Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘പ്രണയാക്ഷരങ്ങൾ’-ഒരു ബുക്ക് റിവ്യൂ
പുസ്‌തകം

‘പ്രണയാക്ഷരങ്ങൾ’-ഒരു ബുക്ക് റിവ്യൂ

By Seenath C. PSeptember 4, 2023Updated:September 5, 20238 Comments11 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് പരിചയമുള്ള എഴുത്തുകാരിയായ സുനന്ദ ചേച്ചിയുടെ ഒരു കഥ ഉൾപ്പെടുന്ന ബുക്ക്‌ ആണ് “പ്രണയാക്ഷരങ്ങൾ”. അസാധാരണമായ, സത്യസന്ധയുള്ള, പതിനാല് പ്രണയകഥകൾ ആണ് പ്രണയാക്ഷരങ്ങൾ. പുതു തലമുറയുടെ ഇക്കിളിപ്പെടുത്തുന്ന പ്രണയകഥകൾ അല്ല. പവിത്രമായ പ്രണയ കഥകൾ ആണ്. എന്നാലോ നൊസ്റ്റാൾജിയ അല്ല ഈ കഥകൾ. താനുൾപ്പെടുന്ന സമൂഹത്തിലെ, കുടുംബത്തിലെ നിത്യ ജീവിത പ്രണയ കഥകൾ ആണ്. അനീതിക്ക് എതിരെ ചോദ്യം ചെയ്യാനും തെറ്റ് ചൂണ്ടി കാട്ടാനും സഹായിക്കാനും സന്മനസ്സുള്ള നായികമാരും നായകൻമാരും ഈ കഥയിൽ ഉണ്ട്. ഇതൊരു മാസ്റ്റർ പീസ് രചന തന്നെയാണ്. പ്രണയ സാഹിത്യമെന്ന നിലയിൽ പുകഴ്ത്തപ്പെടേണ്ട ഒരു രചന ആണിത്. പ്രായഭേദമന്യേ ഏതു വായനക്കാരന്റെ ഉള്ളിലും ഒരു കുഞ്ഞു വേദന സൃഷ്ടിക്കാൻ കഴിവുള്ള കഥകൾ.

മനസ്സിൽ തങ്ങിയ ചില അനുരാഗങ്ങൾക്കുമപ്പുറം മറ്റെന്തൊക്കയോ ആണ്. ഇത് വായിക്കുമ്പോൾ പ്രണയിക്കാൻ തോന്നി പോകും. അത്‌ ഒരു കാമുകനെ അല്ല. നമ്മുടെ പാതിയെ തന്നെ. ഇതിന് മുൻപ് ചിന്തിക്കുകയോ, കേൾക്കുകയോ ചെയ്യാത്ത വിധത്തിലുള്ള പ്രണയകഥകൾ ആണിത്. സൗമ്യമായും ശാന്തമായും വേണം ഈ ബുക്ക്‌ വായിക്കാൻ. വളരെ ലളിതമായ ഭാഷയാണ് കഥയിൽ ഉടനീളം.

ക്ഷമാപണത്തോടെ ആണ് ഈ ബുക്കിന്റെ റിവ്യൂ എഴുതുന്നത്. ബുക്ക്‌ എന്നോ വായിച്ചു. പക്ഷെ ഒരു വിവരണം എഴുതാൻ അല്പം വൈകി പോയി. കുഞ്ഞു നാൾ മുതലേ ദാരിദ്ര്യം അറിഞ്ഞു വളർന്നവൾ ആണ്. അന്ന് മുതൽ ഒരു സ്വപ്നം ഉണ്ടായിരുന്നു-സ്വന്തമായി ഒരു ജോലി. കുട്ടിക്കാലത്ത് കുട്ടികൾ ഒക്കെ കളിച്ചു നടക്കുമ്പോൾ ഞാൻ ചിന്തിച്ചതും പ്രവർത്തിച്ചതും ഒരു ജോലിക്ക് വേണ്ടി ആയിരുന്നു. ട്യൂഷൻ എടുത്തും അയല്പക്ക വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങി കൊടുത്തും ഞാൻ പഠിക്കാനുള്ള പണം കണ്ടെത്തി. പിന്നീട് ജീവിതം ഒരുപാട് മാറി. പഠിച്ചെങ്കിലും ജോലി നേടാനോ സാമ്പാദിക്കാനോ കഴിഞ്ഞില്ല. പക്ഷെ ഉള്ളിലെ ആഗ്രഹം എപ്പോഴും എന്നെ വേട്ടയാടി കൊണ്ടിരുന്നു. ചുറ്റിലും എന്തെങ്കിലും ജോലി ഉണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു. ഓരോ ബുക്ക്‌ വായിക്കുമ്പോഴും ചിന്ത ഇതാണ്, ജോലിക്കുള്ള എന്തെങ്കിലും കിട്ടുമായിരിക്കും. എന്റെ മോനെ കൊണ്ട് ചെയ്യാൻ പറ്റുന്ന ജോലി. ബാക്കി വഴിയേ പറഞ്ഞു തരാം. ഒരു സന്തോഷമുണ്ട്. ഇനി നമുക്ക് ഞാൻ വായിച്ച  ബുക്കിലേക്ക് കടക്കാം.

കുറച്ചു ദിവസമായി ഒരാൾക്ക് അഡ്രെസ്സ് കൊടുത്തിട്ട്. ബുക്ക്‌ അയക്കും എന്ന് പറഞ്ഞു. ഫ്രീ ആയിട്ട് ബുക്ക്‌ അയക്കാനോ? ചുമ്മാ എന്നെ പറ്റിച്ചത് ആവും. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. പോസ്റ്റുമാൻ അതിലെ നടന്നു പോകുമ്പോയൊക്കെ കത്തുണ്ടോ എന്നാ ചോദ്യത്തിനു പകരം ബുക്കുണ്ടോ എന്ന് പലതവണ ചോദിച്ചു. അഡ്രെസ്സ് പറഞ്ഞു കൊടുത്തു, പേര് പറഞ്ഞു കൊടുത്തു. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇന്റർവ്യൂ കാർഡ് ഒരു ദിവസം വൈകി കൊണ്ടു തന്നതിന് ഒരുപാട് ചീത്ത വിളിച്ചതാ ഞാൻ അയാളെ. വർഷം 12 കഴിഞ്ഞു.

ഒരു ദിവസം രാവിലെ പോസ്റ്റുമാൻ എന്റെ വീട്ടിലേക്കു കേറി വന്നു. ആദ്യം കരുതിയത് വഴി ചോദിക്കാൻ ആകും എന്നാണ്. സീനത്ത് ആരാണ് ചോദിച്ചു. ഞാൻ അഭിമാനത്തോടെ മുന്നിലേക്ക് ചെന്നു. എന്നെ അയാൾക്ക് ഓർമ്മയുണ്ടോ ആവോ?ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. അയാള് ചെയ്ത തെറ്റിന് മാപ്പ് കൊടുക്കാമോ? ഇഷ്ടപ്പെട്ട കോളേജിൽ പഠിക്കാനുള്ള എന്റെ അവസരം നഷ്ടപ്പെടുത്തിയ ആളാണ് മുന്നിൽ നിൽക്കുന്നത്. സാരമില്ല വിധി എന്ന് പറഞ്ഞു. ഞാൻ അയാളുടെ കൈയിൽ നിന്ന് ബുക്ക്‌ ഏറ്റു വാങ്ങി.

വീട്ടിലെ കുട്ടികൾ എന്തോ പലഹാരം ആണ് കരുതി ഓടി വന്നു. കൊറിയർ പൊട്ടിക്കുന്നത് വരെ അവര് എന്റെ ചുറ്റിലും കൂടി. കൂട്ടത്തിൽ എന്റെ അനിയനും നാത്തൂനും വരെ വന്നു. എന്ത് ബുക്ക്‌ ആണോ ആവോ എന്ന ചിന്തയിൽ. കൊറിയർ പൊട്ടിച്ചു. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന വെള്ള കളർ, അതിലെ നിറയെ ചുവന്ന പൂമ്പാറ്റകൾ…ലവ് ചിന്ഹത്തിൽ പൂക്കളെ പോലെ പൂമ്പാറ്റകൾ നിരന്നു നിൽക്കുന്നു. ഇതളുകൾ കൊഴിഞ്ഞ റോസപ്പൂവ് ആണ് എന്ന് തോന്നി പോകുന്നു. അത്‌ പോലൊരു മായ കാഴ്ച. ഒരു പൂ വിടരുന്നത് പോലെ മധുരമുള്ള പതിനാല് പ്രണയ കഥകൾ.

പുറം ഭാഗം അതി മനോഹരം. പതിനാല് പേരുടെ ഫോട്ടോ. എന്നെ പഠിപ്പിച്ച സുഗത ടീച്ചറെ പോലൊരു മുഖം. അതെ സുനന്ദ ചേച്ചി. അഡ്രെസ്സ് കൊടുക്കുമ്പോൾ എനിക്ക് ചേച്ചിയെ വലിയ പരിചയം ഒന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴൊക്കയോ പറയുന്ന വാക്കുകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയ വ്യക്തി. വളരെ പക്വതയുള്ള, അനുഭവ സമ്പത്തുള്ള ഒരാളുടെ സംസാരം കേൾക്കാൻ ആരാണ് ഇഷ്ടപെടാത്തത്. ആ സംസാരം കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത പ്രതീക്ഷ തോന്നാറുണ്ട്. ഒക്കെ ശരിയാകും എന്നൊരു ഉൾവിളി എന്റെ ഉള്ളിൽ ആണ്ട് കിടക്കുന്നുണ്ട്. സൂക്ഷിക്കുക എന്നൊരു താക്കീത് എപ്പോഴും കൂടെ ഉള്ളവർക്ക് നൽകുന്നതും കാണാറുണ്ട്.

കുട്ടികൾ ബുക്ക്‌ കണ്ടപ്പാടെ ഓടി മറഞ്ഞു. അനിയൻ ബുക്കിന്റെ പേര് കണ്ട് സൂക്ഷിച്ചു നോക്കി. ഉൾപേജുകൾ ഓരോന്നായി മറിച്ചു നോക്കി. നാത്തൂൻ-ഇത് മുഴുവൻ പ്രണയ കഥ ആണോ? എന്ത് പറയണം എന്ന് അറിയാതെ ബുക്ക്‌ അവളുടെ കൈയിൽ കൊടുത്തു. സമയം കിട്ടുമ്പോൾ വായിച്ചു നോക്കൂ എന്ന് മാത്രം പറഞ്ഞു. അവൾ അത്‌ എനിക്ക് തിരിച്ചു തന്നു. എനിക്ക് ഇതിലൊന്നും താല്പര്യം ഇല്ലെന്ന് പറഞ്ഞു.

ഞാൻ ആ ബുക്കുമെടുത്ത് എന്റെ റൂമിലേക്ക് നടന്നു. എന്തോ ബുക്ക്‌ വായിക്കാനുള്ള ഒരു മാനസിക അവസ്ഥ വന്നില്ല. അല്ലാഹ് ഒരു കാര്യം മറന്നു! ബുക്ക്‌ അയച്ച ആളോട് ഒരു വാക്ക് പറഞ്ഞില്ല. ബുക്കിന്റെ ഒരു ഫോട്ടോ എടുത്തു. നേരെ momspresso whatsapp ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. കുറെ ലൈക് കിട്ടി. പിന്നെ ബുക്ക്‌ നേരെ എന്റെ അലമാരയിൽ വെച്ചു പൂട്ടി. മനസ്സിൽ എന്തോ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു. കടം വാങ്ങിയ പൈസ കൊടുക്കാൻ കഴിയാത്ത പോലൊരു ഫീൽ.

രണ്ട് ദിവസം കഴിഞ്ഞു ബുക്ക്‌ വീണ്ടും എടുത്തു നോക്കി. ഉള്ളിലുള്ള കഥകളുടെ പേരുകൾ ഓരോന്നായി മറിച്ചു നോക്കി. പ്രണയ കഥകൾ ആയത് കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ വെച്ച് വായിക്കാൻ ഒരു മടി. ഈ ബുക്കിൽ പതിനാല് പ്രണയ കഥകൾ ഉണ്ട്. പ്രണയം എന്ന് കേൾക്കുമ്പോൾ തന്നെ ഈ ബുക്കിനോട് വല്ലായ്മ ഉണ്ട്. എന്നാലോ വായിക്കുകയും വേണം. ശബ്ദങ്ങൾ സൃഷ്‌ടിച്ച കോലാഹലങ്ങൾ ഓർത്തു പോയി.

എന്റെ പ്രിയപ്പെട്ട ചേച്ചിയുടെ കഥ കണ്ടു-മയിൽ‌പീലി. പേര് കേട്ടപ്പോൾ തോന്നി മയിൽ പീലിയെ പ്രണയിച്ച പെൺകുട്ടി ആകും എന്ന്. വെറുതെ ഒന്ന് വായിച്ചു നോക്കി. കണ്ണ് എത്തുന്നിടത്ത് മനസ്സ് എത്തുന്നില്ല. ഒന്നും വായിക്കാൻ കഴിയുന്നില്ല. പരീക്ഷക്ക് പഠിക്കാൻ ഇരുന്നത് പോലൊരു ഫീൽ. വീണ്ടും ബാഗിൽ വെച്ച് പൂട്ടി. പിന്നെ വീണ്ടും ബുക്ക്‌ എടുക്കുന്നത് തണലിൽ തെറാപ്പിക്ക് പോയപ്പോൾ ആണ്.

മനസ്സ് ശാന്തമായി. മോനെ ക്ലാസ്സിൽ ഇരുത്തി. സന്തോഷത്തോടെ അതിലേറെ സമാധാനത്തോടെ ഞാൻ പുറത്ത് സോഫയിൽ ഇരുന്നു. തണലിൽ കുറെ പേരെന്റ്സ് ഇരിക്കുന്നുണ്ടായിരുന്നു. എന്നെ പോലെ മക്കളെയും കൊണ്ട് വന്നവർ. ഞാൻ ആരോടും സംസാരിച്ചില്ല. എന്റെ ലക്ഷ്യം വായിക്കുക എന്നത് മാത്രമായിരുന്നു.

അങ്ങനെ അതിലെ ഓരോ കഥകളും വായിച്ചു തീർത്തു. ഞാൻ ചിന്തിച്ചത് പോലുള്ള പ്രണയ കഥകൾ ആയിരുന്നില്ല ഈ ബുക്ക്‌. ഇക്കിളി പെടുത്തുന്ന ഒരു വാക്ക് പോലും ഈ കഥയിൽ ഇല്ല. പരിശുദ്ധമായ പ്രണയം. നമ്മുടെയൊക്കെ നിത്യ ജീവിതവുമായി വളരെ ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ജീവിതാനുഭവകഥകൾ തന്നെ. ഓരോ പ്രണയ കഥയിലും ഓരോ പാഠങ്ങൾ ഉണ്ട്. സ്നേഹിക്കാൻ, പഠിക്കാൻ, മനസിലാക്കാൻ, ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ച ഒരു പ്രണയം കഥ.

ആദ്യത്തെ പ്രണയ കഥ ഛായാമുഖി മറ്റു പ്രണയ കഥകളിൽ നിന്ന് വ്യത്യാസം ഉണ്ട്. ഒരു കീചകനെ പ്രണയം കൊണ്ട് മാറ്റി എടുക്കാൻ ഒരു സ്ത്രീക്ക് കഴിഞ്ഞു. അയാളെ ചിന്തിപ്പിക്കാൻ സൈരന്ധ്രിക്ക് കഴിഞ്ഞു. സ്ത്രീ ശരീരം കേവലം ലൈംഗിക ആസ്വാദനത്തിന് മാത്രമുള്ളതാണ് എന്ന ചിന്ത മാറ്റി കുറിക്കുന്നു. ഒരു സ്ത്രീ വിചാരിച്ചാൽ നീചനെ മാറ്റാം എന്നൊരു സന്ദേശം കൂടെ ഈ കഥ നൽകുന്നു. എല്ലാ തിന്മയും സ്ത്രീകളിലേക്ക് അടിച്ചേൽപ്പിക്കുന്ന ഒരു പ്രവണതയ്ക്ക് എതിരെ ഒരു നായിക മധുരമായി പ്രതികരിച്ചു. ഒരൊറ്റ വാക്ക് കൊണ്ട് ഒരു പുരുഷനെ പുനർചിന്തയ്ക്ക് അടിമയാക്കാൻ നായികയ്ക്ക് കഴിഞ്ഞു.

എലിസ നൊമ്പരപ്പെടുത്തുന്നുണ്ട്. അതൊരു തീരാ നൊമ്പരമായി. എന്റെ ഉള്ളിൽ ആണ്ടിറങ്ങിയ വീട്ടമ്മയുടെ വേദനയായി. ദാരിദ്ര്യം ഒരു കുടുംബത്തെ മുഴുവൻ നൊമ്പരപ്പെടുത്തുന്നു . നമ്മളിൽ ചിലരെങ്കിലും ഇങ്ങനെ ജീവിക്കുന്നുണ്ടവാം. ഓരോ ദിവസവും ആധിയോടെ മുന്നോട്ട് നീക്കി കൊണ്ടു പോകുന്ന നായികയെ എനിക്ക് ഇഷ്ടമായി. ഏത് പ്രതിസന്ധിയിലും തളരാതെ കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുന്ന കഥ നായിക പുതുമയുള്ളതാണ്. ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ആണ് പഴയ കളിക്കൂട്ടുകാരനെ കാണുന്നത്. ചെറുതായി ഒന്ന് പതറിയെങ്കിലും എലിസ പിടിച്ചു നിന്നു. പഴയ കാല കൂട്ടുകാരനെ കണ്ടപ്പോൾ അവൾ വീണു പോകുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ ഇല്ല. അവളുടെ വികാരങ്ങളെ നിയന്ത്രിച്ചു. ഉള്ളിലെ നൊമ്പരങ്ങൾ എഴുതി പിടിപ്പിക്കാൻ കഥക്കാരിക്ക് കഴിഞ്ഞു. വായിക്കുമ്പോൾ നമ്മൾ എലിസ ആയി മാറുകയായിരുന്നു. തെരുവിലെ പാട്ട് കഥയെ കൂടുതൽ മനോഹരമാക്കുന്നു. കഥയുടെ ക്ലൈമാക്സിൽ ഞാൻ ഭയന്നു. എന്നാൽ അവിടെ നായികയുടെ നല്ലൊരു തീരുമാനം കണ്ടതിൽ സന്തോഷം തോന്നി. നല്ല രീതിയിൽ, ചങ്കൂറ്റത്തോടെ അവൾ ഒഴിഞ്ഞു മാറി. എന്നാൽ പറയേണ്ടത് പറയുകയും ചെയ്തു. എനിക്ക് എലീസയെ ഒരുപാട് ഇഷ്ടമായി.

ഇന്ദ്രജാലം വളരെ നല്ലൊരു പ്രണയ കഥയായിരുന്നു. പ്രണയത്തെക്കാൾ ഉപരി മനുഷ്യ നന്മയ്ക്കു പ്രാധാന്യം കൊടുത്ത കഥ. മജീഷ്യനോട് തോന്നിയ പ്രണയം. നടക്കുമ്പോൾ ആണ് പലപ്പോഴും നമ്മുടെ ചിന്തകൾ ഓരോന്നായി അയവിറക്കുക. ആ ചിന്തകൾ മുറിഞ്ഞു പോകുമ്പോൾ മനസ്സിൽ ഒരു നോവ് ബാക്കിയാകുന്നു. അനാവശ്യ ചിന്തകൾ നമ്മുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാനുള്ള പാലമാണ്. ടീച്ചറെ പോലെ ചിലപ്പോഴൊക്കെ നമുക്കും നിമിഷ നേരത്തേക്ക് ഇങ്ങനെ ഒക്കെ തോന്നാറില്ലേ? ഇന്നത് ന്യൂ ജനറേഷൻ ക്രഷ് എന്നൊക്കെ വിളിക്കുന്നു. ഒരാളിലേക്ക് മാത്രം ഒതുങ്ങി പോകുന്ന ചിന്താഗതികൾ, അയാൾ എന്ത് ചെയ്യുന്നു, അയാളുടെ പ്രവർത്തികൾ, ഇതൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്ന നായിക. ഒരു പെണ്ണിന്റെ അനുരാഗ ചിന്താഗതികൾ വിവരിക്കുന്നു. അപ്രതീക്ഷിതമായി വളകൾ കൈകളിൽ വെച്ചു കൊടുത്തപ്പോൾ ആ പ്രണയ നായകന്റെ കണ്ണുകൾ നിറഞ്ഞു. ആപത്തിൽ നമ്മളെ സഹായിക്കാൻ ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത ആളുകൾ ആണ് കടന്നു വരിക..

താടിയിലൊളിപ്പിച്ച പെൺകുട്ടി:

ഇതൊരു അത്ഭുത കഥ എന്ന് തന്നെ പറയേണ്ടി വരും. പലപ്പോഴും ഗൗരവം അലങ്കാരമായി കൊണ്ടു നടക്കുന്ന ആളുകൾ ആണ് ഡോക്ടർസ്. എല്ലാവരും അങ്ങനെ അല്ല. എന്നാലും, അവരുടെ ജോലി അങ്ങനെ ആയത് കൊണ്ടാവാം. ജീവനും ജീവിതവും തിരിച്ചു തരുന്നത് ഡോക്ടർമാർ ആണ്. ഒരു നന്ദി വാക്ക് പറയാൻ പോലും നമ്മൾ പേടിക്കും. അങ്ങനെയുള്ള ഒരു അവസരത്തിൽ ആണ് ഡോക്ടറോട് പൗര്ണമി വളരെ കൂൾ ആയിട്ട് സംസാരിക്കുന്നത്. കൂടാതെ അയാളുടെ താടിയെ വർണ്ണിക്കുന്നു. ഡോക്ടറുടെ ചോദ്യങ്ങൾക്ക് തമാശ രൂപത്തിലും എന്നാൽ കാര്യഗൗരവത്തോടെ പൗർണമി മറുപടി പറയുന്നു. ഈ താടി എനിക്ക് ഒരുപാട് ഇഷ്ടമായി. ആരെങ്കിലും ഡോക്ടറോട് ഇങ്ങനെ പറയുമോ എന്ന് ഞാൻ ചിന്തിച്ചു പോയി. നിങ്ങളോ? “കഷ്ടപ്പെട്ടുള്ള പുഞ്ചിരി” അതൊരു പ്രയോഗം തന്നെയാണ്. ചിലരൊക്കെ നമ്മളോട് കഷ്ടപ്പെട്ട് ചിരിക്കുന്നത് നമുക്ക് കാണാം.

കഥയിൽ ഡോക്ടറുടെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. എനിക്കും തോന്നിപ്പോയി പൗർണ്ണമി ഉണ്ടോ എന്ന്. ഇതൊരു മായാജാല കാഴ്ച ആയിരുന്നോ?

കഥയുടെ അവസാനം പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ കൊടുത്തു. പൗർണമിയുടെ വേദനകൾ പിന്നീട് ഡോക്ടർ ഏറ്റെടുത്തു.

കുലുക്കാം പെട്ടി മനസ്സിൽ നോവായി കിടക്കുന്നു. കഥാകാരനോട് ഒരു ചോദ്യം, കഥ എന്തിന് ഇങ്ങനെ അവസാനിപ്പിച്ചു? സുഹറ ജീവിതത്തിലേക്ക് തിരിച്ചു വന്നോ? സുഹറ ഞാൻ ആയിരുന്നോ എന്ന് ചിന്തിച്ചു. സംസാരം അതൊരു വ്യക്തിയുടെ ഐഡന്റിറ്റി ആണ്. കലപില സംസാരിക്കുന്നത് ചിലർക്ക് ഒരു ഭംഗി ആണ്. സമയം ഒച്ചിനെ പോലെ നീങ്ങുന്നു. ചില നേരം അങ്ങനെ ആണ്.

ചിലത് നിമിത്തം പോലെ നമ്മളെ തേടി എത്തും. അതൊരു ചരടിൽ കോർത്ത നൂല് പോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

പ്രണയ ലേഖനം വായിച്ചു കണ്ണുകൾ കലങ്ങി. ഇങ്ങനെ ഒരു ഭർത്താവിന് ഭാര്യയെ സ്നേഹിക്കാൻ കഴിയുമോ? തിരിച്ചും. പ്രണയം രണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയുമോ? കേവലമൊരു പ്രണയ ലേഖനം അല്ലത്. അവരുടെ ജീവിതമാണ്. മഷി വറ്റാത്ത തൂലികയിൽ എഴുതി പിടിപ്പികാനാകുമോ നമ്മുടെ ഉള്ളിലെ അനുരാഗം. വരദ വാക്കുകൾ ഓരോന്നായി ഉരുവിടുമ്പോൾ അവളുടെ ഹൃയത്തിലെ പ്രണയം തിരിച്ചറിയാൻ വായനക്കാരന് കഴിയുന്നുണ്ട്. പിന്നെ സമൂഹത്തോട് ഒരു ചോദ്യമുണ്ട് ഒരു പ്രായം കഴിഞ്ഞാൽ പ്രണയം നഷ്ടപ്പെടുമോ? പ്രണയവും കാമവും ഒന്നാണോ? ഇത് രണ്ടും തിരിച്ചറിയാൻ നമുക്ക് കഴിയണം.അച്ഛനമ്മമാരുടെ പ്രണയം ആസ്വദിക്കാൻ നമുക്ക് കഴിയണം. അതെ പോലെ നമുക്കൊരു റോൾ മോഡൽ ആക്കാൻ അവരുടെ ദാമ്പത്യം സഹായകമാവണം. അല്ലാതെ സിനിമ ലോകത്തെ പതകുമിള പോലുള്ള അനുരാഗ ദമ്പതികളെ മാതൃക ആക്കരുത്.

ദേവഗാന്ധാരം- അതൊരു പെൺകുട്ടിയുടെ ജീവിത പോരാട്ട കഥയാണ്. നായികയുടെ ചിന്തകളും ജീവിതവുമാണ് ഈ കഥ. ചാണകം വാരി നായരോട് തന്റെ ജീവിത കഥ വിവരിക്കുന്ന നായിക. മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങൾ ആണ് എന്ന് ചെമ്പകം വിശ്വസിക്കുന്നു. അല്ല അനുഭവിച്ചറിയുന്നു. കുട്ടികൾ ഇല്ലാത്ത അവൾക്ക് അനേകം മക്കൾ ആണ്. കാടിന്റെ മക്കൾ. മനുഷ്യ മൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്ന് അവളെ കാക്കുന്നത് ഈ കാടിന്റെ മക്കളാണ്. ഭർത്താവ് നഷ്ടപെട്ട നൊമ്പരത്തിൽ ആണ് അവൾ ജീവിക്കുന്നത്. ആനക്കാരൻ രാമൻ അവൾക്കൊരു ജീവിതം കൊടുത്തു. പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞ പോലെയായി നായികയുടെ ജീവിതം. അവളുടെ ദുരന്തങ്ങൾ അവസാനിക്കാതെ അവളെ പിന്തുടരുന്നു. അവ്യക്തമായി കൊണ്ടിരിക്കുന്ന അന്ധകാരത്തിലേക്ക് നായിക മറയുന്നു.

ഒറ്റരുദ്രാക്ഷം ഒരു യാത്രയുടെ കഥയാണ്. പേര് പോലെ എന്തൊക്കയോ ഒളിഞ്ഞിരിക്കുന്ന പ്രണയ കഥ. പലതവണ വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും കൂടുതൽ ആസ്വദിക്കാൻ കഴിന്നുണ്ട്. രുദ്രനും അപര്ണയും ഒരു കൈലാസ യാത്രയിൽ ആണ്. അപര്ണയുടെ കൂടെ ഞാനും യാത്ര ചെയ്തു. മുത്തശ്ശി കഥകളും പൊള്ളുന്ന ജീവിതാനുഭവകളും ഉള്ള പെൺകുട്ടി ആണ് അപർണ. യാത്രയിൽ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വളരെ ഭാവനാത്മകമായി അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞു. രുദ്രൻ അപർണയുമായി അടുത്തതിന് അയാൾക്ക് ഒരു ദുരുദ്ദേശം ഉണ്ട്. ഇവിടെ സ്ത്രീകൾക്ക് ഒരു താക്കീത് എഴുത്തുകാരി നൽകിയോ?

അയാളുടെ കെണിയിൽ അപർണ വീഴുകയും എന്നാൽ ഒരു സന്യാസി വന്ന് അവളെ രക്ഷിക്കുകയും ചെയ്യുന്നു. ആരാണ് അപർണയെ രക്ഷിച്ച സന്യാസി എന്ന ചോദ്യത്തോടെ കഥ അവസാനിക്കുന്നു. അവളുടെ അച്ഛൻ ആവാം ആ സന്യാസി എന്ന ചിന്ത എന്നെ അലട്ടി.

നിന്നെ അത്രമേൽ സ്നേഹിക്കയാൽ:

ഒരു വീട്ടമ്മയുടെ പ്രണയ നൊമ്പരങ്ങൾ ആണ് ഈ കഥയിൽ ഉടനീളം. ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ നഷ്ടമായ പ്രണയത്തെ കുറിച്ച് ഇടയ്ക്കിടെ നായിക ഓർത്തു കൊണ്ടിരിക്കുന്നു. അവനെ ചുറ്റിപറ്റിയുള്ള ഓർമ്മകളിൽ അവൾ സ്വയം ഇല്ലാതാവുന്നു. ചില നശിച്ച ഓർമ്മകൾ വേരോടെ പിഴുത് എറിഞ്ഞാലും, വീണ്ടും വീണ്ടും വിചാരിക്കാത്ത നേരത്ത് അത്‌ കടന്നു വരും. നമ്മുടെ അനുവാദം പോലും ചോദിക്കാതെ ഓർമ്മകൾ കടന്നു വരാറില്ലേ ? ആരാണ് ആ ഓർമ്മകളെ നിയന്ത്രിക്കുന്നത്?

ഭാര്യക്കൊരു സർപ്രൈസ് കൊടുക്കാൻ പലർക്കും മടിയാണ്. എന്നാൽ ഇവിടെ ഭാര്യക്ക് വ്യത്യസ്ത തരത്തിലുള്ള സർപ്രൈസ് ഒരുക്കിയ അരുണിനോട് ഒരു ബഹുമാനം തോന്നുന്നുണ്ട്. സ്നേഹത്തിൽ പിശുക്ക് കാണിക്കുന്നത് ആണ് പല ദാമ്പത്യങ്ങളും തകരാൻ ഒരു കാരണം. ഇവിടെ ഒരു സ്വർഗ്ഗ ജീവിതം കാണിച്ചു കൊണ്ട് ഭാര്യയും ഭർത്താവും ഒരു യാത്ര പോകുകയാണ്. സൂചിത്രയും അരുണും ഒരു കുന്നിന്റെ മുകളിലേക്ക് യാത്ര പോകുകയാണ്.. അവിടെയുള്ള കാഴ്ചകൾ ഓരോന്നായി  വിവരിക്കുന്നു. ഒടുവിൽ ഒരു അപകടം സംഭവിക്കുന്നു. സുചിത്ര അരുണിന്റെ കൈകളിലേക്ക്  ആരോ വലിച്ചെറിഞ്ഞത് പോലെ വന്ന് വീഴുന്നു. സുചിത്ര ഗർഭിണി ആയിരുന്നോ? അവൾക്ക് ആകെ ഉണ്ടായിരുന്ന സങ്കടം കുഞ്ഞില്ല എന്നത് ആയിരുന്നു.

രജിതയുടെ ഡയറി കുറിപ്പുകൾ:

ഈ കഥ ഒരു ന്യൂ ജൻ കഥ പോലെ തോന്നി. വായിച്ചിരിക്കാൻ നല്ല രസമുണ്ട്. രജിതയുടെ കഥയാണ്. രജിത ഒരു തന്റേടി ആണ്. പെൺകുട്ടികൾ ചെയ്യാൻ മടിക്കുന്നത് ഒരു മടിയും കൂടാതെ ചെയ്യുന്ന നായിക. കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ വേണ്ടി ഒരുവന്റെ ബൈക്കിൽ കേറുന്നത് ആണ് കഥ. ഒരു പ്രത്യേക തരം ക്യാരക്ടർ ആണ് രജിത. ഏഴുത്തുകാരിയുമാണ്. ചുറ്റിലുമുള്ള അനീതിക്ക് എതിരെ പ്രതികരിക്കുന്നുണ്ട്. സഹജീവികളോട് സ്നേഹമുണ്ട്. പീഡിപ്പിച്ചു കൊന്ന ആദിവാസി പെൺകുട്ടിക്ക് നീതി കിട്ടാൻ വേണ്ടി പോരാടിയ പെൺകുട്ടി. അച്ഛൻ മരിച്ചതിന്റെ പ്രതിഷേധമാവാം.

രാജീവിന്റെ ബൈക്കിൽ കേറിയത് മുതൽ അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെടുന്നു. അത്‌ പെട്ടന്ന് തന്നെ പ്രണയമായി മാറുന്നു. ഒടുവിൽ ഒരു ദുരന്തത്തോടെ കഥ അവസാനിക്കുന്നു.

മയിൽ‌പീലി:

മയിൽപ്പീലി കരൾ അലിയിപ്പിക്കുന്ന കഥയാണ്. വർണനകൾ ഏറെയുള്ള കഥ. കഥ തുടങ്ങുന്നത് തന്നെ  “മഞ്ഞു തുള്ളിയുടെ തണുപ്പ് ചേർന്ന് നിൽക്കുന്ന ജനലഴികൾ ” എന്ന വർണനയോടു കൂടിയാണ്. ഒരിക്കൽ ഒരു മാസികയിൽ വന്ന മയിൽ‌പീലി എന്ന കവിതയാണ് ഈ കഥയുടെ ഒരു തുടക്കം. എഴുത്തുകാരനോട് വല്ലാത്ത ആരാധന തോന്നുന്നു. അല്ല ആ കവിതയോട്. അങ്ങനെ അവന്റെ അക്ഷരങ്ങൾ തേടാൻ തുടങ്ങി. ഒടുവിൽ അവന്റെ മേൽവിലാസം കരസ്ഥമാക്കി. “അക്ഷരങ്ങളുടെ രാജ കുമാരാന് മയിപ്പീലി” എന്ന പേരിൽ ആദ്യമായി കത്ത് എഴുതി. മേൽവിലാസം മറച്ചു വെച്ചു. കാരണം അവൾക്ക് ഒരു അസുഖം ഉണ്ടായിരുന്നു. ചിന്തകൾക്ക് തീവണ്ടിയെക്കാൾ വേഗത കൂടുതൽ ആയിരുന്നു. ഒരു യാത്രയിൽ അവൾ ആദിയെ കണ്ടു മുട്ടുന്നു. തന്റെ കത്ത് അവർക്ക് പുതിയ ജീവിതം നൽകി എന്നും. ആദിയുടെ ജീവിതത്തിലെ ദുരന്ത കഥ നായികയോട് വിവരിക്കുന്നു. മനസിന് വല്ലാത്ത നൊമ്പരപ്പെടുത്തുന്ന കഥ ആയിരുന്നു. ആ കത്തുകൾ മകൾക്ക് താരാട്ട് ആയി മാറിയ കഥ.

വായിച്ചതിൽ ഏറ്റവും നല്ല കഥ ആത്മ സംതൃപ്തി നൽകിയ കഥ. ഏതൊരാളും കൊതിച്ചു പോകും ഒരു പകരക്കാരെ. പലപ്പോഴും അത്‌ കിട്ടാറില്ല. ഇവിടെ ഒരു അച്ഛനെയും മോളെയും സ്വീകരിക്കാൻ നായിക കാട്ടിയ മനസ്സ് അഭിനന്ദനങ്ങൾക്ക് അർഹതയുള്ളത് ആണ്. കഥ പല തവണ വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും എന്തൊക്കയോ കൂടുതൽ ആസ്വദിക്കാൻ കഴിയുന്നു. നായികയുടെ നല്ല മനസ്സു കാരണം ഒരു അച്ഛനും മകൾക്കും പുതിയ ഒരു ജീവിതം കിട്ടുന്നു. നായിക അത്‌ ഒരുപാട് ആഗ്രഹിച്ചതുമാണ്.

മഷിത്തണ്ട്”

ഇതൊരു നൊമ്പര കഥയാണ്. എന്റെ ബാല്യകാലവുമായി ഏറെ സാമ്യമുണ്ട്. ഫോണില്ലാത്ത കാലത്തെ ചില കാര്യങ്ങൾ കഥയിൽ കണ്ടു. ഒരു സ്വപ്നത്തിലൂടെ ആണ് കഥ തുടങ്ങുന്നത്. മീരയുടെ ബാല്യകാലം അവൾ സ്വപ്നം കാണുന്നു. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആണ് അവൾ.മനുഷ്യനെ പോലെ ചെടികളെയും അവൾ സ്നേഹിച്ചിരുന്നു. അതല്ലേ വിട്ടു പോരുമ്പോളുള്ള ആ നൊമ്പരം. മീര ഒരു ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോകുകയാണ്. വിട പറയുമ്പോളുള്ള നൊമ്പരം അത്‌ എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞു.

കളിക്കൂട്ടുകാരുമൊത്തുള്ള തമാശകളും സങ്കടവും അവരുടെ ഓർമ്മ പുതുക്കലും ഒക്കെ കൂടി കഥയ്ക്ക് നല്ലൊരു ഓളം കിട്ടിട്ടുണ്ട്. ഒരു ആകാംഷയുണ്ട്, ഒരു സങ്കടമുണ്ട്.കൂട്ടുകാരുടെ ദുരനുഭവങ്ങൾ അവളെ വല്ലാതെ വേദനിപ്പിക്കുന്നു. കുട്ടികാലത്തെ അനുഭവങ്ങൾ അതെ പോലെ വീണ്ടും ഉണ്ടാക്കി എടുത്ത് മീരെയേ സന്തോഷിപ്പിക്കാൻ കൂട്ടുകാർ ശ്രമിക്കുന്നുണ്ട്. എല്ലാത്തിലും ഉപരി എന്തിനും കൂടെ നിൽക്കുന്ന പോസിറ്റീവ് ആയ ഭർത്താവ്. അതാണ് കഥയുടെ വിജയം.

മധുരം:

ഇതൊരു ന്യൂ ജൻ കഥയാണ്. കഥയുടെ ഉള്ളടക്കം ഒരു ഡിവോഴ്സ് ആണ്. ഓഫീസിൽ ഇതൊരു ചർച്ച വിഷയമാകുന്നു. കഥ വായിക്കുമ്പോൾ നിസാരവൽകരിക്കുന്ന ഡിവോഴ്സിനെ കുറിച്ച് ഞാൻ വല്ലാതെ ചിന്തിച്ചു പോയി. പരസ്പരം പ്രണയമുണ്ടായിട്ടും എന്തിനായിരിക്കും അവര് ഡിവോഴ്സ് ആയത് എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ വായിച്ചത്. പക്ഷെ അതൊരു നിഗൂഢ സത്യമായി കഥകാരി മറച്ചു വെച്ചു. മറ്റൊരു ഫോൺ കോളിലൂടെ കഥ അവസാനിക്കുന്നു. ബന്ധങ്ങളുടെ വില ഇത്രയേ ഉള്ളു. ഒരു കൂട് വിട്ടാൽ മറ്റൊരു കൂട്.

പച്ച:

ഇതൊരു നാണു ആശാന്റെ ആട്ടക്കളരിയിലെ കഥയാണ്. പല തവണ വായിച്ചു. മനസിലാക്കാൻ ഇത്തിരി പ്രയാസം തോന്നി. പഴയ കാല കാമുകിയെ കുറിച്ചും ഓർമ്മകളെ കുറിച്ചും കഥ വിവരിക്കുന്നു. ഒരു പെണ്ണിന്റെ ശരീര ശുദ്ധിക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. എങ്കിലും അവസാനം അവളുടെ മനസ് പരിശുദ്ധമായിരുന്നു എന്ന് കാണിച്ചു കൊണ്ട് കഥ അവസാനിക്കുന്നു.

ഇനി എന്റെ സന്തോഷം പറയാം. നമ്മൾ ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചാൽ പ്രകൃതി പോലും നമ്മുടെ കൂടെ നിൽക്കും. ഇന്ന് എനിക്ക് മോന്റെ സ്കൂളിൽ ഒരു ജോലി കിട്ടി. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നടന്ന സന്തോഷത്തിൽ ആണ്. ഒരു കാന്റീൻ ഞാൻ ഇന്ന് നടത്തുന്നു. ദിവസം നല്ലൊരു തുക ഞാൻ സാമ്പാദിക്കുന്നു. ഇതിൽ പരം മറ്റൊരു സന്തോഷം എനിക്ക് ഇല്ല. പക്ഷെ ഞാൻ ഫുൾ തിരക്കിൽ ആയിപ്പോയി. എഴുതാനോ വായിക്കാനോ സമയമില്ല. അതാണ് ഈ റിവ്യൂ വൈകിയത്. തിരക്കിൽ ആയതും ഞാൻ ആസ്വദിക്കുന്നുണ്ട്. എന്റെ മാലാഖ കുഞ്ഞിനോടൊപ്പം ഇനി ഒരു ജോലി സാധ്യമല്ല എന്ന് കരുതിയത് ആയിരുന്നു. പക്ഷെ അതും നടന്നു. ഇന്ന് ഒന്നും ചിന്തിക്കാതെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നു. ഇത് പോലെ എന്നും മുന്നോട്ട് പോകാൻ കഴിയട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ!

Post Views: 35
3
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

8 Comments

  1. Nafs nafs on September 4, 2023 10:35 PM

    പ്രിയസഹോദരീ . നിങ്ങൾ എന്തൊരത്ഭുതമാണ്. റിവ്യൂ എഴുതുകയെന്നത് ഒരത്ഭുത കലയാണ്. എത്ര ആഴത്തിലാണ് ഓരോ കഥകളെയും ഇഴകീറി വിശകലനം ചെയ്തിരിക്കുന്നത്. ഞാൻ നിങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഇനിയുമിനിയും ഒരുപാട് എഴുതാൻ കഴിയട്ടെ . ആശംസകൾ, പ്രാർത്ഥനകൾ

    Reply
    • Seenath on September 5, 2023 10:54 PM

      🙏🙏🙏🙏സ്നേഹത്തോടെ ❤️❤️❤️❤️

      Reply
  2. Sabira on September 4, 2023 10:29 PM

    സുന്ദരം.14നും റിവ്യൂ എഴുതിയല്ലോ.. ഇഷ്ടായി എഴുത്തും, ഇങ്ങനെ എഴുതാനുള്ള മനസ്സും. ❤️❤️❤️

    Reply
    • Seenath on September 5, 2023 10:54 PM

      🙏🙏🙏🙏🙏❤️❤️❤️❤️എന്താ പറയുക അറിയില്ല 🙏🙏ഒരുപാട് സന്തോഷം

      Reply
  3. Sunandha Mahesh on September 4, 2023 2:27 PM

    എന്റെ പ്രിയ കൂട്ടുകാരെല്ലാം ഇത് വായിച്ച് റിവ്യൂ എഴുതിയിട്ടുണ്ട്.
    അത് പുസ്തകം പ്രിയപ്പെട്ടതായത് കൊണ്ട് മാത്രമല്ല, എന്നോടുള്ള സ്നേഹമവും എനിക്കതിൽ കാണാം.

    I love you all എന്ന് പറയുന്നതിനോടൊപ്പം I Value You എന്നുകൂടി പറയണമെന്ന് ഒരു മോട്ടിവേഷനൽ ടോക്കിൽ കേട്ടു, എത്ര ശരിയാണ്.
    എന്റെ കുട്ടുകാർ എനിക്ക് തന്നത് സ്നേഹം മാത്രമല്ല, ഞാൻ എന്നാ വ്യക്തിക്ക് നിങ്ങൾ തന്ന value കൂടിയാണ്
    I Too Value You All.

    പ്രണയ കഥകൾ വായിക്കാൻ പോലും ഭയം, അങ്ങനെയൊരു അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് ഇതെല്ലാം വായിച്ച് ഇത്രയും മനോഹരമായി റിവ്യൂ എഴുതിയ സീനത് ഇഷ്ടം, സ്നേഹം എന്നീ വാക്കുകളിൽ ഒതുങ്ങില്ല എനിക്ക് നിന്നോടുള്ള സ്നേഹം.,
    പ്രാർത്ഥനകളിൽ ഉണ്ടാവും.

    എഴുതാതെയിരിക്കരുത്…. 🙏

    Reply
    • Seenath on September 5, 2023 10:55 PM

      🙏🙏🙏🙏🙏🙏

      Reply
  4. Reshma Lechus on September 4, 2023 1:34 PM

    വായിച്ചു. തിരക്കിന്റെ ഇടയിലും സമയം കണ്ടെത്തി ബുക്ക്‌ റിവ്യൂ ആ 14 എഴുത്തുകാർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. 🙏🏻🙏🏻പ്രിയപ്പെട്ട സീനത്ത് ചേച്ചി നന്നായി ആ കഥകളെ എല്ലാം മനസ്സിലിരുത്തി വായിച്ചിട്ടുണ്ട്. ❤️❤️❤️😘😘😘😘

    Reply
    • Seenath on September 5, 2023 10:55 PM

      🥰🥰🥰🥰🥰🥰 🌹🌹🌹സന്തോഷം dear.. നീ ആണ് എനിക്ക് പലതും പഠിപ്പിച്ചു തന്നത്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.