Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്യാമ്പസ്‌
ജീവിതം സ്‌കൂൾ / കോളേജ്

ക്യാമ്പസ്‌

By Seenath C. PMarch 14, 2024Updated:March 17, 20249 Comments6 Mins Read201 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ അത്രമേൽ ഓർത്തിരിക്കുന്ന ഒരിടം

ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും ഉരുട്ട് ആണ്. ഫൈസൽക്ക എവിടെ? പുതിയ വീൽ ചെയർ കിട്ടിയതിൽ പിന്നെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ തുടങ്ങി. അങ്ങിങ്ങായി കിടന്ന മുടികൾ വാരി ഒതുക്കി, ബെഡ് ഷീറ്റ് റെഡി ആക്കി, ലൈറ്റും ഫാനും ഓഫ് ചെയ്ത് മുറ്റത്തേക്ക് നടന്നു. പ്രതീക്ഷിച്ചത് പോലെ പൂന്തോട്ടത്തിൽ നിൽക്കുന്നു.എന്റെ പ്രിയതമൻ.എന്നും രാവിലെ എഴുന്നേറ്റുവരുമ്പോൾ എത്ര പൂക്കളാണെന്നോ എന്നെ കാത്തു നില്‍ക്കുന്നത്.പൂക്കള്‍ വിടര്‍ന്നു വരുന്നതേ ഉണ്ടാവൂ. പാതി വിടര്‍ന്ന പൂക്കള്‍. പല പല നിറത്തിലും തരത്തിലും. എന്നോട്‌ കൊഞ്ചി ചിരിക്കുന്നു. എന്റെ ദിവസം തുടങ്ങുന്നതു തന്നെ അവരോട് ഒത്താണ് . ഒരഞ്ചു മിനിറ്റെങ്കിലും അവിടെ കറങ്ങിയിട്ടേ എന്റെ പതിവുജോലികളിലേക്കു കടക്കാറുള്ളൂ. എന്നും ഞാന്‍ അത്ഭുതപ്പെടുന്ന ഒരു കാര്യമുണ്ട്‌.പ്രകൃതി എങ്ങിനെ ഇത്ര ഭംഗിയായി നിറങ്ങള്‍ കൊടുത്തിരിക്കുന്നു, ഇതളുകള്‍ക്കൊരു നിറം,അതിനുള്ളില്‍ വേറൊരു നിറം,ഒരേ ആകൃതി. ആര്‍ക്കാ, ഇതു കണ്ടാല്‍ മനസ്സില്‍ ഒരു സുഖം തോന്നാത്തതു?

” അല്ല മനുഷ്യ ഒന്ന് പറഞ്ഞിട്ട് പോയ്‌ കൂടെ? ” തെല്ല് അരിശത്തോടെ ഞാൻ ചോദിച്ചു.

“നി നല്ല ഉറക്കമായിരുന്നു.”

ഇന്നലെ ഈ വീൽ ചെയർ കിട്ടിയപ്പോൾ നമ്മളെ ഒന്നിനും വേണ്ടാതായി ലെ

നമുക്ക് പോകണ്ടേ…? ഞാൻ ആവേശത്തോടെ ചോദിച്ചു.

” ഈ വീൽ ചെയറിൽ ഞാൻ ഇല്ല നി പൊയ്ക്കോ. “ഫൈസൽക്ക മറുപടി പറഞ്ഞു.

“വേണ്ട നമ്മൾ രണ്ട് പേരും പോകുന്നു.” അതും പറഞ്ഞു ഞാൻ അടുക്കയിലേക്ക് നടന്നു നീങ്ങി.

എത്ര എത്ര ഓർമ്മകൾ സമ്മാനിച്ച ഇടത്തേക്ക് ആണ് ഞങ്ങൾ ഇന്ന് പോകുന്നത്. ഒടുവിൽ വേദനയോടെ പടിയിറങ്ങിയ ഞങ്ങളെ കോളേജ്. കോളേജ് ജീവിതം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയവും പ്രിയപ്പെട്ടതുമായ സമയമാണ്. സ്കൂൾ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, കോളേജ് ജീവിതത്തിന് വ്യത്യസ്തമായ അനുഭവമുണ്ട്. സ്കൂൾ ജീവിതത്തിന് ശേഷം നമ്മൾ എപ്പോഴും സ്വപ്നം കാണുന്ന പുതിയ അനുഭവങ്ങൾ കോളേജ് ജീവിതം നമ്മെ തുറന്നുകാട്ടുന്നു. തങ്ങളുടെ കോളേജ് ജീവിതം ആസ്വദിക്കാൻ അവസരം ലഭിക്കുന്നവർ ഭാഗ്യവാന്മാർ, കാരണം പലർക്കും അവരുടെ സാഹചര്യങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ കാരണം ഈ അവസരം ലഭിക്കുന്നില്ല.

 ഓരോ വ്യക്തിക്കും, കോളേജ് ജീവിതത്തിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. ചിലർക്ക് വിലമതിക്കാനാവാത്ത ചിലതും ഉണ്ടാവാം. അങ്ങനെ ആയിരുന്നു എൻറെ പ്രണയം.എന്റെ ജീവന്റെ പാതി തന്നെ ആയിരുന്നു എനിക്ക് ഫൈസൽക്ക. ഒരു മരം ചുറ്റി പ്രണയം. എന്നും ഒരേ ബസിലെ യാത്ര, ഒരേ ബസ് സ്റ്റോപ്പിൽ ഇറക്കം. ഒന്നിച്ചു വീട്ടിലേക്കുള്ള നടത്തം. വല്ലപ്പോഴും ഒരു ഔട്ടിങ് എന്ത് രസമായിരുന്നു. ദുരന്തം റാഗിങ്ങിന്റെ രൂപത്തിൽ ഇന്ന് ഞങ്ങളെ ഇവിടെ കൊണ്ടെത്തിച്ചു.

കോഴ്‌സുകൾ തെരഞ്ഞെടുക്കുക , നിങ്ങളുടെ പാഠപുസ്തകങ്ങൾ പഠിക്കുക, ഉയർന്ന ഗ്രേഡുകൾ നേടാൻ ശ്രമിക്കുക എന്നിവയേക്കാൾ കൂടുതൽ കോളേജ് ജീവിതത്തിൽ ഉണ്ട്. അക്കാദമികതകൾക്കപ്പുറമുള്ള അവസരങ്ങളുടെയും ഓർമ്മകളുടെയും അനുഭവങ്ങളുടെയും സമൃദ്ധി പ്രദാനം ചെയ്യുന്ന ഒരു ഘട്ടമാണിത്. ആജീവനാന്ത ബന്ധങ്ങൾ ഉണ്ടാക്കുന്നത് മുതൽ പുതിയ ഹോബികൾ കണ്ടെത്താനും പുതുതായി നേടിയ സ്വാതന്ത്ര്യം നാവിഗേറ്റ് ചെയ്യാനും വരെ സ്വയം കണ്ടെത്തലിൻ്റെയും വ്യക്തിഗത വളർച്ചയുടെയും ഒരു യാത്രയാണ് കോളേജ് ജീവിതം.

അടുക്കളയിലെ പാത്രങ്ങളോടും, അലക്കു കല്ലിനോടും, ചൂലിനോടും, മല്ലിടുമ്പോൾ ഓർക്കുന്ന ഒരു കാലമുണ്ട്. എന്റെ കലാലയം.ഇത്രയും സന്തോഷം മറ്റൊരിടത്ത് നിന്നും കിട്ടാറില്ല.വെറുതെ പറയുകയാണ്. സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്യം എന്നൊക്കെ.കരി പിടിച്ച അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ വെന്ത ചോറിന്റെയും, പരിപ്പ് കറിയുടെയും മണമടിച്ച് ശ്വാസ മുട്ടി തന്റെ സ്വപ്നങ്ങളോട് മല്ലിടിക്കുന്നവരുണ്ട്.ആക്കൂട്ടത്തിൽ ഞാനും.

“കോളേജ് വരാന്ത ” ഈ ലോകത്ത് ഏറ്റവും കൂടുതൽ സൗഹൃദങ്ങൾ പങ്കു വെച്ച ഏറ്റവും സുന്ദരമായ ഒരു ലോകം. ഫ്രീ ടൈമിൽ വരാന്തയിൽ നിന്ന് കത്തി വെച്ച വാക്കുകലും, പൊട്ടിച്ചിരിക്കലും വായി നോട്ടവും ഓർക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത രോമാഞ്ചിഫിക്കേഷൻ ആണ്.
പെട്ടന്ന് എന്തെ കോളേജ് ഓർമ്മ വന്നത് എന്ന് ചിന്തിക്കുന്നുണ്ടാകും. എന്റെ അനിയൻ ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് കോളേജിൽ പോകേണ്ടി വന്നു. എന്റെ വാക്കുകളിൽ ഒരുപാട് കേട്ട് പരിചയമുള്ള ഒരിടം ആണ് അനിയന് കോളേജ്.

കോളേജ് പഠനം അവസാനിച്ചതിൽ പിന്നെ ഞാൻ ആ വഴിക്ക് പോയിട്ടില്ല. എന്റെ അനിയൻ ഇന്ന് ആ വരാന്തയിലൂടെ സഞ്ചരിച്ചപ്പോൾ എന്റെ കാൽപാടുകൾ പതിഞ്ഞ ആ വരാന്തയിൽ എന്നെ കാണാതെ കണ്ടോ? ഞങ്ങളെ ഗേൾസ് റൂം കണ്ടോ? ഞങ്ങൾ അന്ന് ചുമരിൽ കല്ല് കൊണ്ട് എഴുതി വെച്ച കൊമേരി ഗേൾസ് കണ്ടോ? ഞങ്ങൾ അന്ന് പതിവായി ഇരിക്കാറുള്ള മാവിൻ ചുവട്ടിലെ കുളം കണ്ടോ? ഞങ്ങളെ കോളേജ് ഗ്രൗണ്ടിലെ കിണർ കണ്ടോ? ഏറ്റവും സുന്ദരംമായി തല്ലു കൂടിയ കാന്റീൻ കണ്ടോ? ഞങ്ങൾ പൊട്ടിച്ച ഗ്ലാസിന്റ ചില്ലുകൾ അവിടെ എവിടെയെങ്കിലും ഉണ്ടോ? ഫെമിന ഗാർഡൻ അവിടെ ഉണ്ടോ?

ഓരോ കൗമാരക്കാരന്റെയും ഉള്ളിലെ എല്ലാ ചപ്പ് ചവറുകളും പുറത്തേക്ക് വലിച്ചിടാനുള്ള ഒരു ഇടം തന്നയാണ് കോളേജ് ജീവിതം. നമുക്ക് വേണമെങ്കിൽ ക്ലാസ്സിൽ കേറിയാൽ മതി. ക്ലാസ്സിൽ കേറിയില്ല എന്ന് കരുതി ആർക്കും പരീക്ഷക്ക് മാർക്ക് കുറയില്ല. എല്ലാവരും എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിയ കാലം ആയിരുന്നു അത്.ഇഷ്ടമില്ലാത്ത സേറിന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഗേൾസ് റൂമിൽ ഇരുന്ന് ചെസ്സ് കളിച്ചതും, കാരംസ് കളിച്ചതും ഒരിക്കലും മറക്കാത്ത അനുഭവം ആണ്. അവിടെ ഉള്ള ഓരോ കുഞ്ഞു പടികൾ പോലും എന്റെ പ്രിയപ്പെട്ട ഇടങ്ങൾ ആണ്.

രാഷ്ട്രീയയത്തിന്റെ ബാല പാഠങ്ങൾ ഞങ്ങൾ പഠിച്ചത് കോളേജിൽ നിന്നാണ്. ഇലക്ഷന്റെ ഭാഗമായുള്ള ക്യാമ്പയിൻ എന്ത് സുന്ദരമായിരിന്നു. ഓരോ കുട്ടികളോടും സുഖം വിവരം അന്വേഷിച് (എന്റെ രാഷ്ട്രീയ പാർട്ടി )ക്ക് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് ഷേക്ക്‌ ഹാൻഡ് കൊടുത്ത് മടങ്ങിയ കാലം.

ഞങ്ങളെ ഡിപ്പാർമന്റിലെ സീനിയേഴ്‌സുമായിട് റാഗിങ്ങിന്റെ പേരിൽ തല്ലു കൂടിയതും, പിടിച്ചു തള്ളിയപ്പോൾ ചളിയിൽ വീണതും,  നാണം കെട്ടതും ഇന്ന് ഓർത്തു താലോലിക്കാൻ ഏറ്റവും സുന്ദരമായ അനുഭവമായി മാറി.ജൂനിയെര്സ് വരുന്ന ദിവസം ആവേശത്തോടെ റാഗിങ്ങിനായി കാത്തു നിന്ന ഞാൻ,  ഫ്രഷേഴ്‌സ് ആണെന്ന് കരുതി അവിടെ പെയിന്റ്റിങ്ങിന്റെ ജോലിക്ക് വന്ന ബംഗാളികളായ ചെറുപ്പക്കാരെ റാഗ് ചെയ്തത് കോളേജിൽ മൊത്തം പൊട്ടിച്ചിരിക്ക് വകയുണ്ടാക്കി. ഇന്ന് അത് ആലോചിക്കുമ്പോൾ എന്നോടും ചിരിച്ചു പോകുന്നു.

ഫ്രഷേഴ്‌സിനെ റാഗ് ചെയ്യുന്നത് ഒരു ഹരമായിരുന്നു. ഒരു ദിവസം മുഴുവനും ഗേൾസ് റൂമിൽ ഒരു പെൺകുട്ടിയെ ഇരുത്തി. ഇരുന്നിടത്ത് നിന്ന് അവൾ എണീക്കുന്നുണ്ടോ അറിയാൻ അവൾക്ക് കാവലായി വേറെ രണ്ട് പെൺകുട്ടികളെയും. അതൊക്കെ ആ പെൺകുട്ടികൾ കൂൾ ആയി മറി കടന്നു.

പിന്നീട് പത്ത് മോഡലിൽ ഐ ലവ് യു പറയാൻ പറഞ്ഞു. എന്റെ ഫ്രണ്ട് റോബിനെ നോക്കി വേണം പറയാൻ. അതും ആ പെൺകുട്ടികൾ ആസ്വദിച്ചു ചെയ്തു.കോളേജിലെ ഏറ്റവും രസകരമായ ചില ഓർമ്മകൾ “കോളേജ് കാൻ്റീനാണ്”. ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ വിശപ്പ് ശമിപ്പിക്കുകയും സുഹൃത്തുക്കളുമായി കറങ്ങുകയും ചെയ്യുന്ന സ്ഥലമാണ് കാൻ്റീന്. ടാസ്കുകൾ ചെയ്തതിന് ഞങ്ങളെ വക കാന്റീനിൽ നിന്ന് അവർക്ക് പുഴുക്ക് വാങ്ങി കൊടുത്ത് വിട പറഞ്ഞു. അതിൽ പിന്നെ ഞങ്ങൾ എല്ലാവരും നല്ല തിക്ക് ഫ്രണ്ട്‌സ് ആയിരുന്നു

കോളേജുകളുടെ “വാർഷിക ഉത്സവം”അതൊരു ഹരമാണ്. ഫെസ്റ്റുകൾ വിദ്യാർത്ഥികളുടെ ജീവിതത്തിൽ എപ്പോഴും ആവേശവും ആരവവും നിറച്ചു. പര്യവേക്ഷണം ചെയ്യാനും താരതമ്യപ്പെടുത്താനും മത്സരിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കാനും ഇത് പുതിയ അവസരങ്ങൾ നൽകി. വിദ്യാർത്ഥികൾ ധാരാളം ചിത്രങ്ങൾ എടുക്കുകയും അവരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ഇടമായി ഇത് മാറി. 

ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള അവസരം കോളേജ് ജീവിതത്തിൻ്റെ ഏറ്റവും വിലമതിക്കപ്പെടുന്ന വശങ്ങളിലൊന്നാണ്. വിദ്യാർത്ഥി സമൂഹത്തിൻ്റെ വൈവിധ്യം, പങ്കിട്ട അനുഭവങ്ങൾ, പങ്കിട്ട താൽപ്പര്യങ്ങൾ എന്നിവ കാരണം ആജീവനാന്ത സൗഹൃദങ്ങളുടെ ഉദയത്തിന് അനുയോജ്യമായ അന്തരീക്ഷമാണിത്. ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അനുയോജ്യമായ അന്തരീക്ഷം കൂടി ആണ് ക്യാമ്പസ്‌.

കോളേജിനെ സുന്ദരമാക്കുന്ന മറ്റൊരു കാഴ്ച
ഓരോ മുക്കിലും മൂലയിലും ഉണ്ടാകുന്ന പ്രണയ ജോടികൾ ആണ്.അവരെ ശല്യം ചെയ്യാന് വേണ്ടി അവരുടെ തൊട്ടടുത്ത് പോയി കല പില കൂട്ടി അവരെ ദേഷ്യം പിടിപ്പിച്ചതും, ശല്യം ഒഴിവാക്കാൻ വേണ്ടിട് ഞങ്ങൾക്ക് പരിപ്പുവട വാങ്ങി തന്നതും ഇന്ന് ഓർക്കുമ്പോൾ പൊട്ടി ചിരിക്കാൻ തോന്നുന്നു.

കലാലയം അമൂല്യമായ ഓർമ്മകളുടെ ആണിക്കല്ലായി വർത്തിക്കുന്ന അനുഭവങ്ങൾ നിറഞ്ഞതാണ്.
ഡോർ റൂമിലെ രാത്രി വൈകിയുള്ള ചാറ്റുകളിലേക്കുള്ള അപ്രതീക്ഷിത റോഡ് യാത്രകൾ. നിങ്ങൾ രൂപപ്പെടുത്തുന്ന ബന്ധങ്ങൾ, നിങ്ങൾ പങ്കെടുക്കുന്ന പ്രവർത്തനങ്ങൾ, നിങ്ങൾ ഒരുമിച്ച് നടത്തുന്ന യാത്രകൾ എന്നിവ ബിരുദത്തിനപ്പുറം വളരെക്കാലം നിങ്ങൾക്കൊപ്പം കൊണ്ടുപോകും.

രാഷ്ട്രീയം പറഞ് കാന്റീനിൽ നിന്ന് തല്ല് ഉണ്ടായപ്പോൾ കസേര എടുത്ത് എതിരാളിയായ പയ്യനെ അടിക്കാൻ കാണിച്ച എന്റെ ചങ്കൂറ്റം എവിടെ പോയി എന്ന് ആലോചിച്ചിട്ട് ഇന്ന് എനിക്ക് നിരാശ . ഇവിടെ ഒരു രാഷ്ട്രീയം മതിയെന്ന് പറഞ്ഞു ചീറ്റ പുലിയെ പോലെ ഞങ്ങൾക്ക് നേരെ ചാടി ഒരുവനെ ” ധൈര്യം ഉണ്ടെങ്കിൽ അടിക്കട ” എന്ന് സിനിമ സ്റ്റൈൽ പറഞ്ഞ ഞാൻ. സീനിയെര്സ് അവനെ പിടിച്ചു മാറ്റുമ്പോൾ എന്റെ ഏറ്റവും വലിയ ശത്രുവായി അവൻ മാറി.

ഒരുപാട് വർഷം കഴിഞ്ഞ് ഞാൻ  അവനെ കണ്ടപ്പോൾ മനസിൽ എന്തോ ജാള്യത ഉണ്ടായിരുന്നു.പക്ഷെ അവൻ എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്റെ പേര് പോലും അവൻ മറന്നിട്ടില്ലായിരുന്നു.ഓർത്തു ചിരിക്കാൻ നല്ല ഓർമ്മകൾ കിട്ടിയതിൽ അവനിക്കും എനിക്കും ഇന്ന് സന്തോഷമേ ഉള്ളൂ.

ഫസ്റ്റ് ഇയറും സെക്കന്റ്‌ ഇയറും അടിച്ചു പൊളിച്ചു കഴിഞ്ഞു പോയി. ഫൈനൽ ഇയർ പഠിക്കാൻ വേണ്ടി മാറ്റി വെച്ചു. അവിടെ നിന്ന് നല്ല മാർക്കോടെ പടി ഇറങ്ങണം എന്നത് തന്നെയായിരുന്നു എന്റെ പിന്നിടുള്ള ഏറ്റവും വലിയ ലക്ഷ്യം. കാരണം മറ്റൊരു ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ നല്ല മാർക്ക് വേണമായിരുന്നു. അതിന് വേണ്ടി മത്സരിച്ചു പഠിച്ച് പിജി ക്ക് തൊട്ടടുത്ത ഗവണ്മെന്റ് കോളേജിൽ ഞങ്ങൾ അഡ്മിഷൻ വാങ്ങി എടുത്തു.

പിജി ക്ക് അന്ന് 14 സീറ്റ്‌ ആയിരുന്നു. അതിൽ കുറെ സീറ്റ്‌ റിസർവേഷൻ ആണ്. അതിൽ 9 സീറ്റ്‌ ആണ് തോന്നുന്നു ജനറലിൽ. അതിൽ രണ്ട് സീറ്റ് ഞങ്ങൾക്ക് കിട്ടിയിരുന്നു. നമ്മൾ പരിശ്രമിച്ചാൽ നേടാൻ കഴിയാത്തത് ഒന്നും തന്നെ ഇല്ല. എപ്പോഴും ലക്ഷ്യ ബോധം വേണം. അടിച്ചു പൊളിയൊക്കെ ആവാം. എപ്പോഴും നമ്മുടെ ലക്ഷ്യം മറക്കരുത്.അങ്ങനെ പിജി ക്ലാസ്സ്‌ തുടങ്ങിയ അന്ന് റാഗിംഗ് എന്നും പറഞ്ഞു കുറെ ചെക്കൻമാർ എന്നോട് പലതും ചോദിച്ചു. ഇത് കണ്ടു നിന്ന എന്റെ ഫൈസ്സൽക്കക് ദേഷ്യം വന്നു. വാക്ക് തർക്കമായി. പരസ്പരം തള്ള് ആയി. ആ തള്ളിൽ ഫൈസൽക്കാന്റെ കൈ ഗ്ലാസിൽ അടിച്ചു. ഗ്ലാസ്‌ പൊട്ടി ചോര വന്നു. സകലരും പേടിച്ചു പോയി. പിന്നീട് ഒരുപാട് കാലം ചികിൽസിച്ചു. രണ്ട് ഓപ്പറേഷൻ.ഒടുവിൽ സാധാരണ ജീവിതത്തിലേക്ക് ഫൈസൽക്ക തിരിച്ചു വന്നു. അതൊരു പ്രതികാരത്തിന്റെ വരവ് ആയിരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞു നടന്നു പോകുന്ന വഴിയിൽ കുറെ ചെക്കന്മാർ കാത്തു നിൽപ്പുണ്ടായിരുന്നു. സംഭവിച്ചതിന് മാപ്പ് പറഞ്ഞു. പക്ഷെ ഫൈസൽക്ക ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു. അവിടെ നിന്ന് സെക്കന്റ്‌ ഇയർസും എന്റെ ഫൈസൽക്കയും കൂടെ അടി ആയി. ഒരു കമ്പി വടി കൊണ്ട് ഫൈസൽക്കാക്ക് അടി കിട്ടി. പിടഞ്ഞു വീണതെ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു. പിന്നീട് ആശുപത്രി കിടക്കയിൽ ആയിരുന്നു. ഇത് കോളേജിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഫൈസൽക്കാന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. കണ്ട സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു. പലരും ഞങ്ങളെ കല്യാണത്തെ എതിർത്തു.

എന്റെ വാശിയിൽ കല്യാണം നടന്നു. ഫൈസൽക്ക ഇന്ന് ഒരു ഷോപ്പിൽ അക്കൗണ്ടന്റ് ആയി വർക്ക്‌ ചെയ്യുന്നു. രണ്ട് മക്കൾ ഉണ്ട്. ദൈവം സഹായിച്ചിട് സന്തോഷത്തോടെ പോകുന്നു.ആ കോളേജിലേക്ക് ഞങ്ങൾ വീണ്ടും കടന്നു ചെല്ലുന്നു. ഫൈസൽക്ക നടന്നു കേറിയ പടികൾ വീൽ ചെയറിൽ ഇരഞ്ഞു നീങ്ങുമ്പോൾ മനസ്സിന് മുറിവേൽക്കുമോ?എന്റെ അധ്യാപകരും, സഹപാഠികളും, സീനിയേഴ്‌സും, ജൂനിയേഴ്‌സും ഇല്ലാത്ത ഇന്നത്തെ ആ കോളേജ് എനിക്ക് വെറും ബിൽഡിംഗ്‌ മാത്രമാണ്.ജീവിതം എന്നത് പലപ്പോഴും കുത്തനെ ഉള്ള കയറ്റമാണ്. മറ്റു ചിലപ്പോൾ കുത്തനെ ഉള്ള ഇറക്കവും.

അക്കാഡമിക്സ് കോളേജ് ജീവിതത്തിൻ്റെ ഒരു പ്രധാന വശമാണെങ്കിലും, ക്ലാസ് റൂമിന് പുറത്തുള്ള പ്രവർത്തനങ്ങൾ ഒരു പോലെ പ്രധാനമാണ്. പുതിയ കാര്യങ്ങൾ കണ്ടെത്താനും ശ്രമിക്കാനും ജീവിതം നൽകുന്നതെല്ലാം ആസ്വദിക്കാനുമുള്ള സമയമാണ് കോളേജ്. ഒരു വിദ്യാർത്ഥി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും നിങ്ങൾ വികസിക്കുകയും ഓർമ്മകൾ സൃഷ്ടിക്കുകയും ശോഭനമായ ഭാവിക്ക് അടിത്തറയിടുകയും ചെയ്യുന്ന സമയമാണിത്. അതിനാൽ, കോളേജ് ജീവിതത്തിൻ്റെ യാത്ര വിശാലവും വൈവിധ്യപൂർണ്ണവുമാണെന്നും നിങ്ങൾ സ്കൂൾ കവാടങ്ങൾ കടക്കുമ്പോൾ അവിശ്വസനീയമായ അസംഖ്യം ഏറ്റുമുട്ടലുകളാൽ നിറയാൻ തയ്യാറാണെന്നും ഓർമ്മിക്കുക.

സീനത്ത് നാഫിഹ്

# റാഗിംഗ്

Post Views: 27
7
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

9 Comments

  1. Misna parappur on April 19, 2024 7:25 AM

    കോളേജിലെ സൗഹൃദവും പ്രണയവും നൊമ്പരവും റാഗിങ്ങും എല്ലാം കൂട്ടിയിണക്കിയപ്പോൾ അനുഭവക്കുറിപ്പ് മനോഹരമായട്ടുണ്ട് ❤️

    Reply
  2. Silvy on March 17, 2024 7:28 PM

    നന്മയും നൊമ്പരവും ഇഴചേർന്ന കഥ 👌👌👌. നന്നായിട്ടുണ്ട് 😘

    Reply
    • Seenath on March 17, 2024 10:30 PM

      Thank യു chechi ❤️🥰. ഒരുപാട് സന്തോഷം വായിച്ചല്ലോ 🥰❤️

      Reply
  3. Divya Sreekumar on March 15, 2024 6:52 AM

    ഹൃദ്യമായ ഓര്‍മ്മകള്‍ 🥰🥰

    Reply
    • Seenath on March 15, 2024 10:20 PM

      താങ്ക്സ് chechi 🥰❤️🙏

      Reply
  4. Nafs nafs on March 14, 2024 11:38 PM

    ക്യാമ്പസ് ഓർമ്മകളും കലാലയരാഷ്ട്രീയവും റാഗിങ്ങുമെല്ലാം ഹൃദ്യമായ ഓർമ്മകളായി ഹൃദയത്തിൽ സൂക്ഷിക്കുന്ന വളരെ മനോഹരമായ അനുഭവക്കുറിപ്പ്. നന്നായിട്ടെഴുതി സീനത്ത് ‘👏👏💞💞💞

    Reply
    • Seenath on March 15, 2024 10:19 PM

      താങ്ക്സ് ഇത്ത 🥰❤️🙏

      Reply
  5. sabira latheefi on March 14, 2024 8:42 PM

    കോളേജ് ഓർമ്മകൾ എപ്പോളും വേറിട്ട്‌ നിൽക്കുന്നു. ❤️❤️

    Reply
    • Seenath on March 14, 2024 11:20 PM

      വായിച്ചല്ലോ ഒരുപാട് സന്തോഷം ❤️🥰ആദ്യത്തെ കമെന്റ്റ് 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.