Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവിഹിത മാല
കഥ ജീവിതം വിവാഹം

അവിഹിത മാല

By Seenath C. PJuly 6, 2024Updated:July 11, 202412 Comments6 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓരോ പ്രഭാതത്തിലും ഞാൻ ഉണർന്നത് എന്തൊക്കയോ ചിന്തിച്ചു കൊണ്ടായിരിക്കും. ദുരിതങ്ങൾ ഓരോന്നായി എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്നും ഞാൻ പ്രതീക്ഷിക്കുന്നു. മനോഹരമായ പുല്ല് വിരിച്ച ഈ മുറ്റത്തൂടെ, ചാറ്റൽ മഴ കൊണ്ട് ഒന്നും മിണ്ടാതെ ഫായിസ് എന്റെ അടുത്തേക്ക് വരുമെന്ന്.എന്റെ കരങ്ങൾ ഗ്രഹിക്കുമെന്നും ഏതാനും നിമിഷ നേരത്തേക്ക് ഞാൻ പ്രതീക്ഷിച്ചു.

വർഷങ്ങൾ ഇലകളായി കൊഴിഞ്ഞു പോയിട്ടും മനസ്സിൽ ഏറ്റ മുറിവ് ഒരു മാറ വേദനയായി കിടക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിന്നിട്ട് വർഷങ്ങൾ ഏറെയായി. ഇഷ്ടപെട്ട ഭക്ഷണങ്ങൾ ഇല്ലാതായി. ഞാൻ തന്നെ ആർക്കോ വേണ്ടി ജീവിതം കഴിച്ചു കൂട്ടുന്നു. ചുറ്റുമുള്ളതൊക്കെയും കൂടുതൽ മനോഹരമാകുമ്പോൾ ഞാൻ കൂടുതൽ കൂടുതൽ ദുഖിത ആകുന്നു. സ്നേഹത്തിനും കാമത്തിനും വേണ്ടിയുള്ള അന്വേഷണം ഞാൻ തുടർന്നു കൊണ്ടേയിരുന്നു.

ഞാൻ ജീവിതത്തിൽ പലതും പഠിച്ചു. പകൽ ഉറങ്ങുന്നത്, ഭക്ഷണം കഴിക്കാതിരിക്കുന്നത്, ജോലി ചെയ്യാതെ ജീവിക്കാൻ, എന്നേക്കാൾ ഇളയ ഒരളുമായി കിടക്ക പങ്കിടാൻ, ഏതോരാണിന്റെയും പുറകെ പോകാനും, അവനിക്ക് വിലയിടാനും പഠിച്ചു. വേരുറച്ചു പോയ വിരസത മാറ്റാൻ മാത്രം പഠിച്ചില്ല.
സ്നേഹത്തെ നിർവചിക്കാൻ മാത്രം പഠിച്ചില്ല. സ്നേഹത്തെ കീറി മുറിക്കാൻ പഠിച്ചില്ല. ഞാൻ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ഫായിസിനെ മാത്രമാണ്. അവനോ? ഇല്ല. അവന് ആരെയും സ്നേഹിക്കാൻ കഴിയില്ല. പെണ്ണിനെ ഭോഗിക്കാൻ മാത്രമേ അവന് അറിയുള്ളു. അത് കൂട്ടുകാരന്റെ പെങ്ങൾ ആയാലും, ഭാര്യയുടെ അനിയത്തി ആയാലും അവന് ഒന്നെ ആവിശ്യമുള്ളൂ.

നീണ്ട പതിനാൽ വർഷങ്ങൾ.കാറ്റ് ആഞ്ഞു വീശുമ്പോൾ വൻ മരങ്ങൾ ആടിയുലയുന്നു. ഇലകൾ കൊഴിഞ്ഞു വീഴുന്നു.പൂക്കൾ സുഗന്ധം പരത്തുന്നു. എവിടെ നിന്നോ മധുരമായ കിളികളുടെ സംഗീതം കേൾക്കുന്നു. പ്രണയത്തിൽ ഞാൻ മതി മറന്നു.അവന്റെ ആ ചോദ്യത്തിന് വേണ്ടി ദിവസങ്ങൾ കാത്തിരിക്കുകയായിരുന്നു. പരസ്പരം പരിചയമായ ഈ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്കിടയിൽ വല്ലാത്ത ആത്മ ബന്ധം ഉണ്ടായി. ഫായിസും ഞാനുമായുള്ള  പ്രണയത്തെ കാമ്പസിലെ കണ്ണിറുക്കിയുള്ള പ്രണയചേഷ്ടകളോട് താരതമ്യം ചെയ്യരുത് എന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു.

ആദ്യമൊക്കെ വീട്ടുകാർ വലിയ എതിർപ്പ് ആയിരുന്നു. അതിനുള്ള തടസം രണ്ട് പേർക്കും ജോലി ഇല്ല എന്നതായിരുന്നു. ജോലി കിട്ടിയപ്പോഴും ഫായിസിന് ജോലിയിൽ തൃപ്തി കുറവുണ്ടായിരുന്നു. അവന് നല്ലൊരു ജോലി കിട്ടീട്ട് വീട്ടിൽ പറയാം എന്ന് കരുതിയതാണ്.അതിനു മുന്നെ ഏതോ സദാചാരി എന്റെ പവിത്രമായ പ്രണയത്തെ വീട്ടിൽ അറീച്ചിരുന്നു.

ഏതോ ഒരുവൻ, ഏതോ അവിഹിതം എന്നൊക്കെയാണ് സദാചാരി പറഞ്ഞത്. ഈ പ്രണയം ശുദ്ധം ആണ് എന്ന് ഞങ്ങൾക്ക് അല്ലെ അറിയുള്ളു. ഇവർക്ക് എന്തെ ഇങ്ങനെ പറയേണ്ടി വന്നത് എന്ന് എനിക്ക് അറിയില്ല.സ്ഫടികസമാനമായ നൈര്‍മല്യത്തിലും അത്യഗാധമായ ഹൃദയബന്ധത്തിലും സുഖസംതൃപ്തമായ  എന്റെ പ്രണയത്തെ, ദീപ്തസൗന്ദര്യത്തെ, തൊലിപ്പുറത്തിനകത്തേക്ക് പോകാത്ത കാമ്പസ് പ്രണയക്കെണികളുമായി താരതമ്യം ചെയ്യുമ്പോള്‍ തകരുന്നത് എന്റെ വികാരം മാത്രമല്ല, മാനവര്‍ക്ക് മുന്നിലുള്ള അത്യുത്തമമായ പ്രേമമാതൃക കൂടിയാണ്. ശരീരാസ്വാദനത്തിന്റെ ആണ്‍കെണികളിലേക്ക് പെണ്ണിനെ ആനയിക്കാനായി ആണ്‍കോയ്മയുണ്ടാക്കിയ പ്രേമനാടകമാണ് ഈ പ്രണയം എന്ന് വീട്ടുകാർ തെറ്റ്ധരിച്ചു.

ആണുങ്ങള്‍ക്കനുസരിച്ച് ഒരുങ്ങുകയും ആടുകയും പാടുകയും ചെയ്യുന്നതാണ് ദാമ്പത്യ ജീവിതം എന്ന ആണ്‍കോയ്മാ സങ്കല്‍പങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ ജീവിച്ചു കാണിച്ചു കൊടുക്കണം.പെണ്ണിന്റെ ശരീരത്തെയും മനസ്സിനെയും പരിഗണിക്കുന്ന ഒരു ഭർത്താവ് തന്നെയായിരിക്കും ഫായിസ് എന്നതിൽ സംശയം ഇല്ല.

ഇപ്പോൾ രണ്ടാളും പറയാൻ കൊള്ളാവുന്ന ജോലിക്കും, ജീവിക്കാൻ കൊള്ളാവുന്ന വരുമാനത്തിനും ഉടമകളായിരിക്കുന്നു.അത് കൊണ്ട് തന്നെ ഉപ്പക്ക് എതിർപ്പ് ഒന്നും ഇല്ല. രണ്ട് പെൺതരികൾ ആണ് ഉപ്പാന്റെ സമ്പാദ്യം. ആയിശു ആണെങ്കിൽ വയ്യാത്ത കുട്ടിയും. എല്ലാവർക്കും ഞാനും ഫായിസും ആയിരിക്കണം താങ്ങാവേണ്ടത്. ഫായിസിനോട് പരിജയപെട്ട അന്ന് തന്നെ ഇതൊക്കെ ഞാൻ പറഞ്ഞതാണ്. ആദ്യമൊക്കെ നല്ല കൂട്ടുകാർ ആയിരുന്നു. പിന്നീട് മധുരനുരാഗമായി മാറി.

ഒന്നോ രണ്ടോ തവണ മാത്രമാണ് ഫായിസിനെ നേരിൽ കണ്ടത്. പലപ്പോഴും എനിക്ക് പേടി ആയിരുന്നു. ചുറ്റിലുമുള്ള സദാചാരക്കാരെ.  ഉപ്പ പലരെയും ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.”നിങ്ങൾ പെൺകുട്ടികളോട് സ്നേഹം കാണിക്കേണ്ടത് അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു കൊണ്ടല്ല. പകരം അവർക്ക് ഒരു ജോലി നേടി കൊടുത്തുകൊണ്ടാവണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത പല പെൺകുട്ടികൾക്കും കറിവേപ്പിലയുടെ വില മാത്രമേ കാണുകയുള്ളു.” ഇത് ശെരിയാണ് എന്ന് പലപ്പോഴും എനിക്ക് തോന്നിട്ടുണ്ട്. പല കല്യാണ ആലോചന വന്നപ്പോഴും ഉപ്പ അവർക്ക് മറുപടി കൊടുത്തത് ഇത് തന്നെ ആയിരുന്നു. എന്റെ പ്രണയം അറിഞ്ഞപ്പോൾ ഉപ്പയുടെ വിശ്വാസം തകർന്നു പോയോ?

ഇല്ല എനിക്ക് ഇന്ന് ഒരു ജോലി ഉണ്ട്. ഉപ്പ ആഗ്രഹിച്ചത് പോലെ ഞാൻ ജീവിക്കുന്നുണ്ട്. ഇപ്പം 21 വയസ് ആയി. സ്വയം തീരുമാനം എടുക്കാനുള്ള പക്വത എനിക്ക് ഉണ്ട്. ചിന്തകൾ പലതും കാട് കേറി. ഇനി എന്തൊക്കെ കടമ്പകൾ കഴിയണം എന്റെ കല്യാണം ഒന്ന് കഴിയാൻ. ആർഭാടം ഉപ്പയ്ക്ക് ഒട്ടും താല്പര്യം ഇല്ല.പത്ത് പവൻ അതിൽ കൂടുതൽ ഇല്ല.കല്യാണം ചെറിയ രീതിയിൽ മതി എന്നാണ് തീരുമാനം.

അങ്ങനെ കല്യാണ ഒരുക്കങ്ങൾ ആയി. പോക്കായി വരവായി. ദിവസങ്ങൾ കടന്നു പോയി. കല്യാണ ദിവസം ആയി. നികാഹ് ചെയ്യാന് പോകുന്നതിന് തൊട്ട് മുന്നെ ഉപ്പ എന്റെ അടുത്ത് വന്നു ചോദിച്ചു. മോൾക് സമ്മതം അല്ലെ എന്ന്. ഞാൻ തലയാട്ടി. ഉള്ളിൽ വല്ലാത്ത സന്തോഷം ആയിരുന്നു. കുടുംബകാരിൽ പലരും ആദ്യമായി ആണ് പുതിയാപ്പളയെ കാണുന്നത്. വലിയ കോടീശ്വരൻ പുതിയാപ്പിള ആയതിൽ പല പെണ്ണുങ്ങൾക്കും കുശുമ്പ് ഉണ്ട്.

നികാഹ് കഴിഞ്ഞു. തിരിച്ചു വന്ന ഉപ്പയുടെ മുഖത്ത് വലിയ തെളിച്ചം ഇല്ലായിരുന്നു. എന്റെ മാമി എന്നോട് ചെവിയിൽ ചോദിച്ചു മോൾക് എങ്ങനയാ ഫായിസിനെ പരിചയം എന്ന്. ഒരു തമാശക്ക് ആണ് എന്നാണ് ആദ്യം കരുതിയത്. ഞാൻ ചിരിച്ചു തള്ളി. വീണ്ടും ചോദിച്ചു. ഫോണിലൂടെ എന്ന് മറുപടി പറഞ്ഞു.

വീട്ടിലെ പലരുടെയും മുഖത്ത് സങ്കട കടൽ ഞാൻ കണ്ടു. വല്ലാത്ത നിശബ്ദത എന്നെ ഒന്നും അറീക്കണ്ട എന്ന് പലരും പറയുന്നു. എന്താണ് എന്ന് ചോദിച്ചവർക്ക് മൗനം. മഹർ കെട്ടാൻ ഫായിസ് വന്നു. കൂടെ ഒരുപാട് കൂട്ടുകാരും. ഉപ്പ എന്റെ അടുത്ത് വന്നു. മോളെ എന്ന് കണ്ണീരോടെ വിളിച്ചു. മോൾക്ക് തെറ്റ് പറ്റി. ഫായിസ് ഒന്നാന്തരം കള്ള് കുടിയനും, പെണ്ണ് പിടിയനും ആണ്. കൂടാതെ ബാക്കിയൊക്കെ ഉണ്ട്. മോളോട് അത് പറയാൻ എനിക്ക് ആവില്ല.

ഇല്ല ഫായിസ് അങ്ങനെ ചതിക്കില്ല. ഞാൻ ഉറക്കെ അട്ടഹസിച്ചു. മൂത്തുമ്മ എന്നെ കെട്ടിപിടിച്ചു. മോളെ അവര് പുറത്ത് ഉണ്ട്. നമുക്ക് ഒന്നുടെ അന്വേഷിക്കണം. കുറച്ചു തിടുക്കം കൂട്ടി പോയി. മോൾ തല്ക്കാലം മഹർ കെട്ടാന് അനുവദിക്കുക. വേറെ ഒന്നും വേണ്ട. ഇപ്പം ഇത് ചെയ്യണം. ഒന്നും സംഭവിച്ചില്ല എന്ന പോലെ മോൾ കുറച്ച് നേരം കൂടി കാത്തിരിക്കണം.

ഒരു ജീവചിരിക്കുന്ന ശവത്തിന് മഹർ കെട്ടി ഫായിസ് സന്തോഷത്തോടെ മടങ്ങി. ചർച്ചകൾ നീണ്ടു. പുതുക്ക പെണ്ണുങ്ങൾ വന്നു. ഫായിസിന്റെ യഥാർത്ഥ സ്വഭാവം എനിക്ക് വീഡിയോ സഹിതം കാട്ടി തന്നു. ഒന്നും പ്രതികരിച്ചില്ല. ശവം പോലെ പുതുപെണ്ണിന് വരന്റെ വീട്ടുകാർ കൊണ്ട് വന്ന വിവാഹ വസ്ത്രം അണീച്ചു. അവൾ അവർക്കൊപ്പം നടന്നു നീങ്ങി.

പുതിയ വീട്ടിൽ എത്തിയത് അവൾ അറിഞ്ഞില്ല. അവർ പറയുന്നത് എല്ലാം സത്യമായിരിക്കാം. അല്ലെന്ന് തെളിയിക്കാൻ എനിക്ക് കഴിയുമോ? ഞാൻ നിശബ്ദം എല്ലാം സഹിക്കണം. ഈ ദിവസം എത്ര വലിയ സ്വപ്നങ്ങൾ കണ്ടു കൊണ്ടാണ് ഞാൻ കാത്തിരുന്നത്. ഇന്നാണ് ശരിയായ യാത്ര തുടങ്ങുന്നത് എന്ന് ഞാൻ അറിഞ്ഞത് ഇന്ന് ആണ്. എനി എന്ത്? ആഭരണങ്ങൾ അഴിച്ചു വെച്ച് ശരീരത്തിന്റെ ഭാരം ഒന്ന് കുറച്ചു.

ആദ്യ രാത്രി നാളത്തേക്ക് മാറ്റി വെക്കാം. അല്ലെങ്കിൽ അവന് എന്ത് ആദ്യ രാത്രി. എത്ര പെണ്ണുങ്ങൾ അവന്റെ ജീവിതത്തിൽ ഉടനീളം കടന്നു പോയിട്ടുണ്ടാകും. അവന്റെ ചീഞ്ഞ ശരീരം. കാർക്കിച്ചു തുപ്പണം അവന്റെ മുഖത്ത്. ഇല്ല എനി ഒരു പെണ്ണിനെ അവൻ കൈ കൊണ്ട് തൊടാൻ പാടില്ല. സമ്മതിക്കില്ല ഞാൻ. ധീരയായ ഒരു പെണ്ണിന്റെ കൈ കരുത്ത് അവൻ കാണാൻ പോകുന്നെ ഉള്ളു. മദ്യ ലഹരിയിൽ കടന്ന് വന്ന അവനെ കിടക്കയിൽ കിടത്താൻ വലിയ പ്രയാസം തോന്നിയില്ല.

ദിവസങ്ങൾ കടന്നു പോകുന്നു. മധുവിധു ഓരോ കാരണങ്ങൾ കൊണ്ട് വൈകുന്നു. എങ്കിലും അവനെ ആവോളം സ്നേഹിച്ചു. ജീവിതങ്ങൾ രണ്ട് തരമുണ്ട്. ഒന്ന് സ്വപ്നത്തിലും, മറ്റേത് യാഥാർത്ഥ്യത്തിലും. പലപ്പോഴും എന്റെ നോട്ടം റെയിൽ വേ പാളത്തിലേക്ക് ആയിരുന്നു. ജീവിതം മടുക്കുമ്പോൾ, അവൻ എന്നെ കീഴ്പെടുത്തുന്ന നിമിഷം അത് സംഭവിക്കും. ആ പാളങ്ങൾ എന്നെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി.

നല്ല മഴയുള്ള ഒരു രാത്രി അത് സംഭവിച്ചു. ഞാനും അത് ആഗ്രഹിച്ചിരുന്നു. ഒരു പുരുഷ സുഖം അറിയാൻ ഒന്ന് അറിയാൻ ഏത് സ്ത്രീ ആണ് ആഗ്രഹിക്കാത്തത്. ഒരു പുരുഷന്റെ ഹൃദയത്തിൽ ഒന്നിലധികം സ്ത്രീകൾക്ക് ഇടമുണ്ടാകുമോ? ഒരു വാക്കു പോലും ഉരിയാടാതെ ഞാൻ ഇരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം എന്നോട് പരാതി പറയുന്നു. എന്റെ ആത്മ വിശ്വാസം തകർന്നു പോയി. ഈ അനുഭവം എനി ഉണ്ടാവാതിരിക്കാൻ എനിക് ആവുന്നതെല്ലാം ചെയ്യണം. ഉപ്പ വിളിച്ചപ്പോൾ കൂടെ പോകാമായിരുന്നു. എല്ലാം സഹിച്ചു ഇവിടെ നിൽക്കരുത് എന്ന് പലതവണ പറഞ്ഞതാണ്. ഞാൻ പോയാൽ നിഷ്പ്രയാസം ഫായിസിന് പെണ്ണ് വേറെ കിട്ടും. എനിക്കോ?

കുറെ ദിവസങ്ങൾ അല്ലലില്ലാതെ കടന്നു പോയി. എന്റെ വീട്ടിലേക്ക് വിളിക്കുമ്പോൾ ഒക്കെ എല്ലാവർക്കും വിശേഷം ഉണ്ടോ എന്നാണ് അറിയേണ്ടത് എന്റെ വിശേഷം എനിക്കല്ലേ അറിയുള്ളു. ഇന്ന് ഞെട്ടിക്കുന്ന മറ്റൊരു സത്യം ഞാൻ തിരിച്ചറിയുന്നു. ഞങ്ങളെ കിടപ്പറയിൽ സി സി ടി വി ഉണ്ട്. ചില സംശയങ്ങൾ തോന്നിയത് കൊണ്ട് ഞാൻ ഫായിസിന്റെ ഫോൺ ഒന്ന് പരിശോധിച്ചു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എന്നെ കണ്ടു. കൂടെ പലരെയും. എല്ലാവർക്കും ഒരേ മുഖം, ഒരേ ശരീരം, ആർക്കും വസ്ത്രമില്ല. പിച്ചി ചീന്താൻ മാത്രം അറിയുന്ന ഒരു മനുഷ്യൻ.

അയൽ വാസി മുതൽ കുടുംബത്തിലെ നൂൽ ബന്ധം ഉള്ളവർ പോലും ആ വരിയിൽ ഇങ്ങനെ കിടക്കുന്നു. എന്താണ് എനി. ഈ ചളി കുണ്ടിൽ നിന്ന് രക്ഷ നേടാണോ? എന്നിൽ ഒരു മരണ ഭയം പ്രകടമായിരുന്നു. റെയിൽ വേ പാളങ്ങൾ മാടി വിളിക്കുന്നു. അർത്ഥമില്ലാത്ത ജീവിതം നയിക്കുന്നത് ആപത്താണ്. എന്റെ ജീവിതം അപകടത്തിൽ ആണ്. കുട്ടികളും സ്ത്രീകളും ഇയാളുടെ കളി പാവ ആണ്. ഞാൻ എന്താണ് ചെയ്യേണ്ടത് ? ആദ്യം വേണ്ടത് ഇവിടെ നിന്ന് പടിയിറങ്ങുക.ഒരു വിട വാങ്ങലിന് ഞാൻ ഒരുങ്ങി. പെട്ടികൾ ഓരോന്നായി എടുത്തു വെച്ചു. ഒരു യാത്ര പറയാൻ അടുത്ത് ചെന്നു. എനി കണ്ടു മുട്ടില്ല. നിങ്ങളെ പിരിഞ്ഞു പോകുകയാ.

അടുത്ത ഭീഷണി നിമിഷ നേരം കൊണ്ട് ആയിരുന്നു. എന്റെ നഗ്നചിത്രം എന്നെ കാണിച്ചു ഭീഷണി. കൂസലില്ലാതെ പടികൾ ഇറങ്ങി. എനി നഷ്ടപ്പെടാൻ ഒന്നുമില്ല. ഈ ധൈര്യം മതി എനിക്ക്. പിന്നെ എന്റെ ജോലി ഉള്ളത് കൊണ്ട് ആർക്കും ഭാരമാവില്ല.ഹോട്ടൽ മുറിയുടെ നമ്പർ നോക്കി നടക്കുന്നതിനിടയിൽ തീവണ്ടിയുടെ മരണ മണി ഞാൻ കേട്ടു. ഇല്ല. ജീവിക്കാൻ എനിക്ക് ഭയമില്ല.ഭയത്തിന്റെ ശക്തി കുറഞ്ഞു വരുന്നു.

വസന്തത്തിന്റെ തുടക്കമായത് കൊണ്ടാവാം നല്ല തണുപ്പ്. ശുദ്ധ വായു ശ്വസിച്ചു. ഞാൻ സന്തോഷവതി ആണോ? അതെ. എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഞാൻ ജീവിക്കുന്നു. ആരുടെയും കെട്ട് എന്നില്ലില്ല. ബന്ധങ്ങളുടെ കാടിഞ്ഞാൺ ഇന്ന് എന്നിലില്ല. സമൂഹം എന്ന ഭയവുമില്ല.. സന്തോഷം മാത്രം. എന്റെ ഇഷ്ടങ്ങൾ മാത്രം. എന്റെ തോന്നലുകൾ മാത്രം. ഒരു നിർബന്ധവുമില്ല ഒരു നിബന്ധനയുമില്ല. അപ്പപ്പം തോന്നുന്നത് പോലെ ചെയ്യുന്നു.ഉള്ളിൽ എവിടേയോ കഴിഞ്ഞ കാലത്തിന്റെ മുറിപ്പാട് മാത്രം അവശേഷിക്കുന്നു. പുതിയൊരു ജീവിതത്തിനായി കാതോർക്കുമ്പോൾ തുല്യ ദുഖിതർ ഒരുമിക്കുന്നു.

Post Views: 48
4
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

12 Comments

  1. Divya Sreekumar on July 8, 2024 8:42 AM

    നന്നായി എഴുതി 👍👌👌❤️

    Reply
  2. Sreeja Ajith on July 7, 2024 9:10 PM

    👌👌

    Reply
    • Seenath on July 7, 2024 10:23 PM

      താങ്ക്സ് dear.. വായിച്ചല്ലോ സന്തോഷം ❤️🥰

      Reply
    • Seenath on July 8, 2024 6:08 PM

      താങ്ക്സ് വായിച്ചല്ലോ സന്തോഷം ❤️🥰

      Reply
  3. Sanna Saleena on July 7, 2024 8:18 PM

    നന്നായി എഴുതി. എന്താ പറയേണ്ടതെന്ന് അറിയില്ല .സ്നേഹം കൂട്ടേ

    Reply
    • Seenath on July 7, 2024 10:23 PM

      താങ്ക്സ് ഇത്ത.. വായിച്ചല്ലോ സന്തോഷം ❤️🥰. ഒരുപാട് ആയി എഴുത്ത് നിർത്തീട്

      Reply
      • Joyce Varghese on July 7, 2024 11:57 PM

        നന്നായി എഴുതി.. വൈകിയാണെങ്കിലും നല്ല തീരുമാനമെടുത്ത നായിക.
        👌

        Reply
        • Seenath on July 8, 2024 6:09 PM

          Thank you ചേച്ചി.. നിങ്ങളൊക്കെ വായിച്ചു കേൾക്കുമ്പോൾ സന്തോഷം ആണ്… ❤️🥰❤️❤️🙏

          Reply
  4. Anju Ranjima on July 7, 2024 9:29 AM

    എന്താണ് ഇനിയെന്ന് ആശങ്ക ബാക്കി
    വച്ചുള്ള ജീവിതം ജീവിച്ചു തീർക്കൽ ബുദ്ധിമുട്ടാണ്. ഞാൻ ok ആണെന്ന് കരുതുമ്പോ ഴും കിട്ടിയ ചതിയുടെ ആഴത്തിൽ മുങ്ങി മരിച്ചു കൊണ്ടേയിരിക്കുന്നു!

    Reply
    • Seenath on July 7, 2024 11:04 AM

      Thank you dear 🥰❤️.. വായിച്ചല്ലോ സന്തോഷം ❤️🥰

      Reply
    • Nafs nafs on July 7, 2024 6:52 PM

      കഴിഞ്ഞ കാലത്തിന്റെ മുറിപ്പാടിൽ ജീവിക്കുന്നവളുടെ കഥ.💞💞

      Reply
      • Seenath on July 7, 2024 7:10 PM

        താങ്ക്സ് ഇത്ത വായിച്ചല്ലോ ❤️🥰. ഒരുപാട് സന്തോഷം 🥰❤️🌹

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.