Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അത്രമേൽ പ്രിയപ്പെട്ട ഉമ്മയ്ക്ക്
അനുഭവം ജീവിതം പാരന്റിങ് ഭിന്നശേഷി

അത്രമേൽ പ്രിയപ്പെട്ട ഉമ്മയ്ക്ക്

By Seenath C. PSeptember 2, 2024Updated:September 27, 20243 Comments3 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

അത്രമേൽ പ്രിയപ്പെട്ട ഉമ്മയ്ക്ക്

ഞാൻ നാഫിഹ്. സ്നേഹമുള്ളവർ എന്നെ നാഫി എന്ന് വിളിക്കും. ഒരുപാട് കോലാഹലങ്ങൾ സൃഷ്ടിച്ചായിരുന്നു എന്റെ ജനനം. എന്റെ ഉപ്പ ആദ്യമായി കരഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു. എന്റെ ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമായാണ് ഞാൻ ഭൂമിയിലേക്ക് തിരിച്ചു വന്നത്.

ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോയതായിരുന്നു എന്റെ ഉമ്മയുടെ ഗർഭ കാലം. എന്റെ ഓരോ അനക്കവും ഉമ്മ തൊട്ടറിഞ്ഞിരുന്നു. എന്നോട് സംസാരിച്ചിരുന്നു. വയറിൽ നിന്ന് ഒച്ചപ്പാട് ഉണ്ടാക്കുന്ന എന്നോട് അടങ്ങി ഇരിക്കാൻ നിരന്തരം ഉമ്മ പറയുമായിരുന്നു. ഞാൻ കുറച്ചു സമയം അടങ്ങി ഇരുന്നപ്പോൾ ഉമ്മ വെപ്രാളത്തോടെ ഹോസ്പിറ്റലിലേക്ക് ഓടി പോയി.

ചെക്കപ്പിന് ശേഷം എനിക്ക് അനക്കം കുറയുന്നുണ്ട് എന്ന് ഡോക്ടർ കണ്ടെത്തി. ഉമ്മയുടെ നെഞ്ചിലെ ഭാരം, ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് എനിക്ക് കേൾക്കാമായിരുന്നു. എനിക്ക് കുഞ്ഞുവയറിനുള്ളിൽ നിന്ന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. ഉമ്മയുടെ മുഖം കാണാൻ ഞാൻ ഒരുമാത്ര ആശിച്ചു പോയി.

ഓപ്പറേഷൻ തിയേറ്ററിലെ കത്രികയുടെ അനക്കം കേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്നെ ഭൂമിയിലേക്ക് കൊണ്ടുവരികയാണ് എന്ന്. ഞാൻ ഉമ്മയുടെ തൊട്ടടുത്ത് എത്തി എന്ന് അറീക്കാൻ എനിക്ക് ഒരു കരച്ചിലിന്റെ ആവിശ്യം ഉണ്ടായിരുന്നു. ഒരു നോക്ക് ഉമ്മ എന്നെ കണ്ടപ്പോൾ ഉമ്മയുടെ മുഖത്തുള്ള പുഞ്ചിരി എനിക്ക് കാണാമായിരുന്നു.

ചില കാരണങ്ങൾ കൊണ്ട് എന്നെ അമ്മയിൽ നിന്ന് ഡോക്ടർ അകറ്റി നിർത്തി. അതിനിടയിൽ ഓപ്പറേഷൻ, വെന്റിലേറ്റർ, ഐ സി യൂ. പിന്നെ ഞാൻ എന്റെ ഉമ്മയെ കാണുന്നത് 10 ദിവസത്തിന് ശേഷമാണ്.
അന്ന് ആദ്യമായി ഉമ്മയുടെ മടിത്തട്ടിലിരുന്നപ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞുപോയി. പിന്നീട് അതൊരു വലിയ കരച്ചിൽ ആയി. അമ്മിഞ്ഞ പാൽ മൂക്കിലെ ട്യൂബിലൂടെ മാത്രം കുടിച്ചിരുന്ന ഞാൻ അന്ന് ആദ്യമായി അമ്മിഞ്ഞപാലിന്റെ മാധുര്യം അറിഞ്ഞു. പാതി മയക്കത്തിലായിരുന്നു ഞാൻ. എങ്കിലും എന്റെ ഉമ്മ എന്റെ അടുത്ത് കാണാൻ വരുബോൾ ഞാൻ അറിയുന്നുണ്ടായിരുന്നു.

അസാധാരണ സ്വഭാവമുള്ള മാലാഖ കുഞ്ഞാണ് ഞാൻ എന്ന് ഉമ്മ അറിഞ്ഞാൽ പിന്നെ എന്നോടുള്ള സ്നേഹം കുറയുമോ? എന്നെ ആർക്കും വേണ്ടതാകുമോ എന്ന് ഞാൻ ഭയന്നിരുന്നു.

മലദ്വാര സർജറി ആയിരുന്നു എനിക്ക് ചെയ്തത്. വയറിൽ കുടൽ കട്ട്‌ ചെയ്ത് വെച്ചതാണ് സർജറി. പിന്നീട് വയറിന്റെ മുകളിലൂടെ ആയിരുന്നു മലം പുറത്തേക്ക് പോയത്. ഒരു മാസത്തിനു ശേഷമാണ് എന്നെ ഉമ്മയ്ക്ക് ഐ സി യൂവിൽ നിന്ന് പൂർണമായി ഡോക്ടർ വിട്ടുകൊടുത്തത്.

ഉമ്മയുടെ മുഖം കണ്ടപ്പോൾ സന്തോഷമായതു പോലെ എനിക്ക് തോന്നി. ആ മുഖത്ത് വല്ലാത്ത പേടി ഞാൻ കണ്ടു. എന്നെ എടുക്കുമ്പോഴും കിടത്തുമ്പോഴും ഉമ്മ വല്ലാതെ ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് ഞങ്ങൾ വീട്ടിലേക്കു പോയി. എന്റെ ചെറിയ കരച്ചിൽ പോലും ഉമ്മയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.

വയറിലെ മലം വൃത്തിയാക്കുന്നതിൽ ഉമ്മ നല്ലോണം ശ്രദ്ധിച്ചിരുന്നു. ഒന്നര വർഷത്തോളം ഇതു പോലെ ഉമ്മ എന്നെ ശ്രദ്ധിച്ചിരുന്നു. ആശുപത്രിയിലേക്ക് അല്ലാതെ ഉമ്മ മറ്റൊരിടത്തേക്കും പോയിട്ടില്ല. ഞാൻ എന്നത് ഉമ്മയുടെ സ്വർഗലോകം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ ദിനങ്ങളിലാണ്. പിന്നീടങ്ങോട്ട് എന്റെ ഓരോ പോരായ്മ തിരിച്ചറിയുമ്പോഴും ഉമ്മ എന്നെ കൂടുതൽ ചേർത്തുപിടിച്ചു. എന്റെ ഹൃദയത്തിന്റെ ഭാഷ ഉമ്മ തിരിച്ചറിയാൻ തുടങ്ങി.

ഒരു വാക്ക് പോലും ഉമ്മയോട് സംസാരിക്കാൻ എനിക്ക് കഴിയില്ല. പക്ഷെ എന്റെ ഒരു കാര്യത്തിനും ഉമ്മ മുടക്കം വരുത്തിട്ടില്ല. എന്നെ മറ്റുള്ളവർ ചീത്ത പറയുമ്പോൾ ഉമ്മയ്ക്ക് വലിയ സങ്കടമാണ്. അപ്പോഴൊക്കെ ഞാൻ ഉമ്മയ്ക്ക് കെട്ടി പിടിച്ചു മുത്തം കൊടുക്കാറുണ്ട്.

ഞാൻ വെറുതെ ഒച്ചപ്പാട് ഉണ്ടാക്കുമ്പോൾ പലരും എന്നെ ചീത്ത പറയാറുണ്ട്. പക്ഷെ ഉമ്മ പറയുന്നത് അതിലൂടെ എൻറെ മോൻ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ ഞാൻ എന്തിന് അത് നശിപ്പിക്കണം എന്നാണ്. എന്റെ ഉമ്മക്ക് എന്റെ സൗണ്ടും വാശിയും ഒക്കെ ഒരുപാട് ഇഷ്ടം ആണ്.

എന്നെ തെറാപ്പിക്ക് കൊണ്ട് പോകുമ്പോൾ ബാത്‌റൂമിൽ കൊണ്ട് പോകാൻ ഉമ്മക്ക് വലിയ പ്രയാസം ആണ്. എന്നാലും എനിക്ക് വേണ്ടിട് ഉമ്മ കൊണ്ട് പോകും. ചിലപ്പോൾ ഞാൻ വെള്ളം തെറിപ്പിക്കും, മുത്രം തെറിപ്പിക്കും എന്ത് കാട്ടിയാലും ഉമ്മ ക്ഷമിച്ചു നിൽക്കാറുണ്ട്. എന്നെ അടിക്കുകയോ നുള്ളുകയോ ചെയ്യാറില്ല. എനിക്ക് ഓരോ ആക്ഷൻ കാണിച്ചു തരും. അപ്പം ഞാൻ മിണ്ടാതിരിക്കും

മെഡിക്കൽ ബോർഡ്‌ നൽകിയ സർട്ടിഫിക്കറ്റിൽ എനിക്ക് ഓട്ടിസവും ബുദ്ധിമാധ്യവും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതൊന്നും ഉമ്മ ശ്രദ്ധിക്കാറില്ല. അത് വെറും സർട്ടിഫിക്കറ്റിൽ ഒതുക്കി. എല്ലാ കാര്യങ്ങൾക്കും ഉമ്മ എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്റെ സ്കൂളിൽ എന്നെ പോലെ ഒരുപാട് കുട്ടികൾ ഉണ്ട് അവരോട് ഉമ്മക്ക് വലിയ സ്നേഹം ആണ്. ഉമ്മയെ കാണുമ്പോൾ അവരൊക്കെ എണീറ്റ് നിന്നും കൈ അടിച്ചും ചിരിച്ചും കൊണ്ട് ഉമ്മയെ സ്വീകരിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഉമ്മ ഒരു വലിയ ആരോ ആയത് പോലെ തോന്നും

ഞങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും ഞങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട്. സ്നേഹം അറിയാം. അവഗണനയറിയാം. സങ്കടമറിയാം. വേദനയറിയാം. അങ്ങനെ എല്ലാം അറിയാം. പക്ഷെ നിങ്ങളൊക്കെ സാധാരണ മനുഷ്യരാണ്. ഞങ്ങൾ അസാധാരണ കഴിവുള്ള മാലാഖമാരാണ്. ഞങ്ങളെ അളക്കാൻ നിങ്ങൾക്കു കഴിയില്ല.അത് ഞങ്ങളുടെ കുറ്റമല്ല.

എന്നെ ഈ ലോകത്ത് ഏറ്റവും കൂടുതൽ ചേർത്തുപിടിച്ചത് എന്റെ ഉമ്മയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം ഉമ്മയുടെ മടിത്തട്ട് തന്നയാണ്.

എന്ന് സ്വന്തം  മോൻ, നാഫി

Post Views: 27
5
Seenath C. P
  • Website

മായാത്ത മാഷിയാൽ ഹൃദയത്തിൽ നിനക്കായി തീർത്ത നിലക്കാത്ത കാവ്യാമാണ് പ്രണയം ❤️എന്റെ എഴുത്തുകൾ എന്റെ ഭാവന സൃഷ്ടി ആണ്. എന്റെ അനുഭവം ആണോ ചോദിക്കുമ്പോൾ അത്‌ എന്റെ എഴുത്തിന്റെ വിജയമല്ലേ

3 Comments

  1. Nishiba M on September 3, 2024 3:06 PM

    നോവുകൾ

    Reply
  2. Neethu V. R on September 2, 2024 3:33 PM

    കണ്ണ് നിറഞ്ഞു പോയി 😢❤️❤️

    Reply
    • Seenath C. P on September 2, 2024 9:38 PM

      🙏🏼🙏🏼🙏🏼🙏🏼

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.