Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതിയാപ്പിള
കഥ ജീവിതം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പുതിയാപ്പിള

By Seenath C. PMarch 23, 2024Updated:March 25, 2024No Comments6 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ സുന്ദര രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു
മൈമുന പലഹാര പൊതിയുമായി വന്നത് എന്റെ ജീവിതം ഇരുട്ടിൽ ആക്കാൻ ആയിരുന്നോ? അവരെ എന്തിന് കുറ്റം പറയണം എല്ലാം എന്റെ വിധി. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട് ?എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്.
മൈമുനയുടെ സുന്ദരിയായി മോളെ കണ്ടിട്ട് എന്റെ പുതിയാപ്പളക്ക് ഹാലിളകിയത് ഇതിന് ആയിരുന്നോ?

ഈ കല്യാണം നടക്കരുതേ എന്ന് ദുആ ചെയ്തു പോകുന്നു. ഉമ്മർക്ക നിങ്ങളെ പങ്കു വെക്കാൻ മനസ്സു കൊണ്ട് എനിക് കഴിയുന്നില്ല. വീടിന്റെ നാല് മൂലക്ക് ഇരുന്ന് മടുത്തു. എങ്ങനെ വളർന്ന പെൺകുട്ടി ആയിരുന്നു ഞാൻ. ജീവിതത്തിൽ സങ്കടങ്ങൾ ഓരോന്നായി എന്നെ പിന്തുടർന്ന് കൊണ്ടിരുന്നു. ഇന്ന് ഈ ഒറ്റപെടലിന് കാരണം ആരാണ്? പ്രതികരണ ശേഷി നഷ്ടപെട്ടാൽ പിന്നെ ജീവിച്ചിരിക്കുന്നതും മരിക്കുന്നതും ഒരു പോലെ ആണ്. പെണ്ണിന്  മതം നൽകിയ സ്ഥാനം അറിയാതെ മതത്തിന്റെ പേര് പറഞ്ഞു സമൂഹം തോന്നിയത് പോലെ ജീവിക്കുമ്പോൾ ആരാണ് ഇതിന് ഉത്തരവാദി?

ഇന്ന് ഈ വളപ്പിൽ തറവാട്ടിൽ കല്യാണ പന്തൽ ഒരുങ്ങിയിരിക്കുന്നു. സുലഭമായ ഭക്ഷണം തുടങ്ങീട്ട് രണ്ട് ദിവസമായി. ഇതെ പന്തലിൽ ഒരുപാട് സ്വപ്നങ്ങളുമായി കേറി വന്നവളായിരുന്നു ഞാൻ. ഒട്ടും പൊട്ടും അറിയാത്ത പ്രായത്തിൽ ഉപ്പാന്റെ പണിയാണ് എന്റെ കല്യാണം. ഇന്ന് ഓർക്കുമ്പോൾ ദേഷ്യം തോന്നുന്നു. മദ്രസയിൽ പഠിക്കാൻ വിട്ടു. സ്കൂൾ വിദ്യാഭ്യാസം നൽകിയില്ല. ആൺകുട്ടികളുമായി ഇടപെട്ടാൽ അത്‌ കുടുംബത്തിന് ചീത്ത പേര് ആണ്. ഒരു പെൺകുട്ടി ആയി പോയതിന്റെ ബുദ്ധിമുട്ട് എത്ര അനുഭവിച്ചു. ഇന്നും അനുഭവിക്കുന്നു. ഇസ്ലാം മതം പെൺകുട്ടികൾക്ക് ഒരുപാട് ആനുകൂല്യങ്ങൾ കൊടുത്തിട്ടുണ്ട്. അതൊക്കെ ഇന്നത്തെ സമൂഹം വളച്ചൊടിച്ചു. എല്ലാ തോന്നിവാസങ്ങൾക്കും മതനിയമങ്ങൾ അവർക്ക് തോന്നിയത് പോലെ വ്യാഖ്യാനിച്ചു.

പെൺകുട്ടിയെ  വാപ്പ ഒരു പുരുഷന് വിവാഹം കഴിച്ചു കൊടുക്കാൻ അവളുടെ അനുവാദം ആവിശ്യമാണ്. അല്ലെങ്കിൽ ആ നിക്കാഹ് അസാധുവാണ്. അതെ പോലെ പെണ്ണിന് എത്ര മഹർ വേണമെങ്കിലും ആവിശ്യപെടാം. ആ മഹറിന് അവൾക്ക് സമ്മതം ആണെങ്കിൽ, ആ പുരുഷനെ അവൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതി. അതാണ് സ്ത്രീധനം. അല്ലതെ ഇന്നത്തെ പോലെ നിങ്ങളുടെ മകൾക്ക് എന്ത് കൊടുക്കും എന്നാ ചോദ്യം അന്ന് ഇല്ലായിരുന്നു. പെൺകുട്ടികൾക്ക് സ്വർണം കൊടുത്ത് കെട്ടി കൊണ്ട് പോകുമായിരുന്നു. അങ്ങനെ എന്തൊക്കെ നിയമങ്ങൾ ഉണ്ട്. എന്നിട്ടും ഓരോ പെണ്ണും ഇങ്ങനെ സങ്കടപ്പെട്ട് കഴിയേണ്ടി വരുന്നത് വിധി തന്നെയായിരിക്കാം.

കണ്ണിൽ നിന്ന് ഉറ്റി വീണ കണ്ണ് നീർ തുള്ളികൾ തുടച്ചു കൊണ്ട്. പായയിൽ നിന്ന് എണീറ്റു. ഇന്ന് എന്തൊക്കെ പണികൾ ഉണ്ടാകും. ഞാൻ എന്തിനാണ് ആർക്കും വേണ്ടാത്തവളായി ഈ വീട്ടിൽ കഴിച്ചു കൂട്ടുന്നത്? അല്ലെങ്കിൽ ഇപ്പം ഈ വയസ കാലത്ത് എങ്ങോട്ട് പോവാനാ. എന്നും കുഞ്ഞായി ഇരുന്നാൽ മതിയായിരുന്നു. വലുതാവണ്ടായിരുന്നു. ഉമ്മയും ഉപ്പയും ഇന്ന് ഇങ്ങോട്ട് വരുമോ? ഉപ്പാക്കും ഉമ്മാക്കും ബേജാറുണ്ടാകുമോ? എത്ര ദിവസമായി അവരെ ഒന്ന് കണ്ടിട്ട്. ഓർമ്മകൾ ഓരോന്നായി മനസ്സിലേക്ക് ഓടി കയറാൻ തുടങ്ങി. ഞങ്ങളെ വയൽ, പാടം, ചേച്ചിമാര്, കോണിപടികൾ, ഇക്കാക്കമാര്, മണ്ണപ്പം ചുട്ടത്.

മുന്നിൽ കാണുന്നതു ഒന്നും തന്നെ എന്നെയോ എന്റെ മനസ്സിനെയോ സ്പർശിക്കുന്നില്ല. ശരിക്കും ഇന്നു ഞാൻ എവിടെയാണ്? എന്റെ മനസ്സ് എവിടെയാണ്? ഇത്രമാത്രം ഞാൻ എന്നെ മറക്കുവാൻ കാരണമെന്താണ്? എന്താണിന്നീ മനസ്സിന്റെ ഭാവം?
തറവാട്ടിലെ കുട്ടികാലം എന്ത് രസം ആയിരുന്നു. ഉറക്കൽ തറവാട്ടിൽ ആണ് ഞാൻ ജനിച്ചത്. നാല് ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുട്ടി പിറന്നു. അതാണ് ഞാൻ. പഴയ പ്രതാപമുള്ള തറവാടായിരുന്നു ഞങ്ങളുടേത്.

കുത്തനെ ഉള്ള കോണി പടികൾ ആയിരുന്നു അന്ന് എല്ലാ വീടുകളിലും. അത്‌ എണ്ണി എണ്ണി എന്നും കേറുന്നതും ഇറങ്ങുന്നതും ഞങൾ കുട്ടികൾക്ക് വലിയ ഇഷ്ടം ആയിരുന്നു. കോണി ഇറങ്ങിയാൽ ഇടവഴി ആയിരുന്നു. അവിടെ ഉറവ വെള്ളം ഉണ്ടാകുമായിരുന്നു. ആ വെള്ളത്തിൽ കളിക്കാൻ നല്ല രസം ആയിരുന്നു. പലർക്കും എന്റെ വീട്ടിലേക്കു വരാൻ ആ വെള്ളത്തിലൂടെ വേണമായിരുന്നു. വീടിന്റെ തെക്കേ ഭാഗത്ത് വയൽ ആയിരുന്നു. നോക്കെത്ത ദൂരത്ത് വരെ നെൽകൃഷി ആയിരുന്നു. വൈകുന്നേരം ഞങ്ങൾ കുട്ടികൾ വയലിലെ വരമ്പിലൂടെ ഓടുമായിരുന്നു. പിന്നെ വെള്ളരി കുണ്ടിലെ കുളിയും. എന്ത് രസം ആയിരുന്നു. പലപ്പോഴും ഇക്കാക്കമാരുടെ കൂടെ എന്നെ കളിക്കാൻ വിടില്ലായിരുന്നു. കാരണം ഞാനൊരു പെൺകുട്ടി ആണ്. നാളെ മറ്റൊരു വീട്ടിൽ കേറി ചെല്ലേണ്ടവൾ. അന്നൊന്നും ഉമ്മ ഇത് പറയുമ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു.

പെട്ടന്ന് അമ്മായി വിളി കേട്ട് തിരിഞ്ഞു നോക്കി. അതെ ഉസ്മാൻ ആണ്. വീട്ടിലെ കാര്യസ്ഥൻ. ഓർമ്മകൾ വീണ്ടും മുറിഞ്ഞു പോയി. അവന് ഉപ്പ് മാവ് ഉണ്ടാക്കാനുള്ള റവ എടുത്തു കൊടുത്ത് വീണ്ടും പായയിൽ വന്നിരുന്നു. എല്ലാവരും വന്നു തുടങ്ങിയിരിക്കുന്നു. കല്യാണം അല്ലെ ആളുകൾ സഹായത്തിന് വന്ന് കൊണ്ടിരിക്കും. എല്ലാവരും വലിയ സന്തോഷത്തിൽ ആണ്. എനിക്കോ? ആരും ചോദിച്ചില്ല. നാട്ടിലെ എല്ലാവരെയും വിളിച്ചിട്ടുണ്ട്. രണ്ടാം കല്യാണം ഇങ്ങനെ ആർഭാടം ആക്കണോ? എനിക്ക് ഒന്നും അറിയില്ല.

ഓർമ്മകൾ വീണ്ടും എന്റെ കുട്ടിക്കാലത്തേക്ക്. വീട്ടിൽ എന്നും നിറയെ ജോലിക്കാര് ആണ്. നെല്ലിന്റെ പണി, പാടത്തെ പണി, വീട്ടു പണി, കറവ പണി അങ്ങനെ ഒരുപാട് പണിക്കാര് ഉണ്ടാകും. എന്നും നല്ല സുലഭമായ ഭക്ഷണം. ദാഹിക്കുമ്പോൾ കരിക്ക് വെട്ടി തരുന്ന ബാലേട്ടൻ. വീട്ടിലെ പുളി പെറുക്കി ഉപ്പും കൂട്ടി തിന്ന കാലം, മാവിന് എറിഞ്ഞു വീടിന്റെ ഓട് പൊട്ടിച്ച കാലം, അന്ന് മുതലെ എനിക്ക് കല്യാണം കഴിക്കാനുള്ള പരിശീലനം നൽകി തുടങ്ങിയിരുന്നു. “എനിക്ക് കല്യാണം കഴിക്കണ്ട ” എന്ന് അനിഷ്ടത്തോടെ ഞാൻ പറയുമായിരുന്നു.

എനിക്ക് വയസ് അറീച്ച അന്ന് മുതൽ ഉപ്പ എനിക്ക് മാപ്പളയെ തിരഞ്ഞു കൊണ്ടിരുന്നു. ഉറക്കൽ തറവാട്ടിന് യോജിച്ച ബന്ധം വേണം. അതായിരുന്നു ഉപ്പയുടെ ആവിശ്യം. അങ്ങനെ ജോറനായ ഒരു ആലോചന വന്നു. വളപ്പിൽ ഇബ്രാഹി ഹാജിയുടെ ഏക മകന്റെ ആലോചന. ഉപ്പാക്ക് ഒരുപാട് ഇഷ്ടം ആയി. ബ്രോക്കർ കാര്യം പറഞ്ഞപ്പോൾ 100 രൂപ എടുത്ത് ബ്രോക്കർ കുഞ്ഞി മോന്  കൊടുത്തു. പണിക്കാരും എല്ലാവരും ഇബ്രാഹി ഹാജിയുടെ വീട്ടിലെ പോരിശ പറയാൻ തുടങ്ങി.

എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ കുട്ടിത്തം വിട്ടുമാറാത്ത പൈതൽ ആയിരുന്നു. കളിച്ചും ചിരിച്ചും ഞാൻ നടന്നു. മണ്ണപ്പം ചുട്ടു കളിക്കുമ്പോൾ ഉമ്മാന്റെ നീട്ടി വിളി ആയിഷ എന്ന്. ഞാൻ ഓടി ചെന്നപ്പോൾ വീട്ടിൽ ആരോ വന്നിട്ടുണ്ട്. ഞാൻ വീടിന്റെ മുന്നിലൂടെ കേറാൻ പോയപ്പോൾ വീട്ടിലെ ചേച്ചി എന്നെ വലിച്ചു കൊണ്ട് പോയി. കാര്യം അറിയാതെ ഞാൻ അന്തം വിട്ടു. എന്നെ കുളിപ്പിച്ച് ഒരുക്കി എടുത്തു ചേച്ചിമാര്. വീട്ടിലെ നെല്ലിന്റെ മണം അവരുടെ മുണ്ടിൽ ഉണ്ടായിരുന്നു. എനിക്ക് ഏറ്റവും പിരിശപ്പെട്ട മണം അതായിരുന്നു.

ആരോ അകത്ത് കേറി എന്നെ ഒരു നോക്ക് കണ്ട് പോയി. അതാണ് പുതിയാപ്ല എന്ന് ഉമ്മ പറഞ്ഞു. ഞാൻ ഒന്ന് നോക്കി. ഒരു വലിയ മനുഷ്യൻ. “ഇതാണോ പുതിയാപ്ല” പിറു പിറുത്ത് കൊണ്ട് ഞാൻ മുറ്റത്തേക്ക് പോയി. പിന്നെ അങ്ങോട്ട് പോക്കായി, ഇങ്ങോട്ട് പോകായി, കല്യാണം ഉറപ്പിച്ചു. സത്യം പറഞ്ഞാൽ എന്റെ അന്നത്തെ വയസ് പോലും എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെ വീട്ടിൽ ആഘോഷമായി. നാടു നീളെ കല്യാണം വിളിച്ചു. ബ്രോക്കർ വന്ന് പെണ്ണിന് എന്ത് മഹർ വേണം എന്ന് ചോദിക്കുന്നത് ഞാൻ കേട്ടു. പന്തൽ ഒരുങ്ങി. അരി കുത്തൽ ആയി. അയൽ വീട്ടിലെ പെണ്ണുങ്ങൾ മുഴുവനും വീട്ടിൽ വരും. ഒരു പായ വിരിച്ചു അരി മുഴുവനും അതിൽ വിതറും. കല്ല് ഉണ്ടോ എന്ന് നോക്കും. നാട്ടിലെ സകല കഥകളും പറയാൻ പെണ്ണുങ്ങൾക്ക് കിട്ടുന്ന അവസരം. കുറെ കുട്ടികൾ ഉണ്ടാകും. അവരുടെ കൂടെ ഞാൻ ഇങ്ങനെ കളിച്ചും ചിരിച്ചും നടന്നു. ഉച്ചക്ക് കുറെ കറികൾ കൂട്ടിയുള്ള സാദ ചോർ ആയിരുന്നു. വൈകുന്നേരം കപ്പയും കഞ്ഞിയും. അന്ന് രാത്രി നെയ് ചോർ ആയിരുന്നു.

പിറ്റേന്ന് മൈലാഞ്ചി രാവാണ്. അന്ന് പാട്ടും കൂത്തും ഒപ്പനയും ഒക്കെ ആയിരുന്നു. എന്ത് രസമുണ്ടായിരുന്നു. ആ രസമൊക്കെ അന്നത്തോടെ കഴിഞ്ഞു പോയി. പിന്നെ കല്യാണ ദിവസം. അന്നത്തെ ഒരു ഓർമ്മയും എന്റെ മനസ്സിൽ ഇല്ല. ആകെ ഒരു ബേജാർ മാത്രം ആയിരുന്നു. പിന്നീട് ഇന്ന് വരെ ബേജാർ അടങ്ങീട്ടില്ല. ഈ വീട്ടിൽ കേറിയ അന്ന് മുതൽ പണികൾ ആണ്. വിശ്രമം പോലും കിട്ടീട്ടില്ല. പ്രസവിക്കാൻ കഴിയാത്തതിന്റെ ചീത്തപ്പേര് വേറെയും. ഈ വീട്ടിൽ ഞാൻ വന്ന് കേറി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇവിടത്തെ ഉപ്പ അതായത് ഇബ്രാഹി ഹാജി മരിച്ചു. അങ്ങനെ എല്ലാ കാര്യങ്ങളും അങ്ങേരെ തലയിൽ ആയി. അങ്ങേര് കേളി കേട്ട ഉമ്മർക്ക ആയി. നാട്ടുകാർക്ക് പ്രിയപ്പെട്ട ആളായി. എന്ത് പ്രശ്നം ഉണ്ടായാലും അത്‌ തീർക്കാൻ ഉമ്മർക്ക വേണം.

നാട്ടിലെ പല പ്രശ്നങ്ങൾക്കും ഉമ്മർക്ക പരിഹാരം കണ്ടത്തി. പല പെണ്ണുങ്ങളും വീട്ടിൽ വരുന്നത് പതിവായി. അവരുടെ പ്രശ്നം പരിഹരിച്ചാൽ പലഹാര പൊതിയുമായി പെണ്ണുങ്ങൾ വീണ്ടും ഒരു വരവ് ഉണ്ട്. അവരുടെ സന്തോഷം അറിക്കാൻ. അങ്ങനെ ഒരു ദിവസം മൈമുന വന്നു. അവളുടെ കൂടെ ഒരു ഇച്ചിരി പോന്ന ഒരു മോൾ ഉണ്ടായിരുന്നു. അവളെ കണ്ടപ്പോൾ ഉമ്മർക്കാക്ക് ഒരു മോഹം അവളെ നിക്കാഹ് ചെയ്യണം എന്ന്. അവളുടെ നടത്തവും, അവളുടെ ശരീരവും കണ്ട് അങ്ങേര് വീണു പോയി. എന്നോട് അനുവാദം ചോദിച്ചു. ആയിഷ എന്ന് അങ്ങേര് നീട്ടി വിളിച്ചു. ഞാൻ ഒന്നുടെ നിക്കാഹ് ചെയ്യട്ടെ. നമുക്കും വേണ്ടേ മക്കളൊക്കെ? നീ ഏതായാലും പ്രസവിക്കുന്നില്ല. ഇങ്ങൾ കെട്ടിക്കോ എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.

ഉമ്മർക്ക ബ്രോക്കറെ കണ്ടു. ആലോചന പോയി. മൈമുനക്കും കുടുംബത്തിനും വലിയ സന്തോഷം ആയി. അങ്ങനെ നാൽപത്തഞ്ചുകാരന് പതിമൂന്ന് വയസുള്ള മണവാട്ടി. എന്തൊരു ചീഞ്ഞ സംസ്കാരം. അതിന് നബിയുടെ പിൻബലവും. നബി കല്യാണം കഴിച്ചത് എല്ലാം വിധവകളെ ആണ്. അന്ന് യുദ്ധം നടന്നപ്പോൾ പെണ്ണുങ്ങൾ വിധവ ആയി. അങ്ങനെ അവരെ സംരക്ഷിക്കാൻ ആണ്  നബി അവരെ കല്യാണം കഴിക്കുന്നത്. അന്ന് ആണുങ്ങൾ എല്ലാം യുദ്ധത്തിൽ മരണപെട്ടിരുന്നു. പട്ടിണി ഒഴിവാക്കാനും സ്ത്രീകളെയും കുട്ടികളെയും സംസാരിക്ഷുക്കാനും ആണ് നബി അങ്ങനെ ചെയ്തത്.

ഇന്ന് മനുഷ്യന്റെ കാമ ഭ്രാന്തിന് വേണ്ടിട്ട്  കെട്ടുന്നു. എന്റെ ചിന്തകൾ ഇന്ന് എനിക്ക് അതീതമായി. ഒരു നാളും പിടി തരാതെ ഉയരങ്ങളിലേക്ക് പൊങ്ങി പറന്നുകൊണ്ടിരിക്കുന്ന ഒരു പറവയേപ്പോലെ എന്റെ ചിന്തകൾ എന്നിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ എന്നു പോലും എനിക്കിപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഈ പന്തലിൽ മറ്റൊരു പുതുപ്പെണ്ണ് കയറി വരുന്നത് ഞാൻ എങ്ങനെ കണ്ട് സഹിക്കും. എനിക്കൊരു കുഞ്ഞുഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ചേർത്ത് പിടിച്ചു കരയാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ.

നാളെ എന്റെ പുതിയാപ്പളയുടെ കല്യാണം ആണ്. മുണ്ടും പൈജമയും വാങ്ങി വെച്ചിട്ടുണ്ട്. എച് എം ടി വാച്ചും, അത്തറും, മഹർ മാലയും. നാളെ നിക്കാഹ് നടക്കുമോ? പിന്നെ എന്റെ ജീവിതം എന്താകും? ചിന്തകൾ ഓരോന്നായി കൊത്തി വലിക്കുന്നു. പായ മടക്കി വെച്ചു തറവാട്ടിലെ ഉമ്മയായി കാര്യങ്ങൾ ഓരോന്നായി ചെയ്തു. രാത്രി വരെ പണികൾ ആയിരുന്നു. കിടക്കാൻ നേരം ഉമ്മർക്കാനേ കെട്ടി പിടിച്ചു കിടക്കാൻ മോഹം തോന്നി. ഇല്ല വേണ്ട. ചിലതൊക്കെ ഇനി ഈ മച്ചി പെണ്ണിന് അന്യമാണ്.

രാവിലെ നേരത്തെ എണീറ്റു കുളിച്ചു പുതിയാപ്പിള ആയി ഉമ്മർക്ക പോയി. നിക്കാഹ് പള്ളിയിൽ നിന്നാണ്. അത്‌ കഴിഞ്ഞു വീട്ടിൽ പോയി. മഹർ കെട്ടും. പുതുയാപ്പളയും മണവാട്ടിയും ഒറ്റക്ക് ഒരു റൂമിൽ. അപ്പം അവര് എന്തൊക്കെയാ സംസാരിക്കുക? പിന്നെ പുതുക്ക പെണ്ണുങ്ങൾ പോയി മണവാട്ടിയെ കൂട്ടി കൊണ്ട് വരും. പുതിയ വസ്ത്രം അണിഞ്ഞു അത്തർ പൂശിയും. അല്ലാഹ് ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ? ഇതൊന്നും കാണാൻ എനിക്ക് കഴിയില്ല. ഈ നിക്കാഹ് നടക്കുമോ? അധികം വൈകാതെ ഉമ്മർക്ക തിരിച്ചു വന്നു. നിക്കാഹ് ജോറായിരുന്നു. പുതുക്കപെണ്ണുങ്ങൾ പുറപ്പെടുന്നു.

സീനത്ത് നാഫിഹ്. സി. പി

#പുരുഷജീവിതം

Post Views: 18
5
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.