Author: Seenath C. P

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

എനിക്ക് പരിചയമുള്ള എഴുത്തുകാരിയായ സുനന്ദ ചേച്ചിയുടെ ഒരു കഥ ഉൾപ്പെടുന്ന ബുക്ക്‌ ആണ് “പ്രണയാക്ഷരങ്ങൾ”. അസാധാരണമായ, സത്യസന്ധയുള്ള, പതിനാല് പ്രണയകഥകൾ ആണ് പ്രണയാക്ഷരങ്ങൾ. പുതു തലമുറയുടെ ഇക്കിളിപ്പെടുത്തുന്ന പ്രണയകഥകൾ അല്ല. പവിത്രമായ പ്രണയ കഥകൾ ആണ്. എന്നാലോ നൊസ്റ്റാൾജിയ അല്ല ഈ കഥകൾ. താനുൾപ്പെടുന്ന സമൂഹത്തിലെ, കുടുംബത്തിലെ നിത്യ ജീവിത പ്രണയ കഥകൾ ആണ്. അനീതിക്ക് എതിരെ ചോദ്യം ചെയ്യാനും തെറ്റ് ചൂണ്ടി കാട്ടാനും സഹായിക്കാനും സന്മനസ്സുള്ള നായികമാരും നായകൻമാരും ഈ കഥയിൽ ഉണ്ട്. ഇതൊരു മാസ്റ്റർ പീസ് രചന തന്നെയാണ്. പ്രണയ സാഹിത്യമെന്ന നിലയിൽ പുകഴ്ത്തപ്പെടേണ്ട ഒരു രചന ആണിത്. പ്രായഭേദമന്യേ ഏതു വായനക്കാരന്റെ ഉള്ളിലും ഒരു കുഞ്ഞു വേദന സൃഷ്ടിക്കാൻ കഴിവുള്ള കഥകൾ. മനസ്സിൽ തങ്ങിയ ചില അനുരാഗങ്ങൾക്കുമപ്പുറം മറ്റെന്തൊക്കയോ ആണ്. ഇത് വായിക്കുമ്പോൾ പ്രണയിക്കാൻ തോന്നി പോകും. അത്‌ ഒരു കാമുകനെ അല്ല. നമ്മുടെ പാതിയെ തന്നെ. ഇതിന് മുൻപ് ചിന്തിക്കുകയോ, കേൾക്കുകയോ ചെയ്യാത്ത വിധത്തിലുള്ള പ്രണയകഥകൾ…

Read More

ഒരു കുട്ടി ജനിച്ചാൽ മാതാപിതാക്കൾക്ക് സ്വപ്‌നങ്ങൾ ഏറെ ആണ്. അവന് നല്ല വിദ്യാഭ്യാസം കൊടുക്കണം. അവനെ ഡോക്ടർ ആക്കണം… അങ്ങനെ അങ്ങനെ നീളുന്നു. എന്നാൽ എന്നെ പോലുള്ള മാതാപിതാക്കൾ ആഗ്രഹിക്കുന്നത് അവൻ ഒന്ന് നടന്നെങ്കിൽ, അവൻ ഒന്ന് ചിരിച്ചെങ്കിൽ, അവനൊന്നു സ്വയം ബ്രഷ് ചെയ്തെങ്കിൽ, ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചെങ്കിൽ എന്നാണ്. അതിനുള്ള വേണ്ടിയുള്ള തെറാപ്പിക്കൾക്ക് ദിനം പ്രതി ഓടി കൊണ്ടിരിക്കുകയാണ്. എന്താണ് ഓട്ടിസം? ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. ഈ അവസ്ഥയെ കുറിച്ച് സമൂഹത്തില്‍ വളരെ ചെറിയ വിഭാഗത്തിനേ വിവരമുളളൂ. പലര്‍ക്കും തെറ്റായ പല ധാരണകളും ഉണ്ട്. 1943-ല്‍ ലിയോ കറാര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്നിതിനെ വിളിച്ചത്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് ആ അവസ്ഥയില്‍ ജീവിതം നയിച്ച ആളുകള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. ആശയവിനിമയം, ആശയഗ്രഹണം, സാമൂഹീകരണം എന്നീ മേഖലകളില്‍ സമപ്രായക്കാരില്‍ നിന്ന് വളരെ…

Read More

അകകാമ്പ് ഉപ്പിലിട്ട നോവായി. മൗനം വെടിഞ്ഞു, അഭിമാനം നഷ്ടമായി. മൊഴിഞ്ഞ വാക്കുകൾ അത്രമേൽ ആധി പിടിച്ചാലും, വിരോധമായാലും, നിന്ദിച്ചാലും, കൂടെ കൂടാതെ പിന്തിരിഞ്ഞു നടക്കുവാൻ ഈ ഉള്ളവൾക്ക് ആകില്ല. ഒരുപിടി പുച്ഛം മാത്രം നൽകി ഇട്ടേച്ചു പോയാലും അകലം പാലിക്കുവാൻ ഞാൻ ഒന്നുടെ നീയായി പിറന്നീടണം. ആരോട് മൊഴിഞ്ഞാലും പാകപ്പെടുത്തിയ വാക്കുകൾ എന്നിലെ നോവിന് അപശബ്ദങ്ങൾ ഓർക്കുക പുനർചിന്തക്കു നേരമായി വല്ലപ്പോഴും “വാക്കുകൾ” ചിന്തയുടെ ചാലു കീറി വിതുമ്പുന്ന ചുണ്ടുകൾ നിറവാർന്ന അലിവോടെ കണ്ണുനീർ ഒപ്പിയ തൂവാല വൈകി ഞാനറിയുന്നു. ഞാൻ കരയുകയാണ്. നനഞ്ഞ ഉടയാടാ ചീഞ്ഞുനാറുന്നു നെറ്റിയിൽ അമർന്ന ചുണ്ടുകൾ ആഴങ്ങളിലേക്ക് ആണ്ടിറങ്ങിയാലും വേദനയായി, വിദ്വേഷം എന്നിലേക്കു ഉണക്കി വെച്ച മൗനം തണുത്തു. അതൊരു കഠിനകാടാരമായി പതിഞ്ഞു. ഉള്ളിലെ നോവുകൾക്ക് അല്പം ശമനം എന്റെ സൂര്യനും നക്ഷത്രവും കെട്ട് പോവാതിരിക്കാൻ എന്റെ ആകാശം അത്രമേൽ പ്രിയമുള്ളതായി. എനിക്ക് തടവുകൾ ചാടണം പോയി മലകൾ താണ്ടീടനം ഒറ്റയ്ക്ക് തിരിച്ചിറങ്ങണം ആരെയും കൂസാത്ത…

Read More