികരിക്കാം.

ഈ വർഷത്തെ എന്റെ ഏറ്റവും വലിയ പ്രതീക്ഷ ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളുടെ പഠനത്തിൽ ചെറിയ ഒരു മാറ്റം വരും എന്നതാണ്. അതിൽ ചിലത് ഞാൻ ഈ ലേഖനത്തിൽ എഴുതുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകമായ ഒരു ടെക്സ്റ്റ്‌ബുക്ക്‌ സർക്കാർ തലത്തിൽ കൊണ്ടു വരികയും അതിന്റെ ഒരു പിന്തുടർച്ചയായി തുടർന്നുള്ള ക്ലാസ്സുകളിലും അവർക്ക് നൽകുകയും പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ അവർക്കു വേണ്ടി സ്കൂളിൽ നിർബ്ബന്ധമായും ഉണ്ടാകുകയും ചെയ്താൽ, മാലാഖ കുഞ്ഞുങ്ങൾക്ക് അതൊരു വലിയ നേട്ടം ഉണ്ടാക്കാൻ സാധിക്കും എന്നതിൽ ഒരു സംശയവും ഇല്ല.

അതെ പോലെ തന്നെ സാധാരണ കുട്ടികളോടൊപ്പം തന്നെ നമ്മുടെ കുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുകയും മറ്റു കുട്ടികളോട് ഭിന്നശേഷിക്കാരായ മക്കളെ സഹായിക്കാൻ അല്ലെങ്കിൽ സപ്പോർട്ട് ചെയ്യാൻ നിർദ്ദേശം കൊടുക്കാൻ അധ്യാപകർ ശ്രദ്ധിക്കുക.

 

കലാപരമായി പല കഴിവുകളും ഉള്ള കുട്ടികൾക്ക് അതിന് പ്രോത്സാഹനം കൊടുക്കുകയും അവർക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം സ്കൂളിൽ ഒരുക്കുകയും ചെയ്യുക കൂടാതെ കായികമായ പ്രവർത്തനത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

നമ്മുടെ പാഠ്യപദ്ധതി പരിഷ്കാരം, സ്ക്രൈബ്സിസ്റ്റം മാറേണ്ടത് അത്യാവശ്യമാണ് സ്ക്രൈബ് നമ്മുടെ മക്കൾക്ക് ഒരു ഉപകാരവും ഇല്ലാത്ത സിസ്റ്റം ആണ്. സ്ക്രൈബ് എന്നാൽ കണ്ണ് കാണാത്ത മക്കൾക്കും, കൈകൾക്കു പ്രശ്നം ഉള്ള മക്കൾക്കും, അവർ പറഞ്ഞു കൊടുത്തു എഴുതുന്ന രീതി ആണ്. ഇന്ന് അത് നാം കാണുന്ന രൂപത്തിലേക് മാറി.

ഇന്ന് പല രക്ഷിതാക്കളും ഒരു കുഴപ്പവും ഇല്ലാത്ത മക്കൾക്ക് വേണ്ടി പോലും സ്ക്രൈബ് ആവശ്യപ്പെടുകയാണ്. ഒരു LD സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും എന്നിട്ട് അവർ സ്ക്രൈബ് ആനുകൂല്യം കൈപ്പറ്റുകയാണ്.ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. ഓരോ സ്കൂളിനും 100%വിജയം കിട്ടണം ഓരോ ജില്ലക്കും 100% വിജയം കിട്ടണം അല്ലാതെ ഒരു കുട്ടിയെ പറ്റിയുംആരും ചിന്തിക്കുന്നില്ല സ്ക്രൈബ് അനുകൂല്യത്തിൽ പലരും പത്താംക്ലാസ് പാസ്സായി പോകുന്നു.അതു കൊണ്ട് എന്താണ് നേട്ടം എന്ന് ആരും ചിന്തിക്കുന്നില്ല. എവിടെയാണ് പാളിച്ച? ഇതൊക്കെ കൂട്ടമായ ചർച്ച ആവശ്യമായ വിഷയങ്ങൾ ആണ്. നമ്മൾ രക്ഷിതാക്കൾ ഒരു കടുത്ത തീരുമാനം ആണ് എടുക്കേണ്ടത്. സ്ക്രൈബ് ആനുകൂല്യം നമുക്ക് വേണ്ട എന്ന്.നമ്മുടെ കുട്ടികൾക്ക് സിലബസ് ലഘൂകരിച്ച കൊടുക്കുക, എന്നിട്ട് അത് അവരെ പഠിപ്പിച്ചു പരീക്ഷ എഴുതിക്കുക.

8, 9, 10 ക്ലാസ്സുകളിൽ അവർക്കു ഒരു തൊഴിൽ പഠിപ്പിച്ചു കൊടുക്കാൻ ഉള്ള ഒരു സംവിധാനം ഉണ്ടാവണം. അവരുടെ പഠനശേഷം അവർക്കു ആ ജോലി തുടരാനുള്ള അവസരം ഉണ്ടാകുകയും അതിലൂടെ അവർക്കൊരു വരുമാനമാർഗ്ഗം ഉണ്ടാകുകയുമാണു വേണ്ടത്.

Psc യുടെ ഇന്റർവ്യൂവിൽ പോലും സ്പെഷ്യൽകുട്ടികളെ ക്ലാസിൽ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ചോദിക്കുന്നുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിൽ കൂടിയും  asd, adhd, ഡൗൺസിൻഡ്രം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു ധാരണയും അധ്യാപകർക്ക് ഇല്ല. അവർക്ക് അതിൽ പ്രായോഗിക പരിജ്ഞാനമില്ല എന്നതു സത്യമാണ്.(സ്പെഷ്യൽ ടീച്ചറിനെ ഒഴിച്ചു നിർത്തുന്നു )അധ്യാപകർക്കെല്ലാം കോഴ്സ്കൾ കൊടുക്കുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ BRC തലത്തിൽ ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ റിസോഴ്സ് ടീച്ചർമാരെ മാത്രം ഉൾപ്പെടുത്താതെ ഇത്തരം കുട്ടികളെ നേരിട്ടു മനസ്സിലാക്കാനും സംശയനിവാരണം നടത്താനും അധ്യാപകർക്കും അവസരം കിട്ടേണ്ടതുണ്ട്. അതെ, സർക്കാർ തലത്തിൽ ഒരു വാർഡിൽ ഒരു തെറാപ്പിസെന്റർ നിർബ്ബന്ധമായും കൊണ്ടു വരണം. അവിടെ എല്ലാ ദിവസവും കുട്ടികൾക്ക് ട്രെയിനിംഗ് കൊടുക്കാനുള്ള സംവിധാനവും കൊണ്ടു വരണം. അതു പോലെ സ്കൂൾ സിലബസ് നമ്മുടെ മക്കൾക്കു പറ്റുന്ന രീതിയിലേക്ക് മാറ്റാനുള്ള ഒരു ശ്രമമെങ്കിലും നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവണം.

ചില കുട്ടികൾക്ക് ഷാഡോപേരെന്റ് ആവശ്യമെങ്കിൽ തീർച്ചയായും അത് ക്ലാസ്സ്‌റൂമിൽ അനുവദിച്ചു കൊടുക്കുക.മാലാഖ കുട്ടികൾക്ക് ചെറിയ ഒരു മാറ്റമെങ്കിലും കണ്ടാൽ ഒരുപാട് സന്തോഷിക്കുന്നവരാണ് പല രക്ഷിതാക്കളും.

മാനസിക പിരിമുറുക്കം കുറക്കാൻ രക്ഷിതാക്കൾക്ക് ഞായറാഴ്ചകളിൽ സ്കൂൾ ഗ്രൂപ്പിൽ തന്നെ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിക്കണം.

എന്തെങ്കിലും ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.

സീനത്ത് നാഫിഹ്

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 37
4
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

4 Comments

  1. Joyce Varghese on December 4, 2025 9:06 PM

    വളരെ പ്രായോഗികമായ നിർദ്ദേശങ്ങൾ, മുന്നോട്ടു വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ കുറെ എങ്കിലും നടപ്പിലായാൽ എന്തു നന്നായിരുന്നു.

    Reply
  2. മിനി സുന്ദരേശൻ on December 4, 2025 7:30 PM

    പ്രായോഗികമാക്കാവുന്ന നല്ല നിർദ്ദേശങ്ങൾ……. ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിൽ…….👍❤️

    Reply
  3. THARA SUBHASH on December 4, 2025 4:08 PM

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയുള്ള എഴുത്താണ്. എല്ലാം പ്രായോഗിക തലത്തിൽ സാധ്യമാകുന്ന നിർദ്ദേശങ്ങളുമാണ്. ഉചിതമായ തീരുമാനങ്ങളും നടപടികളും ഉണ്ടാകട്ടെ, എന്ന് പ്രത്യാശിക്കുന്നു👌👌❤️

    Reply
  4. SumaJayamohan on December 4, 2025 3:23 PM

    വളരെ നല്ല ചിന്തകൾ അഭിപ്രായങ്ങൾ👌❤️
    പക്ഷേ ഇതൊക്കെ പ്രാബല്യത്തിൽ വരുന്നത് എന്നാണെന്ന് നമുക്കറിയില്ല. സ്ക്രൈബ് പരിപാടി പല കള്ളത്തരങ്ങൾക്കും ഇടയാക്കുന്നുവെന്നത് എത്ര ശരിയാണ്. ഈ കുഞ്ഞുങ്ങൾക്ക്
    സ്ക്രൈബിനേക്കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല താനും.
    മറ്റനേകം കാര്യങ്ങൾക്കിടയിൽ സർക്കാരും സമൂഹവും ഈ മാലാഖക്കുഞ്ഞുങ്ങളെ എങ്ങനെയോർക്കാൻ ?എപ്പോഴോർക്കാൻ?

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.